വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
01:01, 26 സെപ്റ്റംബർ 2013-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenp (സംവാദം | സംഭാവനകൾ) (→‎Module Namespace: പുതിയ ഉപവിഭാഗം)
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
സാങ്കേതികവിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

ന്റ / ൻറ

ഇപ്പോൾ പല ലേഖനങ്ങളിലും ന്റ-യക്ക് പകരം ൻറ-യാണ്. ന്റ = ന + ് + റ. എന്നാൽ കാർത്തിക ഫോണ്ട് ഉപയോഗിക്കുന്നവർ ന്റ ടൈപ്പ് ചെയ്യുന്നത് തെറ്റായ രീതിയിലാണ്: ന്റ = ന + ് + ZeroWidthJoiner + റ. വിക്കിയിൽ പഴയ ചില്ലുകളെ ഡൈനാമിക്ക് ആയി ആണവ ചില്ലുകളായി കൺവേർട്ട് ചെയ്യുമ്പോൾ ന + ് + ZeroWidthJoiner എന്ന പഴയ ചില്ല് എന്ന ആണവ ചില്ലായി മാറുകയും ന + ് + ZeroWidthJoiner + റ എന്നുള്ളത് ൻറ ആയി മാറുകയും ചെയ്യുന്നു. ഇതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ചില്ല് കൺവേർട്ട് ചെയ്യുന്നതിന് മുമ്പ് ന + ് + ZeroWidthJoiner + റ-യെ ന + ് + റ ആയി കൺവേർട്ട് ചെയ്യണം. ഇപ്പോൾ നിലവിലുള്ള ൻറ-യെ തിരിച്ച് ന്റ ആക്കുന്നത് പ്രയാസമാണ്. കാരണം പല വാക്കുകളിലും (പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളിൽ) ൻറ ഉപയോഗിക്കപ്പെടുന്നു. ഉദാ: ഹെൻറി (Henry). അപ്പോൾ ഹെൻറി എന്നുള്ളത് ഹെന്റി-യാവും.

ൻറ എന്നുള്ളത് ന്റ എന്നു തന്നെ വായിക്കാമെങ്കിലും, എൻറെ-യെ എന്റെ എന്ന് വായിക്കുന്നത് ശരിയല്ല. അതു കൊണ്ട് ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്ന നിർദ്ദേശിക്കുന്നു. ഇപ്പോൾ നിലവിലുള്ള ൻറ-യെ ന്റ ആക്കാൻ വാക്കുകളുടെ അടിസ്ഥാനത്തിൽ റീപ്ലേസ് ചെയ്യാം. ഉദാ: എൻറെ -> എന്റെ, സെൻറ് -> സെന്റ് എന്നിങ്ങനെ.

യൂണിക്കോഡിൽ 5.1, 5.2, 6.0 -എന്നിവയിൽ ന്റ ടൈപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നത് വേറൊരു രീതിയിലാണ്: ന്റ = ൻ + ് + റ. ഇത് തികച്ചും തെറ്റാണ്. നിലവിലുള്ള ഒരു മലയാളം ഫോണ്ടും ഈ രീതിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. ചില്ലക്ഷരങ്ങൾ ഒരിക്കലും വ്യഞ്ജനങ്ങളുമായി ചേർന്ന് കൂട്ടക്ഷരങ്ങൾ ഉണ്ടാക്കില്ല. ചന്ദ്രക്കലയുടെ സഹായമില്ലാതെ നിലനിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. യൂണിക്കോഡ് ഈ തെറ്റ് അടുത്ത് വെർഷനിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം വിക്കി യൂണിക്കോഡ് 5.1-നെയാണ് അനുകൂലിക്കുന്നതെങ്കിൽ ന്റ = ൻ + ് + റ എന്നാണാവേണ്ടത്. :-) എങ്കിലും ന്റ-യ്ക്ക് ചില്ലിനെ പോലെ യൂണികോഡ് കോഡ് പോയിന്റിൽ സ്ഥാനമില്ലാത്തതിനാൽ ഇത് അവഗണിക്കാം.

ഉടനെ തന്നെ ന്റ / ൻറ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായി മീഡിയ വിക്കി സോഫ്റ്റവെയറിൽ മാറ്റം വരുത്തേണ്ടതായിയുണ്ടോ? --Jairodz സം‌വാദം 10:30, 5 ജൂലൈ 2011 (UTC)[മറുപടി]

എന്റെ പ്രശ്നം പരിഹരിക്കണം: ഇത് മുമ്പും സൂചിപ്പിച്ചിരുന്നുവെന്നാണ് തോന്നുന്നത് ഇതുടൻ പരിഹരിക്കണം. അതിനായി യൂനികോഡ് 5.2 അഡാപ്റ്റ് ചെയ്താൽ പരിഹാരമാവും. ഇതിനെ കുറിച്ച് കൂടുതൽ ഇവിടെ കൊടുത്തിട്ടുണ്ട്. ഇപ്പോൾ ഇൻസ്ക്രിപ്റ്റിൽ ഉപയോഗിക്കുന്ന അധിക കീകളും പ്രയാസങ്ങളില്ലാതെ ലളിതമായാണ് സംവിധാനിച്ചിരിക്കുന്നത്. ഉദാഹരണം എന്റെ പ്രശ്നം തന്നെയെടുക്കാം . ഞാനിപ്പോൾ എന്റെ എന്ന് ഈ സംവിധാനമുപയോഗിച്ച് ടൈപ്പ് ചെയ്തത് ടൈപ്പ് ചെയ്തത് Altഉം < എന്ന ചിഹ്നവും മാത്രമാണുപയോഗിച്ചത്. ഇക്കാര്യം ശ്രദ്ദിക്കുമെന്ന് കരുതുന്നു. കുറ്റ്യാടിയുടെ പ്രശ്നവും പരിഹരിക്കപ്പെടാതെ കിടക്കുകയാണ്--സുഹൈറലി 14:03, 5 ജൂലൈ 2011 (UTC)
കുറ്റ്യാടിയുടെ പ്രശ്നം വിൻഡോസ് എക്സ്.പിയുടേതാണ് (കടപ്പാട്: ജയ്ദീപ്) --Vssun (സുനിൽ) 17:28, 6 ഒക്ടോബർ 2011 (UTC)[മറുപടി]

താൽപര്യമുള്ളവർക്ക് ബോട്ടുപയോഗിച്ച് റീപ്ലേസ്മെന്റ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്. സേവ് ചെയ്യുമ്പോൾ തനിയേ മാറ്റം വരുന്ന രീതി വേണ്ടെന്ന് കരുതുന്നു. --Vssun (സംവാദം) 02:45, 25 നവംബർ 2012 (UTC)[മറുപടി]

xp sp3-യിൽ ഇപ്പോൾ കുറ്റ്യാടി ശരിയായി കാണുന്നുണ്ട്. --Vssun (സംവാദം) 12:20, 16 ജനുവരി 2013 (UTC)[മറുപടി]

ഫോണ്ടിന്റെ ഗുണമാണ്. കൗമുദി ഫോണ്ടുപയോഗിക്കുമ്പോഴേ ശരിയായി കാണിക്കുന്നുള്ളു. --Vssun (സംവാദം) 12:23, 16 ജനുവരി 2013 (UTC)[മറുപടി]

xp2 ൽ ഇല്ല. win7 ശരിയായി കാണാം -Roopa (സംവാദം) 12:24, 16 ജനുവരി 2013 (UTC)[മറുപടി]

ഇറക്കുമതി

ഇറക്കുമതി സൗകര്യം ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്നാണ് ഇതുവരെയുള്ള അനുഭവം. ശ്രദ്ധയില്ലാതെ ഇറക്കുമതി ചെയ്യുന്നതു മൂലം, മലയാളം വിക്കിപീഡിയക്കു വേണ്ടി മാറ്റങ്ങൾ വരുത്തിയ പല ഫലകങ്ങളും ഇംഗ്ലീഷ് വിക്കിപീഡിയ വെർഷനിലേക്ക് തിരിച്ചു പോകുന്നു. ഇറക്കുമതി സൗകര്യമുള്ളവർ അത് ശ്രദ്ധിച്ച് വിനിയോഗിക്കാൻ അഭ്യർത്ഥിക്കുന്നു. ഇറക്കുമതി സൗകര്യം ഒഴിവാക്കുന്നതിനെക്കുറിച്ചും ആലോചിക്കാവുന്നതാണ്. --Vssun (സുനിൽ) 17:06, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]

കാര്യനിർവ്വാഹകർക്കല്ലേ ഇറക്കുമതി അവകാശമുള്ളത്. അതുപയോഗിക്കുന്നവർ തീർച്ചയായും ഇക്കാര്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. --ജുനൈദ് | Junaid (സം‌വാദം) 18:42, 4 സെപ്റ്റംബർ 2011 (UTC)[മറുപടി]

എന്റെ കയ്യിൽ നിന്നു പറ്റിയ അബദ്ധമാണ്, കുറച്ച് ഫലകങ്ങൾ സുനിൽ റിവേർട്ട് ചെയ്തു, ബാക്കി പഴയ അവസ്ഥയിലേക്ക് ആക്കിയിട്ടുണ്ട്. ദീപു [deepu] 00:15, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇത് ദീപുവിന്റെ മാത്രം പ്രശ്നമല്ല. മുൻപ് പലപ്പോഴും സംഭവിച്ചിട്ടുണ്ട്. എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ടെന്ന് കരുതുന്നു. ആ യൂസറെ (R'n'B) ബ്ലോക്ക് ചെയ്തതിനു ശേഷമാണ് മനസിലായത്, അത് ഇമ്പോർട്ട് ചെയ്തപ്പോൾ വന്ന എഡിറ്റായിരിക്കുമെന്ന് :-) --Vssun (സുനിൽ) 02:51, 5 സെപ്റ്റംബർ 2011 (UTC)[മറുപടി]
മറ്റൊരുദാഹരണം, {{Birth date and age}} എന്ന ഫലകത്തിന്റെ നാൾവഴിയിൽ കാണാം. --Vssun (സുനിൽ) 07:05, 9 സെപ്റ്റംബർ 2011 (UTC)[മറുപടി]

ഇമ്പോർട്ട് ചെയ്യുമ്പോൾ‌ കൂട്ടത്തിൽ ഇറക്കുമതി ചെയ്യുന്ന ഫലകങ്ങളിൽ ആവശ്യമില്ലാത്തവ ഒഴിവാക്കാനായി സൗകര്യം വേണമെന്ന ഒരു ബഗ് രേഖപ്പെടുത്തിയിട്ടുണ്ട്. --Vssun (സംവാദം) 10:00, 22 ജനുവരി 2012 (UTC)[മറുപടി]

ആവശ്യമില്ലാത്തവ എന്നു പറയുമ്പോൾ മലയാളം വിക്കിയിൽ നിലവിലുള്ള ഫലകങ്ങൾ എന്നാണോ?--റോജി പാലാ (സംവാദം) 07:20, 11 സെപ്റ്റംബർ 2012 (UTC)[മറുപടി]
ബഗ്ഗിന്റെ ഉദ്ദേശ്യം ഇങ്ങനെയാണ്. ഇറക്കുമതി ചെയ്യപ്പെടുന്ന ഫലകങ്ങളുടെ ഒരു പട്ടിക (ചെക്ക്ബോക്സോടുകൂടി) കാണുകയും അതിൽ നിന്ന് ആവശ്യമില്ലാത്തവ ഒഴിവാക്കാനും സാധിക്കണം. --Vssun (സംവാദം) 08:17, 11 സെപ്റ്റംബർ 2012 (UTC)[മറുപടി]

കണ്ണി ചേർക്കൽ

[[India]]ns --> Indians

[[ഇന്ത്യ]]യുടെ --> ഇന്ത്യയുടെ

മുകളിൽ കാണിച്ചിരിക്കുന്ന ഇംഗ്ലീഷിലെ കണ്ണി ചേർക്കൽ രീതി മലയാളത്തിൽ എന്തുകൊണ്ട് വരുന്നില്ല. --Vssun (സുനിൽ) 17:05, 6 ഒക്ടോബർ 2011 (UTC)[മറുപടി]

ഇതു് ഒരു സ്ക്രിപ്റ്റ് ഹാക്കിന്റെ കുറവായിരിക്കണം. ഇംഗ്ലീഷിൽ സ്പേസ് ഒരു ഉറപ്പായ ഡീലിമിറ്റർ ആണു്. പക്ഷേ മലയാളത്തിൽ എപ്പോഴും അല്ല. അതുകൊണ്ടു് ഇതു് universal ആയി ചെയ്യാൻ പറ്റുമോ എന്നു് ആദ്യം നോക്കണം.

Also see this: W:Help:Pipe_trick ViswaPrabha (വിശ്വപ്രഭ) 19:06, 6 ഒക്ടോബർ 2011 (UTC)[മറുപടി]


പ്രോബ്ലം മലയാളത്തിൽ മാത്രമല്ല മറ്റ് ഇന്ത്യൻ വിക്കികളിലുമുണ്ട്. --Roshan (സംവാദം) 05:40, 19 ഡിസംബർ 2011 (UTC)[മറുപടി]

bugzilla:44029 - ഇക്കാര്യത്തിന് ഒരു ബഗ്ഗിട്ടിട്ടുണ്ട്. --Vssun (സംവാദം) 12:56, 16 ജനുവരി 2013 (UTC)[മറുപടി]
ബഗ് ഫിക്സായിട്ടുണ്ട്. --Vssun (സംവാദം) 16:45, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

സോഷ്യൽ നെറ്റ്വർക്ക് ഷെയർ ബട്ടണുകൾ

തമിഴ് വിക്കിപീഡിയയിൽ നോക്കിയപ്പോൾ പണിസഞ്ചി എന്ന വിഭാഗത്തിൽ വിക്കിതാളുകൾ എളുപ്പത്തിൽ മെയിൽ ചെയ്യാനും സോഷ്യൽ നെറ്റ് വർക്കുകളിലേക്ക് (ഫേസ്ബുക്ക്,ട്വിറ്റർ..) പേജുകൾ ഷെയർ ചെയ്യാനുമുള്ള ബട്ടണുകൾ കാണാനിടയായി. (ലിങ്ക് നോക്കുക). വിക്കിപീഡിയ കണ്ണികൾ ബൂലോകത്ത് കൂടുതൽ പ്രചരിക്കപ്പെടും എന്നതിനാൽ ഈ സൗകര്യം മലയാളം വിക്കിപീഡിയയിലും കൊണ്ടുവരണമെന്നാഗ്രഹിക്കുന്നു. ഇതിനെക്കുറിച്ച് തമിഴിൽ എന്തോ വിവരങ്ങൾ ta:விக்கிப்பீடியா:பகிர்வி താളിലുണ്ട്. ഈ സംവിധാനം ഇതുപോലെ അല്ലെങ്കിൽ ഇതിനേക്കാൽ മെച്ചപ്പെട്ട നിലയിൽ (ഗൂഗിൾ പ്ലസ്സ്, ഐഡന്റിക്ക, ഡയസ്പോറ..) തുടങ്ങിയവയിലേക്ക് കൂടെ എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്ന രീതിയിലായാൽ അടിപൊളിയായി. എല്ലാവരുടേയും അഭിപ്രായങ്ങളും സഹായങ്ങളും തേടുന്നു. --മനോജ്‌ .കെ 20:16, 20 മേയ് 2012 (UTC)[മറുപടി]

  • അനുകൂലിക്കുന്നു- ആവശ്യമുള്ളവർക്ക് മാത്രം സജ്ജമാക്കാനോ ആവശ്യമില്ലാത്തവർക്ക് ഒഴിവാക്കാനോ കഴിയണം; ആവശ്യമുള്ള സൈറ്റുകൾ തിരഞ്ഞെടുക്കാനും പറ്റിയാൽ നന്ന് :) --തച്ചന്റെ മകൻ (സംവാദം) 12:33, 21 മേയ് 2012 (UTC)[മറുപടി]
  • എതിർക്കുന്നു----അൽഫാസ് 10:10, 11 ജൂൺ 2012 (UTC)ഫാസ് 07:52, 2 ജൂൺ 2012 (UTC)

ഒരു തിരഞ്ഞെടുപ്പിൽ അനുകൂലിക്കുന്നു, പ്രതികൂലിക്കുന്നു എന്നു പറഞ്ഞാൾ ധാരാളം. ഒരു അഭിപ്രയം പറയുമ്പോൾ അതിനുള്ള കാരണംകൂടി പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. Satheesan.vn (സംവാദം) 14:10, 2 ജൂലൈ 2013 (UTC)[മറുപടി]

സംവാദം

ഇത് ചെയ്യുന്നതിനു പ്രധാനമായും വേണ്ടത് നമൂടെ പ്രെറ്റിയൂആരെൽ സംവിധാനം ഒന്ന് പരിഷക്കരിക്കുകയാണെന്ന് തോന്നുന്നു. നിലവിൽ നമ്മൾ മാനുവലായി ഉണ്ടാക്കുകയാണ്. അത് തമിഴ് വിക്കിയിലെ പൊലെ യാത്രികമായി നിർമ്മിക്കപ്പെടുന്ന സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. അതിനാൽ അതിനെ കുറിച്ചുള്ള ചർച്ചയും ഇതോടൊപ്പം തുടങ്ങണം. --ഷിജു അലക്സ് (സംവാദം) 01:35, 21 മേയ് 2012 (UTC)[മറുപടി]

ഇത് ഓരോ പേജിലും വെയ്കുന്നതിനുള്ള സംവിധാനമല്ലേ ഉണ്ടാകേണ്ടത്...?Adv.tksujith (സംവാദം) 01:50, 21 മേയ് 2012 (UTC)[മറുപടി]
ആവശ്യമെങ്കിൽ എല്ലാ പേജുകളിലേയും Pretty URLകൾ ബോട്ട് ഉപയോഗിച്ച് ട്രാൻസ്‌ലിറ്റെറേറ്റ് ചെയ്തു് മൊഴി സ്റ്റാൻഡേർഡിൽ മംഗ്ലീഷിൽ ആക്കാവുന്നതാണു്. അതിൽ ഒരു വിഭാഗത്തിനുതന്നെ popular version Manglish ഉപയോഗിച്ച് കൂടുതൽ പ്രിറ്റി യു.ആർ.എല്ലുകളും ഉണ്ടാക്കാം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:37, 21 മേയ് 2012 (UTC)[മറുപടി]
പ്ര.യു.ആർ.എൽ. പരിഷ്കരിക്കുന്നതിനോട് യോജിക്കുന്നു. പക്ഷേ മംഗ്ലീഷ് വേണ്ട.. --സുഗീഷ് (സംവാദം) 09:33, 21 മേയ് 2012 (UTC)[മറുപടി]
നമ്മുടെ ലിപിമാറ്റപ്രകാരമനുസരിച്ച് താളുകളിലേക്ക് ഓട്ടോറീഡയറക്റ്റ് ഉണ്ടാവുന്നതല്ലേ വെറുതേ കുറേ തിരിച്ചുവിടൽത്താളുകൾ ഉണ്ടാക്കുന്ന മംഗ്ലീഷ് പ്രെറ്റി യു.ആർ.എല്ലിനെക്കാൾ നല്ലത്?--തച്ചന്റെ മകൻ (സംവാദം) 12:24, 21 മേയ് 2012 (UTC)[മറുപടി]
ഇതിന്റെ സാങ്കേതികനേട്ടങ്ങളെക്കുറിച്ച് ഫലവത്തായി ചർച്ച ചെയ്യാനാനെങ്കിൽ ഞാൻ കൂടുതൽ വിശദീകരിക്കാം. അതല്ലെങ്കിൽ ഒന്നും പറയാനില്ല. ViswaPrabha (വിശ്വപ്രഭ) (സംവാദം) 12:40, 21 മേയ് 2012 (UTC)[മറുപടി]
വേണ്ടവർ ഇതുമാതിരി ഒരു ജാവാസ്ക്രിപ്റ്റ് സ്വന്തം ഉപയോക്തൃമണ്ഡലത്തിൽ നിർമ്മിച്ചിട്ടാല് മതിയാകും എന്നു കരുതുന്നു. ഒപ്പം ഇപ്പോഴത്തെ പ്രെറ്റി പരിഷ്കരിക്കുന്നതിനോട് യോജിക്കുന്നു.--അഖിലൻ 14:20, 25 മേയ് 2012 (UTC)[മറുപടി]
ഇപ്പോഴത്തെ പ്രെറ്റി യൂ.ആർ.എലിന്റെ ഗുണം ആൾക്കാർക്ക് കാണുമ്പോൾ തന്നെ എന്തിനെക്കുറിച്ചുള്ള ലേഖനമാണെന്ന് മനസ്സിലാകും എന്നതാണ്. ഷോർട്ട് യൂ.ആർ.എലിന്റെ ഗുണം ഓരോ താളിലും ഉപയോക്താക്കൾ തന്നെയോ, ബോട്ടുപയോഗിച്ചോ ചേർക്കേണ്ട എന്നതാണ്. തമിഴർ ഷോർട്ട് യൂ.ആർ.എൽ. വികസിപ്പിക്കാനുള്ള പ്രധാന കാരണം തമിഴ് വിക്കിയിൽ ഇംഗ്ലീഷ് തിരിച്ചുവിടൽ ഉണ്ടാക്കുന്നതിലുള്ള അന്ധമായ (എന്റെ അഭിപ്രായം) വിരോധം കൊണ്ടാണ് ;-). ക്രമരഹിതമായി അക്ഷരങ്ങൾ പെറുക്കി വെച്ച് യൂ.ആർ.എൽ. ഉണ്ടാക്കി പങ്ക് വെയ്ക്കുന്നതിലും മനസ്സിലാക്കാൻ എളുപ്പം അർത്ഥമുള്ള പദങ്ങൾ തന്നെയാണ്. അല്ലെങ്കിൽ തന്നെ പേഴ്സന്റ്-എൻകോഡിങ് ഇല്ലെങ്കിൽ വിക്കിമീഡിയ വിക്കികളുടെ യൂ.ആർ.എലുകൾ അത്ര നീളമുള്ളവയോ, സങ്കീർണ്ണമോ ഒന്നുമല്ലല്ലോ. ഷോർട്ട് യൂ.ആർ.എൽ. ഇംഗ്ലീഷ് ഇന്റർവിക്കിയിൽ നിന്നോ, അല്ലെങ്കിൽ ഉപയോക്താക്കൾ എഴുതി നൽകുന്ന പദത്തിൽ നിന്നും യൂആർ.എലിലെ ലേഖനത്തിന്റെ തിരിച്ചറിയൽ ഭാഗം ഉണ്ടാക്കുകയാണെങ്കിൽ അതേറെ ഉപകാരപ്രദമായിരുന്നു. ലിങ്ക് ഷെയർ ചെയ്യുന്ന സൈറ്റുകൾ ലിങ്കിലെ കണ്ടന്റ് ഭാഗം പ്രദർശിപ്പിക്കുന്നുണ്ടെങ്കിൽ പ്രെറ്റി യൂ.ആർ.എലിലേയോ മറ്റേതെങ്കിലുമോ തിരിച്ചുവിടലുകളിലെ ഉള്ളടക്കം ശരിയായി പ്രദർശിപ്പിക്കപ്പെടണമെന്നില്ല എന്നതാണ് പരിഹരിക്കേണ്ട പ്രശ്നം.--പ്രവീൺ:സം‌വാദം 17:50, 25 മേയ് 2012 (UTC)[മറുപടി]


നമുക്ക് മിക്കവാറും എല്ലാ ലേഖനങ്ങളിലും പ്രെറ്റി യൂ ആർ എൽ ഉണ്ട് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ട്, അത് ഉള്ള ലേഖനങ്ങളിൽ ആ കണ്ണി എടുത്തും അല്ലാത്തവയിൽ താളിന്റെ പേരു തന്നെ ഉപയോഗിച്ചും ഈ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൗകര്യം മലയാളം വിക്കിയിൽ എനേബിൾ ചെയ്തു കൂടെ? --ഷിജു അലക്സ് (സംവാദം) 04:30, 22 നവംബർ 2012 (UTC)[മറുപടി]

ഇതിനോട് യോജിക്കുന്നു. മലയാളത്തിൽ നാമകരണം ചെയ്ത ചിത്രങ്ങൾക്കും ഈ രീതിയിൽ ഒരു പ്രെറ്റി യു.ആർ.എൽ. കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു. --117.196.175.187 14:45, 2 ജനുവരി 2013 (UTC) (ക്ഷമിക്കണം മുകളിലെ തിരുത്തൽ നടത്തിയത് ഞാനാണ്. ലോഗിൻ ചെയ്തിരുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 14:47, 2 ജനുവരി 2013 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങളുടെ മികവു് രേഖപ്പെടുത്താനുള്ള എക്സ്റ്റൻഷൻ ചേർക്കൽ

മീഡിയവിക്കി സോഫ്റ്റ്‌വെയറിലെ വളരെ ഉപകാരപ്രദവും ഇതിനകം ദൃഡക്ഷമത കൈവരിച്ചിട്ടുള്ളതുമായ ഒരു പ്രധാനപ്പെട്ട അനുബന്ധ ടൂൾ ആണു് "ആർട്ടിക്കിൾ ഫീഡ്ബാക്ക് എക്സ്റ്റൻഷൻ". ഇംഗ്ലീഷ് അടക്കമുള്ള മറ്റു പ്രധാന വിക്കിപീഡിയകളിലൊക്കെ ഈ ടൂൾ വർഷങ്ങൾക്കുമുമ്പു മുതലേ ലഭ്യമാണു്.

http://www.mediawiki.org/wiki/Extension:ArticleFeedback

ഈ ടൂൾ വിക്കിപീഡിയയിൽ സ്ഥാപിച്ചുകഴിഞ്ഞാൽ,

  • ഓരോ ഉപയോക്താവിനും ഓരോ ലേഖനങ്ങൾക്കും നേരെ ഒന്നു മുതൽ അഞ്ചു വരെ തലങ്ങളുള്ള (അഞ്ചു നക്ഷത്രങ്ങൾ) മാർക്കു് രേഖപ്പെടുത്താം. ലേഖനത്തിന്റെ മികവ് അനുസരിച്ച് മോശമായ ലേഖനങ്ങൾക്കു് കുറവും (ഏറെ മെച്ചപ്പെടുവാനുണ്ടു് എന്ന അർത്ഥത്തിൽ) എന്നും ഗുണമേന്മയുള്ളവയ്ക്കു് കൂടുതലും നക്ഷത്രങ്ങൾ ചാർത്താം. ലേഖനത്തിന്റെ ഉള്ളടക്കമോ രൂപമോ മാറുകയാണെങ്കിൽ ഒരിക്കൽ രേഖപ്പെടുത്തിയ റേറ്റിങ്ങ് അതാതു് ഉപയോക്താവിനു തന്നെ തിരുത്തുവാനും കഴിയും.
  • വിശ്വസനീയത (Trustworthiness) , വിഷയത്തിലുള്ള കൃത്യത (objectiveness), പൂർണ്ണത (Completeness), അവതരണഭംഗി (presentation) എന്നീ നാലു തുറകളിലാണു് ഈ റേറ്റിങ്ങുകൾ നൽകാൻ കഴിയുക.
  • ഓരോ താളിനും റേറ്റിങ്ങ് നൽകിയ ഉപയോക്താക്കൾ ആരൊക്കെയാണെന്നു് വേറൊരു ഉപയോക്താവിനു് തിരിച്ചറിയാൻ കഴിയില്ല.
  • ഇത്തരം ഒരു സംവിധാനം മലയാളത്തിൽ കൊണ്ടു വന്നാൽ, നമ്മുടെ ലേഖനങ്ങളെ അവയുടെ മികവനുസരിച്ച് തരം തിരിക്കുവാനും തീരെ പിന്നോക്കം നിൽക്കുന്ന ലേഖനങ്ങളെ പ്രത്യേക ശ്രദ്ധ നൽകി പരിപോഷിപ്പിക്കുവാനും കഴിയും. നല്ല ലേഖനങ്ങൾ മാത്രം തെരഞ്ഞെടുത്ത് വിക്കിപീഡിയയുടെ മിനി-എഡിഷനുകൾ തയ്യാറാക്കാനും ഉള്ളടക്കത്താഴ്ച്ച അവലോകനം ചെയ്യാനും എളുപ്പമാവും.
  • ഈ ടൂൾ സ്ഥാപിക്കുന്നതുകൊണ്ട് സർവ്വറിനു് പരിഗണിക്കാവുന്നത്ര അളവിൽ അധിക ലോഡ് ഉണ്ടാവുന്നില്ല.
  • ഒരു ഉപയോക്താവ് എന്ന നിലയിൽ ഞാൻ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ ടൂൾ രണ്ടുവർഷത്തോളമായി സ്ഥിരമായി ഉപയോഗിക്കുന്നുണ്ടു്. ഇതുവരെ എന്തെങ്കിലും ദൂഷ്യഫലങ്ങൾ സ്വയം തിരിച്ചറിയുകയോ മറ്റുള്ളവരിൽനിന്നും വായിച്ചറിയുകയോ ചെയ്തിട്ടില്ല.

I propose that the Malayalam Wikipedia install, use and maintain the reliable and well-proven Media Wiki extension "Article Feedback" in order to facilitate more efficient review, analysis and improvement of its content.

I also request all users to support this proposal at the earliest so we can file a bug at the Wikimedia. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:02, 18 ജൂൺ 2012 (UTC)[മറുപടി]

ഈ ടൂളിനെ കുറിച്ചുള്ള ചർച്ച മുൻപ് ഇവിടെ നടന്നിട്ടുണ്ട്. അത്യാവശ്യം വിവരങ്ങളുള്ള ചില ലേഖനങ്ങളിൽ മാത്രം ഈ സംവിധാനം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായം പറഞ്ഞത്. അതിനായി അഭിപ്രായം രേഖപ്പെടുത്താവുന്ന ലേഖനങ്ങൾ എന്ന വർഗ്ഗം തന്നെ സൃഷ്ടിച്ചു. എന്നാൽ എല്ലാ ലേഖനങ്ങളിലും ഇത് ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം. ഒരു ലേഖനത്തിന്റെ 30 പതിപ്പുകൾക്ക് ശേഷം ഒരാൾ നൽകിയ റേറ്റിംഗ് എക്സ്പയർ ആകും എന്നാണ് ഈ ടൂളിനെ കുറിച്ച് വായിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. --Jairodz (സംവാദം) 08:23, 18 ജൂൺ 2012 (UTC)[മറുപടി]

ഇങ്ങനെയൊരു നിർദ്ദേശം മുമ്പു വന്നിരുന്നോ എന്നു ഞാൻ പരിശോധിച്ചെങ്കിലും ഇപ്പോൾ കാണിച്ചുതരുന്നതുവരെ എനിക്കു കണ്ടുപിടിക്കാനായിരുന്നില്ല. എന്തുകൊണ്ടാണു് ഈ ടൂൾ ചേർക്കുന്നതിനോട് ആളുകൾക്കു് വൈമനസ്യം എന്നും മനസ്സിലായില്ല. അവിടെ നടന്ന ചർച്ച തന്നെ നിർഭാഗ്യകരമായി തോന്നുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിൽ വളരെ കാര്യക്ഷമമായി ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒന്നാണു് ഇതു്. ഒരു താളിന്റെ വലുപ്പമോ ചെറുപ്പമോ നോക്കാതെ, ലഭ്യമാവേണ്ട ഒരു സൗകര്യമാണു് ഇതു് എന്നു ഞാൻ ശക്തിയായി വിശ്വസിക്കുന്നു. ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:45, 18 ജൂൺ 2012 (UTC)[മറുപടി]

ബഗിൽ എല്ലാ ലേഖനങ്ങളിലും എനേബിൾ ചെയ്യാൻ പറഞ്ഞ് പുതുക്കിയിട്ടുണ്ട്. --Vssun (സംവാദം) 02:57, 25 നവംബർ 2012 (UTC)[മറുപടി]

ഈ ബഗ്ഗിന്റെ കാര്യം എന്തായി? അവരുടെ 'ബിഗ് പുഷ്' കഴിഞ്ഞോ? വിശ്വപ്രഭViswaPrabhaസംവാദം 03:09, 29 മേയ് 2013 (UTC)[മറുപടി]
It has become extremely urgent to implement this tool. Please somebody get involved! വിശ്വപ്രഭViswaPrabhaസംവാദം 08:09, 17 ജൂൺ 2013 (UTC)[മറുപടി]

പ്രെറ്റി, ഫീച്ചേർഡ്, ശബ്ദം

പ്രെറ്റി, ഫീച്ചേർഡ്, ശബ്ദം എന്നീ മൂന്നു ഫലകങ്ങൾ വരുമ്പോൾ ഒരേ വരിയിൽ ഒതുങ്ങുന്നില്ല, ദയവായി ശ്രദ്ധിക്കുമല്ലോ. --എഴുത്തുകാരി സംവാദം 06:41, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]

ഏതാണ് താൾ? പ്രെറ്റിയുആർഎൽ, ഫീച്ചേർഡ്, കോഓർഡ് ഫലകങ്ങൾ മുമ്പ് ക്രമീകരിച്ചതാണ്. ശബ്ദം ഫലകം ഏതാണ്? --പ്രവീൺ:സം‌വാദം 07:21, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]
വൈക്കം മുഹമ്മദ് ബഷീർ എന്ന താളിൽ പ്രെറ്റി, ഫീച്ചേർഡ്, ശബ്ദം എന്നീ ഫലകങ്ങൾ ഒരേ വരിയിൽ തന്നെ ഒതുങ്ങിയിട്ടുണ്ടല്ലോ. --Anoop | അനൂപ് (സംവാദം) 07:26, 2 ഓഗസ്റ്റ് 2012 (UTC)[മറുപടി]
ഈ ചിത്രം നോക്കുമല്ലോ പ്രെറ്റിക്കു ശേഷമോ മുൻപോ വരേണ്ടതല്ലേ ആ സ്പീക്കർ ചിത്രം ?(ആമുഖത്തിണ് തിരുത്തൽ ഞാൻ എനേബിൾ ചെയ്തതുകൊണ്ടാണോ ഇങ്ങനെ)--എഴുത്തുകാരി സംവാദം 07:45, 21 നവംബർ 2012 (UTC)[മറുപടി]

ടൈംലൈൻ ഗ്രാഫുകളിലെ മലയാളം

ടൈംലൈൻ ഗ്രാഫുകൾ നിർമ്മിക്കുമ്പോൾ അവയ്ക്കുള്ളിൽ നൽകുന്ന കൂട്ടക്ഷരം ചിതറിപ്പോകുന്നു. (ചിത്രമാക്കിമാറ്റുമ്പോൾ zwj പ്രവർത്തിക്കുന്നില്ലെന്ന് തോനുന്നു. - പുള്ളികൾ വലത്തേക്ക് തട്ടുന്നുമുണ്ട്) ഉദാ: ഫലകം:Timeline Debian GNU/Linux അതിനെന്താ പ്രതിവിധി --അഖിലൻ 06:22, 6 സെപ്റ്റംബർ 2012 (UTC)[മറുപടി]

