Jump to content

ആബേൽ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abel Prize എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആബേൽ പുരസ്കാരം
Portrait of Niels Henrik Abel
അവാർഡ്ഗണിതശാസ്ത്ര മേഖലയിലെ മികച്ച നേട്ടങ്ങൾക്കു നൽകുന്ന രാജ്യാന്തര പുരസ്കാരം.
രാജ്യംനോർവെ
നൽകുന്നത്നോർവീജിയൻ സർക്കാർ
ആദ്യം നൽകിയത്2003
ഔദ്യോഗിക വെബ്സൈറ്റ്abelprize.no

ഗണിതശാസ്ത്ര മേഖലയിൽ മികച്ച സംഭാവനകൾ നൽകിയവർക്ക് നോർവെ സർക്കാർ എല്ലാ വർഷവും നൽകുന്ന രാജ്യാന്തര പുരസ്കാരമാണ് ആബേൽ പുരസ്കാരം (Abel Prize , നോർവീജിയൻ ഉച്ചാരണം :ˈɑːbəl ).[1] പ്രശസ്ത നോർവീജിയൻ ഗണിതശാസ്ത്രജ്ഞനായ നീൽസ് ഹെൻറിക് ആബേലിന്റെ (1802-1829) പേരിലുള്ള ഈ പുരസ്കാരത്തെ "ഗണിതശാസ്ത്രജ്ഞർക്കുള്ള നോബൽ സമ്മാനം" എന്നാണു വിശേഷിപ്പിക്കുന്നത്. ഫീൽഡ്സ് മെഡലിനെയും ഇങ്ങനെ വിളിക്കാറുണ്ട്.[2][3][4][5][6]

ആറു ദശലക്ഷം നോർവീജിയൻ ക്രോണർ (ഏകദേശം 737,400 യു.എസ്. ഡോളർ) ആണ് സമ്മാനത്തുക.[7] നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് എന്ന സ്ഥാപനമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. 2003 മുതലാണ് പുരസ്കാരം നൽകിത്തുടങ്ങിയത്. 1947 മുതൽ 1989 വരെ സമാധാനത്തിനുള്ള നോബൽ സമ്മാനം വിതരണം ചെയ്തിരുന്ന യൂണിവേഴ്സിറ്റി ഓഫ് ഓസ്ലൊ ഫാക്വിൽറ്റി ഓഫ് ലോയിൽ വച്ചു തന്നെയാണ് ആബേൽ പുരസ്കാര ദാനച്ചടങ്ങും നടക്കുന്നത്.[8]

ചരിത്രം

[തിരുത്തുക]

ലോകത്തിലെ ഉന്നത പുരസ്കാരങ്ങളിലൊന്നാണ് നോബൽ സമ്മാനം. ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം 1901 മുതലാണ് നൽകിത്തുടങ്ങിയത്. എങ്കിലും സമ്മാനം നൽകുന്നതു സംബന്ധിച്ച ചർച്ചകൾ 1895 മുതൽ തന്നെ ആരംഭിച്ചിരുന്നു. ഗണിതശാസ്ത്രമേഖലയിൽ നോബൽ സമ്മാനം നൽകുവാൻ തീരുമാനിച്ചിരുന്നില്ല. ഇതു മനസ്സിലാക്കിയ നോർവീജിയൻ ഗണിതശാസ്ത്രജ്ഞൻ സോഫസ് ലീ (1842-1899) നോബൽ സമ്മാനം പോലെ ഒരു ഉന്നത പുരസ്കാരം ഗണിതശാസ്ത്ര രംഗത്തും ഏർപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. മറ്റൊരു നോർവീജിയൻ ഗണിതശാസ്ത്രനായ നീൽസ് ഹെൻറിക് ആബേലിന്റെ പേരിലായിരിക്കണം പുരസ്കാരം നൽകേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേ വർഷം(1899) തന്നെ ലീ അന്തരിച്ചതോടെ പുരസ്കാരത്തിന്റെ രൂപീകരണം സംബന്ധിച്ച കാര്യങ്ങൾക്ക് കാലതാമസം നേരിട്ടു.

