ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abd al-Aziz ibn Abd Allah ibn Baaz എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

1912 (1330 ഹി) ൽ സഊദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ ജനിച്ചു.

വിദ്യാഭ്യാസം[തിരുത്തുക]

സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതരായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിൻ ഇബ്റാഹീം ആലു ഷെയ്ഖ്‌, ഷെയ്ഖ്‌ മുഹമ്മദ്‌ ബിൻ അബ്ദുൽ ലത്ത്വീഫ് ആലു ഷെയ്ഖ്‌, ഷെയ്ഖ്‌ സഅദു ബ്നു അബീ വഖാസ് അൽ ബുഖാരി തുടങ്ങിയ നിരവധി പണ്ഡിതരിൽനിന്നു വിദ്യാഭ്യാസം നേടി. ഇരുപതാം വയസ്സിൽ കാഴ്ചശക്തി പൂർണമായി നഷ്ടപ്പെട്ടെങ്കിലും വിജ്ഞാന സമ്പാദനം തുടർന്നു.

സ്ഥാനങ്ങൾ[തിരുത്തുക]

1938 മുതൽ 1956 വരെ അൽ ഖർജ് കോടതിയിൽ ജഡ്ജിയായി സേവനമനുഷ്ടിച്ചു. തുടർന്ന് ഇമാം ഇബ്നു സഊദ് യൂണിവേഴ്സിറ്റിയിലെ മഅഹദ് ഇൽമി, ലോ കോളേജ് എന്നീ സ്ഥാപനങ്ങളിൽ പ്രഫസർ, 1962 മുതൽ 1975 വരെ മദീന യൂണിവേഴ്സിറ്റി വൈസ് ചാൻസലർ എന്നീ ഔദ്യോഗിക പദവികളും വഹിച്ചു. ദാറുൽ ഇഫ്ത ചെയർമാൻ, സഊദി അറേബ്യയുടെ ഗ്രാൻറ് മുഫ്തി (മുഖ്യ മതകാര്യ ഉപദേശകൻ) എന്നീ ഉന്നത പദവികളിൽ സേവനമനുഷ്ടിച്ചു.

മരണം[തിരുത്തുക]

1999 മെയ് 13 നു ഇഹലോക വാസം വെടിഞ്ഞു.