ഇറക്കുമതി പ്രശ്നങ്ങൾ

  1. Cascaded template import സുഗമമായി പ്രവർത്തിക്കുന്നില്ല. ഒരു ലെവൽ താഴെയുള്ള ഫലകങ്ങൾ മിക്കപ്പോഴും ഓരോരോ ഫലകമായി manual ആയി ഇറക്കുമതി ചെയ്യണം. രണ്ടു മിനിറ്റെടുത്തിരുന്ന പല ഇറക്കുമതിയും ഇപ്പോൾ മണിക്കൂറിനു മേൽ എടുക്കുന്നു.
  2. താഴെപ്പറയുന്ന പതിപ്പുകൾ ഇറക്കുമതി ചെയ്തെന്ന് Recent Changes ഇൽ കാണുന്നെങ്കിലും പ്രസ്തുത ഫലകത്തിന്റെ ഹിസ്റ്ററിയിൽ ഒന്നുമില്ല. മുകളിൽ സൂചിപ്പിച്ച ഇറക്കുമതിപ്രശ്നം പ്രദർശിപ്പിച്ച താളുകളാണ് താഴെപ്പറയുന്നവ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇറക്കുമതി ചെയ്ത മറ്റു ഫലകങ്ങളിലൊന്നിലുമൊട്ട് ഈ പ്രശ്നമില്ല താനും. ഒരുപക്ഷേ യാന്ത്രികമായി മെർജ്ജ് പ്രവർത്തിക്കാത്ത താളുകളാവുമോ ഇവ?
  • ഇറക്കുമതി നടന്നതായി രേഖപ്പെടുത്തിയ104 ഫലകങ്ങളിൽ ഇറക്കുമതി താളിന്റെ നാൾവഴിയിൽ ചേർക്കപ്പെടാത്ത 38 താളുകൾ അനുബന്ധ ഇറക്കുമതി പ്രവർത്തനരേഖയോടുകൂടി താഴെ
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:50 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unicode ‎(en:ഫലകം:Unicode എന്നതിൽ നിന്ന് 43 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:49 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/ulink ‎(en:ഫലകം:Unichar/ulink എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:49 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/na ‎(en:ഫലകം:Unichar/na എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:47 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/hexformat ‎(en:ഫലകം:Unichar/hexformat എന്നതിൽ നിന്ന് 10 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:45 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Unichar/glyph ‎(en:ഫലകം:Unichar/glyph എന്നതിൽ നിന്ന് 7 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:44 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec/main ‎(en:ഫലകം:Hex2dec/main എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:43 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec/2 ‎(en:ഫലകം:Hex2dec/2 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:42 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec/1 ‎(en:ഫലകം:Hex2dec/1 എന്നതിൽ നിന്ന് 6 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:42 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Hex2dec ‎(en:ഫലകം:Hex2dec എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:42 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:• ‎(en:ഫലകം:• എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:41 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Tsh ‎(en:ഫലകം:Tsh എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:40 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Middot ‎(en:ഫലകം:Middot എന്നതിൽ നിന്ന് 5 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:40 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Dot size ‎(en:ഫലകം:Dot size എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:39 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Bull ‎(en:ഫലകം:Bull എന്നതിൽ നിന്ന് 12 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:38 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:· ‎(en:ഫലകം:· എന്നതിൽ നിന്ന് 3 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:38 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Location mark+ ‎(en:ഫലകം:Location mark+ എന്നതിൽ നിന്ന് 9 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:36 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Infobox map ‎(en:ഫലകം:Infobox map എന്നതിൽ നിന്ന് 32 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:35 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Infobox coord ‎(en:ഫലകം:Infobox coord എന്നതിൽ നിന്ന് 7 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:34 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Coord/display/inline,title ‎(en:ഫലകം:Coord/display/inline,title എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:34 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convinfobox/pri2 ‎(en:ഫലകം:Convinfobox/pri2 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:33 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/sqmi ‎(en:ഫലകം:Convert/sqmi എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:33 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/round ‎(en:ഫലകം:Convert/round എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:31 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Spaces ‎(en:ഫലകം:Spaces എന്നതിൽ നിന്ന് 21 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:30 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Tlb ‎(en:ഫലകം:Tlb എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:29 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Loop15 ‎(en:ഫലകം:Loop15 എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:29 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:In5 ‎(en:ഫലകം:In5 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:29 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Strlen short ‎(en:ഫലകം:Strlen short എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:28 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp/frac1 ‎(en:ഫലകം:Convert/numdisp/frac1 എന്നതിൽ നിന്ന് 4 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:27 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Frac ‎(en:ഫലകം:Frac എന്നതിൽ നിന്ന് 8 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:27 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp/frac-1 ‎(en:ഫലകം:Convert/numdisp/frac-1 എന്നതിൽ നിന്ന് 5 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/outsep ‎(en:ഫലകം:Convert/outsep എന്നതിൽ നിന്ന് 5 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp/frac ‎(en:ഫലകം:Convert/numdisp/frac എന്നതിൽ നിന്ന് 14 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/numdisp ‎(en:ഫലകം:Convert/numdisp എന്നതിൽ നിന്ന് 11 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/mi2 ‎(en:ഫലകം:Convert/mi2 എന്നതിൽ നിന്ന് ഒരു പതിപ്പ്)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:26 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/m ‎(en:ഫലകം:Convert/m എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:25 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/km2 ‎(en:ഫലകം:Convert/km2 എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:25 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/km ‎(en:ഫലകം:Convert/km എന്നതിൽ നിന്ന് 2 പതിപ്പുകൾ)
    • (ഇറക്കുമതി പ്രവർത്തനരേഖ); 20:24 . . Jacob.jose (സംവാദം | സംഭാവനകൾ | തടയുക) അന്തർവിക്കി ഇറക്കുമതി ഫലകം:Convert/ft ‎(en:ഫലകം:Convert/ft എന്നതിൽ നിന്ന് 5 പതിപ്പുകൾ)

--ജേക്കബ് (സംവാദം) 02:23, 29 ഒക്ടോബർ 2012 (UTC)[മറുപടി]

സംവാദം

മേൽപ്പറഞ്ഞ ഫലകങ്ങൾ മുമ്പ് ഇറക്കുമതി ചെയ്യുന്നതിനുപകരം manual ആയി പകർത്തിയതിനാൽ സംഭവിക്കുന്ന merge conflict എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതിനുള്ള പരിഹാരം മലയാളം വിക്കിയിൽ പ്രസ്തുത ഫലകങ്ങളുടെ എല്ലാ പതിപ്പുകളും പൂർണ്ണമായി നീക്കിയശേഷം ഇറക്കുമതി ചെയ്യുക എന്നതാണ്. ഇതിലും മെച്ചപ്പെട്ട മാർഗ്ഗങ്ങൽ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കുക.
മറ്റൊരു കാര്യം merge conflict ഉള്ള ഫലകങ്ങൾ എല്ലാം ഇപ്പറഞ്ഞ രീതിയിൽ ശരിയാക്കിയാൽ ഉള്ള മറ്റൊരു ഗുണം തർജ്ജമ ചെയ്ത ഫലകങ്ങളിൽ മിക്കപ്പോഴും merge conflict കാണിക്കുമ്പോൾ ഇറക്കുമതി ചെയ്ത പതിപ്പുകൾ പെട്ടെന്ന് revert ചെയ്യുകയോ manual ആയി മെർജ് ചെയ്യുകയോ ചെയ്യാം എന്നുള്ളതാണ്.
--ജേക്കബ് (സംവാദം) 03:20, 15 ഡിസംബർ 2012 (UTC)[മറുപടി]
ഉദാ: ഫലകം:Convert/ft -ഇംഗ്ലീഷ് വിക്കിയിൽ പുതിയ മാറ്റമൊന്നും ഇല്ലാത്തതിനാലായിരിക്കും ഫലകത്തിനകത്ത് മാറ്റം കാണിക്കാത്തതും ഹിസ്റ്ററിയിൽ താങ്കളുടെ പേർ വരാത്തതും. ഈ താളിന്റെ എല്ലാ പൂർവ്വചരിത്രവും പകർത്തുക എന്ന ഓപ്ഷൻ താങ്കൾ ടിക്ക് ഇടുന്നതിനാലാണ് ഫലകം:Convert/ft ‎(en:ഫലകം:Convert/ft എന്നതിൽ നിന്ന് 5 പതിപ്പുകൾ) എന്നു കാണിക്കുന്നത്. ഈ 5 മാറ്റങ്ങൾ ഫലക ഹിസ്റ്ററിയിൽ ഇംഗീഷ് വിക്കിയിലെ ഉപയോക്താക്കളുടെ പേർ ദൃശ്യമാക്കും. ആ ടിക്ക് ഇല്ലാതെ ഇറക്കുമതി ചെയ്താൽ എല്ലാ പതിപ്പുകളും മുമ്പേ ഇറക്കുമതി ചെയ്തിട്ടുള്ളതാണ്‌ എന്നേ പറയൂ. ഫലകം:Convert/ft എന്നതിലെ മാറ്റം കിരൺ ഗോപി ഇറക്കുമതി ചെയ്തപ്പോൽ മലയാളം വിക്കിയിൽ ഇംഗ്ലീഷ് വിക്കിയിലേതിനു തുല്യമായി. നിലവിൽ ഈ ഫലകങ്ങൾ എല്ലാം ഇപ്പോൾ മലയാളം വിക്കിയിലും ഇംഗ്ലീഷ് വിക്കിയിലും തുല്യമാണ്. --റോജി പാലാ (സംവാദം) 11:53, 27 ജനുവരി 2013 (UTC)[മറുപടി]
റോജി പറഞ്ഞ കാര്യം എനിക്കറിയാം. എന്നാൽ പ്രശ്നം അതല്ല. ആദ്യം സൂചിപ്പിച്ച പ്രശ്നം ഇറക്കുമതി പ്രവർത്തനരേഖയിൽ ഇറക്കുമതി ചെയ്തു വന്നാലും നാൾവഴിയിൽ വരുന്നില്ല, ഫലകത്തിൽ മാറ്റവുമില്ല. രണ്ടാമത്തേത് ഇറക്കുമതി ഇടയ്ക്ക് വഴിമുടങ്ങുന്നു എന്നത്. ഇതിനാണ് ഫലകം നീക്കം ചെയ്ത് പുനഃഇറക്കുമതി ചെയ്യുന്നത്. നിലവിൽ ഇത് മിക്ക ഇറക്കുമതികളിലും ഫലവത്താകുന്നുണ്ട്. --ജേക്കബ് (സംവാദം) 12:00, 27 ജനുവരി 2013 (UTC)[മറുപടി]
താങ്കൾ നീക്കം ചെയ്ത ശേഷം ബോട്ട് ഉപയോഗിച്ചു ഇറക്കുമതി ചെയ്യുന്ന ഫലകങ്ങൾ ഉപയോഗിക്കുന്ന താളുകളിൽ ഇറക്കുമതി ചെയ്യും മുൻപ് പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടോ?--റോജി പാലാ (സംവാദം) 12:13, 27 ജനുവരി 2013 (UTC)[മറുപടി]
ഇറക്കുമതി ചെയ്യുന്ന ഫലകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫലകങ്ങളെക്കുറിച്ചാണെങ്കിൽ ചിലവയിൽ ഉണ്ട്. അപ്പോഴാണ് ആ ഫലകങ്ങൾ നീക്കം ചെയ്ത് പുനഃഇറക്കുമതി ചെയ്യുന്നത്. ഇല്ലെങ്കിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റു ഫലകങ്ങൾ പലപ്പോഴും ഇറക്കുമതി ചെയ്യാനാവില്ല. --ജേക്കബ് (സംവാദം) 12:16, 27 ജനുവരി 2013 (UTC)[മറുപടി]
ഒന്നു രണ്ട് ഫലകങ്ങളിൽ ഇതും ഏൽക്കുന്നില്ല. ഉദാ: {{ISO 3166 code 586}} ഒന്ന് ഇറക്കുമതി ചെയ്യാൻ ശ്രമിച്ചുനോക്കൂ. അപ്പോൾ ഞാൻ പറയുന്ന പ്രശ്നം മനസ്സിലാവും. --ജേക്കബ് (സംവാദം) 12:18, 27 ജനുവരി 2013 (UTC)[മറുപടി]
ഇതിൽ എല്ലാ പതിപ്പുകളും മുമ്പേ ഇറക്കുമതി ചെയ്തിട്ടുള്ളതാണ്‌. എന്നാണ് കാണുന്നത്. ഈ ഫലകം ഉപയോഗിക്കുന്ന താളിൽ പ്രശ്നമുണ്ടോ?--റോജി പാലാ (സംവാദം) 12:26, 27 ജനുവരി 2013 (UTC)[മറുപടി]
ഇറക്കുമതി പരാജയപ്പെട്ടു: LinkCache doesn't currently know about this title: ... എന്നാണ് ഞാൻ ചെയ്യുമ്പോൾ തെളിഞ്ഞുകാണുന്നത്. മേൽപ്പറഞ്ഞ ഫലകമൊഴിച്ചുള്ളവ നീക്കം ചെയ്ത് പുനഃഇറക്കുമതി ചെയ്യുമ്പോൾ ഈ പ്രശ്നമൊട്ടില്ല താനും --ജേക്കബ് (സംവാദം) 12:37, 27 ജനുവരി 2013 (UTC)[മറുപടി]
എനിക്കങ്ങനെ കമന്റ് കിട്ടിയില്ല. ടാക്സോബോക്സ്:- ടാക്സോബോക്സുമായി ബന്ധപ്പെട്ട ഏതെങ്കിലും ഫലകത്തിലോ ലേഖനത്തിലോ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ ഇവിടെ എല്ലായ്പ്പോഴും ദൃശ്യമാകും. ഇപ്പോൾ താങ്കൾ ഇത്തരത്തിൽ ഏതെങ്കിലും ഫലകം ഉൾപ്പെടുന്ന ഫലകം മായ്ച്ചതിനാൽ അവ ഇവിടെ ദൃശ്യമായിട്ടുണ്ട്. ഡാറ്റാബേസ് പുതുക്കുമ്പോൾ ഇവിടം കാലിയാകും. (മുൻപ് ഇവിടം കാലിയായിരുന്നു.) ഇനി ഉപഫലകങ്ങൾ ആവശ്യമുള്ളവ ഏതെന്നു തിരിച്ചറിയാൻ സാധിക്കാത്തവ ഇവിടെ കാണാം.--റോജി പാലാ (സംവാദം) 12:41, 27 ജനുവരി 2013 (UTC)[മറുപടി]
താങ്കൾ കാണുന്ന പ്രശ്നമുള്ള ഫലകങ്ങളും താളുകളും ഒന്നു ചൂണ്ടിക്കാണിക്കാമോ?--റോജി പാലാ (സംവാദം) 13:26, 27 ജനുവരി 2013 (UTC)[മറുപടി]
മായ്ച്ച് പുനഃഇറക്കുമതി ചെയ്താൽ പിന്നീട് പ്രശ്നമുണ്ടാവാറില്ല. ഏറെക്കാലത്തെ ഇറക്കുമതിയിൽ {{ISO 3166 code 586}} എന്ന ഫലകവും പിന്നെ ഒരു മൂന്നോ മറ്റോ ഫലകങ്ങളും മാത്രമേ ഇറക്കുമതിക്കുശേഷം തുടർന്നും പ്രശ്നം കാണിച്ചിരുന്നുള്ളൂ. --ജേക്കബ് (സംവാദം) 13:30, 27 ജനുവരി 2013 (UTC)[മറുപടി]
അതല്ല ടാക്സോബോകുമായി ബന്ധപ്പെട്ട് പ്രശ്നമുള്ള താളുകൾ മായ്ക്കുന്നത് ഏതു താളി പ്രശ്നമുണ്ടായതിനാലാണ്. അല്ലെങ്കിൽ അവ താങ്കൾ എങ്ങനെയാണ് പ്രശ്നമുള്ളവയായി കാണുന്നത്. ഞാൻ മുകളിൽ കാണിച്ച പോലെ മറ്റുവല്ല ലിങ്കും ഉണ്ടോ?--റോജി പാലാ (സംവാദം) 13:34, 27 ജനുവരി 2013 (UTC)[മറുപടി]

കൊല്ലവർഷത്തിൽ നിന്നും മാറ്റാൻ

കൊല്ലവർഷ തീയതികളെ ജോർജിയൻ കലണ്ടറിലേക്ക് മാറ്റാൻ നമുക്ക് എന്തെങ്കിലും ഉപകരണങ്ങളുണ്ടോ ? ഈ താളിലെ മലയാള വർഷം ഇപ്രകാരം മാറ്റണമല്ലോ. അത്തരം എന്തെങ്കിലും ഉപകരണങ്ങൾ ലഭ്യമെങ്കിൽ അത് കൊല്ലവർഷ കാലഗണനാരീതി എന്ന താളിലേക്ക് ചേർക്കാൻ കഴിയില്ലേ ..? --Adv.tksujith (സംവാദം) 10:07, 1 ജനുവരി 2013 (UTC)[മറുപടി]

ഇതിന് സൗകര്യമൊരുക്കുന്ന പുറത്തേക്കുള്ള കണ്ണി ഒരെണ്ണം ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 07:11, 29 ജനുവരി 2013 (UTC)[മറുപടി]

സാങ്കേതിക സഹായം ആവശ്യമുണ്ട്. Special:Whatlinkshere/ഫലകം:Ns:Wikipedia talk എന്ന (നിലവിലില്ലാത്ത) താളിലേയ്ക്ക് 11 ഫലകങ്ങളിൽനിന്ന് അനുബന്ധകണ്ണികൾ ഉണ്ട്. ഇത് ഏതു ഫലകത്തിൽ എവിടെനിന്നാണ് വരുന്നത് എന്നറിഞ്ഞാൽ നന്നായിരുന്നു. ഈ ഫലകങ്ങളുടെയെല്ലാം ഏറ്റവും പുതിയ പതിപ്പ് ഇംഗ്ലീഷ് വിക്കിനിൽനിന്ന് ഇറക്കുമതി ചെയ്തിട്ടുണ്ട്. ഏതോ ഉപഫലകത്തിൽ പഴയ പതിപ്പുള്ളതാവാം പ്രശ്നം. --ജേക്കബ് (സംവാദം) 01:46, 12 ജനുവരി 2013 (UTC)[മറുപടി]

ns ഒരു ഫലകമല്ല, മാന്ത്രികവാക്കാണ്. "Wikipedia talk" എന്നത് "വിക്കിപീഡിയ സംവാദം" എന്ന നാമമേഖലയുടെ alias അല്ലാത്തതുകൊണ്ടുള്ള പ്രശ്നമാണ് -- റസിമാൻ ടി വി 04:52, 12 ജനുവരി 2013 (UTC)[മറുപടി]
എന്താണിതിനു പരിഹാരം. ബഗ് ഫയൽ ചെയ്യണോ? "Wikipedia talk" എന്നത് "വിക്കിപീഡിയ സംവാദം" എന്ന നാമമേഖലയുടെ alias ആക്കിയതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? --ജേക്കബ് (സംവാദം) 04:59, 12 ജനുവരി 2013 (UTC)[മറുപടി]
ബഗ് ഫയൽ ചെയ്യേണ്ടിവരും. ഇതുകൊണ്ട് പ്രശ്നമൊന്നുമുണ്ടാവില്ല -- റസിമാൻ ടി വി 05:01, 12 ജനുവരി 2013 (UTC)[മറുപടി]

അടുക്കും ചിട്ടയും

വിക്കിപീഡിയയിൽ മേയുമ്പോൾ ഒരു അടുക്കും ചിട്ടയും ഇല്ലായ്മ അനുഭവപ്പെടുന്നു . വിഷയങ്ങൾ ഇഷ്ടം പോലെയുണ്ട്. ഏതെങ്കിലും വിഷയം തപ്പിയാൽ വിവരം അറിയും.!!! അന്നത്തെ കാര്യം പോക്കാണ് !!! ഒരുപക്ഷെ നാഥനില്ലാക്കളരി ആയതുകൊണ്ടാവാം. --Raveendrankp (സംവാദം) 03:58, 19 ജനുവരി 2013 (UTC)[മറുപടി]

ലേഖനങ്ങളെ ചിട്ടപ്പെടുത്തിവക്കുന്നതിന് വർഗ്ഗീകരണം, കവാടങ്ങൾ എന്നിവയുണ്ട്. ഏതെങ്കിലും വിഷയത്തിൽ താൽപര്യമുണ്ടെങ്കിൽ അതിനുള്ള കവാടം തുടങ്ങാവുന്നതാണ്. ഉദാഹരണത്തിന് കവാടം:ജ്യോതിശാസ്ത്രം കാണുക. --Vssun (സംവാദം) 05:54, 19 ജനുവരി 2013 (UTC)[മറുപടി]

സമീപകാല മാറ്റങ്ങൾ

സമീപകാല മാറ്റങ്ങൾ പ്രദർശിപ്പിക്കുമ്പോൾ ഏറ്റവും ഒടുവിലത്തെ 50 തിരുത്തുകളാണ് കാണിക്കുന്നത്. ഈ 50 എണ്ണത്തിനു തൊട്ടുമുൻപുള്ള 50 എണ്ണം കാണാൻ എന്താണ് ചെയ്യേണ്ടത്? ഇപ്പോൾ ചെയ്യുന്നത് 100 എണ്ണം ഡിസ്‌പ്ലേ ചെയ്യിച്ചിട്ട് നേരത്തേ നോക്കി നിർത്തിയ ഇടം കണ്ടെത്തി അതിന്റെ താഴോട്ട് നോക്കുകയാണ്. അതിനു പകരം ഉപയോക്താവിന്റെ സംഭാവനകൾ എന്ന പേജിൽ ഉള്ളതുപോലെ (പുതിയവ | പഴയവ) പുതിയ 50 | പഴയ 50 എണ്ണം കാണുക എന്നിങ്ങനെ ലിങ്ക് ഉണ്ടായിരുന്നെങ്കിൽ ആദ്യത്തെ 50 എണ്ണം നോക്കിത്തീർത്തിട്ട് അടുത്ത 50 എണ്ണം, വീണ്ടും അടുത്ത 50, എന്നിങ്ങനെ നോക്കാമായിരുന്നു. അതോ എനിക്കറിയാത്ത വേറേതെങ്കിലും Workaround ഉണ്ടോ?--പ്രിൻസ് മാത്യു Prince Mathew 08:47, 26 ജനുവരി 2013 (UTC)[മറുപടി]

ക്രമീരണങ്ങളിൽ സമീപകാലമാറ്റങ്ങൾ എന്നതിൽ നമുക്ക് ഇഷ്ടമുള്ള മാറ്റങ്ങളുടെ എണ്ണം ചേർത്ത് സേവ് ചെയ്താൽ മതി. ഞാൻ 500 ആണ് വെച്ചിരിക്കുന്നത്. --ഷിജു അലക്സ് (സംവാദം) 08:50, 26 ജനുവരി 2013 (UTC)[മറുപടി]

പ്രിൻസ് പറയുന്നത് നല്ലൊരു സൗകര്യമാണ്. ഇക്കാര്യത്തിന് ബഗ്സിലയിൽ ഒരു ബഗ്ഗിടാമായിരുന്നില്ലേ? --Vssun (സംവാദം) 09:08, 26 ജനുവരി 2013 (UTC)[മറുപടി]

@ഷിജു: അതറിയാം. പക്ഷേ അതല്ല ഞാൻ ഉദ്ദേശിച്ചത്. ഉദാഹരണത്തിനു് 500 ആണു് വെച്ചിരിക്കുന്നത് എന്നിരിക്കട്ടെ. അടുത്ത 500 എണ്ണം കാണാൻ എന്താണു് ചെയ്യുക? അതിനൊരു ലിങ്ക് ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. ഉപയോക്താവിന്റെ സംഭാവനകൾ എന്ന താളിൽ നോക്കൂ. അവിടെ ഈ സൗകര്യം ഉണ്ട്.--പ്രിൻസ് മാത്യു Prince Mathew 09:15, 26 ജനുവരി 2013 (UTC)[മറുപടി]

hmm. ഞാൻ യൂആർ എല്ലിലെ പ്രത്യേകം:സമീപകാലമാറ്റങ്ങൾ&limit=500 എന്നത് 1000 മോ 2000 മോ മറ്റ് ആക്കി നോക്കുക ആണ് പതിവ്. അല്ലാതുള്ള കിട്ടണമെങ്കിൽ അതിനായുള്ള ഫീച്ചർ ചേർക്കാൻ ബഗ്ഗ് ഇടേണ്ടി വരും എന്ന് തോന്നുന്നു.--ഷിജു അലക്സ് (സംവാദം) 09:25, 26 ജനുവരി 2013 (UTC)[മറുപടി]

സമീപകാല മാറ്റങ്ങൾക്ക് ഡാറ്റാബേസ് സൂക്ഷിക്കുന്നില്ലല്ലോ--Roshan (സംവാദം) 09:39, 26 ജനുവരി 2013 (UTC)[മറുപടി]

ഞാൻ മിക്കപ്പോഴും ഉപയോഗിക്കുന്നതു് http://ml.wikipedia.org/w/index.php?title=പ്രത്യേകം:സമീപകാലമാറ്റങ്ങൾ&feed=atom&limit=500 എന്ന ആറ്റം ലിങ്ക് ആണു്. ഇതുതന്നെ ഒരു ഗൂഗിൾ സ്പ്രെഡ്ഷീറ്റിലേക്കു മാറ്റി, ആവശ്യം പോലെ കൗണ്ടർ തെരഞ്ഞെടുക്കുകയും ആവാം. വിശ്വപ്രഭViswaPrabhaസംവാദം 10:45, 26 ജനുവരി 2013 (UTC) [മറുപടി]

ബോട്ടുണ്ടാക്കുന്നതെങ്ങനെ?

ഈ ബോട്ടുണ്ടാക്കുന്നതെങ്ങനെയാ? എങ്ങനെയാ ഈ ബോട്ട് ഓടിക്കേണ്ടത്? പരിശീലനക്കളരി എവിടെയുണ്ട്? കടലാസുവഞ്ചിയുമുണ്ടാക്കിയിരിപ്പാണ്.....--Edukeralam|ടോട്ടോചാൻ (സംവാദം) 11:11, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

വിക്കിപീഡിയ:യന്ത്രങ്ങൾ--റോജി പാലാ (സംവാദം) 11:15, 7 ഫെബ്രുവരി 2013 (UTC)[മറുപടി]

നോർമലൈസേഷൻ

വിക്കിമീഡിയയുടെ മലയാളം സംരംഭങ്ങളിൽ മുമ്പേ സജ്ജമാക്കിയിട്ടുള്ള നോർമലൈസേഷൻ (2008-ൽ ഇറങ്ങിയ യൂണീകോഡ് 5.1 മുതലുണ്ടായ ഇരട്ട എൻകോഡിങ് മൂലം തിരയലിലും കണ്ണിചേർക്കലിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ എഴുതുന്ന അക്ഷരം ഏത് എൻകോഡിങിൽ ആണെങ്കിലും ഡേറ്റാബേസിനെ സമീപിക്കുന്നതിനു മുമ്പ് മാനകരൂപത്തിലേയ്ക്ക് സ്വയം മാറാനുള്ള കോഡ്), എല്ലാ വിക്കിമീഡിയ വിക്കികളിലും സജ്ജമാക്കാനുള്ള ബഗ് ഫയൽ ചെയ്തിരിക്കുന്നു. ഇത് മറ്റ് വിക്കികളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിന്റെ ഉദ്ദേശം, ഇതര വിക്കികളിൽ നിന്നുള്ള കണ്ണി ചേർക്കൽ (കോമൺസിൽ പഴയ എൻകോഡിങ് ഉള്ള ഒരു ഫയൽ ഇപ്പോൾ ഇവിടെ ലിങ്ക് ചെയ്യാനാവില്ല) സുഗമമാക്കുക, നിലവിലുള്ള വിവിധ പ്ലാറ്റ്ഫോമുകളിൽ (പോർട്ടബിൾ ഡിവൈസുകളടക്കം) പ്രശ്നരഹിതമായി മലയാളം കാണാനുള്ള അവസരമുണ്ടാക്കുക എന്നിവയാണ്. മലയാളം വിക്കികൾക്കു പുറമേയുള്ള വിക്കികളിലേയ്ക്കാണ് ഇത് ചെയ്യേണ്ടതെന്നതിനാൽ, സമ്മതവും (എതിർപ്പുണ്ടെങ്കിൽ അതും) അറിയിക്കേണ്ടത് മെറ്റയിലാണ്. മെറ്റ ലിങ്ക്: meta:General_requests#Unicode_normalization_for_Malayalam_text_in_all_Wikimedia_projects--പ്രവീൺ:സം‌വാദം 14:03, 28 ഫെബ്രുവരി 2013 (UTC)[മറുപടി]

കോമൺസിലേക്ക് ഫ്ലിക്കർ ചിത്രങ്ങൾ മൊത്തമായി മാറ്റുന്നതെങ്ങനെ?

സ്വതന്ത്രലൈസൻസുള്ള വിലപിടിപ്പുള്ള ധാരാളം ചിത്രങ്ങൾ ഫ്ലിക്കറിൽ ഉണ്ടല്ലോ, അവ നമുക്ക് കോമൺസിലേക്ക് ചേർക്കാനും കഴിയും, അതിനായി ധാരാളം ടൂളുകൾ ഉണ്ട് താനും. ഞാൻ ഉപയോഗിക്കുന്നത് ഇതാണ്. പക്ഷേ, ഇത് ധാരാളം സമയം വേണ്ട പരിപാടിയാണ്. എനിക്ക് അറിയേണ്ടത് ഇങ്ങനെ സ്വതന്ത്ര ലൈസൻസിലുള്ള ചിത്രങ്ങൾ ഏതെങ്കിലും ഫ്ലിക്കർ ശേഖരത്തിൽ നിന്നും മൊത്തമായി കോമൺസിലേക്ക് മാറ്റുന്നതിന് സഹായകമായ രീതികൾ ഉണ്ടെങ്കിൽ അവയെക്കുറിച്ചാണ്. നന്ദി.--Vinayaraj (സംവാദം) 02:07, 28 മാർച്ച് 2013 (UTC)[മറുപടി]

ഒറ്റയടിക്ക് ഒരുപാട് ചിത്രങ്ങൾ മാറ്റുന്നത് അപകടകരമാണ്. ചിത്രങ്ങൾ സ്വതന്ത്ര അനുമതിയാണെന്ന് കരുതി അവ ഉടമസ്ഥനു പ്രസിദ്ധീകരിക്കാൻ അവകാശം ഉണ്ടാകണമെന്നില്ല. എത്രയോ പകർപ്പവകാശലംഘനങ്ങൾ സ്വതന്ത്ര ലൈസൻസിൽ ഫ്ലിക്കറിൽ ലഭ്യമാണ്. അതിനാൽ ഒറ്റക്കൊറ്റയ്ക്ക് അപ്ലോഡ് ചെയ്യുന്നതാണ് ഉചിതം. കോമൺസിൽ അഡ്മിന്മാർക്ക് ഒറ്റയടിക്ക് ഇമ്പോർട്ട് ചെയ്യാനുള്ള ഉപാധി അപ്ലോഡ് വിസാർഡിൽ ഉണ്ട്. അതുകൊണ്ട് ഏതെങ്കിലും അഡ്മിനോട് പറഞ്ഞാലും മതിയാകും. --ശ്രീജിത്ത് കെ (സം‌വാദം) 19:10, 28 മാർച്ച് 2013 (UTC)[മറുപടി]
ഉദാഹരണമായി ഇത്തരം ആൽബങ്ങളാണ് ഞാൻ ഉദ്ദ്യേശിക്കുന്നത്.--Vinayaraj (സംവാദം) 08:21, 29 മാർച്ച് 2013 (UTC)[മറുപടി]

കോമൺസ് ചിത്രവും ആണവചില്ലും.

ചെറുപയർ എന്ന ലേഖനത്തിൽ ഒരു പ്രശ്നം ഉന്നയിച്ചിരുന്നു. അത് അവിടെ നടക്കുന്നതിനെക്കാൾ നല്ലത് ഇവിടെ നടക്കുന്നതാണ് എന്നു തോന്നുന്നതിനാൽ ഇവിടേക്കു മാറ്റുന്നു.

