Jump to content

ഐരാവതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Airavata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തായ്‌ലന്റിലെ ചിയാങ്ങ് മായി എന്ന സ്ഥലത്തെ ഐരാവതത്തിന്റെ പ്രതിമ

ഹൈന്ദവപുരാണങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് ഐരാവതം. ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ വാഹനമാണു് ഐരാവതം എന്ന് മഹാഭാരതത്തിലും, ഭാഗവതത്തിലും ഇതരപുരാണങ്ങളിലും പ്രതിപാദിച്ചിരിക്കുന്നു. ഐരാവതത്തിന്റെ നിറം വെളുത്തതും അതിനു് ഒന്നിലധികം തുമ്പിക്കൈ ഉണ്ടന്നുമാണു് ഐതിഹ്യങ്ങളിൽ പറയുന്നതു്. ദേവന്മാർക്കു വന്നുചേർന്ന ദുർവ്വാസാവിന്റെ ജരാനര എന്ന ശാപത്തിന്റെ കാരണം ഐരാവതം ആയിരുന്നു. അതിനെ ത്തുടർന്നാണ് പാലാഴിമഥനം നടത്തിയതും അമൃതം കൈവരിച്ചതും എന്ന് മഹാഭാരതത്തിൽ ആദിപർവ്വത്തിൽ (സംഭവപർവ്വം) പറയുന്നു. [1]

അഷ്ടദിക് ഗജങ്ങൾ

[തിരുത്തുക]

അഷ്ടദിക് ഗജങ്ങളിൽ ഒരാനയാണ് ഐരാവതം. ഐരാവതം, പുണ്ഡീരകം, കൌമുദം, അഞ്ജന, പുഷ്പദന്തം, സുപ്രദീകം, സാർവഭൌമൻ, വാമനൻ എന്നിവയാണ് എട്ടു ദിക്കിനെ പ്രതിനിധീകരിക്കുന്ന ദിക് ഗജങ്ങൾ. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന ഏഴരപ്പൊന്നാന എന്നറിയപ്പെടുന്ന എട്ടാനകൾ അഷ്ടദിക് ഗജങ്ങളെയാണ് പ്രതിനിധികരിക്കുന്നത് എന്നു വിശ്വസിക്കുന്നു.

അവലംബം

[തിരുത്തുക]
  1. ഭാഗവതം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേസ്, ആലപ്പുഴ
"https://ml.wikipedia.org/w/index.php?title=ഐരാവതം&oldid=2341611" എന്ന താളിൽനിന്ന് ശേഖരിച്ചത്