Jump to content

എയർ ഏഷ്യ ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(AirAsia India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
AirAsia India
IATA
I5
ICAO
-
Callsign
-
തുടക്കം28 മാർച്ച് 2013 (2013-03-28)
Operating basesChennai International Airport, Bengaluru International Airport
Fleet size2
ലക്ഷ്യസ്ഥാനങ്ങൾ3
ആപ്തവാക്യംNow Everyone Can Fly
മാതൃ സ്ഥാപനം
  • AirAsia Berhad (49%)
  • Tata Group (30%)
  • Telstra Tradeplace (21%)
ആസ്ഥാനംChennai, India.[1][2][3]
പ്രധാന വ്യക്തികൾ
  • S. Ramadorai (Chairman)
  • Mittu Chandilya (CEO)
  • Ratan Tata (Chief Advisor)
  • Tony Fernandes (Founder, Air Asia)
വെബ്‌സൈറ്റ്www.airasia.com

ബംഗളുരു ആസ്ഥാനമായുള്ള ചെലവു കുറഞ്ഞ യാത്ര സേവനമാണ് ഇന്തോ-മലേയ്ഷ്യൻ കമ്പനിയായ എയർ ഏഷ്യ ഇന്ത്യ.[4][5][6] ഫെബ്രുവരി 19, 2013ൽ പ്രഖ്യാപിച്ച ഈ കമ്പനി 49% ഓഹരി കൈവശമുള്ള എയർ ഏഷ്യയുടേയും, 30% ഓഹാരിയുള്ള ടാറ്റ സൺസിൻറെയും, ബാക്കി 21% ഓഹാരിയുള്ള ടെലസ്ട്ര ട്രേഡ്പ്ലേസിൻറെയും സംയുക്ത സംരംഭമാണ്. ഈ സംയുക്ത സംരംഭം, 60 വർഷങ്ങൾക്കു ശേഷം ടാറ്റ വീണ്ടും വ്യോമയാത്ര മേഖലയിലേക്കുള്ള തിരിച്ചുവരവാണ്.[7][8] ഇന്ത്യയിൽ അനുബന്ധ കമ്പനി സ്ഥാപിക്കുന്ന ആദ്യ വിദേശ എയർലൈൻ ആണു എയർ ഏഷ്യ.[9]

ചരിത്രം

[തിരുത്തുക]

എയർലൈനിൻറെ ആരംഭം 2012 ഒക്ടോബറിലാണ്, വ്യോമയാന പരിസ്ഥിതിയും നികുതി നിരക്കുകളും അനുയോജ്യമാണെങ്കിൽ, എയർഏഷ്യ ഇന്ത്യയിൽ കുറഞ്ഞ യാത്ര നിരക്കിൽ വ്യോമയാന സൗകര്യം ഒരുക്കാൻ തീരുമാനിക്കുന്നത്. 2013 ഫെബ്രുവരിയിൽ ഇന്ത്യൻ സർക്കാർ 49% വരെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു അനുമതി നൽകിയപ്പോൾ, ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കാനുള്ള അനുമതിക്കായി എയർ ഏഷ്യ വിദേശ നിക്ഷേപ പ്രൊമോഷൻ ബോർഡിൽ അപേക്ഷ നൽകി.[10] ടാറ്റ സൺസും, ടെലസ്ട്ര ട്രേഡ്പ്ലേസുമായി സംയുക്ത സംരംഭം ആരഭിക്കുമെന്നു എയർ ഏഷ്യ പ്രഖ്യാപിച്ചു.[11] ചെന്നൈ അന്താരാഷ്‌ട്ര എയർപോർട്ട് പ്രധാന പ്രവർത്തന ആസ്ഥാനമായി ടയർ 2, ടയർ 3 നഗരങ്ങളിലേക്കു പ്രവർത്തനം ആരംഭിക്കാനാണ് എയർ ഏഷ്യ ആദ്യം പദ്ധതിയിട്ടത്, എന്നാൽ പിന്നീട് അത് ബംഗളുരുവിലേക്ക് മാറ്റി, ആദ്യ വിമാനം പറന്നത് ബംഗളുരുവിൽനിന്നും ഗോവയിലേക്കാണ്.[12][13]

നേതൃത്വം

[തിരുത്തുക]

എയർലൈൻ രൂപീകരണത്തിനു മുമ്പ്, രത്തൻ ടാറ്റ എയർലൈനിൻറെ ചെയർമാൻ ആകണമെന്നാണ് തൻറെ ആഗ്രഹമെന്നു ടോണി ഫെർണാണ്ടസ് പ്രഖ്യാപിച്ചു, എന്നാൽ ഇതിനു രത്തൻ ടാറ്റ സമ്മതം മൂളിയില്ല, എങ്കിലും പിന്നീട് എയർ ഏഷ്യ ഭരണ സമിതിയുടെ മുഖ്യ ഉപദേഷ്ടാവാകാൻ അദ്ദേഹം സമ്മതിച്ചു. എയർ ഏഷ്യ ഇന്ത്യ മിട്ടു ചാണ്ടില്യയെ സിഇഒ ആയി നിയമിച്ചു.[14]

