ഐൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ain എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐൻ
ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ
സംവിധാനംസിദ്ധാർത്ഥ ശിവ
രചനസിദ്ധാർത്ഥ ശിവ
അഭിനേതാക്കൾമുസ്തഫ
രചന നാരായണൻകുട്ടി
സംഗീതംരാഹുൽ രാജ്
ഛായാഗ്രഹണംപ്രഭാത്
സ്റ്റുഡിയോ1:1.3 എന്റർടെയിന്റ്മെന്റ്സ്
റിലീസിങ് തീയതി25 സെപ്തംബർ 2015
രാജ്യം ഇന്ത്യ
ഭാഷമലയാളം

സിദ്ധാർത്ഥ ശിവ രചനയും സംവിധാനവും നിർവഹിച്ച് 2015 ൽ പുറത്തിറങ്ങിയ ഒരു സിനിമയാണ് ഐൻ (Ain).[1] മുസ്തഫയും, രചന നാരായണൻകുട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[2] മലബാർ മേഖലയിൽ നടക്കുന്ന ഈ കഥയിൽ അലസനും നിഷ്കളങ്കനുമായ മാനു എന്ന യുവാവ് അപ്രതീക്ഷിതമായി ഒരു കൊലപാതകത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുന്നു, അതേ തുടർന്ന ഭയചകിതനായ അയാൾ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ഗ്രാമം വിടാൻ നിർബന്ധിതനാവുന്നു. 2015 സെപ്തംബർ 25 ന് കേരളത്തിലെ തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്തു.

62 ആമത് ദേശീയ സിനിമാപുരസ്കാരങ്ങളിൽ, മലയാളത്തിൽ നിന്നുമുള്ള മികച്ച ചിത്രമായി ഐൻ തിരഞ്ഞെടുക്കപ്പെട്ടു.[3]

കഥാസംഗ്രഹം[തിരുത്തുക]

വിദ്യാഭ്യാസമില്ലാത്ത, നിഷ്കളങ്കനും അലസനുമായ ഒരു യുവാവാണ് മുഹമ്മദ് ജലാലുദ്ദീൻ റൂമി എന്ന മാനു. ഉത്തരവാദിത്തമില്ലായ്മ കൊണ്ട് ചില ജോലികളിൽ നിന്നും അയാൾ പുറത്താക്കപ്പെടുന്നു. അപ്രതീക്ഷിതമായി മാനു ഒരു കൊലപാതകത്തിനു ദൃക്സാക്ഷിയായിത്തീരുന്നു. മാനു സംഭവം കണ്ടെന്നു മനസ്സിലാക്കിയ കൊലപാതകികൾ അവനേയും വകവരുത്താൻ തീരുമാനിക്കുന്നു, അവിടെ നിന്നും രക്ഷപ്പെട്ട മാനു ജീവൻ ഭയന്ന് നാടു വിടുന്നു. മംഗലാപുരത്തെത്തിയ മാനു, അവിടെ ഒരു മലയാളി കുടുംബത്തെ പരിചയപ്പെടുന്നു. ആ കുടുംബത്തിലെ സൈറാബാനു എന്ന പെൺകുട്ടി മാനുവിന്റെ ജീവിതലക്ഷ്യത്തെ തന്നെ മാറ്റിമറിക്കും വിധം സ്വാധീനം ചെലുത്തുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • മികച്ച കഥ - 2014 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം [4]
  • മലയാളം ഭാഷയിലെ മികച്ച സിനിമ - 62 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം [5]
  • മുസ്തഫ - പ്രത്യേക ജൂറി പരാമർശം 62 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരം [6][7]

അവലംബം[തിരുത്തുക]

  1. Meera, Suresh (2015-03-20). "A Realistic Viewfinder". Newindianexpress. Archived from the original on 2016-06-26. Retrieved 2016-06-26.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Radhika C, Pillai (2015-03-24). "I love to wear Purdah: Rachana Narayanankutty". TOI. Archived from the original on 2016-06-26. Retrieved 2016-06-26.{{cite news}}: CS1 maint: bot: original URL status unknown (link)>
  3. "62nd National Film Awards: Complete list of winners". News18. 2015-03-24. Archived from the original on 2016-06-26. Retrieved 2016-06-26.{{cite news}}: CS1 maint: bot: original URL status unknown (link)
  4. "2014 ലെ കേരളചലച്ചിത്ര പുരസ്കാരങ്ങൾ" (PDF). keralafilm. Retrieved 2016-06-26.
  5. "62nd National Film Awards: Complete list of winners". News18. 2015-03-24. Archived from the original on 2016-06-26. Retrieved 2016-06-26.{{cite news}}: CS1 maint: bot: original URL status unknown (link)
  6. "Malayalam films fail to impress at 62nd National Film awards". Madhyamam. 2015-03-24. Archived from the original on 2016-06-26. Retrieved 2016-06-26.{{cite news}}: CS1 maint: bot: original URL status unknown (link)
  7. "മുസ്തഫക്ക് നടനുള്ള പ്രത്യേക ജൂറി പരമാർശം". ചന്ദ്രികഡെയിലി. 2015-03-04. Archived from the original on 2016-06-26. Retrieved 2016-06-26.{{cite news}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഐൻ&oldid=4018397" എന്ന താളിൽനിന്ന് ശേഖരിച്ചത്