ആയിശ ബിൻത് ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aisha bint Hussein എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആയിശ ബിൻത് ഹുസൈൻ
ജീവിതപങ്കാളി Zeid Saadedine Juma
(m. 1990; div. ?)
Ashraf Banayoti[note 1]
(m. 2016; div. 2016)
മക്കൾ
Aoun Juma
Muna Juma
രാജവംശം Hashemite
പിതാവ് Hussein of Jordan
മാതാവ് Muna Al-Hussein

ജോർദാൻ രാജകുടുംബാംഗവും ജോർദാൻ രാജവായ കിങ് അബ്ദുള്ള രണ്ടാമന്റെ സഹോദരിയുമാണ് ആയിശ ബിൻത് ഹുസൈൻ രാജകുമാരി (English: Princess Aisha bint Hussein, Arabic: عائشة بنت الحسين (born 23 April 1968). സൈൻ ബിൻത് ഹുസൈൻ രാജകുമാരിയുടെ ഇരട്ട സഹോദരിയാണ് ആയിശ. ജോർദാൻ രാജാവായിരുന്ന കിങ് ഹുസൈന് മുന അൽ ഹുസൈൻ രാജ്ഞിയിലുള്ള മകളാണ് ആയിശ ബിൻത് ഹുസൈൻ.

വിദ്യാഭ്യാസം[തിരുത്തുക]

1968 ഏപ്രിൽ 23ന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. എട്ടാം വയസ്സുവരെ ജോർദാനിലെ അമേരിക്കൻ കമ്മ്യൂണിറ്റി സ്‌കൂളിൽ പഠിച്ചു. സഹോദരി സൈൻ ബിൻത് ഹുസൈനും ആയിശയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. പിന്നീട്, പത്തു വർഷത്തെ തുടർ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്ക് പോയി. അമേരിക്കയിലെ മേരിലാൻഡിലെ ബെതെസ്ഡയിലുള്ള ഗേൾസ് സ്‌കൂളായ ഹോൽടൺ ആംസ് സ്‌കൂളിൽ എട്ടാം ഗ്രേഡിൽ ചേർന്നു പഠനം തുടർന്നു. 1986ൽ അമേരിക്കയിലെ വെല്ലെസ്ലി, മസ്സാചുസെറ്റസിലുള്ള ഡന ഹാൾ സ്‌കൂളിൽ നിന്ന് ബിരുദം നേടി. തുടർന്ന്, ബ്രിട്ടനിലെ റോയൽ മിലിട്ടറി അക്കാദമി സാൻഡ്ട്രസ്റ്റിൽ ചേർന്നു, 1987ൽ ഓഫീസർ പരിശീലന കോഴ്‌സ് പൂർത്തിയാക്കി[1] . പെമ്പ്രോക്ക് കോളേജ്, ഒക്‌സ്‌ഫോർഡിൽ നിന്ന് മോഡേൺ മിഡ്‌ലീസ്റ്റ് ചരിത്രം, രാഷ്ട്രീയത്തിൽ ബിരുദം നേടി. 2010 ജൂണിൽ അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിലെ നാഷണൽ ഡിഫൻസ് യൂനിവേഴ്‌സിറ്റി കീഴിലുള്ള കോളേജ് ഓഫ് ഇന്റർനാഷണൽ സെക്യൂരിറ്റി അഫേഴ്‌സിൽ (സി ഐ എസ് എ) തന്ത്രപരമായ സുരക്ഷാ പഠനത്തിൽ മാസ്റ്റർ ബിരുദം നേടി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1987 ഏപ്രിലിൽ ഇംഗ്ലണ്ടിലെ സാൻഡ്ഹർസ്റ്റിലുള്ള റോയൽ മിലിട്ടറി അക്കാദമിയിൽ നിന്ന്‌ ഓഫീസർ പരിശീലന കോഴ്‌സ് പൂർത്തിയാക്കി. പശ്ചിമേഷ്യയിൽ നിന്ന് റോയൽ മിലിട്ടറി അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആദ്യ വനിതയാണ് ആയിശ. അക്കാദമിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം ആയിശ ജോർദാന്റെ സ്‌പെഷ്യൽ ഫോഴ്‌സിൽ സേവനം അനുഷ്ടിച്ചു. കൂടാതെ, വിവിധ പാരാച്ചൂട്ട് കോഴ്‌സുകൾ പൂർത്തിയാക്കി. ഇവരുടെ പാരച്യൂട്ട് വിങ് അഞ്ച് സൈനിക പാരാച്ചൂട്ട് ചാട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

കുടുംബ ജീവിതം[തിരുത്തുക]

1990ൽ സെയ്ദ് സഹദുദ്ദീൻ ജുമയുമായുള്ള വിവാഹം നടന്നു. ഈ വിവാഹത്തിൽ രണ്ടു മക്കളുണ്ട്. 1992 മെയ് 27ന് ഔൻ ജുമ എന്ന മകനും 1996 ജൂലൈ എട്ടിന് മുന ജുമ എന്ന മകളും പിറന്നു. മകൻ ഔൻ ജുമ ഇംഗ്ലണ്ടിലെ സാൻഡ്ഹർസ്റ്റിലുള്ള റോയൽ മിലിട്ടറി അക്കാദമിയിൽ പഠിക്കുകയാണെന്നാണ് കരുതുന്നത്..[1]

പിന്നീട്, ആയിശ-സെയ്ദ് സഹദുദ്ദീൻ ജുമയുമായുള്ള വിവാഹം വേർപിരിഞ്ഞു.

2016 ജനുവരി 27ന് ആയിശ രാജകുമാരി അഷ്‌റഫ് ബനയോറ്റി (പഴയ പേര്: എഡ്വാർഡ് ബനയോറ്റി, ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് അഷ്‌റഫ് ബനയോറ്റി എന്ന് പേരു മാറ്റുകയായിരുന്നു)[note 1].[2] എന്നയാളെ വിവാഹം ചെയ്തു. 2016ൽ തന്നെ ഇവർ വിവാഹ മോചിതരായി..[3] ,[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.purepeople.com/article/aisha-de-jordanie-a-47-ans-la-princesse-s-est-remariee_a171590/1
  2. "Princess Aisha marries Ashraf Banayotti". Jordan Times.
  3. Jordan Times
  4. "Princess Aisha, Edward Banayoti divorced". Jordan Times (in ഇംഗ്ലീഷ്). 1 July 2016. Retrieved 27 March 2017.
  1. 1.0 1.1 Surname spelling validated at OTRS ticket # 2016042710012908 with copies of official documents, it was reported incorrectly in jordantimes.com
"https://ml.wikipedia.org/w/index.php?title=ആയിശ_ബിൻത്_ഹുസൈൻ&oldid=3102703" എന്ന താളിൽനിന്ന് ശേഖരിച്ചത്