ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മി | |
---|---|
ജനനം | |
തൊഴിൽ | മോഡൽ, ചലച്ചിത്രനടി |
സജീവ കാലം | 2017 – തുടരുന്നു |
മലയാള ചലച്ചിത്രനടിയും മോഡലുമാണ് ഐശ്വര്യ ലക്ഷ്മി (ജനനം: 06 സെപ്റ്റംബർ 1990) ഫഹദ് ഫാസിൽ, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.[1] 2014-ൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചലച്ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 2017-ൽ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.[2]
ആദ്യകാല ജീവിതം
[തിരുത്തുക]1990 സെപ്റ്റംബർ 6ന് [3] കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഐശ്വര്യ ലക്ഷ്മിയുടെ ജനനം.[4] ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു.[5] പിന്നീട് കൊച്ചിയിൽ താമസം തുടങ്ങി.[2][6][7] ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്.[5] അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ 'മേരി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.[8]
ഔദ്യോഗിക ജീവിതം
[തിരുത്തുക]2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി[9] ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു. 2017-ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നായികയായി വേഷമിട്ടുകൊണ്ട് ചലച്ചിത്രരംഗത്തേക്കു കടന്നുവന്നു.[2] അതേവർഷം ടൊവിനോ തോമസ് നായകനായി പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യ ലക്ഷ്മിയുടെ രണ്ടാമത്തെ ചലച്ചിത്രം.[10][11]
അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ചലച്ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ | |
---|---|---|---|---|---|
2017 | ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള | റേച്ചൽ | മലയാളം | ||
2017 | മായാനദി | അപർണ | മലയാളം | ||
2018 | വരത്തൻ | പ്രിയ | മലയാളം | ||
2019 | വിജയ് സൂപ്പറും പൗർണമിയും | പൗർണമി | മലയാളം | ||
2019 | അർജൻ്റീന ഫാൻസ് കാട്ടൂർക്കടവ് | മെഹറുന്നീസ കാദർകുട്ടി | മലയാളം | ||
2019 | ബ്രദേഴ്സ് ഡേ | സാൻറാ | മലയാളം | ||
2021 | ലഫിംഗ് ബുദ്ധ | ഡോ. ഏഞ്ചൽ | മലയാളം | ||
2021 | കാണെക്കാണെ | സ്നേഹ | മലയാളം | ||
2022 | അർച്ചന 31 നോട്ടൗട്ട് | അർച്ചന | മലയാളം | ||
2022 | പൊന്നിയിൻ സെൽവൻ | പൂങ്കുഴലി | മലയാളം,തമിഴ്, കന്നഡ, തെലുഗു, ഹിന്ദി | ||
2022 | കുമാരി | കുമാരി ദേവൻ | മലയാളം | ||
2023 | ക്രിസ്റ്റഫർ | അഡ്വ.ആമിന | മലയാളം | ||
2023 | കിംഗ് ഓഫ് കൊത്ത | താര | മലയാളം | ||
2024 | ഹലോ മമ്മി | മലയാളം |
അവലംബം
[തിരുത്തുക]- ↑ https://malayalam.filmibeat.com/features/actress-aishwarya-lekshmi-remember-her-old-costume-trial-for-her-first-film-061481.html
- ↑ 2.0 2.1 2.2 "Aishwarya Lekshmi to play Nivin's heroine". The Times of India. Retrieved 2017-08-20.
- ↑ https://m.timesofindia.com/topic/Aishwarya-Lekshmi/ampdefault
- ↑ "ഐശ്വര്യ, നിനക്കുള്ളതാണ് ഇക്കുറി കയ്യടികൾ." മലയാള മനോരമ. 2017-12-25. Archived from the original on 2017-12-28. Retrieved 2017-12-31.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 5.0 5.1 "നിവിൻ പോളിയുടെ നായിക ഡോക്ടറാണ്! ഹൗസ് സർജൻസി കുഴപ്പത്തിലായ കാര്യം നടി പറയുന്നതിങ്ങനെ!!". ഫിലിം ബീറ്റ്. Archived from the original on 2019-12-21. Retrieved 2017-12-31.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Security Check Required". www.facebook.com (in ഇംഗ്ലീഷ്). Retrieved 2017-08-20.
- ↑ "'Destiny's child' Aishwarya Lekshmi: Meet the debutant heroine of Nivin Pauly's Njandukalude Naattil Oridavela". The New Indian Express. Retrieved 2017-08-20.
- ↑ "ഐശ്വര്യ ലക്ഷ്മി". m3db.org. Archived from the original on 2019-12-21. Retrieved 2017-12-31.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "All You Need To Know About Aishwarya Lekshmi, Nivin Pauly's New Heroine". filmibeat.com (in ഇംഗ്ലീഷ്). 2016-10-03. Retrieved 2017-08-20.
- ↑ "Aishwarya Lekshmi to debut in Telugu". deccanchronicle.com/ (in ഇംഗ്ലീഷ്). 2017-07-30. Retrieved 2017-08-20.
- ↑ quintdaily (1 September 2017). "Nivin Pauly Movie Njandukalude Naattil Oridavela Review Rating – Live Audience Reports – QuintDaily".