1902-ൽ ആബേലിന്റെ നൂറാം ജൻമവാർഷികം ആഘോഷിക്കപ്പെട്ടു. സ്വീഡനിലെ രാജാവായിരുന്ന ഓസ്കാർ രണ്ടാമൻ ആ വർഷം തന്നെ ആബേൽ പുരസ്കാരം നൽകിത്തുടങ്ങാൻ തീരുമാനിച്ചിരുന്നു. പക്ഷെ നോർവെയും സ്വീഡനും തമ്മിലുള്ള ബന്ധം മോശമായതിനെത്തുടർന്ന് പുരസ്കാരം ഏർപ്പെടുത്താൻ കഴിയാതെ വന്നു.[9]

പിന്നീട് നൂറു വർഷങ്ങൾ കഴിഞ്ഞ് 2001-ലെ ഓഗസ്റ്റ് മാസത്തിലാണ് നോർവീജിയൻ സർക്കാർ ആബേൽ പുരസ്കാരം ഏർപ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. നീൽസ് ഹെൻറിക് ആബേലിന്റെ ഇരുന്നൂറാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി 2002 മുതൽ തന്നെ പുരസ്കാരം നൽകിത്തുടങ്ങാനും തീരുമാനമായി. 2002-ൽ ആറ്റ്‌ലെ സെൽബെർഗിന് ഓണററി ആബേൽ പുരസ്കാരം ലഭിച്ചിരുന്നെങ്കിലും ഔദ്യോഗികയായി ആബേൽ പുരസ്കാരം നൽകിത്തുടങ്ങിയത് 2003 മുതലാണ്.[9][10] ആബേൽ പുരസ്കാര ജേതാക്കളെയും അവരുടെ ഗവേഷണങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തി പുസ്തക പരമ്പരയും തയ്യാറാക്കുന്നുണ്ട്. 2010-ലാണ് ആദ്യത്തെ പുസ്തകം പുറത്തിറങ്ങിയത്. 2003 മുതൽ 2007 വരെയുള്ള പുരസ്കാരജേതാക്കളെയും അവരുടെ ഗവേഷണങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ആദ്യ വാല്യം തയ്യാറാക്കിയത്.[11][12]

അധികാരികൾ

[തിരുത്തുക]

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗണിതശാസ്ത്രജ്ഞർ ഉൾപ്പെടുന്ന അഞ്ചംഗ കമ്മിറ്റിയാണ് ആബേൽ കമ്മിറ്റി. ഇന്റർനാഷണൽ മാത്തമാറ്റിക്കൽ യൂണിയനും യൂറോപ്യൻ മാത്തമാറ്റിക്കൽ സൊസൈറ്റിയും ചേർന്നാണ് ആബേൽ കമ്മിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്.[9] ആബേൽ കമ്മിറ്റിയുടെ ശുപാർശ പ്രകാരം നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.

2001-ൽ നോർവീജിയൻ സർക്കാർ സംഭാവന നൽകിയ 200 മില്യൺ നോർവീജിയൻ ക്രോണർ (ഏകദേശം 23 മില്യൺ യു.എസ്. ഡോളർ) പണമാണ് സമ്മാനദാനത്തിനു വിനിയോഗിക്കുന്നത്. നോർവീജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് നിയമിക്കുന്ന അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സമിതിയാണ് ഈ പണം സംരക്ഷിക്കുന്നത്.[13]

പുരസ്കാര നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങൾ

[തിരുത്തുക]
യൂണിവേഴ്സിറ്റി ഓഫ് ഓസ്ലൊ ഫാക്വിൽറ്റി ഓഫ് ലോയിലെ "Domus Media" എന്ന കെട്ടിടത്തിൽ വച്ചാണ് ആബേൽ പുരസ്കാരം നൽകുന്നത്. വർഷങ്ങൾക്കു മുമ്പ് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിയിരുന്നതും ഇതേ കെട്ടിടത്തിൽ വച്ചാണ്.

