എ.എൻ. രാജൻ ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.N. Rajan Babu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എ.എൻ. രാജൻ ബാബു
പതിനൊന്നാം കേരള നിയമസഭാംഗം
ഓഫീസിൽ
2001–2006
മുൻഗാമിഇ. ചന്ദ്രശേഖരൻ നായർ
പിൻഗാമിസി. ദിവാകരൻ
മണ്ഡലംകരുനാഗപ്പള്ളി, കൊല്ലം
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-05-10) 10 മേയ് 1948  (75 വയസ്സ്)[1]
പത്തനംതിട്ട, കേരളം, ഇൻഡ്യ
ദേശീയതഇൻഡ്യൻ
രാഷ്ട്രീയ കക്ഷിജനാധിപത്യ സംരക്ഷണസമിതി
പങ്കാളിശോഭനകുമാരി
കുട്ടികൾഒരു മകൻ

കേരളത്തിലെ ജെ.എസ്സ്.എസ്സിന്റെ നേതാവും പൊതു പ്രവർത്തകനും മുൻ നിയമസഭാംഗവുമാണ്, എ.എൻ. രാജൻ ബാബു. അഡ്വക്കേറ്റായ ഇദ്ദേഹം പതിനൊന്നാം നിയമസഭയിൽ, കരുനാഗപ്പള്ളി നിയമസഭാമണ്ഡലത്തെയാണ് പ്രതിനിധീകരിച്ചിരുന്നത്. [1][2]

ജീവചരിത്രം[തിരുത്തുക]

1948 മേയ് 10-ന് പത്തനംതിട്ട ജില്ലയിലെ മെഴുവേലിൽ എം.കെ നാരായണന്റേയും റ്റി.കെ. ജാനകിയുടേയും മകനായാണ് രാജൻ ബാബുവിന്റെ ജനനം. ബി.എസ്.സി - എൽ.എൽ.ബി ബിരുദങ്ങൾ ഉള്ള ഇദ്ദേഹം ട്രേഡ് യൂണിയൻ തൊഴിലാളിയായും പ്രവർത്തിച്ചിട്ടുള്ളയാളാണ്. അഡ്വക്കേറ്റായി ജോലി നോക്കുന്ന ഇദ്ദേഹം, കൊല്ലം എസ്.എൻ.ഡി.പി യോഗത്തിന്റേയും, എസ്.എൻ ട്രസ്റ്റിന്റേയും ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റേയും ലീഗൽ അഡ്വൈസറായും പ്രവർത്തിക്കുന്നു. കേരളാ ഹൈക്കോടതിയിൽ എസ്. ഈശ്വരയ്യറുടെ ജൂനിയർ അഡ്വക്കേറ്റായാണ് ഇദ്ദേഹത്തിന്റെ പ്രാക്ടീസ് തുടങ്ങിയത്. പിന്നീട് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി പല പ്രമാദമായ കേസുകളിലും ഹാജരായിട്ടുണ്ട്. രാജൻ കേസിൽ ഇദ്ദേഹം കേരളസംസ്ഥാനത്തിന്റെ പ്ലീഡറായി കേരളാ ഹൈക്കോടതിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[1]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

സ്കൂളിൽ പഠിക്കുമ്പോൾ കെ.എസ്.എഫിന്റെ സജീവ പ്രവർത്തകനായിരുന്ന രാജൻ ബാബു, പിന്നീട് എസ്.എഫ്.ഐയുടെ തുടക്കം മുതൽ അതിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. 1971-ൽ സി.പി.എമ്മിന്റെ സജീവപ്രവർത്തകനായ ഇദ്ദേഹം ജെ.എസ്.എസ്. രൂപീകരണസമയത്ത് അതിന്റെ ഭാഗമായി. 1995-മുതൽ ജെ.എസ്.എസ്സിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു.[1] പിന്നീട് ഗൗരിയമ്മയുമായുള്ള അഭിപ്രായ വത്യാസങ്ങളുടെ തുടർച്ചയായി ജെ.എസ്.എസ് പിളരുകയും, രാജൻ ബാബുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം എൻ.ഡി.എ.യുടെ ഭാഗമാകുകയും ചെയ്തു. 2019 ൽ അദ്ദേഹം വീണ്ടും ഗൗരിഅമ്മയുടെ പാർട്ടിയിൽ തിരിച്ചെത്തി.

മത്സര ചരിത്രം[തിരുത്തുക]

നിയമസഭാ തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും *
2001 കരുനാഗപ്പള്ളി നിയമസഭാമണ്ഡലം എ.എൻ. രാജൻ ബാബു ജെ.എസ്സ്.എസ്സ് (യു.ഡി.എഫ്) കെ.സി. പിള്ള സി.പി.ഐ (എൽ.ഡി.എഫ്) [4]
2006 കരുനാഗപ്പള്ളി നിയമസഭാമണ്ഡലം സി. ദിവാകരൻ സി.പി.ഐ (എൽ.ഡി.എഫ്) എ.എൻ. രാജൻ ബാബു ജെ.എസ്സ്.എസ്സ് (യു.ഡി.എഫ്) [5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "Shri A.N. Rajan Babu". niyamasabha.org. Retrieved 24 മേയ് 2016.
  2. "MEMBERS OF PREVIOUS ASSEMBLY - ELEVENTH KLA (2001-2006)". niyamasabha.org. Retrieved 24 മേയ് 2016.
  3. "Election History". ceo.kerala.gov.in. Archived from the original on 2021-11-11. Retrieved 24 മേയ് 2016.
  4. "STATISTICAL REPORT ON GENERAL ELECTION, 2001 TO THE LEGISLATIVE ASSEMBLY OF KERALA" (PDF). ceo.kerala.gov.in. p. 135. Retrieved 24 മേയ് 2016. {{cite news}}: |chapter= ignored (help)
  5. "STATISTICAL REPORT ON GENERAL ELECTION, 2001 TO THE LEGISLATIVE ASSEMBLY OF KERALA" (PDF). ceo.kerala.gov.in. p. 276. Retrieved 24 മേയ് 2016. {{cite news}}: |chapter= ignored (help)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.എൻ._രാജൻ_ബാബു&oldid=4071932" എന്ന താളിൽനിന്ന് ശേഖരിച്ചത്