മുട്ടനാറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Acronychia pedunculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുട്ടനാറി
മുട്ടനാറി, ചിത്രം ശ്രീലങ്കയിൽ നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. pedunculata
Binomial name
Acronychia pedunculata
(L.) Miq.
Synonyms
  • Acronychia apiculata Miq.
  • Acronychia arborea Blume
  • Acronychia barberi Gamble
  • Acronychia elliptica Merr. & L.M.Perry
  • Acronychia laurifolia Blume
  • Acronychia resinosa (Lour.) J.R.Forst. ex Crevost & Lemari
  • Clausena simplicifolia Dalzell
  • Cyminosma ankenda Gaertn.
  • Cyminosma chinensis G.Don
  • Cyminosma pedunculata (L.) Roxb.
  • Cyminosma pedunculata (L.) DC.
  • Cyminosma resinosa DC.
  • Doerrienia malabarica Dennst.
  • Gela lanceolata Lour.
  • Jambolifera arborea (Blume) Zoll. & Moritzi
  • Jambolifera pedunculata L.
  • Jambolifera resinosa Lour.
  • Jambolifera rezinosa Lour.
  • Laxmannia ankenda Raeusch.
  • Melicope conferta Blanco
  • Paronychia arborea Walp.
  • Paronychia laurifolia Walp.
  • Selas lanceolatum (Lour.) Spreng.
  • Ximenia lanceolata (Lour.) DC.

മുട്ടനാറി, ഓരിലത്തീപ്പെട്ടിമരം, വിടുകനലി, വെട്ടുകനല, വെരുകുതീനി എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Acronychia pedunculata) എന്നാണ്. പശ്ചിമഘട്ടത്തിലെ 1800 മീറ്റർ വരെ ഉയരമുള്ള സ്ഥലങ്ങളിൽ വളരുന്ന ഈ ചെറുമരത്തിന് 10 മീറ്റർ വരെ ഉയരം വയ്ക്കുന്നു. [1] ഇന്തോമലീഷ്യയിലും ചൈനയിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും അർദ്ധ നിത്യഹരിതവനങ്ങളിലും കാണപ്പെടുന്ന ഈ മരം ഇന്ത്യയിൽ പശ്ചിമഘട്ടത്തിലും ആസാമിലും കാണാം.[2] നിത്യഹരിതമായ ഈ മരത്തിന്റെ തോൽ ചാരനിറവും നരച്ച മഞ്ഞയും കലർന്നതാണ്. ഇളം മഞ്ഞകലർന്ന വെള്ള പൂക്കളും മാംസളമായ ഫലങ്ങളുമുണ്ട്. മാർച്ച് മുതൽ നവംബർ വരെയുള്ള കാലത്താണ് പൂക്കളും ഫലങ്ങളും ഉണ്ടാകുന്നത്. [2]

ഇല, തണ്ട്‌, തടി, പൂക്കൾ എന്നിവയിൽനിന്നും എടുക്കുന്ന നീര്‌ മരുന്നായി ഉപയോഗിക്കുന്നു. ഇവ വാറ്റിയെടുക്കുന്ന എണ്ണ ചൈനയിൽ സുഗന്ധദ്രവ്യം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്‌. പാകമായ പഴം തിന്നാൻ കൊള്ളും. വേര്‌ മൽസ്യം പിടിക്കാൻ വിഷമായി വിയറ്റ്‌നാമിൽ ഉപയോഗിക്കുന്നു. ഇതിന്റെ മരക്കരി തട്ടാന്മാർക്ക്‌ പ്രിയപ്പെട്ടതാണ്‌. പുള്ളിവാലൻ ശലഭങ്ങളുടെ ലാർവകൾ ഇതിന്റെ ഇല ഭക്ഷണമാക്കാറുണ്ട്.

കുറിപ്പ്[തിരുത്തുക]

മുട്ടനാറിയുടെ അതേ പേരുകളുള്ള മറ്റൊരു സസ്യമാണ് ഓരിലത്തീപ്പെട്ടിമരം.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-06-11. Retrieved 2012-10-21.
  2. 2.0 2.1 https://indiabiodiversity.org/species/show/6865

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുട്ടനാറി&oldid=3988584" എന്ന താളിൽനിന്ന് ശേഖരിച്ചത്