എ.കെ.പി.എ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(A.K.P.A. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ സംഘടനയാണ് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ അഥവാ എ.കെ.പി.എ.. പ്രശസ്ത സിനിമാ പ്രവർത്തകനും ഫോട്ടോഗ്രാഫറും ആയിരുന്ന ജോസഫ്‌ ചെറിയാന്റെ നേതൃത്വത്തിൽ ഒരു സംഘം ഫോട്ടോഗ്രാഫർമാർ ചേർന്ന് എറണാകുളം ആസ്ഥാനമാക്കി 1984- ൽ തുടങ്ങിയ പ്രസ്ഥാനമാണ് ഇത്. ഇന്ന് നാല്പതിനായിരത്തോളം ഫോട്ടോഗ്രാഫേഴ്സ്/വീഡിയോഗ്രാഫേഴ്സ് പതിനയ്യായിരത്തോളം ആക്ടീവ് അംഗങ്ങളും ഉള്ള ഒരു വലിയ പ്രസ്ഥാനമായി എ കെ പി എ മാറിക്കഴിഞ്ഞു. എറണാകുളത്തു സ്വന്തം ആസ്ഥാന മന്ദിരം എ കെ പി എ ഭവൻ സ്ഥിതി ചെയ്യുന്നു.

അംഗത്വം[തിരുത്തുക]

സർക്കാർ അർദ്ധ സർക്കാർ ജീവനക്കാർ ഒഴികെ ഫോട്ടോഗ്രഫി അനുബന്ധ തൊഴിൽ മേഖല ( വീഡിയോഗ്രാഫി , ഗ്രാഫിക് ഡിസൈനിംഗ്, എഡിറ്റിംഗ് ) ഉപജീവനമാർഗ്ഗമാക്കിയ ആർക്കും എ.കെ.പി.എ. യിൽ അംഗത്വം നൽകുന്നു. എല്ലാ വർഷവും അംഗത്വം പുതുക്കി നൽകുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എ.കെ.പി.എ.&oldid=919155" എന്ന താളിൽനിന്ന് ശേഖരിച്ചത്