പുരസ്കാരത്തിനായി ഏതൊരാൾക്കും നാമനിർദ്ദേശം നൽകാവുന്നതാണ്. പക്ഷെ സ്വന്തം പേര് നിർദ്ദേശിക്കുവാൻ സാധിക്കില്ല. ഏതു രാജ്യത്തു നിന്നുള്ള ഗണിതശാസ്ത്രജ്ഞരെയും നിർദ്ദേശിക്കാം. ജീവിച്ചിരിക്കുന്നവർക്കു മാത്രമേ പുരസ്കാരം നൽകുകയുള്ളൂ. എന്നിരുന്നാലും വിജയിയായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷമാണ് മരിച്ചതെങ്കിൽ മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകും.[13]

പുരസ്കാര ജേതാക്കൾ

[തിരുത്തുക]
ഓരോ വർഷത്തെയും ജേതാക്കൾ, അവരുടെ പൗരത്വം, പഠനം നടത്തിയ സ്ഥാപനങ്ങൾ, സംഭാവനകൾ.
വർഷം ജേതാക്കൾ പൗരത്വം സ്ഥാപനങ്ങൾ സംഭാവനകൾ കുറിപ്പുകൾ
2003 ജീൻ-പിയറി സെറി ഫ്രാൻസ് ഫ്രഞ്ച് കോളേജ് ഡി ഫ്രാൻസ് "ഗണിതശാസ്ത്രത്തിലെ ടോപ്പോളജി, അൾജിബ്രായിക് ജ്യോമെട്രി, നമ്പർ തിയറി എന്നിവയിലെ സംഭാവനകൾ " [14]
2004 മൈക്കേൽ അറ്റിയ;
ഇസഡോർ സിങ്ങർ
യുണൈറ്റഡ് കിങ്ഡം ബ്രിട്ടീഷ്;
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ
എഡിൻബർഗ് സർവകലാശാല;
മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
"ഇരുവരും ചേർന്ന് ഇൻഡെക്സ് തിയറം അവതരിപ്പിക്കുകയും തെളിയിക്കുകയും ചെയ്തു. ടോപ്പോളജി, ജ്യാമിതി, അനാലിസിസ് എന്നിവയെ ബന്ധിപ്പിച്ചുള്ള പഠനങ്ങൾ. തിയററ്റിക്കൽ ഫിസിക്സിലെ സംഭാവനകൾ" [15]
2005 പീറ്റർ ലാക് യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ കോറാന്റ് ഇൻസ്റ്റിറ്റ്യൂട്ട് "പാർഷ്യൽ ഡിഫെറൻഷ്യൽ ഇക്വേഷൻസിന്റെ പരിഹാരവും പ്രയോഗങ്ങളും." [16]
2006 ലെന്നാർട്ട് കാൾസൺ സ്വീഡൻ സ്വീഡിഷ്[17] റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി "ഹാർമോണിക് അനാലിസിസ്, തിയറി ഓഫ് സ്മൂത്ത് ഡൈനാമിക്കൽ സിസ്റ്റംസ് എന്നിവയിലെ സംഭാവനകൾ " [18]
2007 എസ്.ആർ. ശ്രീനിവാസ വരദൻ ഇന്ത്യ ഭാരതീയൻ
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ [19]
കോറന്റ് ഇൻസ്റ്റിറ്റ്യൂട്ട് "പ്രോബബിലിറ്റി തിയറിയിലും ലാർജ് ഡീവിയേഷൻ തിയറിയിലും നൽകിയ സംഭാവനകൾക്ക്" [20]
2008 ജോൺ ഗ്രിഗ്സ് തോംസൺ;
ജാക്വസ് ടിറ്റ്സ്
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ;
ബെൽജിയം ബെൽജിയൻ
ഫ്രാൻസ് ഫ്രഞ്ച്[21]
ഫ്ലോറിഡാ സർവകലാശാല;
കോളേജ് ഡി ഫ്രാൻസ്
"അൾജിബ്ര, ഗ്രൂപ്പ് തിയറി സംബന്ധമായ സംഭാവനകൾ" [22]
2009 മിഖായേൽ ഗോർമോവ് റഷ്യ റഷ്യൻ
ഫ്രാൻസ് ഫ്രഞ്ച്[23]
Institut des Hautes Études Scientifiques
കൊറന്റ് ഇൻസ്റ്റിറ്റ്യൂട്ട്
"ജ്യാമിതിയിലെ സംഭാവനകൾ" [24]
2010 ജോൺ ടെയ്റ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ ഓസ്റ്റിനിലെ ടെക്സാസ് സർവകലാശാല "നമ്പർ തിയറിയുമായി ബന്ധപ്പെട്ട സംഭാവനകൾ" [25]
2011 ജോൺ മിൽനർ യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ[26] സ്റ്റോണി ബ്രൂക്ക് സർവകലാശാല "ടോപ്പോളജി, ജ്യാമിതി, അൾജിബ്ര എന്നിവയിലെ സംഭാവനകൾ" [27]
2012 എൻറെ സെമറേഡി ഹംഗറി ഹംഗേറിയൻ
