എ.കെ. രവീന്ദ്രനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.K. Raveendranath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.കെ. രവീന്ദ്രനാഥ്
രവി
എ.കെ. രവീന്ദ്രനാഥ്
ജനനം
മട്ടന്നൂർ, കണ്ണൂർ, കേരളം
മരണം2015 മാർച്ച് 26
ദേശീയതഇന്ത്യൻ
തൊഴിൽസംഗീതവിദ്വാൻ, സംഗീതശാസ്ത്ര ഗ്രന്ഥരചയിതാവ്
അറിയപ്പെടുന്നത്'ദക്ഷിണേന്ത്യൻ സംഗീതം'
ജീവിതപങ്കാളി(കൾ)സരോജിനി
കുട്ടികൾകവിത
ഗീത
സരിത

സംഗീതവിദ്വാനും സംഗീതശാസ്ത്ര ഗ്രന്ഥരചയിതാവുമായിരുന്നു എ.കെ. രവീന്ദ്രനാഥ്. 'ദക്ഷിണേന്ത്യൻ സംഗീതം' എന്ന അഞ്ച് വോള്യം സംഗീതഗ്രന്ഥ പരമ്പരയുടെ രചയിതാവാണ്.

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ മട്ടന്നൂരിനടുത്ത് കല്ലൂർ അപ്പാട് വീട്ടിൽ സാവിത്രിയുടെയും കെ.ടി. കുട്ടിരാമൻനമ്പീശന്റെയും മകനാണ്. തിരുവനന്തപുരം സ്വാതിതിരുനാൾ അക്കാദമിയിൽ നിന്ന് ഒന്നാംറാങ്കോടെ ഗാനഭൂഷണം പാസായി. ശെമ്മാങ്കുടിയുടെ ശിഷ്യരിലൊരാളാണ്. ഡൽഹിയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനുകീഴിലുള്ള സോങ് ആൻഡ് ഡ്രാമ ഡിവിഷനിലും ആകാശവാണിയിൽ തംബുരു ആർട്ടിസ്റ്റായും ജോലി ജോലിചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും കേരളത്തിന്റെ തനത് സംഗീതശൈലികളെക്കുറിച്ചും നിരവധി ആധികാരികഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. ആകാശവാണി ഡൽഹി നിലയത്തിൽ സീനിയർ ആർട്ടിസ്റ്റായിരുന്നു.[1]

കൃതികൾ[തിരുത്തുക]

  • 'ദക്ഷിണേന്ത്യൻ സംഗീതം' (അഞ്ച് വോള്യം )

പുരസ്കാരങ്ങൾ[തിരുത്തുക]

  • 1994ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "സംഗീതവിദ്വാൻ എ.കെ. രവീന്ദ്രനാഥ് അന്തരിച്ചു". www.mathrubhumi.com. മൂലതാളിൽ നിന്നും 2015-03-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 മാർച്ച് 2015.
"https://ml.wikipedia.org/w/index.php?title=എ.കെ._രവീന്ദ്രനാഥ്&oldid=3625777" എന്ന താളിൽനിന്ന് ശേഖരിച്ചത്