എ.എൻ. ഗണേഷ്
(A.N. Ganesh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ മലയാള നാടകകൃത്താണ് എ.എൻ. ഗണേഷ് (ജനനം :15 ഓഗസ്റ്റ് 1940). മൗനം നിമിത്തം എന്ന കൃതിക്ക് 1993 ലെ നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
ജീവിതരേഖ[തിരുത്തുക]
ഷൊർണൂർ അഴിക്കത്ത് നാരായണന്റെയും ജാനകിയുടെയും മകനാണ്. ഗായകൻ, നാടകകൃത്ത്,നടൻ,സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. [1]
കൃതികൾ[തിരുത്തുക]
- മൗനം നിമിത്തം
- ആലയം
- സിംഹാസനം
- പാപത്തിന്റെ സന്തതി
- ചിലങ്ക
- വേഷങ്ങൾ
- കളഭച്ചാർത്ത്
- ഇരുട്ട് (നേവൽ)
പുരസ്കാരങ്ങൾ[തിരുത്തുക]
- നാടകത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1993)
അവലംബം[തിരുത്തുക]
- ↑ എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്ടറി. കേരള സാഹിത്യ അക്കാദമി. p. 114. ISBN 81-7690-042-7.