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ[28]
Alfréd Rényi Institute
Rutgers University
"ഡിസ്ക്രീറ്റ് മാത്തമാറ്റിക്സിലും തിയറെറ്റിക്കൽ കമ്പ്യൂട്ടർ സയൻസിലും നടത്തിയ പഠനങ്ങൾ. അഡിറ്റീവ് നമ്പർ തിയറിയിലും എർഗോദിക് തിയറിയിലും നൽകിയ സംഭാവനകൾ" [29]
2013 പിയറി ഡെലിൻ ബെൽജിയം ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡി "അൾജിബ്രായിക് ജ്യാമിതി, നമ്പർ തിയറി, റെപ്രസെന്റേഷൻ തിയറി എന്നിവയിലെ സംഭാവനകൾ " [30]
2014 യാക്കോവ് സിനായ് റഷ്യ റഷ്യൻ
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ
Landau Institute for Theoretical Physics
Princeton University
"ഡൈനാമിക്കൽ സിസ്റ്റംസ്, എർഗോദിക് തിയറി, മാത്തമാറ്റിക്കൽ ഫിസിക്സ് എന്നിവയിലെ സംഭാവനകൾ" [31]
2015 ജോൺ ഫോബ്സ് നാഷ് ജൂനിയർ;
ലൂയിസ് നീരെൻബെർഗ്
യുണൈറ്റഡ് സ്റ്റേറ്റ്സ് അമേരിക്കൻ;
കാനഡ യുണൈറ്റഡ് സ്റ്റേറ്റ്സ് കനേഡിയൻ/അമേരിക്കൻ
പ്രിൻസ്റ്റൺ സർവകലാശാല
കോറന്റ് ഇൻസ്റ്റിറ്റ്യൂട്ട്
"നോൺ ലീനിയാർ പാർഷ്യൽ ഡിഫെറൻഷ്യൽ ഇക്വേഷൻസിനെക്കുറിച്ചും ജ്യോമെട്രിക് അനാലിസിസിൽ അവയുടെ പ്രയോഗത്തെക്കുറിച്ചുമുള്ള പഠനങ്ങൾ." [32]
2016 Andrew Wiles‍‍ ആണ്ട്ര്യൂ വൈൽസ് യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിംഗ്ഡം ഓക്സ്ഫഡ് സർവകലാശാല[33][34] "ഫെർമാറ്റിന്റെ സിദ്ധാന്തത്തിന് തെളിവ് നൽകിതിന്" [35]
2017 Yves Meyer യവസ് മയേർ ഫ്രാൻസ് ഫ്രാൻസ് ഈകോലീ നോർമലെ സൂപ്പീരിയരെ പാരിസ്-സാൿലെയ് "വാവെലെറ്റിന്റെ ഗണിത സിദ്ധാന്തം വികസിപ്പിക്കുന്നതിൽ നൽകിയ അതുല്യ സംഭാവനയ്ക്ക്. "[36]
2018 Robert Langlands റോബർട്ട് ലാംഗ്‍ലാന്റ്സ് കാനഡ / യുണൈറ്റഡ് സ്റ്റേറ്റ്സ് കാനഡ/യുണൈറ്റഡ് സ്റ്റേറ്റ്സ്[37] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് "പ്രാതിനിധ്യ സിദ്ധാന്തത്തെ സംഖ്യാ സിദ്ദാന്തവുമായി ബന്ധിപ്പിക്കുന്നതിന് തയ്യാറാക്കിയ ദാർശനിക പദ്ധതിയ്ക്ക്" [38]
2019 കാരെൻ കെസ്കുല ഉലെൻബെക് യുണൈറ്റഡ് സ്റ്റേറ്റ്സ് ടെക്സാസ് സർവകലാശല, ഓസ്റ്റിൻ കാംപസ് ജ്യോമട്രി, മാതമാറ്റികൽ ഫിസ്ക്സ്, അനാലിസിസ് എന്നീ മേഖലകളിലെ അതുല്യ സംഭാവനകൾക്കായി [39]
2020 Furstenberg, HillelHillel Furstenberg Hillel (Harry) Furstenberg Hebrew University of Jerusalem "For pioneering the use of methods from probability and dynamics in group theory, number theory and combinatorics."[40]
Margulis, GrigoryGrigory Margulis Grigory Margulis Yale University
2021 Lovász, LászlóLászló Lovász Laszlo Lovasz Eötvös Loránd University "For their foundational contributions to theoretical computer science and discrete mathematics, and their leading role in shaping them into central fields of modern mathematics".[41]
Wigderson, AviAvi Wigderson Avi Wigerson Institute for Advanced Study