ചെറുപയർ മുളപ്പിച്ചത്.JPG എന്ന പേരിലുള്ള ചിത്രം മലയാളം വിക്കിയിൽ എടുക്കുന്നില്ല. എന്നാൽ ഇതേ ചിത്രം ഇംഗ്ലീഷ് വിക്കിയിലോ മറ്റുള്ള വിക്കികളിലോ ഒരു പ്രശ്നവുമില്ലാതെ ചേർക്കാം. ചില്ലക്ഷരപ്രശ്നം ആണോ? പേരെഴുതിയിരിക്കുന്നത് ആണവചില്ലിലായാലും അല്ലാത്ത ചില്ലിലായാലും ചിത്രം ചേർക്കാൻ പറ്റേണ്ടതല്ലേ. --ടോട്ടോചാൻ (സംവാദം) 14:59, 28 മേയ് 2013 (UTC)[മറുപടി]

കോമൺസിലെ പ്രമാണത്തിന്റെ തലക്കെട്ട് ആണവചില്ലിലേക്ക് മാറ്റിയെഴുതി പരിഹരിച്ചിട്ടുണ്ട്. :) --മനോജ്‌ .കെ (സംവാദം) 15:15, 28 മേയ് 2013 (UTC)[മറുപടി]

പരിഹരിക്കപ്പെട്ടില്ല! അപ്പോൾ ഇംഗ്ലീഷ് വിക്കിയിൽ നിന്നും ചിത്രം ലിങ്കില്ലാതെ പോയി! പ്രമാണത്തിലെ അക്ഷരം മാറ്റിയല്ല ഈ പ്രശ്നം പരിഹരിക്കേണ്ടത്. ഇംഗ്ലീഷ് തുടങ്ങിയ മറ്റുവിക്കികളിൽ ഇതൊരു പ്രശ്നമില്ലാതെ കാണാൻ കഴിയുമ്പോൾ മലയാളം വിക്കിയിൽ മാത്രം കാണാൻ പറ്റാത്തത് ശരിയല്ല. മലയാളം വിക്കിക്കുവേണ്ടി പേരുമാറ്റിയാൽ മറ്റെല്ലാ വിക്കിയിലും പോയി തിരുത്തേണ്ടിവരും. ഇത് ഒട്ടും അഭികാമ്യമല്ല. മലയാളം വിക്കി സോഫ്റ്റ് വെയറിന്റെയോ ബോട്ടിന്റെയോ കുഴപ്പത്തിന് കോമൺസ് എന്തുപിഴച്ചു? ഒരു ലേഖനത്തിലെ ചില്ലക്ഷരത്തെ ആണവച്ചില്ലിലേക്കു ബോട്ടുപയോഗിച്ചു മാറ്റിയാൽ വലിയ കുഴപ്പമില്ല. പക്ഷേ ഒരു മീഡിയയുടെ ഫയൽപേരിലെ അക്ഷരം മാറ്റിയെഴുതിയാൽ ആ ഫയലേ നഷ്ടപ്പെട്ടുപോകും. സെർച്ചുകളിലുൾപ്പടെ പലയിടത്തും ഈ ഫയൽ കയറിവരുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഈ മാറ്റത്തെ ശക്തമായി എതിർക്കുന്നു. സോഫ്റ്റ് വെയർ മാറ്റി ഈ പ്രശ്നം പരിഹരിക്കുക! --ടോട്ടോചാൻ (സംവാദം) 01:53, 29 മേയ് 2013 (UTC)[മറുപടി]

ഇതിലെ പ്രശ്നം സോഫ്റ്റ്‌വെയറിന്റെയോ ഫയൽനെയിമിന്റെ/ലിങ്കിന്റെയോ? എന്നേ വലിച്ചെറിഞ്ഞുകളയേണ്ട കൺട്രോൾ ക്യാരക്റ്ററുകൾ ഫയൽനെയിമാക്കിവെച്ചിരുന്നു എന്നതാണു് പ്രാഥമികമായ അബദ്ധം. മറ്റു വിക്കികളൊക്കെ, ആ ഫയൽ നെയിമെടുത്തു് ലിങ്കുണ്ടാക്കിയിരിക്കാം. അത്തരം ലിങ്കുകളുള്ള വിക്കികളിൽ ചെന്നു് അവയിലെ അക്ഷരത്തെറ്റുകൾ തിരുത്താനാണു് സോഫ്റ്റ്‌വെയർ വേണ്ടതു്. ഇതുപോലുള്ള ഫയലുകളുടെ (മലയാളത്തിൽ പേരും അതിൽ ഏച്ചുകൂട്ടിച്ചില്ലുകളും ഉള്ള ഫയലുകളുടെ) എല്ലാം തന്നെ പേരുകളും അവയിലേക്കുള്ള ലിങ്കുകളും കൂടി ഇങ്ങനെ മാറ്റേണ്ടതാണു്. മേലാൽ, മലയാളത്തിലെ ഏച്ചുകൂട്ടിച്ചില്ലുകൾ വെച്ച് കോമൺസിൽ ഫയൽ നെയിം ഉണ്ടാക്കാൻ മീഡിയാവിക്കി സോഫ്റ്റ്‌വെയർ സമ്മതിക്കുകയുമരുതു്. വിശ്വപ്രഭViswaPrabhaസംവാദം 03:03, 29 മേയ് 2013 (UTC)[മറുപടി]

ഫയൽനെയിമുകൾ മാറ്റണം എന്ന വാദത്തോട് യോജിപ്പില്ല. ഇല്ലാത്ത ക്യാരക്റ്റർ ഒന്നും അല്ലല്ലോ ഇതിനോടൊപ്പം കൂടിച്ചേരുന്നത്. കോമൺസ് അംഗീകരിച്ച ഫയൽപേര് ആയതുകൊണ്ടാണല്ലോ അവിടെ അപ്‍ലോഡ് ചെയ്യാൻ കഴിയുന്നത്. ഒരു ഫയൽപേര് ഉണ്ടാക്കാൻ അനുവദനീയമായ ഏതു ക്യാരക്റ്ററും ഉപയോഗിക്കാം. അതിൽ ചിലത് ചിലപ്പോൾ കാണാൻപറ്റാത്തവ പോലും ആയേക്കാം. അത്തരം ഫയൽപ്പേരുകൾ പാടില്ല എന്ന ഒരിടത്തും പറയുന്നില്ല. ആണവചില്ല് ശരിയോ തെറ്റോ എന്നുള്ളതല്ല ഇവിടത്തെ പ്രശ്നം. ഏറ്റവും പുതിയ ഉബുണ്ടുവിലായാലും ഫെഡോറയിലായാലും വിൻഡോസ് 7ലായാലും ആണവമല്ലാത്ത ചില്ലുകളാണ് ഡീഫാൾട്ട് ആയി വരുന്നത്. ഒരു സാധാരണ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ചില്ല് ആണവമാണോ അല്ലയോ എന്നത് പ്രശ്നമല്ല. ഏതാണോ അവളുടെ സിസ്റ്റത്തിൽ വരുന്നത് അതുപയോഗിക്കും. മലയാളത്തിൽ ഫയൽപ്പേര് ഉണ്ടാക്കുമ്പോൾ ഇഷ്ടമുള്ള ചില്ലുപയോഗിക്കാനുള്ള സ്വാതന്ത്രം ഉപയോക്താവിന് ഉണ്ടായിരിക്കണം. ഒരു ലേഖനത്തിലെ ചില്ല് ആണവത്തിൽ നിന്ന് അല്ലാത്തതായാലോ തിരിച്ചായാലോ ഒന്നും സംഭവിക്കില്ല. പക്ഷേ ഫയൽപേര് മാറ്റം വരുത്തുന്നത് ഒട്ടും അഭികാമ്യമല്ല. മറ്റു വിക്കികളിൽ ഒരു പ്രശ്നവുമില്ലാതെ വരുന്ന ഈ ഫയൽപ്പേര് എന്തുകൊണ്ട് മലയാളം വിക്കിയിൽ മാത്രം വരുന്നില്ല. അത് മലയാളം വിക്കിയുടെ മാത്രം പ്രശ്നമാണ്. അല്ലാതെ കോമൺസിന്റെയോ മറ്റുള്ള വിക്കികളുടേതോ അല്ല. ഇരു ചില്ലുകളും മലയാളത്തിൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയ ഒഴിച്ചുനിർത്തിയാൽ ഇന്നും പഴയ ചില്ലുകളാണ് ഉപയോഗിക്കപ്പെടുന്നത്. ആണവമല്ലാത്ത ചില്ലുപയോഗിക്കുന്ന ഫയൽപ്പേരുകൾ മലയാളം വിക്കിയിൽ മാത്രം വരാതിരിക്കുന്നത് അവരെയെല്ലാം അപമാനിക്കുന്ന ഒരു തീരുമാനമായിരിക്കും. അപ്ലോഡ്.jpg എന്നൊരു ഫയലും അപ്‍ലോഡ്.jpg എന്നൊരു ഫയലും ഉണ്ടെങ്കിൽ മറ്റുവിക്കികൾ ഏതിനെ അംഗീകരിക്കും. മലയാളം വിക്കി ഏതിനെ അംഗീകരിക്കും? അതുപോലെ തന്നെയാണ് ചില്ലുകളുടെ കാര്യവും. എനിക്ക് ആണവചില്ലിനെയോ അല്ലാത്ത ചില്ലിനെയോ അനുകൂലിക്കണമെന്നോ പ്രതികൂലിക്കണമെന്നോ ഇപ്പോൾ ആഗ്രഹമില്ല. മറ്റുള്ള വിക്കികളിൽ നിന്നും വ്യത്യസ്തമായി മലയാളത്തിനു മാത്രം ഇത്തരം ഒരു പ്രശ്നം ഉണ്ടാകുന്നതിലാണ് പ്രശ്നം. അതുകൊണ്ടുതന്നെ മറ്റുള്ള വിക്കികളെപ്പോലെ തന്നെ മലയാളം വിക്കിയിലും ഇരുചില്ലുകളിലും എഴുതിയ ഫയൽപ്പേരുകൾ പിന്തുണയ്ക്കേണ്ടതുണ്ട്. ശക്തമായിത്തന്നെ ഈ ആവശ്യം ഉന്നയിക്കുന്നു. --ടോട്ടോചാൻ (സംവാദം) 05:12, 29 മേയ് 2013 (UTC)[മറുപടി]

ചില്ലുകൾക്ക് തുല്യത നൽകുന്നതിനും ഒരു രൂപത്തിലുള്ള ചില്ലുപയോഗിക്കുന്നതും മുമ്പേ ചർച്ച ചെയ്തെടുത്ത് തീരുമാനമാണ്. മലയാളത്തിലേതുപോലെ എല്ലാ വിക്കിമീഡിയ വിക്കികളിലും പഴയ ചില്ലുകളെ പുതുക്കുന്നതിനുള്ള നിർദ്ദേശം മെറ്റയിൽ നൽകിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിന് ബഗ്ഗും ഫയൽ ചെയ്തിട്ടുണ്ട്. ഈ ബഗ് നടപ്പായാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. ബഗ്ഗിന്റെ താളിൽ പിന്തുണയും പെട്ടെന്ന് നടപ്പാക്കണം എന്ന അഭിപ്രായവും എഴുതുക. --Vssun (സംവാദം) 05:28, 29 മേയ് 2013 (UTC)[മറുപടി]

ഇവിടെ ഫയൽപ്പേരിന്റെ കാര്യമാണ് വരുന്നത്. അല്ലാതെ വിക്കിയിലെ ലേഖനങ്ങളിലെ ചില്ലുകളെക്കുറിച്ചല്ല. ഫയൽപ്പേരിന് ഏതു ക്യാരക്റ്ററും ഉപയോഗിക്കാം. അത് ക ് ZWJ എന്നോ അല്ലാതെയോ ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ബഗിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ശരിയല്ല. --ടോട്ടോചാൻ (സംവാദം) 05:52, 29 മേയ് 2013 (UTC)[മറുപടി]

floatസുനിലിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. മലയാളത്തിലേതുപോലെ മറ്റു വിക്കികളിലും കോംബിനേഷൻ ചില്ലുകളെ ആണവച്ചില്ലുകൾ കൊണ്ട് റീപ്ലേസ് ചെയ്യുകയാണ് വേണ്ടത്. അതാണ് ആത്യന്തികമായ പരിഹാരം. --Prince Mathew പ്രിൻസ് മാത്യു 17:28, 29 മേയ് 2013 (UTC)[മറുപടി]

@ടോട്ടോചാൻ - ഫയൽപേര് എന്നത് വിക്കി താളിന്റെ പേരാണ് മലയാളത്തിൽ നടപ്പാക്കിയ പരിഹാരത്തിൽ ഉള്ളടക്കത്തിലും താളുകളുടെ പേരുകളിലുമുള്ള ചില്ലുകൾ പുതുക്കിയിട്ടുണ്ട്. --Vssun (സംവാദം) 17:56, 29 മേയ് 2013 (UTC)[മറുപടി]

നിലവിൽ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണം എന്ന് വിക്കി:ആണവച്ചില്ല് എന്ന താളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. --Vssun (സംവാദം) 08:18, 1 ജൂൺ 2013 (UTC)[മറുപടി]

കിണർ.JPG എന്ന ഫയൽ നെയിമിലുള്ള യഥാർത്ഥഫയൽ സൂക്ഷിച്ചിരിക്കുന്നത് https://upload.wikimedia.org/wikipedia/commons/9/94/%E0%B4%95%E0%B4%BF%E0%B4%A3%E0%B4%B0%E0%B5%8D%E2%80%8D.JPG എന്ന പേരിലാണ്. ഇതിലെ അക്ഷരങ്ങളെ മാറ്റേണ്ടതെന്തിന്? അതിലുള്ള ർ നെ ചില്ലായിട്ട് ഗണിക്കേണ്ട. കിണർ എന്ന പേരിൽ തലക്കെട്ടുണ്ടാക്കുമ്പോൾ അതിനെ യഥാർത്ഥചില്ലിൽ നിന്ന് ആണവചില്ലിലേക്കു മാറ്റി പ്രശ്നം പരിഹരിച്ചോളൂ. --ടോട്ടോചാൻ (സംവാദം) 08:47, 1 ജൂൺ 2013 (UTC)[മറുപടി]

അതിലെ അക്ഷരങ്ങൾ മാറ്റണമെന്ന് പറയുന്നില്ല. ആ ഫയൽ മലയാളം വിക്കിപീഡിയയിൽ നിന്ന് ആക്സസ് ചെയ്യാൻ ഒരു റീഡയറക്റ്റ് ഉണ്ടാക്കണമെന്നേ പറയുന്നുള്ളൂ. --Vssun (സംവാദം) 13:06, 19 ജൂൺ 2013 (UTC)[മറുപടി]

അപ്ലോഡ്.jpg എന്നൊരു ഫയലും അപ്‍ലോഡ്.jpg എന്നൊരു ഫയലും കോമൺസിൽ കൂട്ടിച്ചേർത്താൽ രണ്ടും അവിടെയുണ്ടാകും! അതോ മലയാളം വിക്കിപീഡിയക്കു വേണ്ടി അതിനെ വീണ്ടും ഏതെങ്കിലും ഒരു പേരിലേക്കു റീഡയറക്റ്റ് ചെയ്യണോ? മലയാളം വിക്കിപീഡിയയിൽ നല്ലചില്ലിലെഴുതിയ ഒരു ഫയൽനെയിം പ്രവർത്തിക്കണമെങ്കിൽ റീഡയറ്കറ്റ് ഉണ്ടാക്കിയേ തീരു എന്നു പറയുന്നത് ഫയൽനെയിമിന്റെ കുഴപ്പമല്ല. മറിച്ച് വിക്കിമീഡിയ സോഫ്റ്റ്‌വെയറിന്റെ പ്രശ്നമാണ്. --ടോട്ടോചാൻ (സംവാദം) 11:19, 24 ജൂൺ 2013 (UTC)[മറുപടി]

ഡീഫാൾട്ട് ഫോണ്ട് പ്രശ്നം

(വിക്കിമീഡിയ സംരംഭങ്ങളിൽ) ഭാഷാ സജ്ജീകരണങ്ങൾ എന്ന ഡയലോഗ് ബോക്സിൽ ഉള്ള "ഫോണ്ടുകൾ" വിഭാഗത്തിൽ മലയാളം ഭാഷയ്ക്കുള്ള ഫോണ്ട് എന്നത് "മീര" ആണ്. പക്ഷെ എന്തുകൊണ്ടോ ഇപ്പോൾ വിക്കിപീഡിയ ഉള്ളടക്കം ലോഡ് ചെയ്യുന്നത് വളരെ താമസമാണ്. (ലോഗിൻ ചെയ്ത് personalize ചെയ്യ്താൽ OK.) എന്നാലും തുടക്കത്തിലെ ഈ താമസം കൊണ്ട് ചിലപ്പോൾ ബ്രൌസർ Not Responding അവസ്ഥ വരുന്നു. കൂടാതെ മീര ഫോണ്ട് വളരെ ചെറുതായാണ്‌ കാണുന്നത്. (സ്വന്തം കമ്പ്യൂട്ടറിൽ നോക്കുന്നവർക്ക് ധൈര്യമായി ചെയ്യാം.) (AnjaliOldLipi, സിസ്റ്റത്തിലെ ഫോണ്ട് എന്നിവയ്ക്ക് കുഴപ്പമില്ല എന്ന് തോന്നുന്നു.) അതിനാൽ ഒരു പരിഹാരം.....--♥Aswini (സംവാദം) 14:10, 18 ജൂൺ 2013 (UTC)[മറുപടി]

നിലവിൽ യു.എൽ.എസ്. എന്ന ചേർപ്പ് വഴിയാണ് വിക്കിപീഡിയയിൽ വെബ്ഫോണ്ട്സും എഴുത്തുപകരണവും പ്രവർത്തിക്കുന്നത്. ഇതിലെ വെബ്ഫോണ്ട്സ് സംവിധാനം സ്വതേ ഡിസേബിൾ ആയിരിക്കുകയും ആവശ്യക്കാർക്ക് വളരെയെളുപ്പം എനേബിൾ ചെയ്യാനുള്ള സൗകര്യവും വേണമെന്നാണ് എന്റെ പക്ഷം. ഇവിടെ അഭിപ്രായസമന്വയമുണ്ടെങ്കിൽ നമുക്കിതിനായി ഒരു ബഗ് ചെയ്യാം.--Vssun (സംവാദം) 17:23, 18 ജൂൺ 2013 (UTC)[മറുപടി]

ഇതിനാണ് കുളിപ്പിച്ച് കൊച്ച് ഇല്ലാണ്ടായി! എന്നു പറയുന്നത്.--Roshan (സംവാദം) 17:26, 18 ജൂൺ 2013 (UTC)[മറുപടി]

ഈ വിഷയത്തിൽ ഒരു ബഗ് ഇട്ടത് https://bugzilla.wikimedia.org/show_bug.cgi?id=49707 ഇവിടെ കാണാം. എന്റെ തെറ്റിദ്ധാരണ നിമിത്തം അതിന്റെ ഉള്ളടക്കം തെറ്റായിരുന്നു. അതിൽ നടന്ന ചർച്ച ഇങ്ങനെ :

plz enable ml fonts with "atomic chillu" in default meera font of uls. otherwise it will create reading problem to an ordinary user who have no knowledge abt advance level font settings. (sujith)
For an oridinary user with freshly installed operating system, without any additional configuration or font installation, this is how Malayalam wikipedia, which has atomic chillus looks: http://media.crossbrowsertesting.com/users/45547/snapshots/z4a7c07fa838f690e183.png The fonts we provide from wikipedia -Meera, Anjali - both has atomic chillus. In case you have issues with chillus in your browser, here is a little bit of information: If the user has Meera or Anjali locally installed, Wikipedia's webfonts mechanism is disabled. It wont download any font from server and apply. Your local font will be used. ULS will not override it. What happens when your locally installed Meera font is very old and not having atomic chillus? You wont see it in web pages. You need to upgrade your font. Meera has atomic chillus from 2012 March. You may upgrade your font from wiki.smc.org.in/Fonts (Santhosh)

ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ ബഗ് പുതുക്കാവുന്നതാണ്/പുതിയത് റിപ്പോർട്ട് ചെയ്യാവുന്നതാണ്. നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. --Adv.tksujith (സംവാദം) 17:44, 18 ജൂൺ 2013 (UTC)[മറുപടി]

ഇതിന് ബഗ് രണ്ടായി ചെയ്യേണ്ടി വരും എന്നു കരുതുന്നു. ഒന്നാമത്തേത് വെബ്ഫോണ്ട്സ് മലയാളം വിക്കിപീഡിയയിൽ സ്വതേ ഡിസേബിൾ ചെയ്യാനുള്ളത്. രണ്ടാമത്തേത് ഇത് പെട്ടെന്ന് എനേബിൾ ചെയ്യാനുള്ള ഒരു ലിങ്ക് നൽകാനുള്ളത്. --Vssun (സംവാദം) 17:59, 18 ജൂൺ 2013 (UTC)[മറുപടി]

ശരിയാണ് ഇവിടെ രണ്ടുമൂന്ന് പ്രശ്നങ്ങളുണ്ട്.

  • യു.എൽ.എസിൽ മീര ഡീഫോൾട്ട് ഫോണ്ടായി വന്നിരിക്കുന്നു. മുൻപുണ്ടായിരുന്ന അഞ്ജലിയേക്കാൾ ചെറിയ ഫോണ്ടായതിനാൽ പ്രായം ചെന്നവർക്കടക്കം വായനാപ്രശ്നം ഉള്ളതായി പറഞ്ഞു കേൾക്കുന്നു. അഞ്ജലി തന്നെ ഡീഫോൾട്ടായി നിലനിർത്തണം എന്ന ആവശ്യം ഉന്നയിക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യണം. (അഞ്ജലിയും മീരയും ഉണ്ടെന്ന് സന്തോഷ് പറയുന്നുവെങ്കിലും മീരയാണ് കാണിക്കുന്നത്)
ഇതിനുള്ള ഉത്തരമാണു് ബഗ് 49707 ൽ പറഞ്ഞിരുന്നതു്. --Santhosh.thottingal (സംവാദം) 12:35, 19 ജൂൺ 2013 (UTC)[മറുപടി]
  • ഉപയോക്താവിന്റെ മെഷീനിൽ മീരയോ അഞ്ജലിയോ ഉണ്ടെങ്കിൽ യു.എൽ.എസ് അതിനെ മറികടക്കാതെ ആ സിസ്റ്റം ഫോണ്ടുകൾ തന്നെ കാണിക്കും. അവ ആറ്റമിക്ക് ചില്ലുചേർക്കാത്ത പഴയ ഫോണ്ടുകളാണെങ്കിൽ അപ്പോൾ ചില്ലു പ്രശ്നം തലപൊക്കും. ഏക വഴി, ചില്ലുചേർത്ത പുതിയ ഫോണ്ടുകൾ ഉപയോക്താവ് സിസ്റ്റത്തിൽ ഇൻസ്റ്റാൾ ചെയ്യുക എന്നതാണ്. ഇതൊക്കെ മിക്കവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നവയാണ്. സുഗമമായ വിക്കിപീഡിയ വായനയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഇത്തരം പൊല്ലാപ്പിനൊന്നും പോകേണ്ടതില്ല. നമ്മുടെ സൈറ്റിൽ തന്നെയുള്ള ചില്ല് ചേർത്ത ഫോണ്ടുകൾകൊണ്ട് സൈറ്റ് കാണിക്കുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. അതിന് താല്പര്യമില്ലാത്തവർ മാത്രം സിസ്റ്റം ഫോണ്ട് സെലക്ട് ചെയ്യുക എന്ന ഓപ്ഷൻ നൽകിയാൽ മതിയല്ലോ. ഇതിന് മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നം ഉണ്ടോ എന്നറിയില്ല. --Adv.tksujith (സംവാദം) 18:14, 18 ജൂൺ 2013 (UTC)[മറുപടി]
അതു തന്നെയാണല്ലോ യു.എൽ.എസ് ഒരുക്കുന്നതു്?! ബഗ് 49707 ഉം ചേർത്തുവായിക്കുക. ഡിസേബിൾ ചെയ്യലും മറ്റും ചർച്ച ചെയ്യുന്നതിനു മുന്നേ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. വിക്കിഗ്രന്ഥശാലയിൽ ഇതിനെപ്പറ്റി നീണ്ട ചർച്ച നടന്നിട്ടുണ്ടു്. അതും വായിക്കൂ --Santhosh.thottingal (സംവാദം) 12:35, 19 ജൂൺ 2013 (UTC)[മറുപടി]
സുജിത്ത് പറഞ്ഞ രണ്ടു കാര്യങ്ങളും മൂന്നാമതൊരു ബഗ്ഗിന്റെ സ്കോപ്പാണ്. മറ്റ് എതിർപ്പുകളില്ലെങ്കിൽ ഒന്നാമത്തെ കാര്യത്തിന് (യു.എൽ.സ്. വെബ്ഫോണ്ട് സ്വതേയെടുക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബഗ്ഗിടാം എന്നു കരുതുന്നു. --Vssun (സംവാദം) 11:34, 19 ജൂൺ 2013 (UTC)[മറുപടി]
ഇതു് വോട്ടെടുപ്പിൽ തള്ളിപ്പോയ അഭിപ്രായമാണല്ലോ. വിക്കിയിലേക്ക് വരുന്ന പുതിയ ഉപയോക്താക്കൾക്ക് നല്ല രീതിയിൽ ഉള്ളടക്കം കാണിക്കുന്നതിനെന്തിനാണിത്ര എതിർപ്പ്?! ആ ലക്ഷ്യത്തിലേക്ക് ഒരു സംവിധാനമുണ്ടാക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങൾ അതു പരിഹരിക്കാതെ ഒഴിവാക്കണമെന്നാവശ്യപ്പെടുന്നതു് തലവേദനയ്ക്കു തലവെട്ടണമെന്നു പറയുന്ന പോലാണു്. മോശം ഫോണ്ടുള്ളതോ ഫോണ്ടേ ഇല്ലാത്തതോ ആയ പുതിയ ഉപയോക്താക്കളാണ് വെബ്‌ഫോണ്ടിന്റെ ലക്ഷ്യം, വിക്കി പഠനശിബിരങ്ങൾ സംഘടിപ്പിക്കുന്നവർക്കീ പ്രശ്നങ്ങൾ വളരെ പരിചയമുള്ളതാണല്ലോ?. നിലവിലെ ഉപയോക്താക്കളുടെ ഫോണ്ടു് ഇഷ്ടാനിഷ്ടങ്ങൾ പലതരത്തിലാവും. അതു് ഒരു തവണ സജീകരിച്ചാൽ തീരുന്നതേ ഉള്ളൂ. (ഈ വിഷയത്തിൽ എനിക്കൊരു COI ഉണ്ടെന്നു മറച്ചുവെയ്ക്കുന്നില്ല. യു.എൽ.എസിന്റെ ലീഡ് ഡെവലപ്പറും മീര ഫോണ്ടിന്റെ മെയിന്റെയിനറും ഞാനാണു്. അതുകൊണ്ട് ഈ ചർച്ചയിൽ ഞാൻ പങ്കെടുക്കുന്നതല്ല.) --Santhosh.thottingal (സംവാദം) 12:35, 19 ജൂൺ 2013 (UTC)[മറുപടി]

ഫോണ്ടാണോ യഥാർത്ഥപ്രശ്നം?

ഇവിടെ എല്ലാം പ്രശ്നത്തെ മീര/അഞ്ജലി ഫോണ്ട് പ്രശ്നമാക്കി ചുരുക്കി കാണുന്നു. ഇപ്പോൾ മലയാളത്തിൽ മാത്രമല്ല ഈ പുതിയ എഴുത്തുപകരണപരിഷ്കരണം പ്രശ്നമുണ്ടാക്കിയിരിക്കുന്നത്. ഞാൻ ഇത്http://ml.wiktionary.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8_%E0%B4%A4%E0%B4%BE%E0%B5%BE#.E0.B4.B2.E0.B4.BF.E0.B4.AA.E0.B5.8D.E0.B4.AF.E0.B4.A8.E0.B5.8D.E0.B4.A4.E0.B4.B0.E0.B4.A3.E0.B4.82 താളിൽ കുറിച്ചിരുന്നതും ആണ്താളിൽ കുറിച്ചിരുന്നതും ആണ്, പല ഭാഷ ഇടകലർത്തി ഉപയോഗിക്കേണ്ടി വരുമ്പോഴെല്ലാം വളരെ അധികം സമയം ഫോണ്ട് സജ്ജികരണത്തിനായി നഷ്ടപ്പെടുന്നു. പ്രത്യേകിച്ചും പുതിയ ആൾക്കാരെ ഇതിലേക്കാകർഷിക്കാനായി വിദ്യാർത്ഥികളുടെ പ്രൊജക്റ്റ് , അസ്സൈന്മെന്റ് എന്നിവ വിക്കിപീഡിയയിൽ നൽകി അവരെ ഇതു ചെയ്യിക്കാൻ ശ്രമിക്കുമ്പോൾ ഈ പ്രശ്നങ്ങൾ അവരെ "ഇതുവലിയപാട്" എന്ന നിലപാടിലേക്കെത്തിക്കുന്നു. (സ്വതവേ തന്നെ എന്തെങ്കിലും പകർത്തി എഴുതുന്നതിൽ ആണ് അവർക്ക് താല്പര്യം. പുതിയതൊന്നു പഠിച്ചെടുക്കാൻ ആർക്കും താല്പര്യമില്ല) --ദിനേശ് വെള്ളക്കാട്ട് 05:14, 2 ജൂലൈ 2013 (UTC)


float - പുതിയ പ്രശ്നങ്ങളുണ്ടോ എന്നറിയാനായി മെയിലിംഗ് ലിസ്റ്റിൽ മെയിലിട്ടിട്ടുണ്ട്. --Adv.tksujith (സംവാദം) 11:48, 19 ജൂൺ 2013 (UTC)[മറുപടി]

നന്ദി, ബഗ്ഗുകളെണ്ടെങ്കിൽ ബഗ്സില്ലയിൽ റിപ്പോർട്ട് ചെയ്യൂ. --Santhosh.thottingal (സംവാദം) 12:35, 19 ജൂൺ 2013 (UTC)[മറുപടി]
സുജിത്തെ , ലോക്കൽ സിസ്റ്റത്തിൽ മീരയോ അഞ്ജലിയോ (ഏതു വെർഷനായാലും) ഉണ്ടെങ്കിൽ വെബ്ഫോണ്ട് ലോഡാവുകയില്ല. അതു് ലോക്കലിൽ നിന്നെടുക്കുകയേ ഉള്ളൂ. അപ്പോൾ ആ ഫൊണ്ട് പഴയ വെർഷനാണെങ്കിൽ അതിനെ എടുത്തു കാണിക്കും. മീര ചെറുതായിരുന്നതു് ആണവ ചില്ലില്ലാതിരുന്ന പഴയ വെർഷനിലാണ് . 2012 മാർച്ചിലെ റിലിസിനു ശേഷമുള്ള മീരയ്ക്കു നല്ല വലിപ്പമുണ്ടു് സൈസ് സ്റ്റാൻഡേർഡൈസ് ചെയ്തതു് ആ റിലീസിലാണു്. ഇതു് http://wiki.smc.org.in/Fonts ൽ നിന്നെടുക്കാം . സുജിത്ത് ഉബണ്ടു ആണു് ഉപയോഗിക്കുന്നതെങ്കിൽ ttf-indic-fonts-core ഉം ttf-malayalam-fonts ഉം കളഞ്ഞു് fonts-smc ഇട്ടാൽ സിസ്റ്റത്തിലെ ഫോണ്ട് നിലവിലെ വെർഷനാവും . അതല്ല എല്ലാം എടുത്തുകളഞ്ഞാൽ മാത്രമേ വെബ്‌ഫോണ്ട് ലോഡാവുകയുള്ളൂ. ഫെഡോറയിലും ഡെബിയനിലുമൊക്കെ പുതിയ വെർഷൻ തന്നെയാണു്. വിൻഡൊസിൽ പലരും മാതൃഭൂമി സൈറ്റിൽ നിന്നു ഡൌൺലോഡ് ചെയ്യുന്നതുകൊണ്ടു് പഴയ വെർഷൻ നിരവധി പേരുടെ കമ്പ്യൂട്ടറിൽ കാണാൻ ഇടയുണ്ടു്. ഇതാണു് സൈസ്+ചില്ല് പ്രശ്നത്തിനു കാരണം. ഫോണ്ടില്ലെങ്കിൽ വെബ്ഫോണ്ട് വരും . പക്ഷേ ഉള്ളതു് പഴയ വെർഷനാവുന്നതു് വെബ്ഫോണ്ട് പരിഹരിക്കില്ലല്ലോ . ഒരു സ്വിച്ച് ഓവർ പിരീഡിൽ ഈ പ്രശ്നം എന്തായാലും ഉണ്ടാവാതെ തരമില്ല.
രണ്ടാമത്തെ കാര്യമാണെങ്കിൽ വെബ്ഫോണ്ടിലെ ലോക്കൽ ടാഗ് എടുത്തുകളഞ്ഞാൽ ലോക്കലി ഫോണ്ടുണ്ടോന്നു നോക്കാതെ നേരെ ഫോണ്ട് ലോഡാവും . അതിന്റെ കുഴപ്പമെന്തെന്നുവെച്ചാൽ വെറുതെ ഒരു 300-500 കെബി ഫോണ്ട് ലോഡാവാൻ ചെലവാവും . സിസ്റ്റത്തിൽ ഫോണ്ടുണ്ടെങ്കിൽ ആ ഇരട്ടിപ്പണി ചെയ്യേണ്ടല്ലോ . അതിനാണു് ലോക്കൽ ടാഗ് സാധാരണയായി വെബ്‌ഡവലപ്പർമാർ ഇടുന്നതു് - ‌‌‌അനിവർ അരവിന്ദ് (സംവാദം) 12:31, 19 ജൂൺ 2013 (UTC)[മറുപടി]
ഫോണ്ടില്ലെങ്കിൽ വെബ് ഫോണ്ട് വരും, പക്ഷെ ഉള്ള ഫോണ്ട് മാറി മീരയോട് വരാൻ ആരും പറഞ്ഞില്ലല്ലോ, ഉപയോഗിക്കുന്നവരുടെ സൗകര്യത്തിനായി സോഫ്റ്റ്വെയറല്ലേ മാറേണ്ടത്, അല്ലാതെ സോഫ്‌റ്റ് വെയറിന്റെ സൗകര്യത്തിന് ഉപയോക്താവോ?
മര്യാദക്ക് ഡിസ്പ്ലേ ആയിക്കൊണ്ടിരുന്ന ഫോണ്ടെല്ലാം പെട്ടെന്ന് മാറുന്നു ചില്ലുവരുന്നില്ല, യൂസറാണെങ്കിൽ പ്രത്യേകിച്ചൊന്നും ചെയ്തിട്ടുമില്ല.
വിൻഡോസിൽ മാതൃഭൂമി എടുത്തു ഫോണ്ട് ഡൗൺലോഡ് ചെയ്യുന്നവരുടെ മെയിലൈഡി, അഡ്രസ്സ് ഒക്കെ ശേഖരിച്ച്, അല്ലെങ്കിൽ ഐപ്പി വച്ച് ആളെ കണ്ടെത്തി എല്ലാവർക്കും ഓരോ മെയിലയച്ച് ബോധവൽക്കരിക്കാനുള്ള ഒരു സോഫ്റ്റ്വെയർ സന്തോഷിനോട് പറഞ്ഞ് ഉണ്ടാക്കിക്കുന്നത് ഒരു നല്ല ഐഡിയ ആണ്. ദീപു [deepu] (സംവാദം) 04:28, 20 ജൂൺ 2013 (UTC)[മറുപടി]

ആരുടെ കമന്റാണെന്ന് ശ്രദ്ധിക്കാതെയാണ് മറുപടിയെഴുതിയത്, അനിവർ അരവിന്ദ് എന്നൊരു യൂസറിനെ വിക്കിയിലോ ഓൺലൈൻ ലോകത്തിലോ അധികം പ്രവർത്തിച്ചു കണ്ടിട്ടില്ലാത്തതിനാൽ അദ്ദേഹം ഒരു പുതുമുഖമാണെന്ന് തോന്നുന്നു അതായിരിക്കാം ഇങ്ങനെയൊരു അഭിപ്രായം. സിസ്റ്റത്തിനെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി യൂസറിനെ വിഷമിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ ആ ലൈൻ തന്നെ അപക്വമാണ്!

