എ.പി. അബ്ദുള്ളക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A. P. Abdullakutty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.പി. അബ്ദുള്ളക്കുട്ടി
ലോക്സഭാഗം
ഓഫീസിൽ
1999-2004, 2004-2009
മുൻഗാമിമുല്ലപ്പള്ളി രാമചന്ദ്രൻ
പിൻഗാമികെ. സുധാകരൻ
മണ്ഡലംകണ്ണൂർ
നിയമസഭാംഗം
ഓഫീസിൽ
2009-2011, 2011-2016
പിൻഗാമികടന്നപ്പള്ളി രാമചന്ദ്രൻ
മണ്ഡലംകണ്ണൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം (1967-05-08) 8 മേയ് 1967  (56 വയസ്സ്)
നാറാത്ത്, കണ്ണൂർ
രാഷ്ട്രീയ കക്ഷിബി.ജെ.പി. മുൻപ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സി.പി.എം
പങ്കാളി(കൾ)ഡോ. വി.എൻ. റോസിന
കുട്ടികൾ1 മകനും 1 മകളും
വസതി(കൾ)കണ്ണൂർ
As of നവംബർ, 2009
ഉറവിടം: [1]

അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി അഥവാ എ.പി. അബ്ദുള്ളക്കുട്ടി (ജനനം: 8 മെയ്, 1967). അഞ്ച് തവണ കണ്ണൂരിൽ നിന്ന് ലോക്സഭ അംഗമായ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. 2009 -ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്നു. 2009-ലും 2011-ലും കോൺഗ്രസ് ടിക്കറ്റിൽ കണ്ണൂരിൽ നിന്ന് നിയമസഭയിൽ അംഗമായി. [1] 2019-ൽ ബിജെപിയിൽ അംഗമായി ചേർന്നു.[2]

ജീവിതരേഖ[തിരുത്തുക]

1967 മേയ് 8-ന്‌ കണ്ണൂർ ജില്ലയിലെ നാറാത്ത് പഞ്ചായത്തിൽ ടി.പി. മൊയ്തീന്റെയും എ.പി. സൈനബയുടെയും 5 മക്കളിൽ മൂന്നാമനായി അബ്ദുള്ളക്കുട്ടി ജനിച്ചു. നാറാത്ത് എൽ.പി. സ്കൂൾ, കമ്പിൽ മാപ്പിള ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസവും, കണ്ണൂർ എസ്.എൻ. കോളേജ്|കണ്ണൂർ എസ്.എൻ. കോളേജിൽ നിന്നു പ്രീഡിഗ്രിയും പൂർത്തിയാക്കി. അതേ കലാലയത്തിൽ നിന്ന് പിന്നീട് മലയാളത്തിൽ ബിരുദം നേടുകയും ചെയ്തു. അതിനു ശേഷം തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നു നിയമത്തിൽ ബിരുദവും (എൽ.എൽ.ബി.) നേടി.[3]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

