നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ
നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ | |
---|---|
സംവിധാനം | അസ്ഗർ ഫർഹാദി |
നിർമ്മാണം | അസ്ഗർ ഫർഹാദി |
അഭിനേതാക്കൾ | ലെയ്ല ഹതാമി,പേമാൻ മോദി,ഷഹാബ് ഹൊസൈനി,സറീന ഫർഹാദി |
ഛായാഗ്രഹണം | മഹമ്മൂദ് കലരി |
ചിത്രസംയോജനം | ഹൈദ സഫിയാരി |
രാജ്യം | ഇറാൻ |
ഭാഷ | പേർഷ്യ |
സമയദൈർഘ്യം | 123 മിനിറ്റ് |
അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ഇറാൻ ചിത്രമാണ് നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ. ഈ ചിത്രത്തിന് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നല്ല സംവിധായകനുള്ള പുരസ്‌കാരവും 69 ാമത് ഗ്ലോബ് പുരസ്കാരവും ഗോൾഡൻ ബർളിൻ പുരസ്‌കാരമുൾപ്പടെ നാല്പതോളം മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചു. 84-ആം അക്കാദമി അവാർഡുകളിൽ മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു[1].
കഥാ സംഗ്രഹം
[തിരുത്തുക]ടെഹ്‌റാനിൽ ജീവിക്കുന്ന നാദിറും സമിനും പതിന്നാലു വർഷങ്ങളായി വിവാഹിതരായിട്ട്. അവർക്ക് തെർമ എന്ന പതിനൊന്നു വയസ്സുള്ള പെൺകുട്ടിയുമുണ്ട്. അൾഷിമേഴ്‌സ് ബാധിച്ച നാദിറിന്റെ പിതാവും അവർക്കൊപ്പമാണ് താമസം. സിമിന് തന്റെ ഭർത്താവ് നാദെറും മകൾ തെർമെയുമായി ഇറാൻ വിടാൻ ആഗ്രഹമുണ്ട്. എന്നാൽ അൽഷിമേഴ്സ് രോഗബാധിതനായ സ്വന്തം പിതാവിനെ ഉപേക്ഷിക്കാൻ നാദെർ തയ്യാറാകുന്നില്ല. സിമിൻ അയാളുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നു. എന്നാൽ കോടതി അനുവദിക്കുന്നില്ല. വിവാഹമോചനവും വീട്ടിലുണ്ടാകുന്ന വഴക്കുകളും കുട്ടിയുടെ ജീവിതത്തെ ബാധിക്കുന്നു. ഇറാൻ പോലൊരു രാജ്യത്തെ കോടതികളിലെ വ്യവഹാര വ്യവസ്ഥയിലെ സുതാര്യതയില്ലായ്മയെയും ചിത്രം ചർച്ചയ്ക്കു സമർപ്പിക്കുന്നുണ്ട്. പകൽ നേരങ്ങളിൽ പിതാവിനെ നോക്കാൻ റസിയ എന്ന സ്ത്രീയെ നാദിർ വാടകയ്‌ക്കെടുക്കുന്നു. അവർ ഗർഭിണിയും അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ മാതാവുമാണ്. ഒരിക്കൽ റസിയ വീട്ടിലാരുമില്ലാത്തപ്പോൾ നാദിറിന്റെ പിതാവിനെ കട്ടിലിൽ കെട്ടിയിട്ട ശേഷം പുറത്തു പോകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിൽ[2]
തെർമേ എന്ന പതിനൊന്നുകാരിയെ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ മകൾ സരിന ഫർഹാദി ആണ് അവതരിപ്പിച്ചിട്ടുള്ളത് .[3]
പുരസ്കാരങ്ങൾ
[തിരുത്തുക]- ക്രിസ്റ്റൽ സിമോർഗ് (നല്ല സംവിധായകൻ) - നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, ഫജർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (2011)
- ക്രിസ്റ്റൽ സിമോർഗ് (നല്ല തിരക്കഥ) - നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, ഫജർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (2011)
- ആഡിയൻസ് അവാർഡ് - നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, ഫജർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (2011)
- ബെർലിൻ അന്താരാഷ്ട്ര റീഡർ ജൂറി പുരസ്കാരംനദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, ബെർലിൻഅന്താരാഷ്ട്ര ചലച്ചിത്രോത്സവം (2011)
- സ്പെഷ്യൽ ജൂറി പുരസ്കാരം നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, ബെർലിൻഅന്താരാഷ്ട്ര ചലച്ചിത്രോത്സവം (2011)
- ഗോൾഡൻ ബയർ പുരസ്കാരം നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, ബെർലിൻഅന്താരാഷ്ട്ര ചലച്ചിത്രോത്സവം (2011)
- മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 69-മത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം. നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, ഗോൾഡൻ ഗ്ലോബ് പുരസ്കാരം (2012)[4]
- മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം (2012)
അവലംബം
[തിരുത്തുക]- ↑ "റോസാദലങ്ങൾ" (PDF). മലയാളം വാരിക. 2012 മാർച്ച് 30. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 27.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ .http://veekshanam.com/content/view/15030/27/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-28. Retrieved 2012-02-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2012-01-19.
പുറം കണ്ണികൾ
[തിരുത്തുക]- എ സെപറേഷൻ Archived 2012-02-28 at the Wayback Machine.
- പട്ടുകുപ്പായം പോലൊരു ചിത്രവിസ്മയം Archived 2012-03-01 at the Wayback Machine.
- Offizielle deutsche Website zum Film Archived 2012-01-14 at the Wayback Machine.
- Datenblatt Archived 2011-04-09 at the Wayback Machine. zu Jodaeiye Nader az Simin bei berlinale.de (PDF, 131 KiB)
- Information Archived 2015-06-22 at the Wayback Machine. des Schweizer Verleihs trigon-film
- നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