ഇപ്പോഴത്തെ അവസ്ഥയിൽ ഒരു ബ്ലോട്ട് വെയർ എന്നു വരെ വിളിക്കാൻ പറ്റുന്ന യു.എല്ലെസിനെ അദ്ദേഹം ന്യായീകരിക്കുന്നത് ഒരു പുതുമുഖ യൂസറിന്റെ കാര്യം മനസ്സിലാക്കാതെയുള്ള അമിതാവേശമായേ കാണാൻ സാധിക്കൂ! ദീപു [deepu] (സംവാദം) 17:46, 20 ജൂൺ 2013 (UTC)[മറുപടി]

@സന്തോഷ് - // ഇതു് വോട്ടെടുപ്പിൽ തള്ളിപ്പോയ അഭിപ്രായമാണല്ലോ. വിക്കിയിലേക്ക് വരുന്ന പുതിയ ഉപയോക്താക്കൾക്ക് നല്ല രീതിയിൽ ഉള്ളടക്കം കാണിക്കുന്നതിനെന്തിനാണിത്ര എതിർപ്പ്?! //
എന്താണ്/എവിടെയാണ് വോട്ടെടുപ്പിൽ തള്ളിപ്പോയതെന്ന് വ്യക്തമാക്കുമല്ലോ. വെബ്ഫോണ്ട്സ് വേണം എന്ന് ഗ്രന്ഥശാലയിൽ പറഞ്ഞവർപോലും അത് ഡീഫോൾട്ടായി എനേബിൾ ചെയ്യുന്നതിനെ അനുകൂലിച്ചിട്ടില്ല. പുതിയ ഉപയോക്താക്കൾക്ക് നല്ലരീതിയിൽ ഉള്ളടക്കം കാണണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് വെബ്ഫോണ്ട്സ് പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെന്ന് പറഞ്ഞത്. ആവശ്യക്കാർക്ക് മാത്രം ഒറ്റക്ലിക്കിൽ എനേബിൾ ചെയ്യാനുള്ള സംവിധാനം ഒരുക്കുക. ഇതുവരെയും പ്രശ്നങ്ങളൊന്നുമില്ലാതെ ഉപയോഗിച്ചിരുന്നവർക്ക് കൂടുതൽ പ്രശ്നങ്ങളും അനാവശ്യ ലോഡും നൽകുന്നത് ഒഴിവാക്കാൻ ഇതാണ് ഏറ്റവും നല്ല പരിഹാരം. യു.എൽ.എസിന്റെ ഭാഗമായി സൈറ്റിന്റെ മുകളിൽത്തന്നെ ഒരു ലിങ്കുണ്ടാക്കി അതുവഴി വെബ്ഫോണ്ട്സ് എനേബിൾ ചെയ്യിച്ചുകൂടേ?--Vssun (സംവാദം) 13:02, 19 ജൂൺ 2013 (UTC)[മറുപടി]


എന്റെ അഭിപ്രായത്തിൽ വെബ്‌ഫോണ്ട്സ്, ഐ.എം.ഇ. തുടങ്ങി പലതും ഏച്ചുകെട്ടിയുണ്ടാക്കിയിരിക്കുന്ന യു.എൽ.എസിന് പലതാണ് പ്രശ്നം. പക്ഷേ "ഡെവലപ്പർ"മാർ ഒന്നും സമ്മതിക്കില്ല. പെട്ടന്നോർമ്മവരുന്നവ:
  1. വിൻഡോസിൽ മീര ഉപയോഗിക്കാൻ കൊള്ളാത്തത്ര ചെറിയ ഫോണ്ടാണ്.
  2. ലിനക്സ് വിതരണങ്ങളിലെ മീര ബഗിയാണ്, ആ മീര ഉപയോഗിച്ചാണ് ലിനക്സ് വിതരണങ്ങളിൽ (ലോക്കൽ ഫോണ്ട്) വിക്കിപദ്ധതികൾ കാണാനാവുക.
  3. നാരായം പെട്ടന്ന് തിരിച്ചറിയാനാവുന്നതും, റെസ്പോൺസീവുമായിരുന്ന എഴുത്തുപകരണമായിരുന്നു. യു.എൽ.എസിലെ ഐ.എം.ഇ. ഇതിലത്രയും പരാജയമാണ്. (ഒരു ബഗ്: bugzilla:49515)
  4. യു.എൽ.എസ്. ഡീഫോൾട്ടായി അടിച്ചേൽപ്പിക്കേണ്ട ഒരു സാഹചര്യവും മലയാളത്തിനിന്നില്ല, ആവശ്യമുള്ളവർക്ക് ആവശ്യമുള്ള ഘടകങ്ങൾ തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് വേണ്ടത്. (വെബ്ഫോണ്ട്സ് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ അത് വിൻഡോസ് എക്സ്.പി. ഉപയോഗിക്കുന്നവരാകും, വിൻഡോസ് എക്.സ്പി. ഒരു വർഷത്തിനുള്ളിൽ കാലഹരണപ്പെടുന്നതാണ്. വിൻഡോസ് എക്സ്.പി.യിൽ തന്നെ ഏറ്റവും പുതിയ ഫയർഫോക്സ് ഉപയോഗിക്കുന്നവർക്കേ യു.എൽ.എസ്. ഉപയോഗിക്കാനാവൂ, ഇന്റർനെറ്റ് എക്സ്പ്ലോറർ ആണെങ്കിൽ ഏറ്റവും പുതിയ വിൻഡോസ് പതിപ്പാണെങ്കിൽ കൂടിയും യു.എൽ.എസ്. പ്രവർത്തിക്കുമോ എന്ന കാര്യത്തിൽ ഒരുറപ്പും പറയാനാവില്ല)
  5. പല ബ്രൗസറുകളിൽ പലതരം സ്വഭാവം. (ഉദാ: ചിലയിടങ്ങളിൽ കണ്ട്രോൾ എം ഞെക്കിയാൽ പുതിയ ടാബ് തുറക്കും. എക്സ്പെക്റ്റെഡ് ബിഹേവിയറാണത്രേ: bugzilla:49559)
  6. വിക്കികളിൽ ഇപ്പോൾ നൽകിയിരിക്കുന്ന തരം ഐകോൺ തിരിച്ചറിയാനും മാറ്റാനും അങ്ങേയറ്റം ബുദ്ധിമുട്ടാണ് (മലയാളികളല്ലാത്തവർക്കും സന്തോഷിനും ഇത് ഭയങ്കര സൗകര്യമാണത്രേ: bugzilla:49560, ട്രോളാവാൻ താത്പര്യമില്ലാത്തവർ നോക്കിയാൽ മതി :-))
  7. ഇൻപുട്ട് ലേയൗട്ടുകൾ ഉപയോക്താവിന് വേണ്ടിയല്ല, ഡെവലപ്പറുടെ സൗകര്യത്തിനാണ് ചെയ്യുക (ചോദ്യം ചെയ്യാൻ പാടില്ല: bugzilla:49681)
  8. താളുകൾ കിട്ടുന്നത് അനാവശ്യമായി വൈകുന്നു. അവ തിരുത്തേണ്ടി വന്നാൽ അതിലേറെ വൈകപ്പെടുന്നു. വിഷ്വൽ എഫക്റ്റിനും മറ്റുമുള്ള അനാവശ്യ സ്ക്രിപ്റ്റുകൾ ഈ വൈകൽ ശതഗുണീഭവിപ്പിക്കുന്നു, എന്നാലൊട്ട് നാരായത്തിലേതുപോലെ സജ്ജമാണോ അല്ലയോ എന്ന് കണ്ട് തിരിച്ചറിയാനുമാവില്ല.
  9. യു.എൽ.എസ്. പൂർണ്ണമായോ ഘടകങ്ങളായോ (വെബ്ഫോണ്ട്സ്, ഐ.എം.ഇ. എന്നിങ്ങനെ) സ്ഥിരമായി നിർജ്ജീവമാക്കാനാവില്ല.
വിക്കിമീഡിയ പദ്ധതികളിൽ സാധാരണ ഇത്തരം സംഗതികൾ ഉപയോക്താവിന്റെ സൗകര്യത്തിനായി നൽകുമ്പോൾ അതിനുമുമ്പായി ഉപയോക്താക്കളുടെ അഭിപ്രായം (ഒരു അനിവാറിന്റെ അഭിപ്രായം ചിലപ്പോൾ ചോദിച്ചിട്ടുണ്ടാകാം:-)). ബീറ്റ ടെസ്റ്റിങ് എന്ന പേരിൽ ഉണ്ടാവാറുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാവും മിക്കവാറും പൂർണ്ണ ഡിപ്ലോയ്മെന്റ് നടക്കുക. മുമ്പ് വെക്ടർ സ്കിന്നിന്റെ ബീറ്റാ ടെസ്റ്റിങ് നടന്നത് ഓർക്കുന്നുണ്ടാകുമല്ലോ, ഇപ്പോൾ അങ്ങനെ വിഷ്വൽ എഡിറ്റർ നമുക്ക് ക്രമീകരണങ്ങളിൽ ചെന്ന് സജ്ജമാക്കി പരിശോധിക്കവുന്നതുമാണ് (വിഷ്വൽ എഡിറ്ററിൽ ഐ.എം.ഇ. പ്രവർത്തിക്കില്ല എന്ന ഒരു ബഗ് അതുപയോഗിക്കുന്നവർ കണ്ടിട്ടുണ്ടാകാം) എന്തുകൊണ്ടോ, യു.എൽ.എസ്. ഏതുവിധെനയും ഉപയോക്താക്കളുടെ മേൽ കെട്ടിവെയ്ക്കാനായിരുന്നു ചില ഡെവലപ്പർമാരുടെയെങ്കിലും ശ്രമം. തമിഴ് വിക്കിപീഡിയയിൽ ഇതിനെതിരെ ഒരു ആർ.എഫ്.സി. ഉണ്ടെങ്കിലും എന്റെ അറിവിൽ ഡെവലപ്പർമാർ ഇതുവരെ കണ്ടഭാവം നടിച്ചിട്ടില്ല. നമ്മൾ വിക്കിയിൽ എന്തെങ്കിലും ഒരു ഫീച്ചർ ആവശ്യപ്പെട്ട് ഒരു ബഗ് ഇടുകയാണെങ്കിൽ, അതിന് സമൂഹത്തിന്റെ സമവായം കാണിക്കേണ്ടതുണ്ട്, ഇപ്പോഴത്തെ ഈ ഡിപ്ലോയ്മെന്റ് എന്ത് സമവായത്തിന്റെ പുറത്താണ് നടപ്പിലാക്കിയതെന്നും അറിയില്ല. എന്ത് ചോദിച്ചാലും യൂസർ സ്റ്റഡി നടത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. വിക്കിമീഡിയ ഇക്കോസിസ്റ്റത്തിൽ അത്യാവശ്യം പരിചയം എനിക്കുണ്ടെന്നാണ് ഞാൻ കരുതുന്നത്, എന്നാൽ ഈ സാമ്പിൾ ഗ്രൂപ്പിലെ ഒരാളെപ്പോലും ഇതുവരെ കാണാനായിട്ടില്ല, (ഇതിനെ പൂർണ്ണമായും സപ്പോർട്ട് ചെയ്യുന്ന ഞാൻ ഇതുവരെ കണ്ടിട്ടുള്ള ഒരേയൊരു ഡെവലപ്പറിതര വ്യക്തി അനിവാർ മാത്രവുമാണ്, അതാകട്ടെ ഇപ്പോൾ മാത്രവുമാണ് :-)). ചുരുക്കിപ്പറഞ്ഞാൽ യു.എൽ.എസ്. സ്വതേ സജ്ജമാക്കി നൽകേണ്ട സാഹചര്യം ഇപ്പോൾ ഇവിടെ ഇല്ല. വെബ്ഫോണ്ട്സ് സ്വതേ സജ്ജമാക്കി നൽകുന്നതുകൊണ്ട് ഉപകാരമുള്ളത് വിൻഡോസ് എക്സ്പി ഉപയോഗിക്കുന്ന, വിൻഡോസ് എക്സ്പിയിൽ ഏറ്റവും പുതിയ ബ്രൗസർ ഉപയോഗിക്കുന്ന, നല്ല ഡേറ്റാ കൈമാറ്റ വേഗമുള്ള നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന വ്യക്തികൾക്ക് മാത്രമാണ്. അവർക്കായി സകല ആൾക്കാരെയും അനാവശ്യമായി കഷ്ടപ്പെടുത്തുകയാണ്, കുടത്തിൽ കൈയിട്ട് ആരുടെയോ ശർക്കര മുഷ്ടിയ്ക്കുള്ളിലാക്കി കൈയെടുക്കാനാവാതെ തർക്കിക്കുന്ന വ്യക്തികൾ ചെയ്യുന്നതെന്ന്നെന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 18:05, 19 ജൂൺ 2013 (UTC)[മറുപടി]
തിരുത്തൽ കോളത്തിലെ ഫോണ്ടും താളിലെ ഫോണ്ടും രണ്ട് വലുപ്പം, തിരുത്തൽ കോളത്തിന് ഭയങ്കര പൊക്കം, മലയാളം ഇംഗ്ലീഷ് തിരഞ്ഞെടുക്കൽ ബുദ്ധിമുട്ട്. യു.എൽ.എസ്. വരുന്നതുകൊണ്ടുള്ള മെച്ചം എന്തെന്നു മനസിലായിട്ടില്ല. എന്തായാലും മലയാളം മറ്റു ഭാഷാവിക്കികളിൽ ടൈപ്പ് ചെയ്യാൻ സൗകര്യം ഉണ്ടാകുമെന്നു മുകളിൽ വായിച്ചതിൽ നിന്നും മനസിലാകുന്നു. പക്ഷേ അങ്ങനെ ടൈപ്പ് ചെയ്യാൻ അതാതു വിക്കികളിൽ അതാതു ഭാഷയല്ലേ ആവശ്യമുള്ളു. അറബി വിക്കിയിൽ മലയാളം ലേഖനം എഴുതേണ്ട കാര്യമില്ലല്ലോ? അഥവാ മെനു അന്യഭാഷകളിൽ കാണാൻ ഉപയോക്താവിന്റെ കൃമീകരണങ്ങളിൽ സൗകര്യമുണ്ട്. എന്തായാലും ഇപ്പോൾ ഇതൊരു ചടങ്ങു പരിപാടിയായതിനാൽ ഞാൻ തിരുത്തലിൽ നിന്നും സസുഖം ഒതുങ്ങിക്കഴിയുന്നു. ഇന്നല്ലെങ്കിൽ നാളെ പഴയ എളുപ്പരീതിയിൽ എത്തുമെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 05:15, 20 ജൂൺ 2013 (UTC)[മറുപടി]
വെബ്ഫോണ്ട്സ് സ്വതേ ഡിസേബിൾ ചെയ്യിക്കാനുള്ള ബഗ് ഫയൽ ചെയ്തിരിക്കുന്നു. bugzilla:49894 --Vssun (സംവാദം) 17:41, 20 ജൂൺ 2013 (UTC)[മറുപടി]
നിലവിലെ ലോഗിൻ ചെയ്ത ഉപയോക്താക്കളുടെ ഫോണ്ട് കോൺഫിഗറേഷൻ സെറ്റിങ്ങ് ഡിഫാൾട്ട് വെബ്ഫോണ്ടിലേക്ക് മാറ്റേണ്ടായിരുനതില്ല എന്നാണ് എന്റെ അഭിപ്രായം. ഇത് പെട്ടെന്ന് മാറിയത് പലർക്കും ആശയക്കുഴപ്പമുണ്ടാക്കിട്ടുണ്ട്. ഒരു ബഗ്ഗ് 49584 കാണുക. പുതിയതായി ലോഗിൻ ചെയ്യുന്നവർക്കും ഐപ്പി അഡ്രസുകൾക്കും മാത്രം പോരേ ഈ സൗകര്യം? വെബ്ഫോണ്ട് എന്ന സങ്കേതം ആവശ്യമാണ് (ഫോണ്ട് സൗകര്യമില്ലാത്ത പലയിടത്തുനിന്നും എനിക്ക് വിക്കിപീഡിയ ഉപയോഗിക്കേണ്ടി വരാറുണ്ട്). കൂടാതെ ടൈപ്പ് ചെയ്യുമ്പോൾ ടൂൾ ആക്ടീവ് ആണെന്ന് കാണിക്കുന്ന കളർമാറ്റം uls ൽ കാണുന്നില്ല. ബാക്കി കൂടുതൽ പ്രശ്നങ്ങളൊന്നും എനിക്ക് അനുഭവപ്പെട്ടില്ല. --മനോജ്‌ .കെ (സംവാദം) 13:04, 21 ജൂൺ 2013 (UTC)[മറുപടി]
@മനോജ്: വിൻഡോസ് എക്സ്.പി. ഉപയോഗിക്കുന്നതും, അതിൽ ഇന്ത്യൻലാംഗ്വേജ് സപ്പോർട്ട് എനേബിൾ ചെയ്യുകയും, നല്ല ഫോണ്ടില്ലാത്തവരുമായ ഒരു കൂട്ടം ഉപയോക്താക്കൾക്ക് വേണ്ടി മാത്രം എല്ലാ ലോഗിൻ ചെയ്യാത്ത ഉപയോക്താക്കളും പുതിയതായി ലോഗിൻ ചെയ്യുന്നവരും എന്തിനീ ഭാരം വഹിക്കുന്നു? ആവശ്യമുള്ളവർക്ക് മാത്രം നൽകുക എന്നതല്ലേ ഏറ്റവും നല്ല രീതി? അങ്ങനെ നൽകിയതിനുശേഷം കുറേയധികം ലോഗിൻ ചെയ്യാത്ത ഉപയോക്താക്കൾ ഇതുപയോഗിക്കുന്നുണ്ടെങ്കിൽ യൂസേജ് സ്റ്റാറ്റിസ്റ്റിക്സ് നോക്കി അത്തരത്തിലുള്ള എല്ലാവർക്കും എനേബിൾ ചെയ്തുകൂടേ? ഇങ്ങനെയൊക്കെയല്ലേ ഓരോ പുതിയ ഫീച്ചറുകൾ പരീക്ഷിക്കേണ്ടത്? --Vssun (സംവാദം) 17:18, 21 ജൂൺ 2013 (UTC)[മറുപടി]
വെബ്ഫോണ്ടിനെക്കുറിച്ചാണെങ്കിൽ (ഞാൻ മനസ്സിലാക്കിയത്) നിലവിൽ മീര ഫോണ്ടുള്ളവർക്ക് പ്രശ്നമുണ്ടാവില്ല എന്നാണ് (കോൺഫിഗറേഷനിലാണ് പ്രശ്നം വരുന്നത്.) മറ്റേതെങ്കിലും ഫോണ്ടുകൾ ഉപയോഗിക്കുകയും സിസ്റ്റത്തിൽ മീരയുടെ പഴയ പതിപ്പാണ് ഉള്ളതെങ്കിൽ പെട്ടെന്നുള്ള മാറ്റവും പെട്ടെന്ന് ചില്ലുകൾ കാണാഞ്ഞതും ആശയക്കുഴപ്പമുണ്ടാക്കും. അവരെ അവരുടെ പാട്ടിന് തന്നെ വിടുകയെന്നേ പറഞ്ഞുള്ളൂ. നിലവിൽ മീര തന്നെ ഉപയോഗിക്കുന്ന (സിസ്റ്റത്തിലുള്ള) ഉപയോക്താക്കൾക്ക് വെബ്ഫോണ്ട് കൊണ്ട് ബുദ്ധിമുട്ടുണ്ടാകുന്നുണ്ടോ ? ഞാൻ വന്നതുപോലും അറിഞ്ഞില്ല. ഓരോ പ്രാവശ്യം ഫോണ്ട് ലോഡാകുന്നില്ലല്ലോ. സിസ്റ്റത്തിലെ ഫോണ്ടാണ് ഉപയോഗിക്കുന്നത്. uls വന്നതിന് ശേഷം വേഗത കുറഞ്ഞ നെറ്റ് വർക്കിൽ നിന്ന് ഉപയോഗിക്കുമ്പോൾ ലോഡ് ആവാൻ ചെറിയ താമസം അനുഭവമുണ്ട്. ടൈപ്പ് ചെയ്യുന്നതിൽ നേരത്തെ പറഞ്ഞതിൽ കൂടുതൽ ബുദ്ധിമുട്ടനുഭവപ്പെടുന്നില്ല. ആക്ടീവ് ആയി എന്ന് കാണിക്കാനുള്ള നാരായത്തിലെ ഫീച്ചർ ഇതിലേക്കും കൊണ്ടുവന്നാൽ നന്നായിരിക്കും. കൂടുതൽ ചർച്ചകൾ നടക്കട്ടെ, കൂടുതൽ ബഗ്ഗുകൾ റിപ്പോർട്ട് ചെയ്യപ്പെടട്ടെ.--മനോജ്‌ .കെ (സംവാദം) 19:32, 21 ജൂൺ 2013 (UTC)[മറുപടി]

ഇവിടെ തൽക്കാലം യു.എൽ.എസിലെ വെബ്ഫോണ്ട്സിനെക്കുറിച്ച് മാത്രമാണ് ബഗ് ചെയ്തിരിക്കുന്നത്. മീര ഫോണ്ടുള്ളവർക്ക് വെബ്ഫോണ്ട്സ് ആവശ്യമേയില്ലെന്നാണല്ലോ മനോജ് പറയുന്നത്. മറ്റു ഫോണ്ടുകൾ ഉപയോഗിക്കുന്നവർക്കും ആവശ്യമില്ലെന്ന കാര്യം മനസിലാക്കാൻ മനോജിന് ബുദ്ധിമുട്ടുണ്ടാവില്ലല്ലോ. ഒരു പ്രശ്നവുമില്ലാതെ പ്രവർത്തിച്ചിരുന്നവർക്ക് കുറച്ച് പ്രശ്നങ്ങൾ നൽകി അവരെ അവരുടെ പാട്ടിന് വിടുന്നതെങ്ങനെ? വെബ്ഫോണ്ട്സ് ആവശ്യമുള്ളത്, ഫോണ്ടുകളൊന്നും ഇല്ലാത്തവർക്കാണ്. അങ്ങനെയൊരു സാദ്ധ്യതയുള്ളത് വിൻഡോസ് എക്സ്.പി. മെഷീനിൽ ഭാഷാപിന്തുണ എനേബിൾ ചെയ്യാത്തവർക്കാണ്. അത്തരം കമ്പ്യൂട്ടറുകളിലാവട്ടെ, വെബ്ഫോണ്ട്സിന് ഒന്നും ചെയ്യാനും പറ്റില്ല. ഭാഷാപിന്തുണ എനേബിൾ ചെയ്യുകയും പഴയ കാർത്തിക ഫോണ്ട് മാത്രം കയ്യിലുള്ളവരുമായ ഒരുകൂട്ടം എക്സ്.പി. ഉപയോക്താക്കൾക്ക് ചില്ലുകൾ ശരിയായി കാണാത്ത പ്രശ്നമുണ്ടാകും. ഇവർക്കാണ് ഇതുകൊണ്ട് ആകെയുള്ള ഗുണം. --Vssun (സംവാദം) 01:06, 22 ജൂൺ 2013 (UTC)[മറുപടി]


അടുത്ത ബഗ്:സിസ്റ്റം ഫോണ്ട് സെറ്റ് ചെയ്ത് കൊടുത്താൽ, ഫോണ്ട് ഡൗൺലോഡ് ആകുന്നില്ലായിരിക്കാം, പക്ഷേ താൾ ഫ്രീസ് ആകുന്നുണ്ട്. വേഗതയില്ലാത്ത നെറ്റ്‌വർക്കിൽ വളരെ നേരം, അതായത് ഒരു മിനിറ്റ് വരെയൊക്കെ താൾ ഫ്രീസ് ആയി നിൽക്കുന്നു.--പ്രവീൺ:സം‌വാദം 01:18, 22 ജൂൺ 2013 (UTC)[മറുപടി]
ഈ ബഗ് അസഹനീയമാണ്. :-( --പ്രവീൺ:സം‌വാദം 01:23, 22 ജൂൺ 2013 (UTC)[മറുപടി]

സിസ്റ്റം ഫോണ്ട് ഡീഫോൾട്ട് ഫോണ്ട് ആക്കാൻ ബഗ് ഫയൽ ചെയ്ത്, തുടങ്ങാം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 01:14, 24 ജൂൺ 2013 (UTC)[മറുപടി]

സിസ്റ്റം ഫോണ്ട് ഡീഫോൾട്ട് ഫോണ്ട് ആക്കാൻ ബഗ് ഫയൽ ചെയ്ത്, തുടങ്ങാം എന്നെന്റെ അഭിപ്രായം.--പ്രവീൺ:സം‌വാദം 01:14, 24 ജൂൺ 2013 (UTC)[മറുപടി]

കൂടുതൽ ചർച്ചകൾ നടക്കട്ടെ, കൂടുതൽ ബഗ്ഗുകൾ റിപ്പോർട്ട് ചെയ്യപ്പെടട്ടെ, എന്ന് മുകളിൽ മനോജ്!, ഇതൊക്കെ ലൈവിലിട്ട് ചെയ്യേണ്ടിവരിക എന്നത്, ഡെവലപ്പറുടെ ഗുണനിലവാരത്തിന്റെ അളവുകോലാണ്, എന്തായാലും ഭാവി സോഫ്റ്റ്വെയറന്മാരാകാൻ സാധ്യതയുള്ള വിക്കിനോക്കികൾക്ക് എന്ത് ചെയ്യരുത് എന്നൊരു പഠമെങ്കിലുമാകട്ടെ ULS ഇമ്പ്ലിമെന്റേഷൻ, പണ്ടാരം, കണ്ട്രോൾ എം അടിച്ച് ഇംഗ്ലീഷ് ആക്കിയിട്ട് തിരിച്ച് കണ്ട്രോൾ എം അടിച്ച് മലയാളം ആക്കാൻ നോക്കിയപ്പം എഡിറ്റ് ബോക്സിന്റെ സ്ക്രോൾ തന്നെ ദേ മോളിലോട്ട് പോന്നു(Google Chrome Version 28.0.1500.52 m, Windows 7 Professional).
സത്യം പറഞ്ഞാൽ തെറി വിളിക്കാൻ തോന്നുന്നു.

ദീപു [deepu] (സംവാദം) 06:31, 24 ജൂൺ 2013 (UTC)[മറുപടി]

ഞാൻ ഇപ്പോൾ വിക്കിയിലെ ടൈപ്പിങ്ങ് (ലിപ്യന്തരണം) എന്ന പണ്ടാര ടൂൾ വച്ച് തന്നെയാണ് ടൈപ്പ് ചെയ്യുന്നത്. എനിക്ക് ctrl+m അടിച്ചാൽ കിട്ടുന്നുണ്ട്. പ്രശ്നങ്ങളില്ലാതെ ടൈപ്പ് ചെയ്യാൻ സാധിക്കുന്നുണ്ട് (Ubuntu 13.04 Firefox 20.0) ഒപ്പം കാണുന്നവ റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. മറ്റു ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇതുവരെ പരീക്ഷിക്കാൻ പറ്റിയിട്ടില്ല. സാങ്കേതികതയെക്കുറിച്ച് കൂടുതലറിയാത്തതിനാലും എനിക്ക് ഒരു ലേബൽ മുമ്പേ പതിച്ച് തന്നിട്ടുള്ളതിനാലും ഈ ചർച്ചയിൽ കൂടുതലായി ഒന്നും പറയാനില്ല. തമിഴ് വിക്കിപീഡിയ ചെയ്തിട്ടുള്ളത് പോലെ പലവിധ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ പ്രശ്നങ്ങൾ സ്ക്രീൻ ഷോട്ടടക്കം രേഖപ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നു. നന്ദി.--മനോജ്‌ .കെ (സംവാദം) 07:28, 24 ജൂൺ 2013 (UTC)[മറുപടി]
ctrl+m വർക്ക് ചെയ്യുന്നുണ്ട്. എന്നാൽ മലയാളമാണോ ഇംഗ്ലീഷാണോ എന്ന് തിരിച്ചറിയാൻ ടൈപ്പ് ചെയ്തു തന്നെ നോക്കണം, അതിനൊരു പോവഴി? ഫോണ്ട് വലിപ്പം എന്ന പ്രശ്നവും നിലനിൽക്കുന്നു. ഫോണ്ട് വലിപ്പം കൂടുതൽ കാരണമാകാം എഡിറ്റിങ് കോളത്തിന്റെ പൊക്കം കൂടുതലുണ്ട്. പൊക്കം കുറയ്ക്കാൻ സാധിക്കുമെങ്കിലും മുൻപ് ഉണ്ടായിരുന്ന പോലെ വലതുവശത്തേക്കു വീതി കൂട്ടാൻ സാധിക്കുന്നില്ല. പൊക്കം കുറച്ചു വച്ചാലും പേജ് റിഫ്രഷ് ചെയ്തു വരുമ്പോൾ പഴയ അവസ്ഥയാകും. ഇംഗ്ലീഷ് വിക്കിയിലും സമാന അനുഭവമാണ്.--റോജി പാലാ (സംവാദം) 11:42, 25 ജൂൺ 2013 (UTC)[മറുപടി]
ക്രമീകരണങ്ങൾ --> തിരുത്തൽ --> തിരുത്തൽ മേഖലയിലെ ഫോണ്ടിന്റെ ശൈലി: എന്ന ഭാഗത്ത് ബ്രൗസറിലേതു പോലെ എന്നതു മാറ്റി മോണോസ്പേസ്ഡ് ഫോണ്ട് സെലക്റ്റ് ചെയ്തപ്പോൾ വെബ്ഫോണ്ട് ഉപയോഗിക്കുന്നതുമൂലമുള്ള എഡിറ്റിങ് കോളത്തിലെ വലിപ്പ പ്രശ്നം മാറുന്നുണ്ട്.--റോജി പാലാ (സംവാദം) 17:50, 26 ജൂൺ 2013 (UTC)[മറുപടി]

മീര ഉപയോഗിക്കുമ്പോൾ എന്താ ഇങ്ങനെ--റോജി പാലാ (സംവാദം) 13:01, 27 ജൂൺ 2013 (UTC)[മറുപടി]

ഫോണ്ട്

ആരോഹണക്രമത്തിൽ നൽകുമ്പോൾ AnjaliOldLipi അല്ലേ Meera യ്ക്കു മുൻപ് വരേണ്ടത്. അതെന്താ അങ്ങനെ നൽകാത്തത്.--Roshan (സംവാദം) 11:56, 26 ജൂൺ 2013 (UTC)[മറുപടി]

ഡിഫോൾട്ടായി എന്തുകൊണ്ട് മീര വരുന്നു എന്നതിനു മറുപടി പറയാൻ ഇതുണ്ടാക്കിയ ഒരു മോനും ഇവിടില്ലേ--Roshan (സംവാദം) 03:26, 27 ജൂൺ 2013 (UTC)[മറുപടി]

ഡിഫോൾട്ടായി മീര എന്ന കടുകുമണി ഫോണ്ടിനെ ആർക്കു പിണ്ഡം വെയ്ക്കാനാണ് ഇവിടെ ചേർത്തിരിക്കുന്നത്. മറുപടി പറയാൻ ഇട്ട ഒരു വാദിയെയും കാണുന്നില്ലല്ലോ. A, B, C, D... ഓർഡറിൽ AnjaliOldLipi ആദ്യം വരുത്താതെ കണ്ണിൽ കാണാൻ വയ്യാത്ത മീരയെ പിടിച്ച് ആദ്യം ഇട്ടത് ആരുടെ നിർബന്ധബുദ്ധിയാണ്. പുതിയ ഉപയോക്താക്കളെയും വിക്കി വായനക്കാരെയും മീര കൊണ്ട് പേരെടുക്കാൻ ആരാണ് ശ്രമം നടത്തുന്നത്. വാർത്താമാദ്ധ്യമങ്ങളിൽ ഇപ്പോൾ തന്നെ പേരെടുത്ത ചിലർ ഇനിയും പേരെടുത്ത് ഒരു അവാർഡ് തരപ്പെടുത്താൻ വേണ്ടിയാണോ ഈ ശ്രമം നടത്തുന്നത്. ഇവിടെ പ്രവർത്തിക്കാത്ത അവർ ഇവിടെ പ്രവർത്തിക്കുന്നവരുടെയും വായനക്കാരന്റെയും സൗകര്യം നോക്കാതെ അല്ലെങ്കിൽ സമൂഹത്തിന്റെ സമവായം ഇല്ലാതെ എന്തിനാണ് ഈ മാറ്റം വരുത്തിയത്.--Roshan (സംവാദം) 05:37, 27 ജൂൺ 2013 (UTC)[മറുപടി]

അല്ലെങ്കിലും ഉള്ളടക്കത്തിനുള്ള ഫോണ്ട് എല്ലാവർക്കും വായിക്കാൻ പറ്റുന്ന ഒരൊറ്റ ഫോണ്ട് പോരെ? ഇനി അഥവാ വായിക്കാൻ പറ്റില്ലെങ്കിൽ തന്നെ അത് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിച്ചാൽ പോരെ(ഈ പേജിൽ)? "സിസ്റ്റത്തിലെ ഫോണ്ട്" ഇട്ടാൽ ആണ് content text, button text എന്നിവയൊക്കെ കൃത്യമായി അലൈൻ ചെയ്തു കാണുന്നത്. Roshan പറഞ്ഞപോലെ കുളിപ്പിച്ച് കൊച്ച് ഇല്ലാണ്ടായി! :(. ഇതിനു പിന്നിലെ സാങ്കേതികജ്ഞാനം ഇല്ലാത്തത് കൊണ്ടാണ് ഇതുവരെ മിണ്ടാഞ്ഞത്.(പക്ഷെ ഈ പ്രശനം സഹിക്കുന്നു :( ) എന്നാലും ഈ ചർച്ച ശ്രദ്ധിക്കാറുണ്ട്.--♥Aswini (സംവാദം) 08:19, 28 ജൂൺ 2013 (UTC)[മറുപടി]

ഒരു ഫോണ്ട് പോരാ, മീരയുടെ അപ്പന്മാരും കെട്ടിയോന്മാരും ഇവിടെയുണ്ട്. അവർക്കു തലപ്പൊക്കം കിട്ടാൻ മീരേടേ മോളീൽ കേറി നിക്കണം. അപ്പോ പിന്നെ അഞ്ജലിയെ ചവിട്ടിത്താക്കാതെ എങ്ങനാ! ഇത്രേം പറഞ്ഞിട്ടും അവരെ ആരേം കാണാനില്ല. അവർക്ക് ഇവിടെ സംഭാവന അർപ്പിക്കാൻ നേരമില്ല. പിന്നെയോ..........--Roshan (സംവാദം) 17:33, 27 ജൂൺ 2013 (UTC)[മറുപടി]

ദാ ഇങ്ങനെയായി (Not Responding അവസ്ഥ) ബ്രൌസർ സ്റ്റക്കാവും. :( --♥Aswini (സംവാദം) 08:19, 28 ജൂൺ 2013 (UTC)[മറുപടി]
രോഷാ.. താനിങ്ങനെ രാഷാകുലനാകാതെ.. എല്ലാവരും മെയിൽ ലിസ്റ്റിൽ തല്ലുകൂടുന്ന തിരക്കിലാണ്. മറുപടികൾ വേണമെങ്കിൽ തീർച്ചയായും താങ്കൾക്കും മെയിൽ ലിസ്റ്റിൽ പോകാം.--സുഗീഷ് (സംവാദം) 10:38, 28 ജൂൺ 2013 (UTC)[മറുപടി]

ULS ന്റെ സ്വതേയുള്ള ഫോണ്ട് സിസ്റ്റം ഫോണ്ട് ആക്കാനുള്ള നിർദ്ദേശം

നിലവിൽ വിക്കിക്കകത്തും പുറത്തും നടന്ന ചർച്ചകളിൽ നിന്ന് ULS നു ടെക്നിക്കലായി നിരവധി പ്രശ്നങ്ങൾ ഉണ്ടെങ്കിലും, ഒരു ഫോണ്ടിനെ (നിലവിൽ മീര എന്ന ഫോണ്ട്) ബലമായി ഉപയോക്തക്കൾക്ക് മേൽ അടിച്ചേൽപ്പിക്കുന്നതിലാണ് എല്ലാവർക്കും കൂടുതൽ എതിർപ്പ് എന്ന് മനസ്സിലാവുന്നു. ഇക്കാര്യത്തിൽ പൊതുവെ എല്ലാവരും യോജിക്കുകയും ചെയ്യുന്നു. അതിനാൽ ULS ന്റെ മറ്റ് പരിമിതികളിലേക്ക് പോകാതെ സ്വതേ ഉള്ള ഫോണ്ടിന്റെ കാര്യത്തിൽ തീരുമാനം ആകാൻ ഉള്ള നിർദ്ദേശമാണ് ഇത്.