കോളേജ് പഠനകാലത്ത് സിപിഎമ്മിൻ്റെ വിദ്യാർത്ഥി സംഘടനായ എസ്.എഫ്.ഐ യിൽ ചേർന്നു. 1989-1990 കാലഘട്ടത്തിൽ യൂണിവേഴ്സിറ്റി യൂണിയൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1995 മുതൽ 1999 വരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായും 1998 മുതൽ 2000 വരെ എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡൻറായും പ്രവർത്തിച്ചു. 1999-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 1984 മുതൽ കണ്ണൂരിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ പാർലമെൻറ് അംഗമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടി. 2004-ലെ ലോക്സഭ തിരഞ്ഞെടുപ്പിലും മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് കണ്ണൂരിൽ നിന്ന് വീണ്ടും ലോക്സഭയിൽ അംഗമായി. 2009-ൽ സിറ്റിംഗ് എം.പി. യായിരുന്ന അബ്ദുള്ളക്കുട്ടിയെ സി.പി.എം പുറത്താക്കി. വികസനത്തിന് രാഷ്ട്രീയത്തിനു അതീതമായ നിലപാട് പാർട്ടികൾ സ്വീകരിക്കണമെന്നും ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്, ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എന്നിവരുടെ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു് മാതൃകയാക്കണമെന്നും പ്രവാസികൾ നല്കിയ സ്വീകരണത്തിൽ സംസാരിക്കവേ പറഞ്ഞതിനെത്തുടർന്ന് 2009-ൽ സി.പി.എമ്മിന്റെ മയ്യിൽ ഏരിയാ കമ്മറ്റി ഒരു വർഷത്തേക്ക് അബ്ദുള്ളക്കുട്ടിയെ സസ്‌പെൻഡ് ചെയ്തു. കേരളം ഒരു നിക്ഷേപകസൗഹൃദസംസ്ഥാനമല്ലെന്നും അടിക്കടി ഉണ്ടാവുന്ന ഹർത്താലുകളും ബന്ദുകളുമാണു് ഇതിന് കാരണം എന്നും അദ്ദേഹം മുമ്പൊരിക്കൽ പ്രസംഗിച്ചതും വിവാദമായിരുന്നു. [4][5] 2009 മാർച്ച് 7-ന്‌ എ.പി അബ്ദുള്ളക്കുട്ടിയെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. [6] സി പി എമ്മിൽ നിന്ന് പുറത്തായ ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്ന അബ്ദുള്ളക്കുട്ടിയ്ക്ക് കെ. സുധാകരൻ ലോക്സഭഅംഗമായതിനെ തുടർന്ന് ഒഴിവ് വന്ന കണ്ണൂർ നിയമസഭമണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റ് നൽകി 2009-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം.വി. ജയരാജനെ തോൽപ്പിച്ച് അദ്ദേഹം നിയമസഭയിൽ അംഗമായി. 2011-ലും കണ്ണൂരിൽ നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2016-ൽ തലശ്ശേരിയിൽ നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും സിപിഎമ്മിലെ എ.എൻ.ഷംസീറിനോട് തോറ്റു. 2019 ൽ കോൺഗ്രസ് വിട്ടു ബി.ജെ.പിയിൽ ചേർന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 തലശ്ശേരി നിയമസഭാമണ്ഡലം എ.എൻ. ഷംസീർ സി.പി.എം., എൽ.ഡി.എഫ്. എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് , യു.ഡി.എഫ്.
2011 കണ്ണൂർ നിയമസഭാമണ്ഡലം എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
2009* കണ്ണൂർ നിയമസഭാമണ്ഡലം എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.വി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
2004 കണ്ണൂർ ലോകസഭാമണ്ഡലം എ.പി. അബ്ദുള്ളക്കുട്ടി സി.പി.എം., എൽ.ഡി.എഫ്. മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999 കണ്ണൂർ ലോകസഭാമണ്ഡലം എ.പി. അബ്ദുള്ളക്കുട്ടി സി.പി.എം., എൽ.ഡി.എഫ്. മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
  • 2009 - ലോകസഭാംഗമായി കെ. സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജി വെച്ചപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പ്.

ആത്മകഥ[തിരുത്തുക]

എ.പി. അബ്ദുല്ലക്കുട്ടിയുടെ ആത്മകഥയാണ്‌ "നിങ്ങളെന്നെ കോൺഗ്രസാക്കി' എന്ന കൃതി. പത്തൊമ്പത് അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ മാതൃഭൂമി ബുക്സാണ്.‌[9][10]

അവലംബം[തിരുത്തുക]

  1. "അബ്ദുള്ളക്കുട്ടി വീണ്ടും 'അത്ഭുത'ക്കുട്ടി". മൂലതാളിൽ നിന്നും 2009-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് നവംബർ 10, 2009.
  2. "എ.പി.അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു". മാതൃഭൂമി. ശേഖരിച്ചത് 29 ജൂൺ 2019.
  3. "http://abdullakutty.com/biography.html". മൂലതാളിൽ നിന്നും 2009-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-17. {{cite web}}: External link in |title= (help)
  4. "CPM suspends MP Abdullakutty for praising Modi". മൂലതാളിൽ നിന്നും 2014-05-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 17, 2009.
  5. "എ.പി. അബ്ദുള്ളക്കുട്ടിയെ സസ്‌പെന്റു ചെയ്‌തു". മൂലതാളിൽ നിന്നും 2009-01-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 17, 2009.
  6. "അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കി". ശേഖരിച്ചത് മാർച്ച് 7, 2009.
  7. http://www.ceo.kerala.gov.in/electionhistory.html
  8. http://www.keralaassembly.org
  9. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-09-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-16.
  10. http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentType=EDITORIAL&contentId=7895495&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=എ.പി._അബ്ദുള്ളക്കുട്ടി&oldid=3814612" എന്ന താളിൽനിന്ന് ശേഖരിച്ചത്