അവലംബം

[തിരുത്തുക]
  1. "Statutter for Holbergprisen". Archived from the original on 2018-12-25. Retrieved 2015-11-03.
  2. Dreifus, Claudia (29 March 2005). "From Budapest to Los Alamos, a Life in Mathematics". The New York Times.
  3. Cipra, Barry (26 March 2009). "Russian Mathematician Wins Abel Prize". ScienceNOW. Archived from the original on 2009-03-29. Retrieved 29 March 2009.
  4. "Geometer wins maths 'Nobel'". Nature Publishing Group. 26 March 2009. Retrieved 17 October 2012.
  5. Foderaro, Lisa W. (31 May 2009). "In N.Y.U.'s Tally of Abel Prizes for Mathematics, Gromov Makes Three". The New York Times. Retrieved 17 October 2012.
  6. "Abel Prize Awarded: The Mathematicians' Nobel". The Mathematical Association of America. April 2004. Archived from the original on 2012-08-27. Retrieved 4 November 2012.
  7. "Google Currency Converter". Retrieved 8 October 2015.
  8. "University of Oslo". Oslo Opera House. Archived from the original on 2018-08-03. Retrieved 22 December 2012.
  9. 9.0 9.1 9.2 "The History of the Abel Prize". The Norwegian Academy of Science and Letters. Archived from the original on 2018-09-17. Retrieved 26 July 2012.
  10. O'Connor, John J.; Robertson, Edmund F., "Atle Selberg", MacTutor History of Mathematics archive, University of St Andrews.
  11. H. Holden; R. Piene, eds. (2010). The Abel Prize 2003–2007. Heidelberg: Springer. doi:10.1007/978-3-642-01373-7. ISBN 978-3-642-01372-0.
  12. H. Holden; R. Piene, eds. (2014). The Abel Prize 2008–2012. Heidelberg: Springer. doi:10.1007/978-3-642-39449-2. ISBN 978-3-642-39449-2.
  13. 13.0 13.1 "Nomination Guidelines". The Norwegian Academy of Science and Letters. Archived from the original on 2018-08-02. Retrieved 26 July 2012.
  14. "The Abel Prize Laureate 2003". The Norwegian Academy of Science and Letters. Archived from the original on 2013-05-21. Retrieved 23 December 2012.
  15. "The Abel Prize Laureate 2004". The Norwegian Academy of Science and Letters. Archived from the original on 2013-05-21. Retrieved 23 December 2012.
  16. "The Abel Prize Laureate 2005". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
  17. "Swedish mathematician receives the Abel Prize". The Norwegian Academy of Science and Letters. Archived from the original on 2013-05-21. Retrieved 23 December 2012.
  18. "The Abel Prize Laureate 2006". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
  19. "Fields Institute – Thematic Program on Dynamic and Transport in Disordered Systems". Fields Institute for Research in Mathematical Sciences. Retrieved 23 December 2012.
  20. "The Abel Prize Laureate 2007". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
  21. "Abel Prize Ceremony 2008". The Royal Norwegian Embassy in Seoul. Archived from the original on 2013-06-16. Retrieved 23 December 2012.
