ആസിഡ് ഗുണവിശേഷങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ACID Properties എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ദത്തശേഖരത്തിലെ (ഡാറ്റാബേസ്) ഇടപാടുകൾ (ട്രാൻസാക്ഷൻ) നിർവചിക്കുന്ന നാല് ഗുണങ്ങളാണ് അണുകത(അറ്റൊമിസിറ്റി), സ്ഥിരത(കൺസിസ്റ്റെൻസി), വേർതിരിയൽ(ഐസോലേഷൻ), ദൃഢത(ഡൂറബിലിറ്റി) എന്നിവ. ഇതിനെ ചുരുക്കത്തിൽ ആസിഡ് (ACID- Atomicity, Consistency, Isolation, Durability)ഗുണവിശേഷങ്ങൾ എന്നു പറയുന്നു. ഒരു വിവരത്തിൽ(ഡാറ്റ) ചെയ്യുന്ന ഒറ്റ യുക്തിയുക്തമായ പ്രവർത്തനത്തെയാണു ഡാറ്റാബേസ് ട്രാൻസാക്ഷൻ എന്നു പറയുന്നത്. ഒരു അക്കൗണ്ടിൽ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്നത് ട്രാൻസാക്ഷന് ഒരു ഉദാഹരണമാണ്. 1970-ൽ ജിം ഗ്രേ ഈ ഗുണവിശേഷങ്ങൾ നിർവചിക്കുകയും അവ സ്വയമേവ കൈവരിക്കുവാനുതകുന്ന സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു.

അറ്റൊമിസിറ്റി[തിരുത്തുക]

അറ്റൊമിസിറ്റി എന്നത് ഒരു ട്രാൻസാക്ഷൻ ഒന്നുകിൽ പൂർത്തിയാക്കണം അല്ലെങ്കിൽ ഒരു പ്രവർത്തനവും നടക്കാതിരിക്കണം എന്ന ആശയമാണ്. ഒരു ട്രാൻസാക്ഷന്റെ ഒരു ചെറിയ ഭാഗത്തിനു തന്നെ എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ ആ ട്രാൻസാക്ഷനിലെ ഒരു പ്രവർത്തനവും നടക്കരുത്. ഒരു അറ്റോമിക് സിസ്റ്റം ഓരോ സന്ദർഭത്തിലും അറ്റോമിസിറ്റി ഉറപ്പുവരുത്തേണ്ടതുണ്ട്.

കൺസിസ്റ്റെൻസി[തിരുത്തുക]

ഇതുസൂചിപ്പിക്കുന്നത് സാധുവായ ദത്തം മാത്രമേ ഡേറ്റാബേയ്സിലേയ്ക്ക് ചേർക്കാവൂ എന്നാണ്. പ്രോഗ്രാം എക്സിക്യുഷൻ സമയത്ത് പൂർണ്ണതാപരിധി (ഇന്റെഗ്രിറ്റി കൺസ്റ്റ്രയിന്റ്സ്) ലംഘിക്കാത്ത ട്രാൻസാക്ഷനെ കൺസിസ്റ്റെന്റ് ട്രാൻസാക്ഷൻ എന്നു പറയുന്നു. ട്രാൻസാക്ഷൻ ഒരു സാധുത ഉള്ള സ്റ്റേറ്റിൽ നിന്നും മറ്റൊരു സാധുത ഉള്ള സ്റ്റേറ്റിലേക്കു പോകുമെന്ന് ഈ ഗുണവിശേഷം ഉറപ്പു വരുത്തുന്നു. ഏതെങ്കിലും ട്രാൻസാക്ഷൻ ഡേറ്റാബേയ്സിന്റെ സ്ഥിരതയെ ലംഘിച്ചാൽ ട്രാൻസാക്ഷൻ തിരുത്തപ്പെട്ട് ദത്തശേഖരം പൂർവ്വസ്ഥിതിയിലേയ്ക്ക് പുനഃക്രമീകരിക്കപ്പെടുന്നു. ട്രാൻസാക്ഷൻ വിജയകരമായാൽ നിലവിലുള്ള ചട്ടപ്രകാരമുള്ള (rules) ദത്തശേഖരം ചട്ടപ്രാബല്യമുള്ള മറ്റൊരവസ്ഥയിലേയ്ക്ക (another state that is also consistent) ഉയർത്തപ്പെടുന്നു.

ഐസോലേഷൻ[തിരുത്തുക]

ഒന്നിലേറെ ട്രാൻസാക്ഷനുകൾ ഒരേസമയം നിർവ്വഹിക്കപ്പെടുമ്പോൾ അവ ഒന്നിനൊന്ന് സ്വതന്ത്രമായി, ഇതര ട്രാൻസാക്ഷനുകളെ ബാധിക്കാതെ പൂർത്തീകരിക്കണമെന്ന ആശയമാണിത്.

ഡൂറബിലിറ്റി[തിരുത്തുക]

ഡേറ്റാബേയ്സിലേയ്ക്ക് ഉൾക്കൊള്ളിക്കപ്പെടുന്ന ട്രാൻസാക്ഷനുകൾ നഷ്യപ്പെടാൻ പാടില്ലെന്ന ആശയമാണിത്. ട്രാൻസാക്ഷൻ ലോഗുകൾ വഴിയും ഡേറ്റാബേയ്സ് ബായ്ക്കപ്പുകൾ വഴിയും ഇത് ഉറപ്പാക്കാവുന്നതാണ്.

അവലംബം[തിരുത്തുക]

* About.com Archived 2016-12-29 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=ആസിഡ്_ഗുണവിശേഷങ്ങൾ&oldid=3838460" എന്ന താളിൽനിന്ന് ശേഖരിച്ചത്