ഒരു മലയാളം ഫോണ്ടും ഉപയോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാതെ ഫോണ്ട് തിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് (ലോഗിൻ ചെയ്തവർക്കും അല്ലാത്തവർക്കും) തന്നെ വിട്ടു കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നു. അതായത് സ്വതേയുള്ള ഫോണ്ട് സിസ്റ്റം ഫോണ്ട് ആയിരിക്കണം. ഈ മാറ്റം എല്ലാ മലയാള വിക്കിമീഡിയ സംരംഭങ്ങൾക്കും (വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു, വിക്കിപാഠശാല, വിക്കിചൊല്ലുകൾ) ബാധകമാക്കുകയും വേണം. ഇതിനു താഴെ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തുക.

കുറിപ്പ്: ദയവു ചെയ്ത് ULS ന്റെ മറ്റ് സാങ്കേതിക പ്രശ്നങ്ങൾ ഈ ചർച്ചയുടെ ഭാഗമാക്കരുത്. ഡിഫാൾട്ട് ഫോണ്ട് സിസ്റ്റം ഫോണ്ട് ആക്കാനുള്ള നിർദ്ദേശം മാത്രമാണ് ഇത്. മറ്റ് പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി വേറെ ചർച്ചാ ചരട് തുടങ്ങുകയോ അല്ലങ്കിൽ ബഗ് ലോഗ് ചെയ്യുകയോ ചെയ്യുക. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:35, 28 ജൂൺ 2013 (UTC)[മറുപടി]


English translation of the proposal being voted here

"It is hereby proposed that no user (whether logged in with a pre-registered user ID or not) shall be forced by the server/page provider to any particular font as an initial default. Instead, he/she must have the freedom to keep the system fonts initially and then, if he/she wishes to, choose the particular font of his/her choice,to render the Malayalam text on his/her screen"

Explanation

  • At present, (after the introduction of the ULS feature), a particular font viz. "meera" has been set as the default font for rendering Malayalam text on all Wikimedia projects. Many regular users have reported that this font is not to their choice or visual appeal.
  • They have expressed annoyance and inconvenience in the changed scenario as compared to the way they have been using/experiencing the Wikimedia pages prior to this. They would rather prefer to keep the "system font" as the initial default.
  • If one prefers to keep either "Meera" or "AnjaliOldLipi" (or any more new fonts that may be introduced later), they could do this by themselves by setting the appropriate options within their user preferences (for registered users) or by means of time-based/session-based/user-based cookies or such means.
  • For those who may not be technically competent or who may not be able to view the Malayalam text properly due to the limitations of their operating system, additional guiding messages may be added at a prominent space on the initial screens. The user must also be able to hide/remove such messages if he/she wishes to do so.

അനുകൂലം (Support)

പ്രതികൂലം (Oppose)

നിഷ്പക്ഷം (Neutral)

സംവാദം

മീര എന്ന ഫോണ്ടിനോടാണ് എതിർപ്പ് എങ്കിൽ അതിന്റെ പ്രയോറ്റി നീക്കി മറ്റേതെങ്കിലും ഏവർക്കും സ്വീകാര്യമായ ഒരു ഫോണ്ട് ഡിഫാൾട്ട് ആക്കണമെന്നാണ് എന്റെ അഭിപ്രായം. നിലവിൽ അഞ്ജലിയോ മീരയോ യൂസറുടെ സിസ്റ്റത്തിലുണ്ടെങ്കിൽ അതാണ് ലോഡ് ചെയ്യുക. ഇതിൽ ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ 1) കൂടുതൽ വെബ്ഫോണ്ടുകൾ ULS ൽ ഉൾപ്പെടുത്തുക. വിക്കിപീഡിയ കമ്മ്യൂണിറ്റിയോ താല്പര്യമുള്ളവരോ അതിന് തയ്യാറാകുക. സാങ്കേതികം അറിയുന്നവർ അതിനായി പാച്ച് സമർപ്പിക്കുക. 2)ഇപ്പോഴത്തെ അവസ്ഥയിൽ യൂസറുടെ സിസ്റ്റത്തിൽ അഞ്ജലിയാണ് ഡിഫാൾട്ട് ആയി ക്രമീകരിച്ചിരിക്കുന്നത് എങ്കിൽ പോലും ULS ആ സിസ്റ്റത്തിൽ തന്നെയുള്ള മീരയാണ് കാണിക്കുക (ഉറപ്പില്ല. കൂടുതൽ പരീക്ഷിക്കണം) ഈ കേസിൽ യൂസറുടെ സിസ്റ്റത്തിൽ അഞ്ജലിയാണ് ക്രമീകരിച്ചിരിക്കുന്നതെങ്കിൽ അത് (വെബ്ഫോണ്ട് അല്ല. സിസ്റ്റം ഫോണ്ട് തന്നെ) തന്നെ ലോഡ് ചെയ്യാവുന്ന തരത്തിൽ ലഭ്യമാവാൻ ബഗ്ഗ് ഫയൽ ചെയ്യുക. പുതിയ യൂസർക്ക് വിക്കിപീഡിയ ഏത് സാഹചര്യത്തിലും കാണേണ്ടതുണ്ട് എന്ന് ഉറപ്പിക്കണം (അതിന് സാങ്കേതികത തടസമാവാൻ പാടില്ല)--മനോജ്‌ .കെ (സംവാദം) 11:40, 28 ജൂൺ 2013 (UTC)[മറുപടി]

മനോജു പറഞ്ഞു അഞ്ജലിയോ മീരയോ ഉണ്ടെങ്കിൽ അതാണു ലോഡാവുക എന്ന്. എന്റെ സിസ്റ്റത്തിൽ അഞ്ജലിയുണ്ടായിട്ടും മീരയാണല്ലോ മനോജേ ലോഡായത്! ULS ന്റെ സാങ്കേതിക പ്രശ്നങ്ങൾ അവിടെ നിൽക്കട്ടെ, കാരണം, ആ ചേർപ്പ് വിക്കിയിൽ ചേർക്കുമ്പോൾ കമ്മ്യൂണിറ്റിയുടെ ഒരു സമവായം ഉണ്ടായിട്ടുണ്ട് എന്നു കരുതുന്നില്ല - അതിലെ പ്രശ്നങ്ങൾ ഈ പ്രശ്നം പരിഹരിച്ചതിനു ശേഷമാവട്ടെ. നിലവിലുള്ള പ്രശ്നപരിഹാരത്തിനാണ് ഈ നിർദ്ദേശം വെച്ചത്. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:09, 28 ജൂൺ 2013 (UTC)[മറുപടി]
ആ ഇഷ്യു തന്നെയാണ് ഞാൻ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ചിരിക്കുന്നത്. ഒരു ഫോണ്ടിന് മാത്രമായി പ്രയോററ്റി കൊടുക്കേണ്ടതില്ല.--മനോജ്‌ .കെ (സംവാദം) 12:50, 28 ജൂൺ 2013 (UTC)[മറുപടി]
മനോജിനു് ഇപ്പോഴും ഫോണ്ട് ലോഡ് ചെയ്യുന്നതിന്റെ വർക്ക്ഫ്ലോ മനസ്സിലായിട്ടില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ ഇത്തരം ഒരഭിപ്രായം പ്രകടിപ്പിക്കാൻ വഴിയില്ല. മുകളിലെ വിഷയം കൃത്യമായ ഒരൊറ്റ ആവശ്യത്തിൽ മാത്രം കേന്ദ്രീകരിക്കുന്നതുകൊണ്ടു് ഇവിടെ കൂടുതൽ വിശദീകരിക്കുന്നില്ല. വിശ്വപ്രഭViswaPrabhaസംവാദം 12:20, 28 ജൂൺ 2013 (UTC)[മറുപടി]
കൂടുതൽ വിശദീകരിച്ച് തന്നാൽ വളരെ ഉപകാരമായിരുന്നു വിശ്വേട്ടാ.എനിക്ക് മാത്രമല്ല എല്ലാവർക്കും ഉപകാരമാവും.--മനോജ്‌ .കെ (സംവാദം) 12:25, 28 ജൂൺ 2013 (UTC)[മറുപടി]

വോട്ടിങ് റൈറ്റ് ഉണ്ടാവാൻ വഴിയില്ല. ഉണ്ടെങ്കിലും ഇതിലൊരു pov ഉള്ള ആളെന്ന നിലയിൽ വോട്ടുചെയ്യാൻ താത്പര്യവുമില്ല. എന്റെ അഭിപ്രായം താഴെപ്പറയുന്നു.

൧. വെബ് ഫോണ്ടുകളിൽ മലയാളത്തിൽ പുതിയ ലിപിയിലും പഴയ ലിപിയിലും പെട്ട ഫോണ്ടുകൾ ഉണ്ടാവണം.

൨.. അനോണിമസ് ആയ ഉപയോക്താവിനു് ഫോണ്ട് തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടാവണം. ജെക്വറി ഉപയോഗിച്ചുള്ള ഇന്ററാക്റ്റീവ് ഫോം ആയാൽ പോലും പ്രശ്നമില്ല. എന്നാൽ ഓരോ തവണ വിക്കിപ്പീഡിയ തുറക്കുമ്പോളും അതുണ്ടാവാൻ പാടില്ല. പകരം ഒരു സിസ്റ്റത്തിൽ ഒരിക്കൽ മാത്രം തെരഞ്ഞെടുത്താൽ മതിയെന്ന പരുവത്തിൽ കുക്കി ഉപയോഗിച്ചു് സെറ്റ് ചെയ്യാനാവണം. സെറ്റ് ചെയ്തതു് ആവശ്യമെങ്കിൽ മാറ്റാൻ സാധിക്കണം.

൩. വെബ് ഫോണ്ടിൽ പറയുന്ന ഫോണ്ടുകളിൽ ഒന്നിലധികം, ഉപയോക്താവിന്റെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ അതിലേതിലാവണം, പേജ് ലോഡാവേണ്ടതു് എന്ന പ്രയോരിറ്റി, വിക്കിപ്പീഡിയയുടേതാവരുതു്, മറിച്ചു്, അതും ഉപയോക്താവിനു് ക്രമീകരിക്കാനാവണം.

൪. സ്ക്രീൻ ഷോട്ടുകളുടെ സഹായത്തോടെ തെരഞ്ഞെടുപ്പു് എളുപ്പമാക്കാൻ സാധിക്കുന്ന വിധത്തിൽ മെഗാമെനു പോലെയുള്ള രീതികൾ അവലംബിക്കാവുന്നതാണു്.

൫. അനോണിമസ് യൂസറുടെ സെറ്റിങ് എന്തായാലും അതേ സിസ്റ്റത്തിൽ നിന്നു് ലോഗിൻ ചെയ്ത ഉപയോക്താവു് വിക്കിപ്പീഡിയ എടുക്കുന്ന പക്ഷം, ആ യൂസർ അയാളുടെ സെറ്റിങ്സിൽ പ്രിഫർ ചെയ്ത ഫോണ്ടിലാവണം തുറക്കേണ്ടതു്.

൬. വെബ്ഫോണ്ടിൽ പറയുന്ന ഒരു ഫോണ്ടിലും തുറക്കേണ്ട എന്നും തന്റെ സിസ്റ്റത്തിലുള്ള ഫോണ്ടിലാവണം തുറക്കേണ്ടതു് എന്നും ഒരാൾക്കു് സെറ്റ് ചെയ്യാൻ കഴിയണം. absolute_void(); 12:37, 28 ജൂൺ 2013 (UTC)

PS: മീരയെ കെട്ടുകെട്ടിക്കാനുള്ള അവസരമായി തന്നെ ഇതിനെ കാണണമെന്നും മേലാൽ ആ വൃത്തികെട്ട ഫോണ്ടിന്റെ കൈകൊണ്ടു തൊടരുതെന്നും, മീര ഉപയോഗിക്കുന്ന പത്രങ്ങളുടെ ഓൺലൈൻ എഡിഷനുകൾ ബഹിഷ്കരിക്കണമെന്നും ദൃഢപ്രതിജ്ഞയെടുക്കുകകൂടി ചെയ്താലോ? absolute_void(); 12:37, 28 ജൂൺ 2013 (UTC)
float ഏതാണ്ട് എല്ലാ പോയന്റിനും അനുകൂലമാണ്. തനതുലിപി ഫോണ്ടുകൾ കൂടാതെ ഒന്ന് രണ്ട് പുതിയലിപി ഫോണ്ടുകൾ കൂടി എന്തായാലും വേണം. --മനോജ്‌ .കെ (സംവാദം) 12:46, 28 ജൂൺ 2013 (UTC)[മറുപടി]
absolute_void(); ദയവായി മുകളിലെ കുറിപ്പുവായിക്കുക. പുതിയ ഫോണ്ടിനെ പറ്റിയും പഴയ ഫോണ്ടിനെ പറ്റിയും ടൂളിനെ പറ്റിയും ബാക്കി കീഴെ പറഞ്ഞ സംഗതികളെ പറ്റിയുമൊക്കെ നമുക്ക് ചർച്ച ചെയ്യാം. ഒരു സമവായത്തിലെത്തിയിട്ട് കൊണ്ടുവരുന്നതുതന്നെയാണതിന്റെ രീതിയും. പക്ഷേ, ഇവിടെ അതു കൂട്ടിക്കലർത്തി അലമ്പരുത് എന്നഭ്യർത്ഥിക്കുന്നു. വിഷയത്തിലൂന്നി തന്നെ സംസാരിക്കാൻ ശ്രമിക്കുക. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 14:32, 28 ജൂൺ 2013 (UTC)[മറുപടി]


ഇവിടെ അബ്സല്യൂട്ട് വോയ്ഡ് എന്ന പേരിൽ കുറുപ്പുകളിട്ട സെബിനുള്ള മറുപടി.
വോട്ടിടൽ അവകാശം ഉണ്ടാകാൻ വഴിയില്ല എന്ന് സംശയിക്കപ്പെടേണ്ട. ഇല്ല. ഉറപ്പുതന്നെ. :-)
  1. വിഷ്‌ലിസ്റ്റ് ആയി കണക്കാക്കിയാൽ മതി
  2. അതിപ്പഴേ ഉള്ളതാണ്, സെബിനും കൂടെ ഇത് മനസ്സിലായിട്ടില്ലെന്ന് മനസ്സിലായി. (ക്രോമിലും മറ്റും കാണാനാവില്ലന്നേയുള്ളു)
  3. ഇതു തന്നെയല്ലേ അവസാനത്തെ ആഗ്രഹവും?
  4. ഉള്ള മെനു തന്നെ മനസ്സിലാകുന്നില്ല. :-)
  5. ഇതും ഇപ്പോഴേ ഉള്ളതാണ്.
  6. ഇതാണ് യു.എൽ.എസ്.ഇൽ വെബ്ഫോണ്ട്സ് സംബന്ധിച്ച് ഇവിടുത്തെയും മറ്റ് സ്ഥലങ്ങളിലും എല്ലാം എല്ലാവരുടേയും മുഖ്യ ആവശ്യം. ഇതിന് എതിർത്ത് വോട്ട് ചെയ്ത മനോജ് വരെ സെബിനനുകൂലമായി കൈപൊക്കിയതിനാൽ മനോജ് ഉദ്ദേശിക്കുന്നത് എന്താണെന്നൊട്ട് മനസ്സിലായുമില്ല.
നെല്ലിക്കാത്തളം: ഒടയഞ്ചാൽ ഇപ്പോൾ കിട്ടുന്ന ഫോണ്ടിനെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ പറഞ്ഞ കാര്യം വ്യാഖ്യാനിച്ച് രാഷ്ട്രീയം കണ്ടെത്തി കഷ്ടപ്പെടേണ്ട എന്ന് എന്റെ അഭിപ്രായം. മീര എന്ന ഫോണ്ട് സ്വതേ സജ്ജീകരിച്ച് വരുന്നതിനാൽ ഒടയഞ്ചാൽ മീര എന്ന് പറഞ്ഞുപോയെന്നേയുള്ളു എന്നാണെന്റെ വിശ്വാസം --പ്രവീൺ:സം‌വാദം 14:59, 28 ജൂൺ 2013 (UTC)[മറുപടി]
ഞാനുദ്ദ്യേശിക്കുന്നതെന്താണെന്ന് എന്റെ കമന്റിൽ പറഞ്ഞിട്ടുണ്ട്. ഏതാണ്ട് ഇതുപോലൊക്കെ ഈ ടൂൾ പ്രവർത്തിക്കണമെന്നാണ് ആഗ്രഹം. ഡിഫാൾട്ട് ആയി ഏതെങ്കിലും ഒരു ഫോണ്ട് കൊടുക്കണമെന്ന് കരുതുന്നു. അതാണ് ഈ തിരുമാനത്തിന് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്. വിശ്വേട്ടൻ പറയുന്നു എനിക്ക് വെബ്ഫോണ്ടിന്റെ പ്രവർത്തനം മനസ്സിലായിട്ടില്ലെന്ന്. ശരിയായിരിക്കാം. ബോധ്യമാവുന്ന സമയം എന്റെ വോട്ട് അതിനനുസരിച്ച് തിരുത്തുന്നതാണ്. --മനോജ്‌ .കെ (സംവാദം) 15:09, 28 ജൂൺ 2013 (UTC)[മറുപടി]
ഞാൻ പറഞ്ഞല്ലോ മനോജേ, ആ ടൂളിനെ പറ്റി നമുക്ക് ചർച്ച ചെയ്യാം. എനിക്കും ആ ടൂളിനെ പറ്റി ഒരു കൂട്ടം പറയാനുണ്ട്. മറ്റൊരു ഹെഡിങിൽ ആ ചർച്ച തുടങ്ങാവുന്നതല്ലേ... വെറുതേ, വഴിതെറ്റി നടന്ന് അടികൂടിയതുകൊണ്ട് ഒന്നും നേടാനില്ല. പ്രവീണിനോടും കൂടിയാണ് പറഞ്ഞത്, തല്ലുണ്ടാക്കാതെ വിഷയത്തിലൂന്നി തന്നെ ചർച്ച പോകട്ടെ. ഇതിനെ പ്രതി ഒത്തിരി അടി കഴിഞ്ഞില്ലേ - ഇനിയെങ്കിലും നിർത്ത്!!! Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:16, 28 ജൂൺ 2013 (UTC)[മറുപടി]
Okey. ഒരു അഭിപ്രായം കൂടി. ഇത് ഡിസേബിൾ ചെയ്യുന്നതിന് പകരം ഡിഫാൾട്ട് ഫോണ്ട്, വലുപ്പമുള്ള ഫോണ്ടായ അഞ്ജലിയിലേക്ക് മാറ്റുക എന്നൊരു പോസിബിളിറ്റി കൂടിയില്ലേ ? കുറേ പേർക്ക് അത് സ്വീകാര്യവുമാവുമെന്ന് മുകളിലെ ചർച്ച കാണുമ്പോൾ തോന്നുന്നു. എന്നെ സംബന്ധിച്ച് ഇങ്ങനെ ഒരു സംവിധാനം (ഏറ്റവും മിനിമമായി) ഏതെങ്കിലും ഒരു മൂലയ്ക്ക് അത്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വേണ്ടി ഉണ്ടായാൽ മതി. ഡിഫാൾട്ട് വേണോ വേണ്ടയോ എന്നതിൽ തിരുമാനമെത്താൻ പറ്റിയിട്ടില്ല. --മനോജ്‌ .കെ (സംവാദം) 15:24, 28 ജൂൺ 2013 (UTC)[മറുപടി]
വെബ്ഫോണ്ടിന്റെ കാര്യത്തിൽ തീരുമാനമെടുക്കണം മനോജേ, ഇത് കഴിയട്ടെ ആദ്യം. അതെങ്ങനെ വേണമെന്നതിനെ പറ്റി കമ്മ്യൂണിറ്റിയുടെ അഭിപ്രായം കണക്കിലെടുത്തുകൊണ്ട് കാര്യങ്ങൾ വരുമെന്നു പ്രത്യാശിക്കാം.Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:32, 28 ജൂൺ 2013 (UTC)[മറുപടി]
മൂന്നാംകിട അതും ഞമ്മളാ തെറ്റിദ്ധരിപ്പിക്കൽ വാദങ്ങൾക്ക് എത്രനേരം മറുപടി കൊടുക്കാതിരിക്കാനാവും ഒടയഞ്ചാലെ? ഒരു കാര്യം കൂടി: സ്വതേ സിസ്റ്റം ഫോണ്ടാക്കൽ തമിഴിൽ ഡെവലപ്പർമാർ ഡിപ്ലോയ്മെന്റിനു ശേഷം വിമർശനങ്ങളെത്തുടർന്ന് സജ്ജമാക്കിയിരുന്നു. എന്നാൽ മലയാളത്തിൽ ഇതിനായി സുനിൽജി ഇട്ട ബഗ് ഉടനടി WONTFIX ആയി അടയാളപ്പെടുത്തുകയാണുണ്ടായത്! ഒടഞ്ചാൽ പറയുന്നതുപ്രകാരം ഓഫ്‌ടോപ്പിക്ക് ആയിരിക്കാം: മനോജെ എന്തിനാണ് അഞ്ജലിയിലോട്ട് മാറ്റുന്നത്? തൊണ്ണൂറ്റൊമ്പത് ശതമാനം ആളുകൾക്കും ഒരു പ്രശ്നവുമില്ലാതെ കണ്ടിരുന്ന സംഗതി, ഏതാനം പേർ (ഡെവലപ്പർമാരായാലും നമ്മളായാലും) തീരുമാനിച്ച് എന്തിന് മാറ്റി വളരെയധികം ആൾക്കാർക്ക് പ്രശ്നകാരിയും താത്പര്യമില്ലാത്തതുമായ വിധത്തിലാക്കണം. --പ്രവീൺ:സം‌വാദം 15:52, 28 ജൂൺ 2013 (UTC)[മറുപടി]

ഉപയോക്താവിന്റെ സിസ്റ്റം ഫോണ്ടുപയോഗിച്ചുതന്നെ വിക്കിപീഡിയ കാണട്ടെ. വിക്കിപീഡിയയിൽ എത്തുന്ന ഉപയോക്താവിന് വായനാപ്രശ്നം ഉള്ളപക്ഷം, എങ്ങനെ സിസ്റ്റം ഫോണ്ട് സെറ്റ് ചെയ്യാമെന്ന് സഹായം:To Read in Malayalam എന്ന താളിൽ പറയുന്നുണ്ടല്ലോ. അത് കൂടുതൽ സമഗ്രമാക്കണമെങ്കിൽ അത് ചെയ്യാം. ഇതുവഴി, വിക്കിപീഡിയ മാത്രമല്ല, മറ്റെല്ലാം മലയാളം സൈറ്റുകളും ഉപയോക്താവിന് കാണുവാനുള്ള സാഹചര്യവും വരുമല്ലോ. അതിനെ പ്രോത്സാഹിപ്പിക്കുക. ഉപയോക്താവ് സജ്ജീകരിക്കുന്ന ഫോണ്ട് എതായാലും നമുക്ക് കാര്യം നടന്നാൽ മതിയല്ലോ... --Adv.tksujith (സംവാദം) 17:17, 28 ജൂൺ 2013 (UTC)[മറുപടി]

ഒന്നുകൂടി വ്യക്തമാവാൻ:

തമിഴിനുവേണ്ടി ഇവിടെ ചെയ്തതുപോലുള്ള ഒരു തിരുത്തു് (ഈ വരിയിൽനിന്നും ഒരൊറ്റ ക്യാരക്റ്റർ (*) ഡീലിറ്റു ചെയ്തുകളയുക) മാത്രമാണു് ഈ നിർദ്ദേശത്തിൽ ഇപ്പോൾ ആവശ്യപ്പെട്ടിട്ടുള്ള ഒരേ ഒരു മാറ്റം. മറ്റുള്ള ഏതെങ്കിലും ഭേദഗതികൾ ആഗോള ULS പരിസ്ഥിതിയെ വ്യാപകമായി ബാധിക്കുന്നതാവാം. പക്ഷേ, ഈയൊരു നിർദ്ദേശം മലയാളഭാഷയിൽ മാത്രം സ്വാധീനം ചെലുത്തുന്നതാണു്. വിശ്വപ്രഭViswaPrabhaസംവാദം 20:45, 28 ജൂൺ 2013 (UTC)[മറുപടി]

ഹിസ്റ്ററി ക്ലിയർ ചെയ്താൽ എല്ലായ്പ്പോഴും കുഞ്ഞു അക്ഷരങ്ങളായ മീര മാത്രമാണ് ലോഡ് ആകുന്നത്. പിന്നെ എടുത്തുമാറ്റണം. ഞാൻ ഇപ്പോൾ ടൈപ്പ് ചെയ്യാൻ പോകുന്നത് മലയാളമാണോ ഇംഗ്ലീഷാണോ എന്ന് ടൈപ്പ് ചെയ്തു തന്നെ നോക്കണം. Ctrl M വർക്ക് ചെയ്തിട്ടു മാത്രം കാര്യമില്ല. തിരിച്ചറിയാൻ മാർഗ്ഗമില്ല. എഡിറ്റിങ് കോളത്തിലെ ഫോണ്ട് ഇപ്പോഴും വലുതു തന്നെ. ഇടക്കെപ്പോഴെക്കെയോ തനിയെ ലിപ്യന്തരണം എന്ന ടിക്ക് സിസ്റ്റം കീബോർഡ് എന്ന ഓപ്ഷനിൽ പോയി നിൽക്കുന്നു. പിന്നെ അവിടെ ചെന്ന് ടിക്ക് എടുത്തു മാറ്റണം. പുതുതായി ഒരു കോളത്തിൽ മലയാളം ടൈപ്പ് ചെയ്യാൻ ആരംഭിച്ചാൽ ആദ്യം രണ്ട് ഇംഗ്ലീഷ് അക്ഷരം വന്നിട്ടേ മലയാളം വരൂ. അതിനർഥം മലയാളം ഫോണ്ട് ഏതായാലും ലോഡാകാൻ വൈകുന്നു എന്നതാണ്.--Roshan (സംവാദം) 02:49, 29 ജൂൺ 2013 (UTC)[മറുപടി]

സാങ്കേതികതയൊന്നും എനിക്കറിയില്ല. എങ്കിലും--

സിസ്റ്റം ഫോണ്ട് തന്നെ സ്വാഭാവികമായി സജ്ജീകരിക്കുകയും വായനാപ്രശ്നമുണ്ടെങ്കിൽ ഒരു ക്ലിക്കിലൂടെ വെബ്ഫോണ്ടിലേക്ക് മാറാനും കഴിയുന്ന ഒരു സംവിധാനം ഒരുക്കാൻ കഴിയില്ലേ. ഷാജി (സംവാദം) 03:24, 29 ജൂൺ 2013 (UTC)[മറുപടി]

  • അനുകൂലിക്കാനുള്ള കാരണങ്ങൾ
  1. ഉപയോഗിക്കുന്നത് ഉബുണ്ടു 13.04 ആണ്
  2. ടൈപ്പിംഗിനായി ഇൻസ്ക്രിപ്ട് രീതിയാണ് ഉപയോഗിക്കുന്നത്.
  3. ഇതേവരെ ഫോണ്ട് പ്രശ്നം തോന്നിയിട്ടില്ല.
  4. സ്വതന്ത്ര മലയാളം കംപ്യൂട്ടിങ്ങിൽ നിന്നും എടുത്ത പുതിയ മീരയാണ് സിസ്റ്റത്തിൽ (കൂടുതൽ ഭംഗിയായിരിക്കുന്നു)
  • എതിർക്കാനുള്ള കാരണങ്ങൾ
  1. വിൻഡോസ്.എക്സ്.പി. ഉപയോഗിക്കുന്ന ധാരാളം ആളുകൾ ഇപ്പോഴുമുണ്ട് (ഇന്റർനെറ്റ് കഫേകൾ)
  2. എല്ലാവരും സ്വതന്ത്ര സോഫ്ട് വെയറും, വിൻഡോസ് 8 ഓ 7 ഓ ഉപയോഗിക്കണം എന്നു പറയുന്നത് യുക്തിയല്ല.
  3. ഫോണ്ട് തിരഞ്ഞെടുക്കുന്നത് എപ്പോഴും ഉപയോക്താവിന്റെ ഇഷ്ടമാണ്
  4. ഫോണ്ട് അടിച്ചേൽപ്പിക്കാനുള്ളതല്ല, എങ്കിൽ പിന്നെ നമ്മൾ വാതോരാതെ പറയുന്ന സ്വാതന്ത്ര്യത്തിന്റെ അർത്ഥമെന്താണ് ?
  5. ഇത്തരം വിഷയങ്ങൾ മലയാളത്തിന്റെ ഭാവിയെത്തന്നെ തിരുത്തി എഴുതിയേക്കാവുന്ന വിക്കിപീഡിയയുടെ വളർച്ചയെ പിന്നോട്ടടിക്കും.
  6. നിസ്സാരമായി പരിഹരിക്കാവുന്ന ഈ പ്രശ്നത്തെച്ചൊല്ലി, സുനിലിനെ പോലുള്ളവർ വിക്കി സമൂഹത്തിൽ നിന്നും പിൻമാറിയത് ശരിയായില്ല.

ബിപിൻ (സംവാദം) 07:58, 29 ജൂൺ 2013 (UTC)[മറുപടി]

@ഷാജി, വായനാപ്രശ്നമുണ്ടെങ്കിൽ ക്ലിക്ക് ചെയ്ത് ഫോണ്ട് തിരഞ്ഞെടുക്കാനുള്ള സംവിധാനം ഇപ്പോൾ തന്നെ ഉണ്ട് . പക്ഷെ ഒറ്റ ക്ലിക്കുകൊണ്ടൊന്നും കാര്യങ്ങൾ നടക്കാത്ത രീതിയിൽ പൊളപ്പനായിട്ടാണ് ഡവലപ്പറണ്ണമ്മാര് ചെയ്ത് വച്ചിരിക്കുന്നത്. അതിനു പുറമേ മീര എന്ന ഫോണ്ടിൽ നിങ്ങളൊക്കെ വായിച്ചാ മതീന്നും തീരുമാനിച്ചു. ആ തീരുമാനം മാറ്റി ഫോണ്ടിന്റെ കാര്യത്തിൽ അവകാശം ഉപയോക്താവിനു കൊടുക്കാനാണ് ഇപ്പോഴത്തെ നമ്മുടെ ഈ ചർച്ച.

ഒറ്റ ക്ലിക്കിലൂടെ സംഗതി നടക്കുന്ന വിധത്തിൽ ഈ സംവിധാനം പരിഷ്ക്കരിക്കേണ്ടതുണ്ട് എന്ന് തന്നെയാണ് മിക്കരും പറയുന്നത് എന്നു തന്നെയാണ് ഞാനും വിശ്വസിക്കുന്നത്. ആ വിഷയം ഫോണ്ടിന്റെ അടിച്ചേൽപ്പിക്കൽ പരിപാടിയുടെ കാര്യത്തിൽ തീരുമാനം ആയിട്ട് നമുക്ക് ചർച്ചയ്ക്ക് എടുക്കാം. എല്ലാം കൂടി ഒരുമിച്ച് ചർച്ച ചെയ്യാൻ പോലും പറ്റാത്ത വിധത്തിൽ വളരെ സങ്കീർണ്ണമായാണ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. --സുഗീഷ് (സംവാദം) 11:47, 29 ജൂൺ 2013 (UTC)[മറുപടി]

ഫോണ്ടൊന്നും അടിച്ചേല്പിച്ചിട്ടില്ല, മാറ്റാനുള്ള സംവിധാനം യു.എല്ലെസിൽ ഉണ്ട്, പക്ഷെ കാര്യമായ തകരാറുകളോടെയാണ് യു.എല്ലെസ് എന്ന മീഡിയവിക്കി എക്സ്റ്റെൻഷൻ പ്രവർത്തനക്ഷമമാക്കിയത്. ഉപയോഗിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയും ശരിയായി പ്രവർത്തിക്കാതിരിക്കുകയും മറ്റും ചെയ്തിരുന്നു എന്നുള്ളതാണ് പ്രശ്നമായി എനിക്കു തോന്നിയത്. കൂടെ കുഴഞ്ഞു മറിഞ്ഞ യൂസർ ഇന്റർഫേസും.
ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വതവേ വെബ്ഫോണ്ട്സ് വേണോ എന്നകാര്യത്തെപ്പറ്റി ഒരു ചർച്ച ആകാവുന്നതാണ്, വ്യത്യസ്ത ഫോണ്ടുകൾ ആവശ്യമുള്ളവർക്ക് എനേബിൾ/ഡിസേബിൾ ചെയ്യാൻ പറ്റുന്ന രീതിയിലുള്ള ഒരു ഗാഡ്ജറ്റ് അല്ലേ വെബ്ഫോണ്ടിന്റെ കാര്യത്തിൽ ആവശ്യം? ഇതിനെ മീര അടിച്ചേല്പിക്കുന്നു എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണാജനകമാണ് എന്ന് അഭിപ്രായപ്പെടുന്നു.
മീരയുടെ കാര്യത്തിൽ സിസ്റ്റം ഫോണ്ടിനെ മറികടക്കുന്ന സമീപനം പരിചയസമ്പന്നരായ വിക്കി എഡിറ്റേർസിനെപ്പോലും ആശയക്കുഴപ്പത്തിലാക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് മീരയ്ക്ക് പകരം മറ്റേതെങ്കിലും ഫോണ്ട് ഉപയോഗിച്ചാലും ഉണ്ടാവേണ്ട പ്രശ്നമാണ്. മീരയുടെ പ്രശ്നം എന്നുള്ള രീതിയിൽ പ്രചരിപ്പിക്കുന്നവർക്ക് വെബ്ഫോണ്ട്സ് സ്വതവേ ആവശ്യമാണോ എന്ന യഥാർഥപ്രശ്നം മറയ്ക്കുക എന്ന ഉദ്ദേശവും ഉണ്ടാവാം!
യൂസർ ഇന്റർഫേസ് ലളിതവും സാധാരണ ആളുകളേയും പിന്തുണയ്ക്കുന്നതുമാവണം, ഇത് ബാലരമയിലെ വഴി കണ്ടു പിടിക്കുക, ഈ ചിത്രത്തിലൊരു ആമ ഒളിഞ്ഞു കിടപ്പുണ്ട് കണ്ടു പിടിക്കാമോ? തുടങ്ങിയവയെ ഓർമിപ്പിക്കുന്നു.

