Jump to content

അഭിഷേക് ഹാസ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abhishek hazra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഭിഷേക് ഹാസ്ര
ജനനം
അഭിഷേക് ഹാസ്ര

ദേശീയതഇന്ത്യൻ
തൊഴിൽകലാകാരൻ

ഭാരതീയനായ കലാകാരനാണ് അഭിഷേക് ഹാസ്ര. ആവിഷ്കാരത്തിനായി വീഡിയോ, പ്രിന്റ്, അവതരണങ്ങൾ തുടങ്ങി വൈവിധ്യമാർന്ന മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്.[1]

ജീവിതരേഖ

[തിരുത്തുക]

1977 ൽ കൊൽക്കത്തയിൽ ജനിച്ചു. താമസവും പ്രവർത്തനവും ബംഗ്ലൂരുവിൽ.

കൊച്ചി-മുസിരിസ് ബിനാലെ 2016

[തിരുത്തുക]

സബ്‌മെർജന്റ് ടോപ്പോളജീസ് 2016 എന്ന പേരിൽ പലഭാഗങ്ങളുള്ള മൊബൈൽ പ്രഭാഷണ - അവതരണമാണ് (multi-part mobile lecture performance) കൊച്ചി-മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പിൽ നടത്തിയത്. പത്തു ദിവസങ്ങളിലായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രകടനങ്ങളായിരുന്നു അവ. ബിനാലെ വേദികളിലൂടെ ലൗഡ് സ്പീക്കറിൽ ബിനാലെയുടെ ദൃക്‌സാക്ഷിവിവരണം നടത്തുന്ന രൂപത്തിലായിരുന്നു ഈ അവതരണം. വസ്തുനിഷ്ഠമായ ഒരു ചിന്ത നടത്താനോ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുകയോ അല്ല നിങ്ങളുടെ (കാഴ്ചക്കാരന്റെ) ഭാവനയും നിരൂപണ പാടവവും പൂർണമായി ഉപയോഗിക്കൂ എന്ന് ഈ വിവരണം ആഹ്വാനം ചെയ്യുന്നു. [2]

പ്രദർശനങ്ങൾ

[തിരുത്തുക]
  • എക്സ്പിരിമെന്റൽ മാരത്തോൺ[3]
  • റേയ്ക്ക്ജാവിക് ആർട്ട് മ്യൂസിയം
  • ബോസ് പസിയ, ന്യൂയോർക്ക്
  • മാക്സി മ്യൂസിയം, റോം
  • ഗാലറി SKE, ബാംഗ്ളൂർ
  • ഖോജ്, ഡൽഹി
  • OCAD, ടൊറന്റോ.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ചാൾസ് വാലസ് സ്കോളർ
  • ഗ്യാസ് വർക്സ്, ലണ്ടൻ (ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്)
  • ആർട്ട് ഒമി, ന്യൂയോർക്ക് (ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്)
  • സിംബയോട്ടിക്ക, സെന്റർ ഓഫ് എക്സലൻസ് ഇൻ ബയോളജിക്കൽ ആർട്സ്, പെർത്ത് (ആർട്ടിസ്റ്റ്സ് ഇൻ റെസിഡൻസ്)
  • ദൃശ്യ കലക്കുള്ള സൻസ്കൃതി അവാർഡ് (2011)

അവലംബം

[തിരുത്തുക]
  1. http://abhishekhazra.net/About-Contact
  2. Forming in the purple of an eye, ഉൾക്കാഴ്ചകളുരുവാകുന്നിടം, കൊച്ചി - മുസിരിസ് ബിനലെ, 2016, കൈപ്പുസ്തകം
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-01-08.
"https://ml.wikipedia.org/w/index.php?title=അഭിഷേക്_ഹാസ്ര&oldid=3772385" എന്ന താളിൽനിന്ന് ശേഖരിച്ചത്