ലക്ഷ്യസ്ഥാനങ്ങൾ

[തിരുത്തുക]

എയർഏഷ്യ ഇന്ത്യ ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ലക്ഷ്യസ്ഥാനങ്ങൾ:

രാജ്യം

(സംസ്ഥാനം)

നഗരം എയർപോർട്ട് ആരംഭിച്ചത് അവസാനിപ്പിച്ചത്
ഇന്ത്യ

(ആന്ദ്ര പ്രദേശ്‌)

വിശാഖപട്ടണം വിശാഖപട്ടണം

എയർപോർട്ട്

18

ജൂൺ 2015

നിലവിലുണ്ട്
ഇന്ത്യ

(അസം)

ഗുവാഹതി ലോക്പ്രിയ ഗോപിനാഥ്

ബോർദോലെ അന്താരാഷ്ട്ര എയർപോർട്ട്

21

മെയ്‌ 2015

നിലവിലുണ്ട്
ഇന്ത്യ

(ഛണ്ഡിഗഢ്)

ഛണ്ഡിഗഢ് ഛണ്ഡിഗഢ്

എയർപോർട്ട്

5

സെപ്റ്റംബർ 2014

നിലവിലുണ്ട്
ഇന്ത്യ

(ഡൽഹി)

ഡൽഹി ഇന്ദിരാഗാന്ധി

അന്താരാഷ്ട്ര എയർപോർട്ട്

21

മെയ്‌ 2015

നിലവിലുണ്ട്
ഇന്ത്യ

(ഗോവ)

ഗോവ ഗോവ

അന്താരാഷ്ട്ര എയർപോർട്ട്

12

ജൂൺ 2014

നിലവിലുണ്ട്
ഇന്ത്യ

(കർണാടക)

ബംഗളുരു കെമ്പേഗൌഡ

അന്താരാഷ്ട്ര എയർപോർട്ട്

12

ജൂൺ 2014

നിലവിലുണ്ട്
ഇന്ത്യ

(കേരള)

കൊച്ചി കൊച്ചി

അന്താരാഷ്ട്ര,എയർപോർട്ട്

20

ജൂൺ 2014

നിലവിലുണ്ട്
ഇന്ത്യ

(മഹാരാഷ്ട്ര)

പൂനെ പൂനെ

എയർപോർട്ട്

18

ഡിസംബർ 2014

നിലവിലുണ്ട്
ഇന്ത്യ

(മണിപ്പൂർ)

ഇംഫാൽ ഇംഫാൽ

അന്താരാഷ്‌ട്ര എയർപോർട്ട്

25

ജൂൺ 2015

നിലവിലുണ്ട്
ഇന്ത്യ

(രാജസ്ഥാൻ)

ജയ്‌പൂർ ജയ്‌പൂര്

അന്താരാഷ്‌ട്ര എയർപോർട്ട്

5

സെപ്റ്റംബർ 2014

നിലവിലുണ്ട്
ഇന്ത്യ

(തമിഴ്നാട്‌)

ചെന്നൈ ചെന്നൈ

അന്താരാഷ്‌ട്ര

19

ജൂൺ 2014

2

ഏപ്രിൽ 2015

എയർപോർട്ട്

അവലംബം

[തിരുത്തുക]
  1. "Ratan Tata becomes chief advisor to AirAsia India". IB Times. Retrieved 21 June 2013.
  2. "All matters on AirAsia's India operations resolved: Ajit". Times of India. Retrieved 21 June 2013.
  3. "AirAsia all set for big bang landing in India in June". India Today. Retrieved 21 June 2013.
  4. "AirAsia India shifts base to Bengaluru from Chennai". Times of India. Retrieved 24 July 2015.
  5. "AirAsia incorporates company for Indian venture". The Times of India. New Delhi. Press Trust of India. 31 March 2013. Retrieved 24 July 2015.
  6. Kurlantzick, Joshua (23 December 2007). "Does Low Cost Mean High Risk?". The New York Times. Retrieved 24 July 2015.
  7. "AirAsia to tie up with Tata Sons for new airline in India". Times of India. Retrieved 24 July 2015.
  8. "Tata Sons, Telestra Tradeplace and Air Asia to form Air Asia India". Economic Times. 20 February 2013.
  9. "FIPB to take up AirAsia India entry proposal on March 6". The Hindu Business Line. Retrieved 24 July 2015.
  10. "AirAsia India to take to the skies in Q4". MCIL Multimedia Sdn Bhd. Retrieved 24 July 2015.
  11. "AirAsia India". cleartrip.com. Archived from the original on 2013-12-26. Retrieved 24 July 2015.
  12. "Tatas plan return flight with AirAsia on board". NDTV Profit. Retrieved 24 July 2015.
  13. "AirAsia India launches and shifts base to Bengaluru". ANNA Aero. 18 June 2014. Retrieved 24 July 2015.
  14. "Singapore based Mittu Chandilya appointed CEO of Air Asia India". timesofindia-economictimes. Retrieved 24 July 2015.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=എയർ_ഏഷ്യ_ഇന്ത്യ&oldid=3831416" എന്ന താളിൽനിന്ന് ശേഖരിച്ചത്