ദീപു [deepu] (സംവാദം) 07:16, 30 ജൂൺ 2013 (UTC)[മറുപടി]

ഫോണ്ടൊന്നും അടിച്ചേല്പിച്ചിട്ടില്ല എന്നു നിങ്ങൾ പറയണമെങ്കിൽ നിങ്ങളും മീരയുടെ ആളാണ് എന്നു കരുതേണ്ടിവരും. അടിച്ചേല്പിച്ചിട്ടില്ലെങ്കിൽ പിന്നെ എങ്ങനാണ് മീര ആദ്യം ലോഡാകുന്നത്. പ്രത്യേകിച്ച് പരിചയസമ്പന്നരല്ലാത്തവർക്ക് മീര മാത്രം ഉപയോഗിക്കാനുള്ള വഴിയാണ് ഇതിലൂടെ തെളിക്കുന്നത്. മീരയ്ക്കല്ല പ്രാധാന്യമെങ്കിൽ A എന്ന അക്ഷരത്തിൽ ആരംഭിക്കുന്ന അഞ്ജലിയല്ലേ ആദ്യം നൽകുകയും ലോഡാകുകയും വേണ്ടത്. പിന്നിൽ പ്രവർത്തിച്ചവർ മീരയുടെ സ്വന്തക്കാർ ആണെങ്കിൽ അവർ മീരയ്ക്കു നൽകിയ പ്രാധാന്യം മാത്രമാണിത്. അല്ലെന്നു തർക്കിച്ചിട്ടു കാര്യമില്ല. മീര എന്ന കടുകുമണി ഫോണ്ട് ലോഡാകുകയും സ്ക്രോൾ ചെയ്തു വലുതാക്കുകയും വേണം വിക്കിപീഡിയ വായിക്കാൻ. മീരയുടെ വളർച്ച അല്ലാതെ ഇതിലൂടെ എന്താണ് ലക്ഷ്യം വച്ചത്.--Roshan (സംവാദം) 07:46, 30 ജൂൺ 2013 (UTC)[മറുപടി]

ദീപു ആദ്യം തന്നെ കാര്യങ്ങൾ മനസ്സിലാക്കുക. ഇവിടെ വോട്ടിടുന്നത് ഏതെങ്കിലും ഒരു പ്രത്യേക ഫോണ്ട് അടിച്ചേൽപ്പിക്കുന്നതിനെതിരെ മാത്രമാണ്. അല്ലാതെ മീരക്കെതിരെ അല്ല. മീരയ്ക്കെതിരെയുള്ള യുദ്ധമായി ആളുകൾ വ്യാഖ്യാനിക്കുന്നത് അവർക്ക് എന്തെങ്കിലും ഗൂഡോദ്ദ്യേശ്യം കാണും എന്നുമാത്രമേ ഇപ്പോൾ കരുതാനാകൂ.. മാത്രവുമല്ല;

മീരയുടെ പ്രശ്നം എന്നുള്ള രീതിയിൽ പ്രചരിപ്പിക്കുന്നവർക്ക് വെബ്ഫോണ്ട്സ് സ്വതവേ ആവശ്യമാണോ എന്ന യഥാർഥപ്രശ്നം മറയ്ക്കുക എന്ന ഉദ്ദേശവും ഉണ്ടാവാം സ്വതേയുള്ള ഫോണ്ട് സിസ്റ്റം ഫോണ്ട് ആക്കിയാൽ വെബ്ബ് ഫോണ്ട് സംവിധാനം സ്വതേ ഡിസേബിൾ ആക്കുക ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യയുക്തി ദീപുവിനു തീർച്ചയായും ഉണ്ടെന്ന് തന്നെകരുതുന്നു. അതോ ഇനി എനിയ്ക്കാണോ പ്രശ്നം? --സുഗീഷ് (സംവാദം) 08:10, 30 ജൂൺ 2013 (UTC)[മറുപടി]

ഫോണ്ട് അടിച്ചേൽപ്പിക്കുന്നു എന്ന നിങ്ങളുടെ യുക്തിയെ അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ, എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ പ്രശ്നമായി തോന്നിയത് ഫോണ്ട് അടിച്ചേൽപ്പിക്കുന്നു എന്നുള്ളതല്ല, വേണ്ടത്ര ടെസ്റ്റ് ചെയ്തും ഉപയോഗിച്ചു നോക്കിയും ഗുണനിലവാരം ഉറപ്പു വരുത്താതെ ഒരു സോഫ്റ്റ്വെയർ അടിച്ചേൽപ്പിക്കുന്നു എന്നതാണ്. ഓപ്പൺ ചെയ്യുന്ന ബഗ്ഗുകളൊക്കെ works for me എന്നൊക്കെയുള്ള കാരണം പറഞ്ഞു ഡെവലപ്പർമാർ ക്ലോസ് ചെയ്യുന്നു. എന്തെങ്കിലും ചോദിച്ചാൽ, you are a problem maker, അല്ലെങ്കിൽ .. you are disconnected from community എന്നൊക്കെയുള്ള മറുപടികൾ! കൂട്ടായുള്ള അദ്ധ്വാനത്തെ(അത് ഡെവലപ്പർ പണിയായിക്കോട്ടേ വിക്കി എഡിറ്റിങ്ങായിക്കോട്ടേ) ചിലർ ഹൈജാക്ക് ചെയ്യുന്നു എന്നുള്ള തോന്നൽ(ചിലപ്പോൾ എനിക്കു മാത്രമാവും) ഉണ്ടാക്കുന്നു. ദീപു [deepu] (സംവാദം) 06:58, 1 ജൂലൈ 2013 (UTC)[മറുപടി]

എന്നെ ആ കൂട്ടത്തിൽ ഒന്നും കൂട്ടിയേക്കല്ലേ. വോട്ടും ചെയ്തു. മലയാളമാണോ ഇംഗ്ലീഷാണോ ടൈപ്പ് ചെയ്യാൻ പോകുന്നതെന്ന് മുൻകൂട്ടി അറിയാൻ സാധിക്കുമായിരുന്നു പഴയ സുവർണ്ണകാലത്തിനായി പ്രാർഥിക്കുന്നു.--Roshan (സംവാദം) 08:16, 30 ജൂൺ 2013 (UTC)[മറുപടി]

അനന്തരം

ഈ നിർദ്ദേശം അവതരിപ്പിച്ചതിനുശേഷം 7 ദിവസം കഴിഞ്ഞിരിക്കുന്നു. ഇനി ഇതൊരു ബഗ് ആയി ഫയൽ ചെയ്തുകൂടേ? അതോ മറ്റെന്താണ് അനന്തരനടപടി? ആരെങ്കിലും മുൻകൈയെടുക്കുമെന്നു പ്രതീക്ഷിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 05:27, 6 ജൂലൈ 2013 (UTC) [മറുപടി]

bugzilla:49894 ഇതേ ആവശ്യത്തിനുള്ള ബഗ്ഗാണ്. അത് തുറക്കുന്നതാണോ മറ്റൊന്നിടുന്നതായിരിക്കുമോ നല്ലത്? --Vssun (സംവാദം) 05:42, 6 ജൂലൈ 2013 (UTC)[മറുപടി]
Looking at the aggressive and audacious defense seen against the community, we should open and work at the same bugzilla:49894 and tell them a point, that "the community rulez than anyone else (possibly except the poor fund donors!)". വിശ്വപ്രഭViswaPrabhaസംവാദം 06:05, 6 ജൂലൈ 2013 (UTC)[മറുപടി]

ബഗ് വീണ്ടും തുറന്നിട്ടുണ്ട്. അഭിപ്രായങ്ങൾ അവിടെ പ്രകടിപ്പിക്കാവുന്നതാണ്. വോട്ടും ചെയ്യാവുന്നതാണ്. --Vssun (സംവാദം) 06:24, 6 ജൂലൈ 2013 (UTC)[മറുപടി]

float. മുകളിൽ വോട്ടുചെയ്ത എല്ലാരും ദയവായി ആ ബഗ്ഗിനും വോട്ടുചെയ്യണമെന്നു് വിനീതമായി അഭ്യർത്ഥിക്കുന്നു. -- വിശ്വപ്രഭViswaPrabhaസംവാദം 06:27, 6 ജൂലൈ 2013 (UTC)[മറുപടി]

യുഎൽഎസ് എല്ലാ മലയാളം വിക്കികളിലും സ്വതേ നിർജീവമാക്കുക

നിലവിൽ നിരവധിപോരായ്മകൾ ഉള്ള യുഎൽഎസ് സ്വതേ ഉപയോക്താക്കളെ അടിച്ചേൽപ്പിക്കുന്ന രീതിയിലാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോൾ നിലവിലുള്ള അവസ്ഥയിൽ ഈ എക്സ്റ്റൻഷൻ മലയാളം വിക്കിപീഡിയയിലും ഇതര മലയാളം വിക്കി സംരഭങ്ങളിലും സ്വതേ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനാണ് ഈ നിർദ്ദേശം. ഇങ്ങനെ ഒരു നിർദ്ദേശം വയ്ക്കാനുള്ള കാരണം ചുവടെ കൊടുക്കുന്നു.

  1. നാരായത്തിനോളം ഉപയോക്താവിനോട് സൗഹാർദ്ദപരമായ സംവിധാനമല്ല, യുഎൽഎസ്. മലയാളം ടൈപ്പ് ചെയ്യുന്നതെങ്ങനെ എന്ന് കണ്ടെത്താൻ തന്നെ (നാരായത്തെ അപേക്ഷിച്ച്) വളരെ പ്രയാസമാണ്.
  2. സെലക്ട് ചെയ്ത ഭാഷ മലയാളമാണോ ഇംഗ്ല്ലിഷാണോ എന്നറിയാൻ സാധിക്കുന്നില്ല.
  3. പലപ്പോഴും ctr+M inconsistently ആണ് പ്രവർത്തിക്കുന്നത്.
  4. ഫോണ്ടുകൾ ഉപയോക്താക്കളെ അടിച്ചേൽപ്പിക്കുന്നു.
  5. ഒരു പുതിയ ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം മലയാളം/ഇംഗ്ലീഷ് ഭാകൾ എങ്ങനെ ക്രമീകരിക്കണം എന്നത് കൂടുതൽ സങ്കീർണ്ണമാക്കുന്നു.
  6. Ctr+Z(Undo), പ്രവർത്തനം താറുമാറായി.
  7. എല്ലാത്തിനുപരി, ഈ എക്സ്റ്റൻഷൻ ഇൻസ്റ്റാൾ ചെയ്യാൻ സമൂഹസമവായം ലഭിച്ചിട്ടില്ല.
  8. തിരുത്തുന്നതിനിടെ മുകളിൽ വലതുവശത്തായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന കീബോർഡ് ശ്രദ്ധതിരിക്കുന്നു. ഇത് ഒരു വലിയ അലോസരമായാണ് തോന്നുന്നത്.
  9. തിരുത്തൽ ജാലകം തുറക്കാനും സേവ് ചെയ്യാനുമെടുക്കുന്ന സമയം മുൻപത്തെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
  10. എഡിറ്റിങ് കോളത്തിലെ ഫോണ്ടിനു വലിപ്പം വളരെ കൂടുതൽ.
  11. എഡിറ്റിങ് കോളത്തിൽ വലതുവശത്ത് മുകളിൽ ദൃശ്യമാകുന്ന ULS കോളം പകുതിയെ ദൃശ്യമാകുന്നുള്ളൂ. അതിനാൽ ലിപ്യന്തരണം തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ല. മാറ്റം വരുത്താൻ പിന്നെ എഡിറ്റിങ് കോളത്തിന്റെ അവസാനമോ തിരയൽ കോളത്തിലെ ക്ലിക്ക് ചെയ്ത് മാറ്റം വരുത്തണം.

മുകളിൽ പറഞ്ഞിരിക്കുന്നത് യുഎൽഎസിലെ ചില പ്രശ്നങ്ങൾ മാത്രമാണ്, ശ്രദ്ധയിൽ പെടാത്തത് ചേർക്കാം, ഇത്രയും പ്രശ്നങ്ങളുള്ള ടൂൾ ഇനി സമൂഹ സമവായമില്ലതെ ഇൻസ്റ്റാൾ ചെയ്യുന്നത് ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ഠിക്കാം. അതിനാൽ അടിയന്തിരമായി യു.എൽ.എസ് സ്വതവേ നിർജ്ജീവമാക്കാനും ഈ കാര്യത്തിൽ തീരുമാനം എടുക്കാൻ ചർച്ചയ്ക്ക് വയ്ക്കുന്നു.--KG (കിരൺ) 06:13, 1 ജൂലൈ 2013 (UTC)[മറുപടി]

നിർദേശം

"ഇപ്പോൾ നിലവിലുള്ള അവസ്ഥയിൽ ULS എന്ന മീഡീയവിക്കി എക്സ്റ്റെൻഷന്റെ സ്ഥാപനം മലയാളം വിക്കിമീഡിയ പദ്ധതികളിൽ പങ്കെടുക്കുന്ന ഉപയോക്താക്കൾക്കു് പലവിധത്തിലുമുള്ള ഉപയോക്താനുഭവപ്രശ്നങ്ങളും അസൗകര്യങ്ങളും സൃഷ്ടിക്കുന്നു. അതിനാൽ ULS-ന്റെ സാങ്കേതികമായ തകരാറുകൾ ഉപയോക്താക്കൾക്കു് സാമാന്യം തൃപ്തികരമായി പരിഹരിക്കപ്പെടുന്നതുവരേയും അതിന്റെ സ്വീകാര്യതയിൽ മലയാളം വിക്കിമീഡീയ സംരംഭങ്ങളിലെ ഉപയോക്താക്കൾ സമവായത്തിലെത്തിച്ചേരുന്നതുവരെയും ULS എക്സ്റ്റെൻഷൻ സ്വതേ നിർജീവമായ അവസ്ഥയിൽ മാത്രം ലഭ്യമാക്കണമെന്നു് നിർദ്ദേശിക്കുന്നു."

Translation of the proposal being voted here

"The newly introduced mediawiki extension that is forced onto Wikimedia users, have created various kinds of annoyances, inconveniences and user interface confusions to all levels of users (both readers and editors) at Malayalam (ml) Wikimedia projects.Therefore, until and unless all technical issues regarding ULS (as far as Malayalam language is concerned) are solved to the general content and satisfaction of Malayalam Wikimedia users and/or until the Malayalam user community reaches a common consensus on its acceptability, it is proposed that the ULS extension should be initially presented as disabled in all wikimedia projects."

അനുകൂലം

പ്രതികൂലം

  • എതിർക്കുന്നു മേല്പറഞ്ഞ കുഴപ്പങ്ങൾ എന്റെ ശ്രദ്ധയിൽ വന്നില്ല. ഫെഡോറയിലെ ഫയർഫോക്സ് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കും. ഇപ്പോൾ എഡിറ്റ് വിൻഡോയിൽ അക്ഷരങ്ങൾ ഭംഗിയായി കാണാൻ കഴിയുന്നു. യുഎൽഎസ് വേണ്ടാത്തവർക്ക് എഴുത്തുപകരണം പ്രവർത്തനരഹിതമാക്കാമല്ലോ . ഒരുകാരണവശാലും ഒഴിവാക്കരുത്. --Ranjithsiji (സംവാദം) 07:35, 2 ജൂലൈ 2013 (UTC)[മറുപടി]

നിഷ്പക്ഷം

സംവാദം

8-ഉം 9-ഉം പോയിന്റുകൾ ചേർത്തു.

യു.എൽ.എസ്. സ്ഥിരമായി ഡിസേബിൾ ചെയ്യാനുള്ള ഒരു ഓപ്ഷൻ ലഭിച്ചാലും മതിയാകും എന്നൊരു അഭിപ്രായമുണ്ട്. ഈ ബഗ് നോക്കൂ. --അജയ് ബാലചന്ദ്രൻ (സംവാദം) 07:37, 1 ജൂലൈ 2013 (UTC)[മറുപടി]

ULS ന്റെ ഇന്റെർഫെയ്സ് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. ഇതുമാറ്റി ഇപ്പോൾ സൈറ്റ്നോട്ടായി കാണിക്കുന്ന Reading Problems? Click here എന്ന ലിങ്ക് പോകുന്ന പേജിനെ കാര്യമായി ഒന്നു പണിഞ്ഞാൽ മതിയെന്നാണ് എന്റെ അഭിപ്രായം. കാരണം, ഇവിടെ പ്രധാനം വെബ്ഫോണ്ട് എനേബിൾ ചെയ്യുക എന്നതാണല്ലോ... വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമേ വെബ്ഫോണ്ട് ഉപയോഗിക്കേണ്ട ആവശ്യം വരുന്നുള്ളൂ ( windows xp യുടെ അപ്ഡേറ്റഡ് സർവീസ് പാക്കുകൾ ഇൻസ്റ്റാൾ ചെയ്യാത്തവർക്ക്, ...). ബാക്കി ULS -ഇൽ ഉള്ള കലാപരിപാടികളൊന്നും അത്ര പ്രധാനപ്പെട്ടതല്ല എന്നു കരുതുന്നു. അതുകൊണ്ട് ഈ പേജിനെ വേണ്ട രീതിയിൽ വികസിപ്പിച്ചാൽ മതിയാവില്ലേ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:46, 1 ജൂലൈ 2013 (UTC)[മറുപടി]

10,11,12 ചേർത്തു--Roshan (സംവാദം) 07:47, 1 ജൂലൈ 2013 (UTC)[മറുപടി]

ഹ ഹ!! ഇതെന്താ മത്സരിച്ച് ഇടുകയാണല്ലോ!! 4 ഉം 11 ഉം ഒന്നിച്ച് ചേർക്കാവുന്നതല്ലേ? - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 07:50, 1 ജൂലൈ 2013 (UTC)[മറുപടി]

ULS പിന്നീട് വരികയാണെങ്കിൽ ആദ്യമേ ഡിസേബിൾ ആയിരിക്കണം. ആവശ്യക്കാർക്ക് ഇനേബിൾ ചെയ്യാൻ ഓപ്ഷൻ വയ്ക്കുക. അല്ലാതെ ആദ്യമേ ഇനേബിൾ ചെയ്യരുത്. ഇതൊക്കെ ചെയ്താലും ആരോഹണ ക്രമത്തിൽ വേണം ഫോണ്ട് വിന്യസിപ്പിക്കാൻ.--Roshan (സംവാദം) 07:52, 1 ജൂലൈ 2013 (UTC)[മറുപടി]

4ഉം 11ഉം ഒന്നാക്കിയാലും രണ്ടിലും ഉള്ളടക്കം രണ്ടാണ്. 11 ൽ മീരയ്ക്കാണ് പ്രാധാന്യം. ആരോഹണ ക്രമത്തിൽ വേണം ഫോണ്ട് വിന്യസിപ്പിക്കാൻ.--Roshan (സംവാദം) 07:52, 1 ജൂലൈ 2013 (UTC)[മറുപടി]

പോരായ്മ പരിഹരിച്ചിട്ട് ഇടാം എന്നും പറഞ്ഞിട്ടുണ്ട്. ട്ടോട്ടോ ച്ചാനേ.--Roshan (സംവാദം) 07:54, 1 ജൂലൈ 2013 (UTC)[മറുപടി]

@ടോട്ടോച്ചാൻ, പോരായ്മകൾ പരിഹരിച്ചിട്ട്, സമൂഹസമവായത്തിനു ശേഷം ഇവിടെ ഇൻസ്റ്റാൾ ചെയ്യുന്നതിന് ഇവിടെ ആരും എതിരല്ല. നിലവിലെ പ്രശ്നങ്ങൾ മുകളിൽ ആളുകൾ അക്കമിട്ട് നിരത്തിയത് ശ്രദ്ധിക്കുമല്ലോ?--KG (കിരൺ) 09:27, 1 ജൂലൈ 2013 (UTC)[മറുപടി]

യു.എൽ.എസ് സ്വതേ നിർജ്ജീവമാക്കിയാലും നാരായത്തിന്റെ ഗുണം (മലയാളത്തിൽ തിരുത്തുമ്പോൾ മഞ്ഞനിറമാകുക) ലഭിക്കുമോ? നാരായവും യു.എൽ.എസുമുണ്ടാവുകയും ഇതിലൊന്ന് തിര‌ഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യുന്ന സംവിധാ‌നം സാദ്ധ്യമാണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:00, 2 ജൂലൈ 2013 (UTC)[മറുപടി]

യു.എൽ.എസ്. സ്വതേ നിർജ്ജീവമാക്കാനും ആവശ്യക്കാർക്ക് എനേബിൾ ചെയ്യിക്കാനുമുള്ള സൗകര്യം ഇപ്പോൾ നിലവിലില്ല. bugzilla:46306 കാണുക. ഇങ്ങനെയൊരു സൗകര്യമേ ആവശ്യമില്ലെന്നാണ് ഡെവലപ്പർമാരുടെ വാദം. നിലവിലെ സാഹചര്യത്തിൽ ചെയ്യാവുന്നത് യു.എൽ.എസ്. ഒഴിവാക്കുക എന്നതാണ്. ഇക്കാര്യത്തിന് വിക്ഷ്ണറിക്കു വേണ്ടിയുള്ള ബഗ്ഗിട്ടതിൽ നിന്ന് യു.എൽ.എസ്. ഒഴിവാക്കില്ലെന്നാണ് ഇതുവരെ ഡെവലപ്പർമാരുമായുള്ള സംവാദത്തിൽ നിന്ന് മനസിലായത്. യു.എൽ.എസ്. ഒഴിവാക്കിയാൽ നാരായം എനേബിൾ ചെയ്തുതരുകയുമില്ല.
യു.എൽ.എസ്. ഒഴിവാക്കിയാൽ, നാരായം ലോക്കൽ ലെവലിൽ ഇംപ്ലിമെന്റ് ചെയ്യാൻ നമുക്കാകും.

//നാരായവും യു.എൽ.എസുമുണ്ടാവുകയും ഇതിലൊന്ന് തിര‌ഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയും ചെയ്യുന്ന സംവിധാ‌നം സാദ്ധ്യമാണോ?//

നാരായം ഉപയോക്താക്കൾക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ പറ്റും. പക്ഷേ യു.എൽ.എസ്. പറ്റില്ല. --Vssun (സംവാദം) 05:22, 2 ജൂലൈ 2013 (UTC)[മറുപടി]

  1. യു.എൽ.എസിന്റെ ഇൻപുട്ട് മെത്തേഡ് ഡിസേബിൾ ചെയ്യുക
  2. സിസ്റ്റം ഫോണ്ട് തിര‌ഞ്ഞെടുക്കുക
എന്നിവ ചെയ്താൽ വേഗക്കുറവിന്റെയും ഫ്ലിക്കർ ചെയ്യുന്ന കീബോർഡ് ഐക്കണിന്റെയും ചെറിയ അക്ഷരങ്ങളുടെയും തിരുത്തൽ ജാലകത്തിലെ വലിയ അക്ഷരങ്ങളുടെയും മറ്റും പ്രശ്നം ഇല്ലാതെയാകുന്നുണ്ട്.
ഇതു രണ്ടും ചെയ്തശേഷം കീമാജിക് ഉപയോഗിച്ചാണ് ഞാനിപ്പോൾ ടൈപ്പ് ചെയ്യുന്നത്. ലോക്കലായി ഇൻപുട്ട് ലാംഗ്വേജ് തിരിച്ചറിയാൻ സാധിക്കുന്ന സംവിധാനമെന്തെങ്കിലും (നാരായത്തിൽ മലയാളത്തിന് മഞ്ഞ നിറം കാണിച്ചിരുന്നപോലെ) സ്ഥാപിച്ചാൽ - ഇത് സാദ്ധ്യമാണോ എന്നുതന്നെ എനിക്കറിയില്ല - നിലവിൽ യു.എൽ.എസ്. മൂലമുള്ള സാങ്കേതികപ്രശ്നങ്ങളെല്ലാം ഇല്ലാതാവുമോ? (കമ്യൂണിറ്റിയുടെ അനുമതിയില്ലാതെ യു.എൽ.എസ്. കൊണ്ടുവന്നു, ഫോണ്ട്/ഫോണ്ടുകൾ അടിച്ചേൽപ്പിക്കുന്നു എന്ന നൈതികപ്രശ്നങ്ങൾ അല്ല ഉദ്ദേശിച്ചത്.)--അജയ് ബാലചന്ദ്രൻ (സംവാദം) 05:47, 2 ജൂലൈ 2013 (UTC)[മറുപടി]
മുകളിൽ അക്കമിട്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ഞാൻ അനുഭവിക്കുന്നു. നാരായം നീല നിറമല്ലായിരുന്നോ?--റോജി പാലാ (സംവാദം) 07:43, 2 ജൂലൈ 2013 (UTC)[മറുപടി]
@Renjith, ഇവിടെ എല്ലാ ഉപയോക്താക്കളും ലിനക്സ് അല്ല ഉപയോഗിക്കുന്നത്, ലിനക്സ് ഓസ് ഉപയോഗിക്കുന്നവർക്ക് അല്ലെങ്കിൽകൂടിയും ഫോണ്ട് പ്രശ്നമോ, യു.എൽ.എസിന്റെ ആവശ്യമൊ ഇല്ല,അതുപോലെ എഴുത്തുപകരണം പ്രവർത്തന രഹിതമാക്കിയാൽ മലയാളത്തിൽ ടൈപ്പ് ചെയ്യാൻ എങ്ങനെ സാധിക്കും? --KG (കിരൺ) 07:45, 2 ജൂലൈ 2013 (UTC)[മറുപടി]


ഉപയോക്താക്കളുടെ ഇഷ്ടാനുസരണം ULS നിർജ്ജീവമാക്കാനുള്ള സൗകര്യം ബഗ്ഗ്സില്ലയിൽ ആവശ്യപ്പെട്ടപ്പോൾ വളരെ അപലപനീയമായ നിലപാടാണു് വിക്കിമീഡിയ ജീവനക്കാർ കൈകൊണ്ടതു് അതിന്റെ കണ്ണികൾ പിന്നെ . ഒരു വാണിജ്യസ്ഥാപനത്തിന്റെ പോലുള്ള നിലപാടുകളെടുക്കുന്നതു് വിക്കിമീഡിയ ഫൗണ്ടേഷനു് യോജിച്ചതല്ല. ഇതിനായുള്ള മിക്ക സംവാദവേദികളിലും ഇത്തരം ഏകപക്ഷിയ നിലപാടു് കാണാം. ഇവിടെ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടു്.

  • വിക്കിമീഡിയ ഫൗണ്ടേഷൻ വികസിപ്പിക്കുന്നതു് സ്വതന്ത്രസോഫ്റ്റ്‌വെയറുകളാണു്. Agile മാതൃകയിലാണു് പൊതുവേ സ്വതന്ത്രസോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നതു്. അതുപ്രകാരം സ്വതന്ത്രസോഫ്റ്റ്‌വെയർ വികസനത്തിന്റെ എല്ലാഘട്ടങ്ങളിലും ഉപയോക്താക്കളുടെ അഭിപ്രായത്തിനു് മുഖ്യപരിഗണനയാണു് നൽകുന്നതു്. അതിനു് പകരമായാണു് വാണിജ്യസ്ഥാപനങ്ങളു‍ടെ hierarchy ഘടന മാതൃകയാക്കി സംസാരിക്കുന്നതു്.
  • വിക്കിമീഡിയ ഫൗണ്ടേഷൻ ജനങ്ങളുടെ സംഭാവനായാൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു്. ലാഭാധിഷ്ഠിതമല്ല. അവിടത്തെ ജീനക്കാരാണു് വാണിജ്യസ്ഥാപനങ്ങളു‍ടെ hierarchy ഘടന മാതൃകയാക്കുന്നതെന്നതു് പരിതാപകരമാണു്.
  • വാണിജ്യസ്ഥാപനങ്ങൾ പോലും അവയുടെ ഉല്പന്നത്തിന്റെ ഉപയോക്താക്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇതിലും മെച്ചപ്പെട്ട സഹിഷ്ണുതയോടെയാണു് സമീപിക്കാറു്.

ബഹുഭൂരിപക്ഷം ഉപയോക്താക്കളുടെ അഭിപ്രായംപോലും പരിഗണിക്കില്ലെന്ന വിക്കിമീഡിയ ഫൗണ്ടേഷൻ നിലപാടു്, തികച്ചും ജനാധിപത്യധ്വംസനമാണു്.അതിനെതിരേയും വ്യക്തവും പരസ്യവുമായ നിലപാടു് നമ്മൾ സ്വീകരിക്കേണ്ടതുണ്ടു്. അതിനായി ആൾക്കാരുടെ അഭിപ്രായം തേടാൻ ഏതുവേദിയാണു് ഉപയോഗിക്കേണ്ടതു് ? --അനിലൻ (സംവാദം) 08:41, 2 ജൂലൈ 2013 (UTC)[മറുപടി]

@അനിലൻ - മെറ്റാവിക്കിയാണ് ഇത്തരം കാര്യങ്ങൾക്ക് അഭിപ്രായസമന്വയങ്ങൾക്കുപയോഗിക്കാവുന്ന ഒരു വേദി. --Vssun (സംവാദം) 10:22, 2 ജൂലൈ 2013 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ വിഷ്വൽ എഡിറ്റർ ഇന്നലെ നിലവിൽ വന്നു. ഇത് യു.എൽ.എസ്. അടിസ്ഥാനമാക്കിയുള്ളതാണ്. ജൂലൈ 29-ന് ഇത് എല്ലാ വിക്കിയിലും വരും എന്ന് പറയുന്നു. ഇത് എഡിറ്റിംഗ് കൂടുതൽ സ്ലോ ആക്കുമോ? ഈ സംവിധാനം ലോഗോൺ ചെയ്യാത്ത ഉപയോക്താക്കൾക്കും ലഭ്യമാക്കാനാകണം യു.എൽ.എസ്. സ്വതേ നിർജ്ജീവമാക്കില്ല എന്ന് പറയുന്നത്. പക്ഷേ വിക്കി മാർക്കപ് ലാംഗ്വേജ് അറിയാവുന്നവർക്ക് ഇത് വേണ്ട എന്ന് തോന്നിയാൽ നിർജ്ജീവമാക്കാൻ ഒരു ഓപ്ഷൻ ലഭ്യമാക്കേണ്ടതല്ലേ? എന്തായാലും വിഷ്വൽ എഡിറ്റിംഗ് പുതിയ ഉപയോക്താക്കൾക്ക് (നല്ല ഇന്റർനെറ്റ് സ്പീഡുണ്ടെങ്കിൽ) സ്വീകാര്യമായിരിക്കാനാണ് സാദ്ധ്യത. --അജയ് ബാലചന്ദ്രൻ (സംവാദം) 13:09, 2 ജൂലൈ 2013 (UTC)[മറുപടി]

"Except for input methods, all other ULS functionalities will have no user interface that allows it to be disabled." എന്നാണ് ബഗ്സില്ലയിലെ നിലപാട്. --അജയ് ബാലചന്ദ്രൻ (സംവാദം) 13:11, 2 ജൂലൈ 2013 (UTC)[മറുപടി]

//ഇംഗ്ലീഷ് വിക്കിയിൽ വിഷ്വൽ എഡിറ്റർ] ഇന്നലെ നിലവിൽ വന്നു. ഇത് യു.എൽ.എസ്. അടിസ്ഥാനമാക്കിയുള്ളതാണ്.// ഇത് വ്യക്തമായില്ല. വിഷ്വൽ എഡിറ്ററിന് യു.എല്ലെസുമായി ഡിപ്പൻഡൻസി ഉള്ളതായി അറിയില്ല. ഉണ്ടാവാനും വഴിയില്ല. ഉണ്ടെങ്കിൽ ഇതിനോടകം വിഷ്വൽ എഡിറ്ററിനൊപ്പം യു.എൽ.എസും അവിടെ വരേണ്ടതല്ലേ? ഇനി വിഷ്വൽ എഡിറ്റർ ആവശ്യമില്ലാത്തവർക്ക് അത് ഒഴിവാക്കാനുള്ള സൗകര്യവും ഇംഗ്ലീഷ് വിക്കിയുടെ പ്രിഫറൻസസിലുണ്ട്. മലയാളം വിക്കിപീഡിയയിലും വിഷ്വൽ എഡിറ്ററുണ്ട്. നിലവിൽ അത് ബീറ്റയാണ്. ആവശ്യമുള്ളവർക്ക് മാത്രം എനേബിൾ ചെയ്ത് ഉപയോഗിച്ചുനോക്കാം. --Vssun (സംവാദം) 16:07, 2 ജൂലൈ 2013 (UTC)[മറുപടി]

@സുനിൽ. / / ഇത് വ്യക്തമായില്ല. വിഷ്വൽ എഡിറ്ററിന് യു.എല്ലെസുമായി ഡിപ്പൻഡൻസി ഉള്ളതായി അറിയില്ല. / / എന്റെ തെറ്റിദ്ധാരണയായിരുന്നു എന്നാണ് തോന്നുന്നത്. പേജ് സെറ്റിംഗ്സിലെ ലാംഗ്വേജസ് എടുത്തു നോക്കിയപ്പോൾ തോന്നിയതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 03:54, 3 ജൂലൈ 2013 (UTC)[മറുപടി]

