ആപ്ലിക്കേഷൻ സിസ്റ്റം/400

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(AS400 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
i5 Model 570 (2006)

ഐ.ബി.എം വിപണിയിലിറക്കുന്ന മിഡ്‌റേഞ്ച് ബിസിനസ്സ് കം‌പ്യൂറ്റർ ശ്രേണിയുടെ പൊതുവായ പേരാണ്‌ ആപ്ലിക്കേഷൻ സിസ്റ്റം/400 അഥവാ ഏ.എസ്/400(AS/400).1988-ൽ ആണ്‌ ആദ്യമായി ഏ.എസ്/400 വിപണിയിലിറങ്ങിയത്. ഐ.ബി.എം-ന്റെ മുൻകാല സെർവർ പ്ലാറ്റ്ഫോമുകളായ സിസ്റ്റം/36, സിസ്റ്റം/38 എന്നിവയുടെ പ്രത്യേകതകൾ സം‌യോജിപ്പിച്ചാണ്‌ ഏ.എസ്/400 വികസിപ്പിച്ചിരിക്കുന്നത്.ചെറു ബിസിനസ്സ് സം‌രം‌ഭങ്ങൾക്കു വേണ്ടിയുള്ള മെയിൻഫ്രെയിം കം‌പ്യൂറ്റർ എന്ന രീതിയിൽ രൂപകല്പന ചെയ്യപ്പെട്ട ഏ.എസ്/400, ഒ.എസ്/400 എന്നു പേരുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ്‌ ഉപയോഗിക്കുന്നത്. ഏ.എസ്/400-ന്റെ പ്രധാന പ്രത്യേകത, സിസ്റ്റവുമായി എകോപിപ്പിച്ചിട്ടുള്ള ഡാറ്റാബേസ് എന്ന ആശയമാണ്‌.ഡി.ബി2/400 എന്ന ഡാറ്റാബേസ് ഏ.എസ്/400 പ്ലാറ്റ്ഫോമിൽ സം‌യോജിപ്പിച്ചാണ്‌ ഐ.ബി.എം വിതരണം ചെയ്യുന്നത്.റിപ്പോർറ്റ് പ്രോഗ്രാം ജനറേറ്റർ അഥവാ ആർ.പി.ജി, കൊബോൾ തുടങ്ങിയവയാണ്‌ ഏ.എസ്/400-ൽ ഉപയോഗിക്കാവുന്ന പ്രമുഖ പ്രോഗ്രാമിങ് ഭാഷകൾ.

പരിണാമം[തിരുത്തുക]

1995-ൽ ഏ.എസ്/400, കോം‌പ്ലെക്സ് ഇൻസ്ട്രക്ഷൻ സെറ്റ് കം‌പ്യൂറ്റർ മാതൃകയിൽ നിന്നും റെഡ്യൂസ്ഡ് ഇൻസ്ട്രക്ഷൻ സെറ്റ് കം‌പ്യൂറ്റർ മാതൃകയിലേക്ക് രൂപാന്തരം പ്രാപിച്ചു.2000-ൽ ഐ.ബി.എം, ഏ.എസ്/400 കം‌പ്യൂറ്റർ ശ്രേണിയെ ഈ സെർവർ ഐ സീരീസ് എന്നു പുനർനാമകരണം ചെയ്തു.2004-ൽ ഐ.ബി.എം, തങ്ങളുടെ പവർ5 മൈക്രോപ്രോസസ്സർ ഉപയോഗിക്കുന്ന ആദ്യത്തെ ഏ.എസ്/400 ശ്രേണിയായ ഈ സെർവർ ഐ5 പുറത്തിറക്കി. ഐ5/ഒ.എസ് ആണ്‌ ഈ സെർവർ ഐ5-ൽ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം.2006-ൽ പവർ5+ മൈക്രോപ്രോസസ്സർ ഉപയോഗിക്കുന്ന ഐ.ബി.എം സിസ്റ്റം ഐ ശ്രേണി പുറത്തിറങ്ങി. ഏപ്രിൽ 2008-ൽ ഐ.ബി.എം സിസ്റ്റം ഐ ശ്രേണിയും തങ്ങളുടെ സിസ്റ്റം പി ശ്രേണിയുമായുള്ള സം‌യോജനം പ്രഖ്യാപിച്ചു. പുതിയ ഏകീകൃത കം‌പ്യൂറ്റർ ശ്രേണിയുടെ പേരാണ്‌ ഐ.ബി.എം പവർ സിസ്റ്റംസ്. ഒ.എസ്/400 അഥവാ ഐ5/ഒ.എസ് എന്നറിയപ്പെട്ടിരുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ഐ.ബി.എം ഐ എന്നു വീണ്ടും പുനർനാമകരണം ചെയ്യപ്പെട്ടു. മുൻകാല പതിപ്പുകൾ ഒ.എസ്/400 മാത്രം ഉപയോഗിക്കുന്നവയായിരുന്നെങ്കിൽ ഐ.ബി.എം പവർ സിസ്റ്റംസിൽ എ.ഐ.എക്സ്, വിൻഡോസ്,ലിനക്സ്,ഐ.ബി.എം ഐ തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ വ്യത്യസ്ത വിഭജനങ്ങളിലായി ഉപയോഗിക്കുവാനുള്ള സൗകര്യം ലഭ്യമാണ്

പ്രത്യേകതകൾ - രൂപകല്പന[തിരുത്തുക]

സോഫ്റ്റ്‌വേർ[തിരുത്തുക]

ഹാർഡ്‌വെയർ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആപ്ലിക്കേഷൻ_സിസ്റ്റം/400&oldid=2280632" എന്ന താളിൽനിന്ന് ശേഖരിച്ചത്