എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A Brief History of Time എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A Brief History of Time
Cover
കർത്താവ്സ്റ്റീഫൻ ഹോക്കിങ്
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംpopular science
പ്രസാധകർBantam Books
പ്രസിദ്ധീകരിച്ച തിയതി
1988

സ്റ്റീഫൻ ഹോക്കിങ് എഴുതിയ വിഖ്യാതമായ ശാസ്ത്രപുസ്തകമാണ്‌ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം (മലയാളം: കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം). 1988-ൽ പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ 9 മില്യൺ കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട്. ലണ്ടൻ സൺഡേ ടൈംസിന്റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ കൂട്ടത്തിൽ അഞ്ചു വർഷത്തോളം ഈ പുസ്തകമുണ്ടായിരുന്നു[1]. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം എന്ന പേരിൽ ഈ പുസ്തകം മലയാളത്തിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്.[2] ഇതേ പേരിൽ എറോൾ മോറിസ് 1991-ൽ സ്റ്റീഫൻ ഹോക്കിങിന്റെ ജീവിതകഥ ആധാരമാക്കി ഒരു ഡോക്യുമെന്ററിയും നിർമ്മിച്ചിട്ടുണ്ട്.

ഉള്ളടക്കം[തിരുത്തുക]

പ്രപഞ്ചശാസ്ത്രത്തിലെ (Cosmology) സിദ്ധാന്തങ്ങളായ മഹാവിസ്ഫോടനം (Big Bang), തമോഗർത്തം (Black holes) തുടങ്ങിയവ, സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിക്കുവാനുള്ള ഒരു ശ്രമമാണ്‌ ഈ പുസ്തകം. പല സങ്കീർണ്ണ ഗണിതശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ടെങ്കിലും E = mc² എന്ന സമവാക്യം മാത്രമേ ഉപയോഗിച്ചിട്ടുള്ളു

അവലംബം[തിരുത്തുക]

  1. "Hawking's briefer history of time". news.bbc.co.uk. 2001-10-15. Retrieved 2008-08-06.
  2. https://keralabookstore.com/book/kalathinte-oru-samshiptha-charithram/2961/