ഉള്ളടക്കത്തിലേക്ക് പോവുക

എ. രാമചന്ദ്രൻ മ്യൂസിയം കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. Ramachandran museum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ. രാമചന്ദ്രൻ മ്യൂസിയം കൊല്ലം

കേരളത്തിലെ അന്തർദേശീയ നിലവാരത്തിലുള്ള ഒരു മ്യൂസിയമാണ് എ. രാമചന്ദ്രൻ മ്യൂസിയം. കൊല്ലം ആശ്രാമത്തുള്ള ശ്രീ നാരായണഗുരു സാംസ്കാരിക സമുച്ചയത്തിലാണ് ഈ മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. 7000 ചതുരശ്ര അടി വലുപ്പത്തിലുള്ളതാണ് മ്യൂസിയം. മ്യൂസിയം ക്യൂറേറ്റ് ചെയ്തിരിക്കുന്നത് ആർ. ശിവകുമാറാണ്.[1]

സൗകര്യങ്ങൾ

[തിരുത്തുക]

കലയും ആധുനിക സാങ്കേതിക വിദ്യയും കോർത്തിണക്കിയാണ് രണ്ടു നിലയിലായി മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. പെൻസിൽ ഡ്രോയിങ്, ജലച്ചായം, ഓയിൽ പെയിന്റിങ് എന്നിവയ്ക്ക് പുറമെ ശിൽപ്പങ്ങളും മിനിയേച്ചറുകളും ഒരുക്കിയിട്ടുണ്ട്.

ഇൻഫ്രാറെഡ് സുരക്ഷാ സംവിധാനം

[തിരുത്തുക]

പെയിന്റിങ്ങുകളിൽ ആരെങ്കിലും സ്പർശിക്കാൻ ശ്രമിച്ചാൽ ചുമരിൽ സ്ഥാപിച്ചിട്ടുള്ള ഇൻഫ്രാ റെഡ് കിരണങ്ങൾ മൂന്ന് ഭാഷകളിൽ മുന്നറിയിപ്പ് നൽകും. ശിൽപങ്ങൾക്കും ഐആർ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വാതിൽ, ലിഫ്റ്റ് എന്നിവ സെൻസർ വഴിയാണ് പ്രവർത്തിക്കുക. ടിക്കറ്റിനൊപ്പം ലഭിക്കുന്ന ക്യൂആർ കോഡ് കാണിച്ചാൽ മാത്രമേ ലിഫ്റ്റ് പ്രവർത്തിപ്പിക്കാനാകൂ.

ടിക്കറ്റ്

[തിരുത്തുക]

മ്യൂസിയം സന്ദർശിക്കുന്നവർക്ക് 50 രൂപയാണ് ടിക്കറ്റ് നിരക്ക്. കുട്ടികൾക്ക് 25 രൂപയും. ടിക്കറ്റിനൊപ്പം മ്യൂസിയത്തിന്റെ ലഘുവിവരണവും വെബ്സൈറ്റ് ലിങ്കും ലഭിക്കും.

ഉദ്ഘാടനം

[തിരുത്തുക]
ഉദ്ഘാടന സമ്മേളന വേദി

2025 ഒക്ടോബർ 5 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മന്ത്രി കെ.എൻ. ബാലഗോപാൽ പൊതുജനങ്ങൾക്കായി മ്യൂസിയം തുറന്നുകൊടുത്തു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ രാമചന്ദ്രന്റെ ഭാര്യയും ചിത്രകാരിയുമായ ചമേലി രാമചന്ദ്രൻ, മക്കളായ രാഹുൽ രാമചന്ദ്രൻ, സുജാത രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു. മെർക്കന്റൈസിങ് വിഭാഗം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്‌തു. എം. മുകേഷ് എംഎൽഎ കാറ്റലോഗും എം നൗഷാദ് എംഎൽഎ മ്യൂസിയം വെബ്സൈറ്റും പ്രകാശിപ്പിച്ചു.

അവലംബം

[തിരുത്തുക]
  1. https://www.metrovaartha.com/news/kerala/a-ramachandran-memorial-museum-to-open-on-sunday#google_vignette