നാരായത്തെ അപേക്ഷിച്ച്, യു.എൽ.എസിലെ ഐം.എം.ഇയുടെ കീബോർഡിനോടുള്ള പ്രതികരണം പരിതാപകരം എന്നേ പറയേണ്ടു. വേഗം / ബാൻഡ്‌വിഡ്ത് കുറഞ്ഞ നെറ്റ്‌വർക്കാണെങ്കിൽ പറയുകയും വേണ്ട. അറ്റകൈയ്ക്ക് ജാവാസ്ക്രിപ്റ്റ് ഉപയോഗിച്ചു തന്നെ ജെക്വറി ഉപയോഗിച്ച് load() ചെയ്യുന്ന മോഡ്യൂളുകൾ ഒഴിവാക്കാമെന്ന് വിചാരിച്ചാലും ആദ്യം ലോഡ് ചെയ്തശേഷം മാത്രമേ ഒഴിവാക്കാനിടയുള്ളു.--പ്രവീൺ:സം‌വാദം 07:48, 3 ജൂലൈ 2013 (UTC)[മറുപടി]
ഇതാ പുതിയ ഒരു ഉപയോക്താവിന്റെ സംശയം ഉല്ലാസ രാജാക്കന്മാർ ആരെങ്കിലും മറുപടി നൽകുക.--റോജി പാലാ (സംവാദം) 12:00, 3 ജൂലൈ 2013 (UTC)[മറുപടി]

എന്റെ നോട്ടത്തിൽ യു.എൽ.എസ്. ഐ.എം.ഇ.യുടെ മറ്റൊരു പ്രധാന പ്രശ്നം എന്തെന്നാൽ, ഉപയോക്താവിന് മലയാളത്തിലെങ്ങനെയെഴുതും എന്ന വഴി കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ്. നാരായത്തിൽ മലയാളത്തിലെഴുതുക എന്ന് മുകളിൽത്തന്നെ അതൊരു ലിങ്കായി നൽകിയിരുന്നു. എന്നാൽ ഇപ്പോഴത് തിരുത്തൽ പെട്ടികളുടെ മൂലക്ക് പ്രത്യക്ഷപ്പെടുന്ന ഐക്കണും, സൈഡ്ബാറിലുള്ള പൽച്ചക്രവുമാണ്. ഇത് നാരായത്തോളം ഇക്കാര്യം ഉപയോക്താവിനോട് സംവദിക്കുന്നില്ല എന്നാണ് ഞാൻ കരുതുന്നത്. ഇത് വേണെങ്കിൽ നമുക്കൊരു പോയിന്റായി മുകളിൽ ഉൾപ്പെടുത്താം. --Vssun (സംവാദം) 04:34, 4 ജൂലൈ 2013 (UTC)[മറുപടി]

വിക്കി സൈറ്റിൽ മുകളിൽ ഉള്ള "Change Malayalam Font" വിഭാഗത്തിൽ ഫോണ്ട് മാറ്റി നോക്കിയാൽ മതി, ഫോണ്ട് വ്യത്യാസം തിരിച്ചറിയാൻ. ഉപകാരപെദമെന്നു തോന്നുന്നു. --♥Aswini (സംവാദം) 09:21, 5 ജൂലൈ 2013 (UTC)[മറുപടി]
  • ഈ നിർദ്ദേശം അവതരിപ്പിച്ചിട്ട് ഏഴുദിവസം കഴിഞ്ഞു. Add an option to disable ULS എന്ന ബഗ്ഗ് 46306 RESOLVED WONTFIX ആയി ക്ലോസ്സ് ചെയ്തിരിക്കുന്നു. ബഗ് വീണ്ടും തുറക്കുക /പുതിയത് ആരംഭിക്കുക / ബുധനാഴ്ച മെറ്റയിലെ IRC ചാറ്റിൽ പങ്കെടുക്കുക / മീഡിയാവിക്കി സംവാദത്തിൽ ഇടപെടുക എന്നീകാര്യങ്ങൾക്കും കൂടി മുകളിൽ വോട്ട് ചെയ്തവർ മുൻകൈയ്യെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. --Adv.tksujith (സംവാദം) 16:58, 8 ജൂലൈ 2013 (UTC)[മറുപടി]
Satus REOPENED ആണ്. എല്ലാവരും ചർച്ച കാണുക. വോട്ടു ചെയ്യുക.--Vinayaraj (സംവാദം) 17:16, 8 ജൂലൈ 2013 (UTC)[മറുപടി]

രണ്ടുപേരും വെവ്വേറെ ബഗ്ഗുകളാണ് പറഞ്ഞത്. ഇവിടെ ചർച്ച ചെയ്യുന്ന വിഷയത്തിന് പുതിയ ബഗ്ഗിടുകയാണ് വേണ്ടത്. --Vssun (സംവാദം) 17:21, 8 ജൂലൈ 2013 (UTC)[മറുപടി]

എഴുത്തുപകരണം ഇല്ലാതാകുമ്പോൾ

പുതിയ ബഗ് 51019 ഇട്ടിട്ടുണ്ട്.--KG (കിരൺ) 09:16, 9 ജൂലൈ 2013 (UTC)[മറുപടി]
For enabling Narayam raised a new bug 51021 .--KG (കിരൺ) 09:58, 9 ജൂലൈ 2013 (UTC)[മറുപടി]
  • അതിന് ഒരു വോട്ട് ചെയ്തേക്കാം. ഇപ്പോൾ എല്ലാം ഗുലുമാലായിരിക്കുകയാണ് ! എഴുത്തുപകരണം ഒന്നുമേ ഇല്ലൈ... ആളുകൾ ചീത്തവിളി തുടങ്ങും :) --Adv.tksujith (സംവാദം) 10:03, 9 ജൂലൈ 2013 (UTC)[മറുപടി]

നാരായത്തിന് ഇനി സപ്പോർട്ടില്ല എന്ന് ബഗ്സില്ലയിലെ ചേട്ടന്മാർ പറയുന്നുണ്ടായിരുന്നല്ലോ? നാരായം ഇനി എനേബിൾ ചെയ്ത് തരുമോ? ഇല്ലെങ്കിൽ സുനിൽ പറഞ്ഞപോലെ ലോക്കലായി നാരായം എനേബിൾ ചെയ്യാൻ സാധിക്കുമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:15, 9 ജൂലൈ 2013 (UTC)[മറുപടി]

നാരായം ലോക്കലായി ചെയ്യാനാകുമെന്ന കാര്യം ഉറപ്പാണ്. നമ്മൾ ഇത് പണ്ട് ലോക്കലായിത്തന്നെയാണല്ലോ ഉപയോഗിച്ചിരുന്നത്. അതിനുശേഷമല്ലേ ഗ്ലോബലായത്. ചെയ്തുതരില്ല എന്നു പറഞ്ഞാൽ ആ വഴിനോക്കാവുന്നതാണ്. --Vssun (സംവാദം) 10:18, 9 ജൂലൈ 2013 (UTC)[മറുപടി]

ചോട്ടന്മാർ അതുതന്നെ പറഞ്ഞു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:21, 9 ജൂലൈ 2013 (UTC)[മറുപടി]

ബഗ്സില്ലയിൽ ശരിയാക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ലോക്കലായി നാരായം സ്ഥാപിക്കാനുള്ള നടപടി എടുക്കേണ്ടതല്ലേ? കാത്തിരിക്കുന്നതിൽ വലിയ കഴമ്പില്ല എന്ന് തോന്നുന്നു. കാത്തിരിക്കുന്ന സമയത്ത് ടൈപ്പിംഗ് ടൂൾ ഇല്ലാതിരിക്കുന്നത് അത്ര നല്ലതല്ല എന്നാണ് എന്റെ അഭിപ്രായം. --അജയ് ബാലചന്ദ്രൻ (സംവാദം) 10:24, 9 ജൂലൈ 2013 (UTC)[മറുപടി]

ലോക്കലി എനേബിൾ ചെയ്യേണ്ടി വരും--KG (കിരൺ) 11:55, 9 ജൂലൈ 2013 (UTC)[മറുപടി]
ഇന്ന് നടന്ന സംഭവവികാസങ്ങൾ കണ്ടാൽ തോന്നുന്നത് ഡവലപ്പർ ഏമാന്മാർ നമുക്കിട്ട് പണിതന്നതാണ് എന്നാണ്. നിങ്ങളെങ്ങനെ ഇനി ടൈപ്പും എന്ന് ഞങ്ങളൊന്നു കാണട്ടെ എന്നുതന്നെയാനവർ പറയാതെ പറയുന്നത്. നാരായം കൊണ്ടുവന്നാലും മീഡീയവിക്കി പുതുക്കുന്നതിനനുസരിച്ച് അതിനെയും പുതുക്കേണ്ടി വരും എന്നതിനാൽ അവർക്കറിയാം ഇതുകൊണ്ട് അധികകാലം ഇവർ ഓടില്ല എന്ന്... Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 12:26, 9 ജൂലൈ 2013 (UTC)[മറുപടി]
ചർച്ചകളിലൂടെയും ബഗ്ഗുകളിലൂടെയും നാം ആവശ്യപ്പെട്ട മാറ്റങ്ങളല്ല ഇപ്പോൾ അവർ ചെയ്തുതന്നിരിക്കുന്നതു്. ഇതുതന്നെ ഭേദം എന്നു കരുതി ഇതിനെതിരെ പ്രതികരണശൂന്യരായിരിക്കുകയോ എന്തോ മികച്ച നേട്ടം കൊയ്തു എന്നു കരുതി സമാശ്വസിക്കുകയോ അല്ല നാം ചെയ്യേണ്ടതു് എന്നു് അഭിപ്രായപ്പെടുന്നു. വിശ്വപ്രഭViswaPrabhaസംവാദം 12:48, 9 ജൂലൈ 2013 (UTC)[മറുപടി]
ഞാനിപ്പോ എല്ലാം ഒന്നുകൂടി വായിച്ചു . The bug says "As per community consensus please disable ULS extension by default across all Malayalam wiki projects. We are facing lots of issues with ULS such as functional as well as User friendly problems. Also please don't install this extension until community agree with the changes. " https://bugzilla.wikimedia.org/show_bug.cgi?id=51019 .
I think "please don't install this extension until community agree with the changes." means uninstalling it. ബഗ്ഗിലെ തെറ്റിനു് ഡെവലപ്പർമാരെ തെറിപറഞ്ഞിട്ടെന്തുകാര്യം . I think the community consensus is also not very clear on what community want apart from the demand for disabling . അതാദ്യം തിരുത്തൂ . -‌‌‌‌അനിവർ അരവിന്ദ് (സംവാദം) 15:01, 9 ജൂലൈ 2013 (UTC)[മറുപടി]
പെട്ടെന്നു ഈ ബഗ്ഗ് റിസോൾവാവാനും അതായിരിക്കണം കാരണം. ഇതിനു് പുതിയ ഡെവലപ്മെന്റ് വേണ്ടല്ലോ . യുഎൽഎസ് ഗോബലി ഡിസേബിൾ ചെയാനുള്ള ഓപ്ഷൻ വേണമെന്ന ബഗ്ഗിനു് Resolved Wont fix എന്ന തീരുമാനമല്ലേ ഉള്ളതു് . ഡിസേബിൾ ചെയ്യാനുള്ള ഓപ്ഷൻ നൽകൽ ഫൌണ്ടേഷന്റെ അജണ്ടയിലില്ലെന്നു അവർ വ്യക്തമാക്കിയതുമാണു്. ഈ ബഗ്ഗ് പുതിയ ഫീച്ചർ അല്ലല്ലോ മൊത്തം എടുത്തുമാറ്റാനല്ലേ ആവശ്യപ്പെട്ടതു് -അനിവർ അരവിന്ദ് (സംവാദം) 15:05, 9 ജൂലൈ 2013 (UTC)[മറുപടി]
ദയവു ചെയ്ത് ബഗിനെ വളച്ചൊടിക്കാതെ, ബഗിൽ എന്തെങ്കിലും ആശയക്കുഴപ്പംമുണ്ടങ്കിൽലതു ചോദിച്ചിട്ട് ഫിക്സ് ചെയ്താൽ മതിയല്ലോ? ബഗ് ഫിക്സ് ചെയ്യാനുണ്ടായ ആക്രാന്തം റീഓപ്പൺ ചെയ്തപ്പോൽ കാണുന്നില്ലല്ലോ? അതിന്റെ അർത്ഥംിവിടെ നമ്മളെ വടിയാക്കുക തന്നെയാണ്.--KG (കിരൺ) 15:17, 9 ജൂലൈ 2013 (UTC)[മറുപടി]
നമ്മൾ നാരായത്തിനു മുമ്പ് എത്രയോ വേർഷനുകൾ അങ്ങനെ പരിപാലിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാറ്റം ഒരു സൊലൂഷനല്ല എന്നതാണ് പ്രശ്നം. സത്യം പറഞ്ഞാൽ പ്രതികാരം വല്ലതും ചെയ്യണമെന്നുണ്ടായിരുന്നെങ്കിൽ വിക്കിമീഡിയരായിരുന്നു ചെയ്യേണ്ടത്. :-( ശക്തമായ ഒരു ആർ.എഫ്.സി. ഇടുകയും, ആ കാണിച്ച വൃത്തികേടിനുപകരം യു.എൽ.സ് സ്വതേ ഡിസേബിൾ ചെയ്യുകയും, ആവശ്യക്കാർക്ക് എനേബിൾ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കുകയുമാണ് വേണ്ടത്. ഡെവലപ്പർമാർ സന്നദ്ധപ്രവർത്തകരല്ലാത്തതിനാൽ പ്രത്യേകിച്ചും --പ്രവീൺ:സം‌വാദം 12:55, 9 ജൂലൈ 2013 (UTC)[മറുപടി]
നമ്മൾ തന്നെ ഉണ്ടാക്കിയ പ്രശ്നമാണിത്. ബഗ് ഇടുന്നതിനുമുൻപായി അതിന്റെ വാചകങ്ങളും ഇവിടെ ചർച്ചചെയ്യേണ്ടിയിരുന്നു. വെബ്ഫോണ്ട് പ്രശ്നത്തിനേക്കുളുപരി അനവധി വിഷയങ്ങൾ ഉണ്ടായിരുന്ന സങ്കീർണ്ണമായ ഒന്നായിരുന്നു ഈ ചർച്ച. ഇനിയിപ്പോൾ 51019 എന്ന ബഗ് റീഓപ്പൺ ചെയ്തിട്ടുള്ളതിൽ അഡിഷണൽ കമന്റായി ഇവിടെ നടന്ന ചർച്ചയുടെ സാരാംശം എഴുതിയാൽ മതിയോ അതോ മറ്റൊരു ബഗ് ഫയൽ ചെയ്യണോ എന്ന് തീരുമാനിക്കണം. ആളുകൾ നിരവധിപേർ ടൈപ്പിംഗ് ടൂൾ തിരക്കി ഓടുന്നുണ്ട്... --Adv.tksujith (സംവാദം) 15:36, 9 ജൂലൈ 2013 (UTC)[മറുപടി]
ഇത് നമ്മളെ ആക്കാൻ വേണ്ടി മാത്രമുള്ളവരുടെ തീരുമാനമായിരുന്നു, അതിനാണ് പലരും ബഗ്ഗിലെ വാചകത്തിനെക്കുറിച്ച് കസർത്ത് പറയുന്നത്, ബഗ്ഗിട്ട് അഞ്ച് മിനിട്ടുനുള്ളിൽ തെറ്റായ ഫിക്സ് തന്ന ഡെവലപ്പർമാർ നമ്മൾ ബഗ്ഗ് റീഓപൺ ചെയ്തിട്ട് ഒന്നു തിർഞ്ഞു നോക്കിയതുപോലുമില്ല, അതൊലൊരാൾ ഇനി ccയിൽ പോലുംമില്ല എന്നു പറഞ്ഞ് ഓടിയിട്ടുമുണ്ട്.--KG (കിരൺ) 16:04, 9 ജൂലൈ 2013 (UTC)[മറുപടി]
വളച്ചൊടിക്കുന്നൊന്നുമില്ല കിരൺഗോപി, വായിച്ചിട്ടു തോന്നിയതു പറഞ്ഞതാണു്. വടിയാക്കാൻ വടി ഇവിടെനിന്നും ഇട്ടുകൊടുത്തു എന്നുള്ള തോന്നലാണു്. ഫോണ്ട് സ്വതേയല്ലാതാക്കാനുള ബഗ്ഗു മാത്രം മതിയായിരുന്നു എന്നാണു് ഇപ്പോഴും എന്റെ വ്യക്തിപരമായ അഭിപ്രായം. യുഎൽഎസ് ഡിസേബിൾ ചെയ്യുക എന്ന ആവശ്യം മലയാളം വിക്കി പ്രൊജക്റ്റുകൾക്കു മാത്രമായി ഉയർത്തിയിട്ടു കാര്യവുമില്ല. അതു ജനറിക്കായി ഉയർത്തേണ്ടതായിരുന്നു. ഇവിടെ വോട്ടവകാശമില്ലാത്തതിനാലും എന്തുപറഞ്ഞാലും ചുമ്മാ വ്യക്തിപരമായി ആക്രമിക്കാനും കുറെപ്പേരിറങ്ങും എന്നതുകൊണ്ടു മിണ്ടാതിരുന്നെന്നു മാത്രം. -‌‌‌‌‌‌അനിവർ അരവിന്ദ് (സംവാദം) 16:48, 9 ജൂലൈ 2013 (UTC)[മറുപടി]
അനിവർ നമ്മൾ ULS ഡിസേബിൾ ചെയ്യാൻ ആരോടും പറഞ്ഞിട്ടില്ല, സ്വതേ വേണ്ട എന്നു മാത്രമാണാവശ്യപ്പെട്ടത് അതിന്റെ കാര്യം നിരവധി ബഗ്ഗുകൾ, യൂസർ ഫ്രണ്ടി അല്ല, ഫോണ്ടുകളടിച്ചേൽപ്പിക്കുന്നു, ഡിസേബിൾ ചെയ്യാൻ പറ്റാതിരിക്കുക. നമ്മളായി വടി ഇട്ട് കൊടുത്തതല്ല ആളെ പട്ടിയാക്കുന്ന സ്വഭാവം കാണിച്ചത് ഡെവലപ്പർ തന്നെയാണ്. അല്ലെങ്കിൽ റീഓപ്പൺ ചെയ്തിട്ട് ആറ് മണിക്കൂർ ആയിട്ടും ഫിക്സ് ചെയ്യാൻ കാണിച്ച വ്യഗ്രത ഇപ്പോൾ കാണിക്കാത്തത് എന്ത്?--KG (കിരൺ) 17:06, 9 ജൂലൈ 2013 (UTC)[മറുപടി]
ഡവലപ്പറണ്ണന്മാർ പണിയായിട്ട് തന്നെ തന്നതാണെന്ന് എല്ലാവർക്കും ബോദ്ധ്യമായല്ലോ? ഇനി ടൈപ്പിങ് റ്റൂൾ പുറമേ ചേർക്കുകയാണ് വഴിയെങ്കിൽ അതു ചെയ്യുക. അല്ലാതെ വീണ്ടും വീണ്ടും ചെന്ന് ബഗ്ഗിടുന്നതുകൊണ്ടോ ഘോരഘോരം പ്രസംഗിച്ചതുകൊണ്ടോ കാര്യമില്ല തന്നെ. ഈ തീരുമാനത്തിൽ നിന്നും ഒരു കാര്യം മനസ്സിലാക്കുക.

അവരുടെ തീരുമാനം പോലെ കാര്യങ്ങൾ (ഡിഫാൾട്ട് ഫോണ്ട് മീര+ഉല്ലാസം ) കൊടുക്കുക. അല്ലെങ്കിൽ വിക്കിസമൂഹം സ്വന്തം നിലയിൽ ടൂളുകൾ ചേർക്കാനുള്ള തീരുമാനം കൈക്കൊള്ളുക. കീമാൻ, കീമാജിക്, വരമൊഴി, തുടങ്ങിയ ടൂളുകൾ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക.--സുഗീഷ് (സംവാദം) 06:15, 10 ജൂലൈ 2013 (UTC)[മറുപടി]

ULS പ്രശ്നപരിഹാരം

എറിക് മ്യൂള്ളറുടെ ഒടുവിലെ [(https://bugzilla.wikimedia.org/show_bug.cgi?id=51019#c22) കമന്റ്] ശ്രദ്ധിച്ചുകാണുമല്ലോ. ഇലയ്ക്കും മുള്ളിനും കേടില്ലാതെ ഈ ഗൗരവമായ പ്രതിസന്ധിക്കു് ഒരു പരിഹാരമെന്ന നിലയിൽ നമുക്കു സമ്മതിച്ചുകൊടുക്കാവുന്ന ഒരു താൽക്കാലികപ്രതിവിധിയാണു് അതു് എന്നു തോന്നുന്നു.

ഇതനുസരിച്ചു്,

  1. ULS എല്ലാ അവസരത്തിലും ലഭ്യമാവുന്ന അവസ്ഥയിലായിരിക്കും.
  2. ULS-നുള്ളിൽ ഓരോ ഭാഷയ്ക്കും ഏതു് ഇൻപുട്ട് മെത്തേഡ് വേണം എന്നു തീരുമാനിക്കാനുള്ള (സ്ഥിരമായി സെറ്റ് ചെയ്യാനുള്ള) ഓപ്ഷനുകൾ ലോഗിൻ ചെയ്ത യൂസർമാർക്കെല്ലാം ലഭിക്കും.
  3. സാങ്കേതികപിന്തുണ തുടരാൻ വിക്കിമീഡിയയുടെ ഡെവലപ്പർമാർക്കു് തടസ്സങ്ങൾ ഉള്ളതുകൊണ്ടു്, നാരായം ബിൽട്ട്-ഇൻ ആയോ ഒരു എക്സ്റ്റെൻഷൻ എന്ന നിലയിലോ തുടർന്നു് ലഭ്യമാവില്ല. എന്നാൽ കമ്യൂണിറ്റിയുടെ സ്വന്തം നിലയ്ക്കു് ഇത്തരം ടൂളുകൾ വേണമെങ്കിൽ, സാദ്ധ്യമെങ്കിൽ യൂസർ സ്ക്രിപ്റ്റുകളായി ചേർക്കാവുന്നതാണു്.
  4. തുടക്കത്തിൽ (initially as one opens the page) സിസ്റ്റം ഫോണ്ട് ഡിഫോൾട്ട് ആകും. സിസ്റ്റം ഫോണ്ട് എന്ന അടിസ്ഥാന ഓപ്ഷനുപുറമേ, ലഭ്യമായ സൗജന്യ ഫോണ്ടുകൾ വെബ് ഫോണ്ടുകളായി തെരഞ്ഞെടുക്കാനുള്ള ഓപ്ഷനുകൾ ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കൊക്കെ ലഭിയ്ക്കും.
  5. ഓരോ ഭാഷയിലും ഏതൊക്കെ ഫോണ്ടുകൾ വേണമെന്നു് ലോഗിൻ ചെയ്ത ഉപയോക്താക്കൾക്കു് സ്ഥിരമായി സെറ്റ് ചെയ്തു വെക്കാം.
  6. ULSൽ ഇപ്പോഴും പല വിധ സാങ്കേതികപ്രശ്നങ്ങളും വിവിധ ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നുണ്ടു്. ഇവ ഓരോന്നും വ്യക്തമായി തിരിച്ചറിഞ്ഞ് അതാതുസമയങ്ങളിൽ ഒറ്റപ്പെട്ട ബഗ്ഗുകളായി നാം റിപ്പോർട്ട് ചെയ്യുകയും ഡെവലപ്പർമാർ അവ പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യും.
  7. ഡെവലപ്പർമാരും ഉപയോക്താക്കളും സൗമ്യവും നിർമ്മാണാത്മകവുമായ രീതിയിൽ അതാതു വിഷയങ്ങളിൽ മാത്രം കേന്ദ്രീകരിച്ച് അതാതു ബഗ്ഗ് പേജുകളിൽ മാത്രം ചർച്ചകൾ തുടരും.

ഈ പോയിന്റുകൾക്കു് നിങ്ങൾ അനുകൂലമോ പ്രതികൂലമോ ആണെങ്കിൽ താഴെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ. ഇതൊരു പെട്ടെന്നുള്ള അഭിപ്രായശേഖരണം മാത്രമായി കണക്കാക്കി ചർച്ചകൾ പരമാവധി ചുരുക്കി, ഏകദേശം സമവായത്തിലുള്ള ഒരു നിർദ്ദേശമായി എറിക്കിനു മരുപടി കൊടുക്കാം എന്നു കരുതുന്നു. വിശ്വപ്രഭViswaPrabhaസംവാദം 07:35, 10 ജൂലൈ 2013 (UTC) [മറുപടി]

Explanatory English translation

Following Erik Moeller's receptive and forthcoming comment, it is proposed that we consider an amicable solution to the critical impasse regarding ULS in ml.wik*.org projects and Malayalam options in all international (( *.wik*.org) Wikis.

According to this,

  1. ULS may be incorporated in all ml.*.org projects in all scenarios and states.
  2. All those users who have logged in, will be provided with options to choose which IME (including system default i.e. native keyboard) should be set permanently within their own preferences settings.
  3. All users who have not logged in and those who have logged in but not explicitly opted for an alternate IME method in their user preferences, will have the IME option set to native keyboard (i.e. system IME) as default.
  4. As Wikimedia developers have software compliance issues in continuing support to Narayam IME, WMF shall not provide Narayam as part of Wikimedia pages (either as built-in or as an extension). However, users or community may develop/adapt/implement their own IME methods by way of their user scripts or tools external to Wikipedia interface, under their own responsibility.
  5. The system fonts will be the default available font initially for Malayalam language in all *.wik*.org projects (as one opens a Wikimedia project page). However, besides this, there shall be a setting to choose a preferred Web font as permanent within the user preferences settings. The list of such webfonts will be maintained, expanded and updated as more of them get released/improved.
  6. In all ml.wik*.org projects, logged-in users will be able to set their chosen webfonts for each additional languages independently.
  7. There are pending technical issues faced by various users in various scenarios. The community will try to identify each one distinctly and report them as distinct bugs to developers on an ongoing basis. The community and developers will collectively and creatively try to get rid of all such technical issues.
  8. Any discussions regarding bugs will be focused on the very bug itself. The developers and community members will always restrain themselves to be within a symbiotic discussion environment with the sole goal of fixing the bug and carrying the vision and mission of Wikimedia ventures forward.

അനുകൂലം (Support)

പ്രതികൂലം (Oppose)

നിഷ്പക്ഷം (Neutral)

ചർച്ച Discussion

വെടി നിർത്താൻ ഇതെന്താ യുദ്ധമായിരുന്നോ? കമ്യൂണിറ്റി ഒരു അഭിപ്രായം തിരഞ്ഞെടുത്ത് ബഗ്‌സില്ലയിൽ സമർപ്പിച്ചു. തെറ്റിദ്ധാരണ മൂലമോ അല്ലാതെയോ അവർ മറ്റൊരു തരത്തിലാണു ഇമ്പ്ലിമെന്റ് ചെയ്തത്. അതവരെ പറഞ്ഞു മനസ്സിലാക്കുകയാണു് വേണ്ടത്. ഈ തലക്കെട്ടിനോടു വിയൊജിക്കുന്നു.--അഖിലൻ 08:29, 10 ജൂലൈ 2013 (UTC)[മറുപടി]

ജുനൈദ് ഒരു പുതിയ ഇൻപുട്ട് ടൂൾ നിർമ്മിക്കുന്നുണ്ട്. ജുനൈദിന്റെ അഭിപ്രായമറിഞ്ഞതിനുശേഷം ഇതിൽ അഭിപ്രായം പ്രകടിപ്പിക്കാം എന്നു വിചാരിക്കുന്നു. തൽക്കാലം വോട്ട് പിൻവലിക്കുന്നു. --Vssun (സംവാദം) 08:47, 10 ജൂലൈ 2013 (UTC)[മറുപടി]
ജുനൈദിന്റെ ടൂൾ തീർച്ചയായും സ്വാഗതാർഹമാണു്. പക്ഷേ, അതിനു് മുകളിലെ നിർദ്ദേശങ്ങളെ ബാധിക്കാത്ത വിധം സ്വതന്ത്രമായി മുന്നോട്ടു പോവാൻ കഴിയും. അത്തരം ടൂളുകൾ ലഭ്യമാക്കാൻ വളരെ (ഒന്നുരണ്ടാഴ്ച്ചകളിൽ കുറഞ്ഞ) തിടുക്കവും ആവശ്യമില്ലെന്നു കരുതുന്നു. വിശ്വപ്രഭViswaPrabhaസംവാദം 09:24, 10 ജൂലൈ 2013 (UTC)[മറുപടി]

ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തി മുന്നോട്ടുപോകുന്നതിനോട് വിയോജിക്കുന്നു. പൊതുവായ സോഫ്റ്റ്‌വെയർ വികസന പ്രക്രിയയിൽ നിന്നും അകന്ന് സ്വന്തമായ സംവിധാനങ്ങൾ ഉണ്ടാക്കി മുന്നോട്ടുപോകുന്നത് തല്കാലം നല്ലതല്ലെന്ന് കരുതുന്നു. ബദലുകൾ ഉണ്ടാവേണ്ടതാണ്. ഇവിടെ അതിന് സമയമായിട്ടില്ലെന്ന് വിശ്വസിക്കുന്നു. എക്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോവുന്നതിനോടാണ് യോജിപ്പ്.

ഇവിടെ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ പോയിന്റ് - യു.എൽ.എസ്. ഐ.എം.ഇയും സ്വന്തം ഐ.എം.ഇയും ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുക എന്നത് - എറിക്കിന്റെ നിർദ്ദേശം പിന്തുടർന്നാൽ സാധിക്കുമോ എന്നെനിക്ക് സംശയമുണ്ട്. (പ്രത്യേകിച്ച് യു.എൽ.എസിന് ഡിസേബിൾ ചെയ്യാനുള്ള സൌകര്യം ഇല്ലാത്തതിനാൽ). ഇക്കാര്യം വ്യക്തമാവേണ്ടതുണ്ട്. --Vssun (സംവാദം) 09:26, 10 ജൂലൈ 2013 (UTC)[മറുപടി]
അത് നമുക്ക് എറിക്കിനോടു തന്നെ പറഞ്ഞുകൂടേ? നമ്മളുടെ സ്വന്തം ഇൻപുട്ട് ടൂൾ തിരുകിക്കയറ്റാനുള്ള ഇടം കൂടി ഇതിൽ തരണമെന്ന്? customisation facility to override the default input method? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:01, 10 ജൂലൈ 2013 (UTC)[മറുപടി]
എറിക്കണ്ണൻ മോളീൽ പറഞ്ഞിരിക്കുന്നത് തന്നെയല്ലേ കഴിഞ്ഞ കുറേ ദിവസമായി അങ്ങോട്ട് പറഞ്ഞോണ്ടിരുന്നത്.. അതിന്റെ തീരുമാനമായിട്ട് നല്ല പണിയും കിട്ടി.. ഇനി അവിടുന്ന് ഇങ്ങോട്ട് ഒരു ചീട്ട് തന്നിരിക്കുന്നു. നിങ്ങൾ ഞങ്ങൾ പറയുന്നത് കേൾക്കൂ... ഇതിങ്ങനെയാണെങ്കിൽ നമുക്ക് നോക്കാം എന്ന്. അതായത് ആത്യന്തികമായി കാശുവാങ്ങി ജോലി ചെയ്യുന്ന അണ്ണമ്മാര് പറയണത് ബാക്കിയുള്ളവര് കേട്ടോണം എന്ന്. നിങ്ങൾക്കൊന്നും വേറെ ജ്വാലികളും മറ്റും ഇല്ലേ?? അതോ സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുകയാണോ?? കഷ്ടം തന്നെയണ്ണാ.... കഷ്ടം...--സുഗീഷ് (സംവാദം) 11:15, 10 ജൂലൈ 2013 (UTC)[മറുപടി]
സുഗീഷണ്ണൻ പറഞ്ഞതാണ് അതിലെ പോയന്റ്. യു.എൽ.എസ് ഡിസേബിൾ ചെയ്യാൻ ആയിരുന്നു കമ്മ്യൂണിറ്റി തീരുമാനം എന്നിരിക്കെ അതിനെതിരെ എറിക്കണ്ണൻ തന്ന ഉപദേശത്തെ വോട്ട് ചെയ്ത് അനുകൂലിച്ചു വിജയിപ്പിക്കുന്നത് മലർന്ന് കിടന്നു തുപ്പുന്നതു പോലെയാണ്. ആളെവിട്ടു തല്ലിച്ചിട്ട് "ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടോ‌, ഞാൻ പറയുന്നതുപോലെ അങ്ങ് കേട്ടാൽ പോരേ" എന്ന് ഉപദേശവും കൊണ്ട് വരുന്ന രാഷ്ട്രീയനേതാക്കന്മാരുടെ സ്വഭാവം ഡെവലപ്പർമാർക്ക് ഉണ്ടായാൽ കമ്മ്യൂണിറ്റി അത് വകവെച്ചുകൊടുക്കാൻ പാടില്ല. ദയവായി എല്ലാവരും വോട്ട് ചെയ്യുന്നതിനു മുൻപ് ഒന്നുകൂടി ആലോചിക്കുക. --PrinceMathew (സംവാദം) 14:15, 10 ജൂലൈ 2013 (UTC)[മറുപടി]
എതിർക്കാനുള്ള ഒരു കാരണം കൂടി .. ഈ മാസം അവസാനത്തോടുകൂടി വിഷ്വൽ എഡിറ്റർ വരികയാണല്ലോ?? വിഷ്വൽ എഡിറ്ററിൽ ടൈപ്പ് ചെയ്യേണ്ടേ?? അതിനു ടൈപ്പിങ് റ്റൂളും വേണമല്ലോ? അങ്ങനെയാകുമ്പോൾ മുകളിൽ എറിക്കണ്ണൻ ഇങ്ങനെ ഒരാശയം മുന്നോട്ടു വയ്ക്കുന്നതിന് അതും ഒരു കാരണമായേക്കാം. നമ്മൾ ഇത് അനുകൂലിച്ച് വോട്ട് ചെയ്താലും പ്രതികൂലിച്ചാലും ഇതുതന്നെ അവര് ചെയ്യും..--സുഗീഷ് (സംവാദം) 04:26, 11 ജൂലൈ 2013 (UTC)[മറുപടി]

യുഎല്ലെസ്സിന്റെ വേഗതക്കുറവ് പ്രശ്നമായിരുന്നെങ്കിൽ വിഷ്വൽ എഡിറ്റർ ഉപയോഗിക്കാനേ പറ്റില്ല. അത് ഭയങ്കര സ്ലോ ആണ്. പുതുതായി യു.എൽ.എസിന്റെ വേഗത 4 ഇരട്ടി വർദ്ധിപ്പിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. എങ്ങനെയുണ്ടെന്നറിയില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 04:35, 11 ജൂലൈ 2013 (UTC)[മറുപടി]

ഹ ഹ ഹ..കൊള്ളാം... പിടിച്ചതിനേക്കാൾ വലുതാണ് അകത്തിരിക്കുന്നത് അല്ലേ ?--സുഗീഷ് (സംവാദം) 05:00, 11 ജൂലൈ 2013 (UTC)[മറുപടി]


നമുക്ക് എന്തെങ്കിലും മാറ്റങ്ങൾ വേണമെങ്കിൽ അത് നടത്തിക്കിട്ടാൻ വളരെ ബുദ്ധിമുട്ടാണെന്ന അനുഭവം പ്രധാനമാണ്. അതുകൊണ്ട് ഈ വിഷയത്തിൽ കരുതലോടെ പ്രതികരിക്കേണ്ടത് അത്യാവശ്യമാണ്. (മലയാളത്തിന് വെബ്ഫോണ്ട് സ്വതേ വേണ്ട എന്ന ബഗ് നീണ്ട ചർച്ചകൾക്കുശേഷം ഫിക്സ് ചെയ്തതിനു ശേഷം മലയാളത്തിൽ യു.എൽ.എസ്. ഒഴിവാക്കിയപ്പോൾ വെബ്ഫോണ്ട് പുനഃസ്ഥാപിച്ചത് ശ്രദ്ധിക്കുക).

