അഡ്ജസ്റ്റബിൾ-ഫോക്കസ് കണ്ണടകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Adjustable-focus eyeglasses എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫോക്കസ് ദൂരം ക്രമീകരിക്കാവുന്ന തരം കണ്ണടകളാണ് അഡ്ജസ്റ്റബിൾ ഫോക്കസ് കണ്ണടകൾ എന്ന് അറിയപ്പെടുന്നത്. കണ്ണടയിലെ തിരുത്തൽ ലെൻസിൻ്റെ ഫോക്കസ് ദൂരം മാറ്റാൻ അനുവദിച്ചു കൊണ്ട്, റിഫ്രാക്റ്റീവ് പിശകുകൾക്ക് ഒപ്പം വെള്ളെഴുത്ത് കൂടി തിരുത്തുന്നതിന് ഇവ ഉപയോഗിക്കുന്നു.

നിലവിലെ ബൈഫോക്കലുകളും പ്രോഗ്രസ്സീവ് ലെൻസുകളും സ്ഥിരമാണ്, അതിൽ വസ്തുവിന്റെ ദൂരത്തിന് അനുയോജ്യമായ ഫോക്കൽ പവറിലേക്ക് കണ്ണ് എത്താൻ ഉപയോക്താവ് അവരുടെ കണ്ണിന്റെ സ്ഥാനം മാറ്റേണ്ടതുണ്ട്. ഇതിനർത്ഥം വിദൂര വസ്‌തുക്കൾക്കായി ലെൻസിന്റെ മുകളിലൂടെയും സമീപത്തുള്ള വസ്തുക്കൾക്കായി ലെൻസിന്റെ അടിയിലൂടെയും നോക്കുക എന്നതാണ്. ക്രമീകരിക്കാവുന്ന ഫോക്കസ് കണ്ണടകൾക്ക് ഫോക്കസ് ദൂരം മാറ്റം വരുത്താവുന്നതാണ്. അതിലൂടെ നോട്ടം മാറ്റാതെ ലെൻസ് പവർ മാറ്റി സമീപക്കാഴ്ചയും ദൂരക്കാഴ്ചയും വ്യക്തമാകും.

വെള്ളെഴുത്ത് തിരുത്തലാണ് അത്തരം ഗ്ലാസുകളുടെ സാധ്യമായ ഉപയോഗങ്ങൾ‌.

രീതികൾ[തിരുത്തുക]

വേരിയബിൾ ഫോക്കൽ ലെങ്ത് നേടുന്നതിന് നിലവിൽ, ഇലക്ട്രോ-ഒപ്റ്റിക്കൽ, ഒപ്റ്റോ മെക്കാനിക്കൽ എന്നിങ്ങനെ രണ്ട് അടിസ്ഥാന രീതികളുണ്ട്.

ഇലക്ട്രോ-ഒപ്റ്റിക്കൽ രീതി പലപ്പോഴും ദ്രാവക പരലുകൾ സജീവ മാധ്യമമായി ഉപയോഗിക്കുന്നു. [1] ദ്രാവകത്തിൽ ഒരു വൈദ്യുത പൊട്ടൻഷ്യൽ പ്രയോഗിക്കുന്നത് ദ്രാവകത്തിന്റെ അപവർത്തനാങ്കം മാറ്റുന്നു.

