എയർടെൽ ഡിജിറ്റൽ ടിവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Airtel Digital TV എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എയർടെൽ ഡിജിറ്റൽ ടിവി
(Bharti Telemedia Limited)
ഭാരതി എയർടെൽ Subsidiary
വ്യവസായംDTH Pay TV
സ്ഥാപിതം2008
ആസ്ഥാനം India, മുംബൈ, ഇന്ത്യ
സേവന മേഖല(കൾ)ഇന്ത്യയെമ്പാടും
പ്രധാന വ്യക്തി
സുനിൽ മിത്തൽ
ഉത്പന്നങ്ങൾഡയറക്ട് ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ്
മാതൃ കമ്പനിഭാരതി എയർടെൽ[1]
അനുബന്ധ സ്ഥാപനങ്ങൾഭാരതി ടെലിമീഡിയ Ltd.
വെബ്സൈറ്റ്http://www.airtel.in/digitaltv

എയർടെൽ ഡിജിറ്റൽ ടിവി ഭാരതി എയർടെല്ലിൻറെ ഡിടി‌എച്ച് സേവനമാണ്. എംപിഇജി-4 കംപ്രഷനും ഡിവിബി-S2 സാങ്കേതികതയും ഈ ഡിടി‌എച്ച് സേവനത്തിൽ ഉപയോഗിക്കുന്നു. ഇൻസാറ്റ് 4CR 74°East സാറ്റലൈറ്റാണ് പ്രക്ഷേപണത്തിനായി ഉപയോഗപ്പെടുത്തുന്നത്. എയർടെൽ ഡിജിറ്റൽ ടിവി ഭാരതത്തിലെ ആറാമത്തെ ഡിടി‌എച്ച് സംരംഭമാണ്.

ചരിത്രം[തിരുത്തുക]

2004-ൽ വന്ന സീ എൻറെർടെയ്ൻമെൻറ് എൻറെർപ്രൈസസിൻറെ ഡിഷ് ടിവി ആണ് ആദ്യ ഡിടി‌എച്ച് സംരംഭം. പിന്നീട് ഡിഡി ഡയറക്ട് പ്ലസ് എന്ന പേരിൽ ദൂരദർശൻ ഫ്രീ ടു എയർ ഡിടി‌എച്ച് തുടങ്ങി. 2006-ൽ ടാറ്റ ടെലിസർവ്വീസസ് ബ്രിട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിംഗുമായി ചേർന്ന് ടാറ്റ സ്കൈ എന്ന പേരിൽ ഡിടി‌എച്ച് സേവനം ആരംഭിച്ചു. തെക്കേ ഇന്ത്യൻ മീഡിയ ഭീമനായ സൺ ഗ്രൂപ്പ് സൺ ഡയറക്ട് എന്ന പേരിൽ ഡിടി‌എച്ച് സേവനം ആരംഭിച്ചു. പിന്നാലെ റിലയൻസ് കമ്മ്യൂണിക്കേഷൻസും ബിഗ് ടിവി എന്ന പേരിൽ ഡിടി‌എച്ച് സേവനം ആരംഭിച്ചു. ഇതിനെല്ലാം ശേഷമാണ് ഭാരതി എയർടെൽ ഡിടി‌എച്ച് സേവനം ആരംഭിക്കുന്നത്.

അവലംബം[തിരുത്തുക]

  1. http://www.bhartiairtel.in

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എയർടെൽ_ഡിജിറ്റൽ_ടിവി&oldid=2286906" എന്ന താളിൽനിന്ന് ശേഖരിച്ചത്