അഭിലാഷ് ടോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abhilash Tomy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പായ്‌വഞ്ചിയിൽ ഒറ്റയ്ക്ക് ലോകംചുറ്റിയ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ അഭിലാഷ് ടോമി. പായ്‌വഞ്ചിയിൽ ഇത്തരത്തിൽ ലോകംചുററിയ രണ്ടാമത്തെ ഏഷ്യക്കാരനുമാണിദ്ദേഹം. നാവികസേനയിൽ ലഫറ്റനന്റ് കമാൻഡറാണ് അഭിലാഷ് ടോമി.[1]. 1979 ഫെബ്രുവരി 5നാണ് അഭിലാഷ് ജനിച്ചത്.

ഇദ്ദേഹം യാത്രക്കായി ഉപയോഗിച്ച പായ്‌വഞ്ചിയുടെ പേരാണ് മാദേയി. ഗോവയിലാണ് ഇത് നിർമിച്ചത്. ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി. 2012 നവംബറിലാണ് ഇദ്ദേഹം മുംബൈ തീരത്തുനിന്ന് യാത്രയായത്. നാലുലക്ഷത്തോളം കിലോമീറ്റർ പിന്നിട്ട അഭിലാഷ് 2013 ഏപ്രിലിൽ 6 ന് മുബൈയിൽ തന്നെ തിരിച്ചെത്തി. ഇദ്ദേഹത്തെ സ്വീകരിക്കാൻ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും എത്തിയിരുന്നു. ഇപ്പോൾ എറണാകുളത്ത് താമസിക്കുന്ന ആലപ്പുഴ ചേന്നംകരി വല്ല്യാറ വീട്ടിൽ വി.സി. ടോമിയുടെ മകനാണ് അഭിലാഷ് ടോമി[2]. ഇന്ത്യൻ നാവികസേനയുടെ സാഗർ പരിക്രമ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ലെഫ്റ്റ്നന്റ്കമാൻഡറായ അഭിലാഷ് പരസഹായം കൂടാതെ, നിർത്താതെ പായ് വഞ്ചി തുഴഞ്ഞ് ലോകം ചുറ്റിയത്. യാത്ര ആരംഭിച്ചിടത്ത് തന്നെ അവസാനിപ്പിക്കുമ്പോൾ 157 ദിവസം കഴിഞ്ഞിരുന്നു. 22000 നോട്ടിക്കൽ മൈൽ ദൂരം സഞ്ചരിച്ച ഇദ്ദേഹം ഈ കാലയളവിൽ കപ്പൽ ഒരു തുറമുഖത്തും അടുപ്പിച്ചിരുന്നില്ല. ആരുടേയും സഹായം തേടിയതുമില്ല. ഇദ്ദേഹത്തിന് കീർത്തിചക്ര പുരസ്കാരവും ടെൻസിങ് നോർഗെ നാഷ്ണൽ അഡ്വഞ്ചർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[3]


അവലബം[തിരുത്തുക]

  1. ഇന്ത്യാവിഷൻ
  2. മാതൃഭൂമി
  3. ബുക്ക്: റെക്കോർഡുകളിൽ ഇന്ത്യയും കേരളവും - ഡോ ടി. ആർ. ജയകുമാരി, ആർ വിനോദ് കുമാർ - ഡിസി ബുക്ക്സ്
"https://ml.wikipedia.org/w/index.php?title=അഭിലാഷ്_ടോമി&oldid=3199052" എന്ന താളിൽനിന്ന് ശേഖരിച്ചത്