ഒപ്റ്റോ മെക്കാനിക്കൽ രീതികളിലെ ആദ്യകാല പ്രവർത്തനങ്ങൾ ചെയ്തത് മാർട്ടിൻ റൈറ്റ് ആണ്. [2] ഒപ്റ്റോ മെക്കാനിക്കൽ കണ്ണടകൾ, കണ്ണടയിലെ നോസ് ബ്രിഡ്ജിന് മുകളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ സ്ലൈഡറിന്റെ ചലനം വഴി ധരിക്കുന്നയാൾക്ക് ഫോക്കസ് നിയന്ത്രണം അനുവദിക്കുന്നു. ആവശ്യമുള്ള അകലത്തിൽ വ്യക്തത വരുത്താൻ ഉപയോക്താവ് ലെൻസ് ക്രമീകരിക്കുന്നു. [3] ലെൻസുകളുടെ സംയോജനം വഴി വ്യത്യസ്ത ദൂരങ്ങളിൽ (അനന്തത മുതൽ 13 സെന്റീമീറ്റർ വരെ) മൂർച്ചയുള്ള ഫോക്കസ് പ്രാപ്തമാക്കാൻ കഴിയും.  ഉചിതമായ സങ്കലന ശ്രേണി ഉപയോക്താവിന്റെ റിഫ്രാക്റ്റീവ് പിശകിന്റെ നിലയെ ആശ്രയിച്ചിരിക്കുന്നു. സ്ലൈഡർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ചെറിയ സംവിധാനം ഒരേസമയം രണ്ട് ഫ്ലെക്സിബിൾ ലെൻസുകളെയും നിയന്ത്രിക്കുന്നു.

മറ്റൊരു തരം ഒപ്റ്റോ മെക്കാനിക്കൽ ലെൻസ് ജോഷ്വ സിൽവറിന്റെ രൂപകൽപ്പനയാണ്. അവ ലെൻസിന്റെ ഫോക്കസ് നിയന്ത്രിക്കുന്നതിന് ഡയഫ്രത്തിന് എതിരായി ദ്രാവക സമ്മർദ്ദം ഉപയോഗിക്കുന്നു. ഓരോ ഐപീസും ദ്രാവക സിലിക്കോണിന്റെ ഒരു റിസർവോയർ ഉൾക്കൊള്ളുന്നു, ഉപയോക്താവ് ഒരു ഡയൽ ഉപയോഗിച്ച് ദ്രാവകത്തിന്റെ അളവ് ക്രമീകരിക്കുന്നു.[4]

സൂപ്പർഫോക്കസ് (യഥാർത്ഥത്തിൽ ട്രൂഫോക്കൽസ്) എന്നറിയപ്പെടുന്ന അനുബന്ധ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ള ഒരു ഉൽപ്പന്നവും സ്റ്റീഫൻ കുർട്ടിന് ഉണ്ടായിരുന്നു. അതിനുശേഷം ഈ കമ്പനി പാപ്പരായി. [5]

പ്രയോജനങ്ങൾ[തിരുത്തുക]

ബൈഫോക്കലുകളിൽ നിന്ന് വ്യത്യസ്തമായി, ദൃശ്യമണ്ഡലത്തിലെ മുഴുവൻ മേഖലയിലും ഏത് ദിശയിലും കാഴ്ച കൈവരിക്കുന്നു. സിംഗിൾ-ഫോക്കസ് ലെൻസുകൾ പോലെ അഡ്ജസ്റ്റബിൾ ഫോക്കസ് ലെൻസുകളും പരമ്പരാഗത മൾട്ടി-ഫോക്കൽ ലെൻസുകളും ഇമേജ്-ജമ്പും സ്പേഷ്യൽ വികലവും കുറയ്ക്കുന്നു.

പോരായ്മകൾ[തിരുത്തുക]

ഗ്ലാസുകളിൽ സ്ഥിതിചെയ്യുന്ന ഒരു സംവിധാനമാണ് ഫോക്കൽ ദൂരം മാറ്റുന്നത് എന്നാൽ, ഉപയോക്താവ് തന്റെ നോട്ടം ഇടയ്ക്കിടെ അടുത്തുനിന്നും ദൂരത്തേക്ക് മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ഓരോ സമയവും ക്രമീകരണം ആവശ്യമാണ്.

ഇതും കാണുക[തിരുത്തുക]

  • ഇൻട്രാഒക്യുലർ ലെൻസ് - ക്രിസ്റ്റാ ലെൻസ് എന്ന ഇൻട്രാഒക്യുലർ ലെൻസ് സാധാരണ ലെൻസിന് പകരം ക്രമീകരിക്കാവുന്ന ലെൻസ് ഉപയോഗിക്കുന്നു.[6]
  • ഇലക്ട്രോവെറ്റിംഗ് - പ്രകാശത്തിന്റെ പാത വൈദ്യുതപരമായി ക്രമീകരിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ.

