അഗോരക്രിറ്റസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Agoracritus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബി.സി. 5-ം ശതകത്തിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന യവന പ്രതിമാശില്പിയായിരുന്നു അഗോരക്രിറ്റസ് (ഗ്രീക്ക്: Ἀγοράκριτος.)പാറോസ്‌‌ദ്വീപിൽ ജനിച്ചു. ഫിഡിയസ് എന്ന ശില്പിയുടെ കീഴിൽ അഭ്യസിക്കുകയും അദ്ദേഹത്തിന്റെ ശൈലിതന്നെ അനുവർത്തിക്കുകയും ചെയ്തു.

ബി.സി. 430-420 വർഷങ്ങളിൽ നിർമ്മിക്കപ്പെട്ട റാംനസ് ഒഫ് നെമിസിസ് (Ramnus of Nemesis), അഥീനിയൻ ദേവതകളുടെ മാതാവ് എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രതിമാശില്പങ്ങളിൽ പ്രമുഖമായവ. ഇവ ഫിഡിയസ് നിർമിച്ചതാണെന്ന് കരുതുന്നവരുമുണ്ട്. കൊറോണിയായിലെ അഥീനായുടെയും സിയൂസിന്റെയും പ്രതിമകൾ അഗോരക്രിറ്റസിന്റേതാണെന്നു പൊതുവേ അംഗീകരിച്ചിട്ടുണ്ട്. നെമിസിസ്പ്രതിമയുടെ അവശിഷ്ടങ്ങളിൽ ശിരസ്സിന്റെ കുറേഭാഗം ബ്രിട്ടനിലെ കാഴ്ചബംഗ്ളാവിലും അടിഭാഗങ്ങളിൽ ചിലത് ആഥൻസിലും സൂക്ഷിച്ചിട്ടുണ്ട്. ഈ പ്രതിമയുടെ അടിവശത്തുള്ള റിലീഫ് ചിത്രങ്ങളിൽ ഹെലനും മാതാവായ ലിഡെയും മറ്റു ബന്ധുക്കളുമാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്.

പുറംകണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗോരക്രിറ്റസ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗോരക്രിറ്റസ്&oldid=3622582" എന്ന താളിൽനിന്ന് ശേഖരിച്ചത്