വെബ്ഫോണ്ട്സ് എന്തായാലും മലയാളത്തിൽ വരുത്തുകയാണെങ്കിൽ ഡീഫോൾട്ടായി ഓഫായിരിക്കും എന്ന് എറിക്കിന്റെ കമന്റിൽ നിന്ന് വ്യക്തമാണ്.

ഇനിയുള്ളത് ഐ.എം.ഇയുടെ (ടൈപ്പിങ് ടൂളിന്റെ കാര്യമാണ്). നമുക്കിവിടെ പല ഓപ്ഷനുകളുണ്ട്. വിക്കിയിൽ ഐ.എം.ഇ. ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ഞാൻ കരുതുന്നത്.

കേസ് 1 - ഒന്നാമത്തേത് സ്വന്തമായി ഐ.എം.ഇ. വികസിപ്പിക്കുക എന്നതാണ്. ഇവിടെയുള്ള ഒരു പ്രശ്നം നമ്മൾ അഞ്ചുവിക്കികളിലും ഇത് മെയിന്റൈൻ ചെയ്യണം എന്നതാണ്. മീഡിയാവിക്കിയിലെ മാറ്റങ്ങളും മറ്റും അനുസരിച്ച് അത് കാലാകാലം പുതുക്കി നടത്തിക്കൊണ്ടുപോകാൻ ഇക്കാര്യങ്ങളിൽ നല്ല ജ്ഞാനമുണ്ടെങ്കിൽ മാത്രമേ പറ്റുകയുള്ളൂ.

കേസ് 2 - മറിച്ച് യു.എൽ.എസ്. ഐ.എം.ഇ. ഉപയോഗിക്കുകയാണെങ്കിൽ അതിന്റെ ഡെവലപ്മെന്റും മറ്റും ഡെവലപ്പർമാർ ചെയ്യും. പക്ഷേ ഇതിൽ നമുക്കുണ്ടാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചുതരൽ ഇപ്പോഴത്തെ അവസ്ഥയിൽ തൃപ്തികരമായ രീതിയിലല്ല എന്നാണ് എന്റെ അഭിപ്രായം.

കേസ് 3 - യു.എൽ.എസ്. ഐ.എം.ഇയും ലോക്കൽ ഐ.എം.ഇയും രണ്ടും സാദ്ധ്യമാകുന്ന അവസ്ഥ. സ്വതേ യു.എൽ.എസ്. ഐ.എം.ഇ.യും ലോക്കൽ ഐ.എം.ഇയും ഓഫായിക്കിടക്കുന്നു. ഉപയോക്താവിന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.

മുന്നാമത്തെ രീതിയാണ് ഞാൻ പ്രിഫർ ചെയ്യുന്നത്. ഇത് സാദ്ധ്യമാണോ എന്ന കാര്യത്തിലായിരുന്നു ഇതുവരെയുള്ള സംശയം. നിലവിൽ ഇത് സംബന്ധിച്ച അന്വേഷണങ്ങളിൽ നിന്ന് സ്വതേ ഓഫ് ആയിക്കിടക്കുന്ന യു.എൽ.എസ്. ഐ.എം.ഇക്കു മുകളിൽ ലോക്കൽ ഐ.എം.ഇ. ഉണ്ടാക്കാനാകും എന്ന് മനസിലായിട്ടുണ്ട്. വെബ്ഫോണ്ട്, ഐ.എം.ഇ. എന്നിവ സ്വതേ ഓഫാക്കിവച്ചുകൊണ്ടുള്ള യു.എൽ.എസ്. ഇമ്പ്ലിമെന്റേഷനെ അനുകൂലിക്കാം എന്നുകരുതുന്നു. അതായത് ഇപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ എങ്ങനെയാണോ യു.എൽ.എസ്. ഇരിക്കുന്നത്, അതുപോലെ ഇവിടെ എനേബിൾ ചെയ്യപ്പെടണം. --Vssun (സംവാദം) 09:08, 11 ജൂലൈ 2013 (UTC)[മറുപടി]

ഇപ്പോൾ ഇവിടെ വച്ചിരിക്കുന്ന നിർദ്ദേശങ്ങളിൽ, യു.എൽ.എസ്. ഐ.എം.ഇ. തുടക്കത്തിൽ ഡിസേബിൾ ആയിരിക്കുമോ (അതായത് ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലവിലുള്ളതുപോലെ) എന്ന കാര്യം അവ്യക്തമാണ്. അത് വ്യക്തമാക്കേണ്ടതുണ്ട്. --Vssun (സംവാദം) 09:18, 11 ജൂലൈ 2013 (UTC)[മറുപടി]
ഇവിടെ ഏകദേശം എല്ലാമൊക്കുമ്പോൾ സാറന്മാരെ കാണില്ല. നടക്കാൻ സാധ്യതയുള്ള കാര്യങ്ങൾക്ക് മാത്രം ചർച്ച നടത്തുന്നതായിരിക്കാം നല്ലതെന്നു തോന്നുന്നു. പിന്നെ ഒരു കാര്യം കൂടി . സ്വതേ വെബ്ഫോണ്ട് ഡിസേബ്ല് ആയിരിക്കണം എന്നു പറഞ്ഞ് ബഗ്ഗിട്ടതിനുള്ള ഉത്തരമായി സാറന്മാർ മൊത്തം ചുരുട്ടിക്കെട്ടി പത്തായത്തിൽ വച്ചു. കൂടെ ബോണസ്സായി ടൈപ്പിങ് ടൂളും. ഇക്കാര്യത്തിൽ VE ഇറങ്ങുന്നതുവരെ ഒരു തീരുമാനവും ഉണ്ടാകില്ല. അതിനോടുകൂടി ഇതും ചേർത്തുതന്നെയായിരിക്കും വരാൻ പോകുന്നത്. അതിനിനി നമ്മൾ വോട്ടുചെയ്യുകയോ ചെയ്യാതിരിക്കുകയോ ആകാം.. വോട്ടിട്ടാലും ഇല്ലെങ്കിലും അണ്ണന്മാർ അതു ചേർത്തിരിക്കും...

പിന്നെ സുനിൽ സാർ പറഞ്ഞ മൂന്നാമത്തെ സംഗതി കൊള്ളാം. പക്ഷേ ഒരിക്കലും അതു നടക്കില്ല.--സുഗീഷ് (സംവാദം) 06:23, 12 ജൂലൈ 2013 (UTC)[മറുപടി]

എന്തിനാണ് ഈ വോട്ടെടുപ്പ് എന്നിതുവരെ മനസ്സിലായിട്ടില്ല. നമ്മൾ അങ്ങോട്ട് പറഞ്ഞതു തന്നെയാണ് മുള്ളറിങ്ങോട്ടും പറഞ്ഞിരിക്കുന്നത്. പിന്നെ മുകളിൽ നമ്പറിട്ടെഴുതിയ ഒരുതരത്തിലും ഇതുമായി ബന്ധപ്പെട്ടു പോകാത്ത കുറേ കാര്യങ്ങൾ!! അതിന്റെ പേരിൽ കുറേ ആളുകൾ വോട്ടു ചെയ്യുക!! മറ്റു ചിലർ സംവാദം നടത്തുക!! ശരിക്കും എന്തിനാണിത്? നമുക്ക് വേണ്ടത് സുനിൽ അവസാനം പറഞ്ഞിരിക്കുന്നതുപോലെ ഇംഗ്ലീഷ് വിക്കിയിൽ ചെയ്തതുപോലുള്ള സംഗതിയാണ്. വേണമെങ്കിൽ അതിനൊരു ബഗ് ലോഗ് ചെയ്തിട്ട് മുള്ളർമാരുടെ കണ്ണുതുറപ്പിക്കാമെന്നല്ലാതെ... ദയവായി ഈ വോട്ടെടൂപ്പ് നിർത്തിവെയ്ക്കുക. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 10:26, 12 ജൂലൈ 2013 (UTC)[മറുപടി]

ഒരു റ്റൈപ്പിങ് ടൂൾ പോലുമില്ലാതെയായിട്ട് എത്ര നാൾ ആയി. ഒരു തീരുമാനമാവുന്നതുവരെയെങ്കിലും നാരായം നിലനിർത്താമായിരുന്നു.--Vinayaraj (സംവാദം) 10:48, 12 ജൂലൈ 2013 (UTC)[മറുപടി]
  • As per the above discussion, it seems that, the proposal from Eric is same as what we demanded in last days discussions. Hence I request Wiswettan to put a comment in Bugzilla for implementing Eric's suggestions. In the meantime we should place a request to make immediate alternate arrangements for Malayalam editors who uses inbuilt tool by re-enabling ULS as in the case of en.wikipedia.org. There user has option to enable, tool and fonts as per her own choice. --Adv.tksujith (സംവാദം) 11:08, 12 ജൂലൈ 2013 (UTC)[മറുപടി]
നമ്മൾ പറഞ്ഞത് തന്നെയല്ലേ എറിക് ആവശ്യപ്പെട്ടത്, സുനിൽ പറഞ്ഞ പോലെ ഇംഗ്ലീഷ് വിക്കിയിൽ ഇപ്പൊ ഇട്ടേക്കുന്നതുപോലെ രണ്ടും സ്വതേ ഓഫ് ആയിക്കിടന്നാൽ മതിയല്ലോ? അതിന് വോട്ടെടുപ്പ് വേണ്ട, അതു നമ്മൾ നേരത്തേ തീരുമാനിച്ച കാര്യമല്ലെ?--KG (കിരൺ) 11:41, 12 ജൂലൈ 2013 (UTC)[മറുപടി]

എന്തിനാണു് ഈ "വോട്ടെടുപ്പ്" എന്നു ചോദിക്കുന്നവർ ഈ സെൿഷന്റെ തുടക്കത്തിൽ (ഇംഗ്ലീഷിനു തൊട്ടുമുമ്പ്) എഴുതിയിരിക്കുന്നതും എറിക്കിനു മറുപടിയായി ഞാൻ എഴുതിയ കമന്റും ഒരിക്കൽകൂടി വായിച്ചുനോക്കുക. വ്യക്തിപരമായി എനിക്കുള്ള അഭിപ്രായം ഞാൻ ഉടനെത്തന്നെ അവിടെ എഴുതുന്നതിനു പകരം, പലരും പലതുപോലെ എഴുതുന്നതു് ഒഴിവാക്കാൻ, അതെല്ലാം (ഓരോ ഘടകങ്ങളും പേർത്തുപേർത്തു്) ഇവിടെ മലയാളത്തിലാക്കി ഇട്ടതാണു്. നല്ലൊരു പറ്റം ഉപയോക്താക്കൾക്കും ഇതേ അഭിപ്രായമാണുള്ളതെന്നും അവയെല്ലാം ഏറെക്കുറെ എറിക്കിന്റെ നിർദ്ദേശത്തോടു ചേർന്നു പോകുന്ന, എന്നാൽ നാം തന്നെ മുൻപേ കൃത്യമായി ആവശ്യപ്പെട്ടിട്ടുള്ള കാര്യങ്ങളാണെന്നും വളരെ വ്യക്തമായി നമുക്കും എറിക്കിനും മറ്റുള്ളവർക്കും മനസ്സിലാകുക എന്നതായിരുന്നു ഈ അഭിപ്രായശേഖരണത്തിന്റെ ലക്ഷ്യം. സുനിലിന്റെ പ്രധാനപ്പെട്ട ഒരു സാങ്കേതികസംശയം കൂടി മാറി, അതും കൂടി ചേർത്ത (അല്ലെങ്കിൽ അതിനനുസരിച്ചു ഭേദഗതി ചെയ്ത) നിർദ്ദേശം ആവട്ടെ എന്നുവെച്ചാണു് ഇതുവരെ കാത്തുനിന്നതു്/ഇപ്പോഴും കാത്തുനിൽക്കുന്നതു്. നാം പറഞ്ഞതുതന്നെ എറിക്ക് നമുക്കിട്ടുതന്നു എന്നു വൈരാഗ്യബുദ്ധിയോടെ കരുതുന്നവർക്കു് അങ്ങനെ കരുതാം. അതിനുപകരം, നാം പറയുന്നതു് എറിക്കിനു അതേപടി മനസ്സിലായി എന്നു നമുക്കുസ്വയം ബോദ്ധ്യപ്പെടാനും അതൊക്കെത്തന്നെ ആവശ്യപ്പെടാനുമാണു് നാം ശ്രമിക്കുന്നതെന്നു കരുതുന്നവർക്കു് എന്റെ കൂടെ കൂടാം. (എറിക്കിനെയും ആ ടീമിലുള്ളവരിൽ പലരേയും നേരിട്ടു കണ്ടിട്ടും പരിചയപ്പെട്ടിട്ടും സംസാരിച്ചിട്ടും ഉണ്ടു് ഞാൻ. അതിൽ വളരെ സൗഹൃദസുന്ദരവും "ഡൗൺ-റ്റു-എർത്തും" ആയ വ്യക്തിത്വമുള്ള ഒരാളാണു് എറിക് മ്യൂള്ളർ. അദ്ദേഹം അത്തരമൊരു കമന്റിട്ടതുതന്നെ നല്ലൊരു നേട്ടമായിക്കരുതണമെന്നു വിചാരിക്കാവുന്നതാണു്.)

ഇപ്പോൾ തന്നെ ഈ പ്രശ്നം പല രംഗമുഖങ്ങളിലും വളരെക്കൂടുതൽ വഷളായിക്കഴിഞ്ഞു. ഫൗണ്ടേഷനോട് (അല്ലെങ്കിൽ ആരോടെങ്കിലുമൊക്കെ) വെറുതെ ഈഗോ ചാലെഞ്ചിനുവേണ്ടി തല്ലുകൂടുന്നതാണു് മലയാളം വിക്കിപീഡിയയുടെ വളർച്ചയേക്കാൾ പ്രധാനം എന്നു കരുതുന്നവരുണ്ടെങ്കിൽ, ഞാൻ അവരോടൊപ്പമല്ല. നേരേ മറിച്ച് നമ്മുടെ ഉപയോക്താക്കളുടെ ന്യായമായ ആവശ്യങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയുള്ള സമരങ്ങളിൽ ഞാൻ തന്നെ മുന്നിലുണ്ടാവും. എപ്പോഴും നാം തന്നെ വാദമുഖങ്ങളിൽ വിജയിച്ചുകാണിക്കണം എന്നൊരു വാശി എനിക്കില്ല. പകരം, പരസ്പരം കൂടുതൽ വ്യക്തമായി മനസ്സിലാക്കിക്കൊണ്ടു് കൃത്യമായ ആവശ്യങ്ങൾ കൃത്യമായി അവതരിപ്പിക്കുകയും അവ നേടിയെടുക്കുകയും ചെയ്യാം.

മുകളിൽ കൊടുത്ത നിർദ്ദേശങ്ങളിൽ (ഇംഗ്ലീഷിൽ മൂന്നാമത്തെ വരിയായി ഒന്നു കൂടി എഴുതിച്ചേർത്തിട്ടുണ്ടു്: #All users who have not logged in or those who have logged in but not explicitly opted for an alternate IME method in their user preferences, will have the IME option set to system IME as default.) ഇതോടെ സുനിലിന്റെ നിർദ്ദേശം കൂടി ഉൾപ്പെട്ടതായി വിചാരിക്കുന്നു. ഇത്രയും കാര്യങ്ങൾ അതേ പടി ഒരു കമന്റ് രൂപത്തിൽ ആ ബഗ്ഗിന്റെ പേജിൽ ചേർക്കാം എന്നാണു കരുതുന്നതു്. അതിനുശേഷം ഡെവലപ്പർമാർ ഇതിനനുസൃതമായി നിവൃത്തി വരുത്തട്ടെ. അല്ലെങ്കിൽ അതിനുള്ള തടസ്സം പറയട്ടെ. അപ്പോൾ നോക്കാം.

ആർക്കെങ്കിലും, മുകളിൽ കൊടുത്ത നിർദ്ദേശങ്ങളിൽ ഇനിയും എന്തെങ്കിലും ചേർക്കാൻ തോന്നുന്നുണ്ടെങ്കിൽ അവ കൂടി താഴെ എഴുതിച്ചേർക്കാൻ കുറച്ചുകൂടി (ഒരു ദിവസം?) കാത്തിരിക്കുന്നു. ഇത്രയും മനസ്സിലാക്കി അഭിപ്രായാനുകൂല്യം/ ഇല്ലായ്മ (വോട്ടുകളായി കണക്കാക്കേണ്ടതില്ല) മാറ്റാൻ തോന്നുന്നുണ്ടെങ്കിൽ അതും ചെയ്യാം. വിശ്വപ്രഭViswaPrabhaസംവാദം 13:21, 12 ജൂലൈ 2013 (UTC) [മറുപടി]

തീർച്ചയായിട്ടും ഇപ്പോൾ അങ്ങനെതന്നെ കരുതേണ്ടി വരും. മാത്രവുമല്ല എറിക്കിന്റെ മാത്രം തീരുമാന പ്രകാരം മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടക്കുമോ? ഇല്ല എന്നു തന്നെയാണ് വിശ്വേട്ടൻ അവസാനം പറഞ്ഞിരിക്കുന്ന ഡെവലപ്പർമാർ ഇതിനനുസൃതമായി നിവൃത്തി വരുത്തട്ടെ. അല്ലെങ്കിൽ അതിനുള്ള തടസ്സം പറയട്ടെ. അപ്പോൾ നോക്കാം. ഈ മുൻകൂർ ജാമ്യം.

ആത്യന്തികമായി ടൈപ്പിങ് ടൂൾ ഏർപ്പെടുത്തുക എന്നത് എറിക് ഉൾപ്പടെയുള്ളവരുടെ ആവശ്യം തന്നെയാണ്. നമ്മളിവിടെ വോട്ട് ചെയ്താലും ചെയ്തില്ലെങ്കിലും മിണ്ടാതിരുന്നാലും അവർ ടൈപ്പിങ് ടൂൾ കൊണ്ടുവരികതന്നെചെയ്യും. അപ്പോൾ അടുത്തതായി വരുന്ന കാര്യങ്ങൾക്ക് സമൂഹത്തിന്റെ വകയായും ഒരു സ്വീകാര്യതയ്ക്കുവേണ്ടി മാത്രമാണ് എറിക്കണ്ണന്റെ ഈ പരവേശം. അത് കാണാൻ കഴിയാത്തവരോട് ഞാനെന്തു പറയാൻ ...? വോട്ട് മാറ്റണമെന്ന് കരുതിയിരുന്നു. പക്ഷേ ഈ നടപടിയുടെ പ്രതിഷേധമായിട്ടുതന്നെ കരുതി തത്കാലം മാറ്റുന്നില്ല.--സുഗീഷ് (സംവാദം) 09:55, 13 ജൂലൈ 2013 (UTC)[മറുപടി]

ചർച്ചയിൽ പങ്കെടുക്കാൻ വേണ്ട അക്ഷരാഭ്യാസം ഇല്ലെങ്കിലും അതിനെ ശ്രദ്ധയോടെ പിന്തുടരുന്നുണ്ടായിരുന്നു. നൂലാമാലകളൊന്നും അറിയില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ എന്നെപ്പോലുള്ളവർക്ക് എഡിറ്റിങ്ങ് മിക്കവാറും അസാദ്ധ്യമാണ് എന്നു മാത്രം അറിയാം. വല്ലപ്പോഴും എന്തെങ്കിലും ചെയ്യുന്നത്, വെളിയിൽ എഴുതിയിട്ട് വെട്ടി ഒട്ടിച്ചാണ്. എഡിറ്റിങ്ങിന്റെ മുഴുവൻ രസവും കളയുന്ന പണിയാണത്. പ്രശ്നം അടുത്തെങ്ങാൻ തീരുമോ? മൂന്നു നേരവും മുട്ടിന്മേൽ നിന്ന് കണ്ണീരോടെ പ്രാർത്ഥിക്കുന്നുണ്ട്:)ജോർജുകുട്ടി (സംവാദം) 12:15, 15 ജൂലൈ 2013 (UTC)[മറുപടി]

ഇത്രയും തഴക്കവും പഴക്കവും ഉള്ളവർക്ക് പോലും വിക്കി എഡിറ്റിംങിന് ഇത്രയേറെ ബുദ്ധിമുട്ട് നേരിടേണ്ടിവരുമ്പോൾ പുതുതായി നമ്മൾ നിർബന്ധിച്ച് പണിപ്പെട്ട് വിളിച്ചുകൊണ്ടുവർ ഇത് വിട്ട് പോയില്ലെങ്കിലേ അദ്ഭുതമുള്ളൂ. പോളിടെക്നിക്കിൽ പോവാത്ത ഞാനൊരു കാര്യം ചോദിച്ചോട്ടേ, ഈ പറഞ്ഞ ഗഹനമായ കാര്യങ്ങൾ കൊണ്ടുവന്ന് വിക്കിയെ നന്നാക്കുന്നതിന്റെ ഇടവേളയിൽ (അതുവരെമാത്രം എങ്കിലും) നാരായം തിരിച്ചുകിട്ടാൻ വല്ല വഴിയുമുണ്ടോ എന്ന് ഒന്ന് കാര്യമായി ആവശ്യപ്പെടാമോ, അല്ലെങ്കിൽ നേരത്തെ പറയുന്ന കേട്ട പോലെ Local ആയി അത് ശരിയാക്കാമോ? ഇവിടുന്ന് ആരെയും മടുപ്പിച്ച് ഓടിക്കരുതേ, ഇത് ഒരു അപേക്ഷയാണ്. (പിന്നെ ജോർജ്‌കുട്ടി സാർ കീമാജിക് ഉപയോഗിക്കാറില്ലേ?) --Vinayaraj (സംവാദം) 13:11, 15 ജൂലൈ 2013 (UTC)[മറുപടി]

എഴുത്തുപകരണം സജ്ജമായി

  • യു.എൽ.എസ് വിവാദവുമായി ബന്ധപ്പെട്ട് മലയാളം വിക്കിപീഡിയയിൽ നിർജ്ജീവമാക്കപ്പെട്ടിരുന്ന എഴുത്തുപകരണം വീണ്ടും സജ്ജമായിരിക്കുന്നു. ഇപ്പോൾ ഇത് ഉപയോക്താക്കളുടെ ആവശ്യാനുസരണം സജ്ജമാക്കാവുന്ന ഒന്നായിട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിസ്റ്റം കീബോർഡ് ഉപയോഗിക്കാത്തവർക്കും മറ്റ് ഇൻപുട്ട് മെത്തേഡുകൾ ഉപയോഗിക്കാത്തവർക്കും ഏപ്പോഴും എവിടെവെച്ചും മലയാളം വിക്കിപീഡിയയിൽ മലയാളത്തിൽ എഴുതുന്നതിന് യു.എൽ.എസ് എനേബിൾ ചെയ്താൽ സാധിക്കുന്നതാണ്.

മലയാളം വിക്കിസംരംഭങ്ങളുടെ ഇടത് സൈഡ് ബാറിൽ അവസാനമായി കാണുന്ന "ഇതരഭാഷകളിൽ" എന്നതിനു സമീപമായുള്ള "പൽച്ചക്രത്തിൽ" അമർത്തിയാൽ എഴുത്തുപകരണം, വെബ്ഫോണ്ടുകൾ തുടങ്ങിയവ സജ്ജമാക്കുവാൻ നിങ്ങൾക്ക് കഴിയും. അതിൽ അമർത്തി, "ഭാഷാ സജ്ജീകരണം > ഇൻപുട്ട് > എഴുത്തുപകരണം സജ്ജമാക്കുക > മലയാളം >ലിപ്യന്തരണം / ഇൻസ്ക്രിപ്റ്റ്" എന്നീക്രമത്തിൽ പോയശേഷം "സജ്ജമാക്കുക" എന്ന ബട്ടണിൽ അമർത്തുക. വിക്കിയിൽ മലയാളം എഴുതാനുള്ള ഉപകരണം തയ്യാറായിക്കഴിഞ്ഞു. തുടർന്ന് എഴുതാനുള്ള ഇടങ്ങളിലെല്ലാം മൌസമർത്തുമ്പോൾ വലതുവശത്ത് മുകളിലോ താഴെയോ കീബോർഡിന്റെ ചിത്രം ദൃശ്യമാകുന്നുവെങ്കിൽ നിങ്ങളുടെ സജ്ജീകരണങ്ങൾ പൂർണ്ണമായി എന്നുറപ്പാക്കാം. എഴുതുന്നതിനിടയിൽ Ctl + m എന്ന കീബോർഡ് സംയുക്തമുപയോഗിച്ച് മലയാളത്തിൽ നിന്നും ഇംഗ്ളീഷിലേക്കും തിരിച്ചും മാറാവുന്നതുമാണ്.

ഈ ഉപകരണം നിങ്ങൾക്ക് ആവശ്യമില്ലെങ്കിൽ മേൽസൂചിപ്പിച്ച ഭാഷാ സജ്ജീകരണങ്ങളിൽ പോയി ഇൻപുട്ട് മെത്തേഡ് "പ്രവർത്തന രഹിതമാക്കുക" എന്ന ബട്ടൺ അമർത്തിയാൽ അത് ഡിസേബിൾ ആകുകയും ചെയ്യും. നിങ്ങൾക്ക് വെബ്ഫോണ്ടുകൾ ആവശ്യമുണ്ടെങ്കിൽ ഈ പറഞ്ഞ സജ്ജീകരണത്തിലുള്ള നിർദ്ദേശങ്ങൾ പാലിച്ച് അവയും സജ്ജമാക്കാം. നിലവിൽ അഞ്ജലി, മീര എന്നീഫോണ്ടുകൾ ഈ സംവിധാനം വഴി ലഭ്യമാണ്.

ഈ സംവിധാനം ആരംഭിച്ചപ്പോൾ എഴുത്തുപകരണവും ഫോണ്ടുകളും സ്വതേ സജ്ജമാകുന്ന നിലയിലായിരുന്നു. എന്നാൽ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ അവ ഉപയോക്താവിന്റെ ഇഷ്ടാനുസരണം എനേബിൾ ചെയ്താൽ മതി എന്ന രീതിയിലാക്കിയിട്ടുണ്ട്.

ഈ സംവിധാനം സംബന്ധിച്ച് ബഗ്‌സിലയിൽ നടന്ന ചർച്ചകളിൽ പങ്കെടുത്ത എല്ലാവർക്കും - പ്രത്യേകിച്ച് വിശ്വേട്ടന് (user:Visawaprabha) ഏറെ നന്ദി... Adv.tksujith (സംവാദം) 14:16, 16 ജൂലൈ 2013 (UTC)[മറുപടി]

ഫലകങ്ങൾ ആവശ്യമുണ്ട്

ഇംഗ്ലീഷ് വിക്കിപീഡിയയിലെ w:Template:Rewrite എന്ന ഫലകം വളരെയേറെ ആവശ്യം വരുന്ന ഒന്നാണ്. അതൊന്ന് ഇംപോർട്ട് ചെയ്ത് മൊഴിമാറ്റിയെടുക്കാമോ? അതുപോലെ ഫലകം:വൃത്തിയാക്കേണ്ടവ എന്ന ഫലകത്തിൽ ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതുപോലെ ഒരു Reason കൊടുക്കാനുള്ള സൗകര്യം കൂടി ചേർത്തു തരാമോ? --PrinceMathew (സംവാദം) 19:45, 13 ജൂലൈ 2013 (UTC)[മറുപടി]

float നന്ദി. --PrinceMathew (സംവാദം) 20:12, 13 ജൂലൈ 2013 (UTC)[മറുപടി]

"This article" എന്നതൊഴികെ ബാക്കി മലയാളമാക്കിയിട്ടുണ്ട്. ഒന്ന് നോക്കാമോ? ഇത് മലയാളമാക്കാൻ മറ്റേതോ ഫലകം ശരിയാക്കേണ്ടിവരും. --അജയ് ബാലചന്ദ്രൻ (സംവാദം) 17:11, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

അതും ശരിയാക്കിയിട്ടുണ്ട്. ഈ ഫലകത്തിന്റെ മാതൃഫലകമായ Ambox ആയിരുന്നു ശരിയാക്കേണ്ടിയിരുന്നത്. ആക്കി. --PrinceMathew (സംവാദം) 19:31, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ULS IME enabled ആണോ എന്നറിയാൻ നിറവ്യതാസം വരുത്താൻ

അനുഭവം ഗുരു എന്നാണല്ലോ, ഇനി എന്തെങ്കിലും പറഞ്ഞോണ്ട് Bugzilla -യിലേക്ക് പോവാൻ ജീവനിൽ കൊതിയുള്ള എന്റെ സുഹൃത്തുക്കളാരെങ്കിലും മെനക്കെടുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല. എന്നാലും നമ്മൾ പണ്ട് നാരായം ഉപയോഗിച്ചുകൊണ്ടിരുന്ന കാലത്ത് മലയാളമാണോ അതോ ഇംഗ്ലീഷ് ആണോ ഇനി ടൈപ്പു ചെയ്യുമ്പോൾ വരാൻ പോകുന്നതെന്ന് എപ്പോഴും മനസ്സിലായിരുന്നു, പിന്നണിയിലെ നിറവ്യത്യാസം കൊണ്ട്. ഇതു വലിയൊരു അനുഗ്രഹമായിരുന്നു. ഇവിടെയും ഇവിടെയും അതേപ്പറ്റി ഷിജുവും vssun-നും പറഞ്ഞുവച്ചിട്ടുമുണ്ട്. ഈ ഒരു കാര്യം വളരെ നിസ്സാരമായി പരിഹരിക്കാനാവുന്നതാണെന്ന് തോന്നുന്നു. ഓരോ തവണയും ഒരു കീ തൊടുമ്പോഴേക്കും "ലിപ്യന്തരണം" എന്നു പറഞ്ഞ് എന്തോ ഒരു സാധനം (കീബോഡാണത്രേ) മിന്നിമിന്നി വരുന്നത് എന്തൊരു ബോറാണ്. (വേണ്ട വേണ്ട ഇതൊന്നും Bugzilla-യിൽ പോയി പറയണ്ട, അവന്മാർക്ക് അത് മനസ്സിലാവുക മലയാളികൾക്ക് ഇനി കീബോഡേ വേണ്ടെന്നോ മറ്റോ ആവും)--Vinayaraj (സംവാദം) 02:47, 21 ജൂലൈ 2013 (UTC)[മറുപടി]

ഇതേക്കുറിച്ചിട്ട ഒരു ബഗ്ഗിന്റെ കണ്ണി കൂടി :)--മനോജ്‌ .കെ (സംവാദം) 04:14, 21 ജൂലൈ 2013 (UTC)[മറുപടി]
വിനയ്, "ചുടുവെള്ളത്തിൽ വീണ പൂച്ച.... " നിറവ്യത്യാസം വരുന്നത് ഒരു നല്ല കാര്യമാണ്. നാരായത്തിൽ ഉണ്ടായിരുന്ന ഇളം നീല കളർ വിക്കി സമ്പർക്ക മുഖമായി ഇണങ്ങിപ്പോകുന്ന ഒന്നായിരുന്നു. പിന്നെ "ലിപ്യന്തരണം" എന്ന പേരിൽ ഒരു കീബോർഡ് ചിഹ്നം വരുന്നത് ബോറാണോ? --RameshngTalk to me 05:38, 21 ജൂലൈ 2013 (UTC)[മറുപടി]
എന്തൊക്കെയായാലും വരാൻ പോകുന്നത് ഏതു ഭാഷയാണെന്ന് അറിയാൻ വഴിയില്ല. ടൈപ്പ് ചെയ്തു തന്നെ നോക്കണം. ഇത് ബുദ്ധിമുട്ട് തന്നെ. ഒപ്പം Ctrl M അടിച്ചാൽ മാറ്റം സംഭവിക്കാൻ അനാവശ്യ സമയച്ചിലവുമുണ്ട്.--റോജി പാലാ (സംവാദം) 05:43, 21 ജൂലൈ 2013 (UTC)[മറുപടി]
പുതുതായി ഒരു ബഗ്ഗിട്ട് എല്ലാരും കൂടി അവിടെച്ചെന്ന് വോട്ടിട്ടാലോ? (ഇവിടെ ആലോചിച്ച് തീരുമാനിച്ചിട്ട് മതി)--Vinayaraj (സംവാദം) 06:18, 21 ജൂലൈ 2013 (UTC)[മറുപടി]

ജോയ്നർ

മാറ്റം കാണുക

സ്പേസിനു മുമ്പുള്ള zwnj ബോട്ടുപയോഗിച്ച് മൊത്തത്തിലൊഴിവാക്കാവുന്നതാണ്. --Vssun (സംവാദം) 08:27, 29 ഓഗസ്റ്റ് 2013 (UTC)[മറുപടി]

Module Namespace

മോഡ്യൂൾ നാമമേഖലയുടെ പരിഭാഷയായി ഘടകം എന്ന ഉപയോഗിക്കാൻ ബഗ് ഫയൽ ചെയ്യാമെന്ന് കരുതുന്നു. ഉദ്ദേശിക്കുന്ന മാറ്റങ്ങൾ

Module = ഘടകം
Module talk = ഘടകത്തിന്റെ_സംവാദം


Aliases

Module
Module_talk
ഘസം

--പ്രവീൺ:സം‌വാദം 01:01, 26 സെപ്റ്റംബർ 2013 (UTC)[മറുപടി]