അവലംബം[തിരുത്തുക]

  1. Hanlon, Mike (April 15, 2006). "Eyeglasses with adaptive focus". New Atlas. Retrieved 2013-05-31.
  2. US Patent 3,598,479 and Trans Ophthal Soc UK (1978) 98, 84
  3. Focusspecs Archived 2020-02-22 at the Wayback Machine. – appears to be an example of this
  4. Bakalar, Nicholas (September 26, 2011). "Self-Adjustable Eyeglass Lenses". The New York Times. Retrieved 2014-09-03.
  5. "Adjustable-Focus Glasses Can Replace Bifocals". Slashdot. 2009-08-04. Retrieved 2013-05-31.
  6. "see comments". Science.slashdot.org. 2009-08-04. Retrieved 2013-05-31.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • "Progressive Addition Lenses: History, Design, Wearer Satisfaction and Trends" Pope, D R OSA TOPS Vol. 35, Vision Science and Its Applications, 2000
  • "Presbyopia: prevalence, impact, and interventions". Patel I, West SK. Community Eye Health. 2007 Sep;20(63):40–1
  • "Tolerance to prism induced by readymade spectacles" du Toit R, Ramke J, Brian G Optom Vis Sci. 2007 Nov;84(11):1053–9
  • "The mechanics of accommodation in relation to presbyopia" Fisher RF Eye. 1988;2 ( Pt 6):646–9.
  • "Effects of interocular blur suppression ability on monovision task performance" Schor C, Carson M, Peterson G, Suzuki J, Erickson P J Am Optom Assoc. 1989 Mar;60(3):188–92
  • "Visual acuity and optical parameters in progressive-power lenses" Villegas EA, Artal P Optom Vis Sci. 2006 Sep;83(9):672–81
  • "Are all aberrations equal?" Applegate RA, Sarver EJ, Khemsara V J Refract Surg. 2002 Sep-Oct;18(5):S556–62
  • "A population study on changes in wave aberrations with accommodation" Cheng H, Barnett JK, Vilupuru AS, J Vis. 2004 Apr 16;4(4):272–80
  • "The optics of occupational progressive lenses" Sheedy JE, Hardy RF Optometry. 2005 Aug;76(8):432–41
  • "Progressive addition lenses—matching the specific lens to patient needs". Sheedy JE. Optometry. 2004 Feb;75(2):83–102.
  • "Progressive addition lenses—measurements and ratings". Sheedy J, Hardy RF, Hayes JR Optometry. 2006 Jan;77(1):23–39
  • "Progressive powered lenses: the Minkwitz theorem" Sheedy JE, Campbell C, Optom Vis Sci. 2005 Oct;82(10):916–22
  • "Correlation analysis of the optics of progressive addition lenses" Sheedy JE Optom Vis Sci. 2004 May;81(5):350–61
  • "Will visual discomfort among visual display unit (VDU)" Horgen G, Aarås A, Thoresen M. Optom Vis Sci. 2004 May;81(5):341–9
  • "Comparative investigations of progressive lenses" Diepes H, Tameling A. Am J Optom Physiol Opt. 1988 Jul;65(7):571–9.
  • "Compensating presbyopia: a new physiological progressive lens" McGarry MB, Manning TM. Ophthalmic Physiol Opt. 2003 Jan;23(1):13–20
  • "The advantages and disadvantages of bifocal lenses" Zanen A Bull Soc Belge Ophtalmol. 1997;264:71–8
  • "Contraindications of multifocal lenses and progressive lenses" Bourgeois R. Bull Soc Belge Ophtalmol. 1997;264:87–96
  • "The correction and management of ametropia in older patients" David B Elliott PhD, MCOptom, FAAO Investigative Ophthalmology and Visual Science. 2004;45:2122–2128.)
  • Stepping Up to a New Level: Effects of Blurring Vision in the Elderly Heasley K, Buckley J G, Elliott D B
  • "Monovision: a review" Evans BJ Ophthalmic Physiol Opt. 2007 Sep;27(5):417–39