  22. "The Abel Prize Laureate 2008". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
  23. "Russian-French mathematician receives the Abel Prize". The Norwegian Academy of Science and Letters. Archived from the original on 2013-06-15. Retrieved 23 December 2012.
  24. "The Abel Prize Laureate 2009". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
  25. "The Abel Prize Laureate 2010". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
  26. "Dimension-Cruncher: Exotic Spheres Earn Mathematician John Milnor an Abel Prize". Scientific American. Retrieved 23 December 2012.
  27. "The Abel Prize Laureate 2011". The Norwegian Academy of Science and Letters. Archived from the original on 2013-05-14. Retrieved 23 December 2012.
  28. "Hungarian-American Endre Szemerédi named Abel Prize winner". The Norwegian Academy of Science and Letters. Archived from the original on 2012-08-30. Retrieved 23 December 2012.
  29. "The Abel Prize Laureate 2012". The Norwegian Academy of Science and Letters. Archived from the original on 2018-09-17. Retrieved 23 December 2012.
  30. "The Abel Prize Laureate 2013". The Norwegian Academy of Science and Letters. Archived from the original on 2013-05-17. Retrieved 20 June 2013.
  31. "The Abel Prize Laureate 2014". The Norwegian Academy of Science and Letters. Archived from the original on 2014-03-28. Retrieved 26 March 2014.
  32. "The Abel Prize Laureate 2015". The Norwegian Academy of Science and Letters. Archived from the original on 2019-06-16. Retrieved 25 March 2015.
  33. "The Abel Committee's Citation 2016". The Norwegian Academy of Science and Letters. Archived from the original on 2016-08-02. Retrieved 9 August 2016.
  34. "Sir Andrew J. Wiles receives the Abel Prize" (Press release). The Norwegian Academy of Science and Letters. Archived from the original on 2016-08-22. Retrieved 9 August 2016.
  35. "The Abel Prize Laureate 2016". The Norwegian Academy of Science and Letters. Archived from the original on 2017-08-12. Retrieved 15 March 2016.
  36. "The Abel Prize Laureate 2017". The Norwegian Academy of Science and Letters. Archived from the original on 2017-05-26. Retrieved 21 March 2017.
  37. http://www.nasonline.org/member-directory/members/47401.html
  38. "The Abel Prize Laureate 2018". The Norwegian Academy of Science and Letters. Archived from the original on 2018-07-20. Retrieved 20 March 2018.
  39. "The Abel Prize". The Abel Prize. 2019-03-19. Retrieved 2019-04-25.
  40. "The Abel Prize Laureates 2020". The Norwegian Academy of Science and Letters. Archived from the original on 2020-03-18. Retrieved 18 March 2020.
  41. "The Abel Prize Laureates 2021". The Norwegian Academy of Science and Letters. Archived from the original on 2021-03-24. Retrieved 17 March 2021.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആബേൽ_പുരസ്കാരം&oldid=3939494" എന്ന താളിൽനിന്ന് ശേഖരിച്ചത്