Jump to content

7400 പരമ്പര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു ബൈപോളാർ TTL പാക്കേജാണ് 7400 സീരീസുകൾ. വ്യത്യസ്തങ്ങളായ ഡിജിറ്റൽ സർക്യുട്ടുകൾക്ക് അനുയോജ്യമായ 200ൽ അധികം ഐ സി കളാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. അതിലെ ഏറ്റവുമധികം ഉപയോഗിക്കുന്ന ഐ സി കളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ സീരീസിലുള്ള ഐ സി കളിലേക്ക് 5 V ആണ് സാധാരണയായി നൽകുന്നത്. ഇവയിലെ ഡിജിറ്റൽ സിഗ്നലുകളുടെ HIGH സ്റ്റേറ്റിൽ വോൾടേജ് 3.5 V അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കും. അതുപോലെ LOW സ്റ്റേറ്റിൽ വോൾടേജ് 0.1 അല്ലെങ്കിൽ അതിനേക്കാൾ കുറവ് ആയിരിക്കും. ഒരു ഗേറ്റിന് നിയന്ത്രിയ്ക്കാൻ കഴിയുന്ന പരമാവധി ഗേറ്റുകളുടെ എണ്ണത്തെയാണ് ഫാൻ-ഔട് (fan-out) എന്ന് വിളിക്കുന്നത്. സർക്യുട്ടുകൾ കൂടുമ്പോൾ ലോഡ് കറന്റ് കൂടുന്നതിൽ അധികംലോജിക് സർക്യുട്ടുകൾ ഒന്നിലേക്ക് കണക്ട് ചെയ്യുന്നത് പ്രായോഗികമല്ല. 7400 സീരിസിന്റെ TTL സർക്യുട്ടുകളുടെ ഫാൻ-ഔട് 10 ആണ്.

7400 ക്വാഡ് NAND ഗേറ്റ്

[തിരുത്തുക]

14 പിന്നുകളുള്ള ഇവയ്ക്കുള്ളിലുള്ളത് രണ്ട് ഇൻപുട്ടുകൾ വീതമുള്ള നാല് NAND ഗേറ്റുകളാണ്. പിൻ -14 +5V ലേക്കും നെഗറ്റീവ് പിൻ ഗ്രൗണ്ട് പിൻ (പിൻ-7) ലേക്കും ബന്ധിപ്പിക്കുന്നു. ഈ പിന്നുകളാണ് എല്ലാ ഗേറ്റുകൾക്കും ആവശ്യമായ ഡി.സി വോൾടേജ് നൽകുന്നത്. എന്നിരുന്നാലും ഇന്പുട് ഔട്പുട്ട് പൾസുകൾക്കുള്ള പിന്നുകൾ ഓരോ ഗേറ്റിനും പ്രത്യേകം പ്രത്യേകം ഉണ്ടാകും.

7404 ഹെക്സ് ഇൻവെർട്ടർ

[തിരുത്തുക]

ഹെക്സ് എന്നാൽ 6 എന്നാണർത്ഥം.ഒറ്റ ഇൻപുട്ടും ഔട്പുട്ടും മാത്രമുള്ള 6 ഇൻവെർട്ടറുകളാണ് ഇവയ്ക്കുള്ളിലുള്ളത്. 6 ഇൻവെർട്ടറുകൾക്കുമുള്ള പവർ പിൻ-14 (പോസിറ്റീവ്), പിൻ-7 (നെഗറ്റീവ്) എന്നിവയിലൂടെയാണ് നൽകുന്നത്.

7408 ക്വാഡ് AND ഗേറ്റ്

[തിരുത്തുക]

14 പിന്നുകളുള്ള ഇവയ്ക്കുള്ളിൽ രണ്ട് ഇൻപുട്ടുകളുള്ള നാല് AND ഗേറ്റുകളാണ് ഉള്ളത്. എല്ലാ ഗേറ്റുകൾക്കും പവർ നൽകുന്നത് പിൻ-14, പിൻ-7 എന്നിവയിലൂടെയാണ്. ഓരോ ഗേറ്റിന്റെയും ലോജിക് ഫങ്ഷൻ Y=AB എന്നതാണ്.

7432 ക്വാഡ് NOR ഗേറ്റ്

[തിരുത്തുക]

14 പിന്നുകളുള്ള ഇവയിൽ രണ്ട് ഇൻപുട്ട് വീതമുള്ള നാല് NOR ഗേറ്റുകളാണ് ഉണ്ടാവുക. എല്ലാത്തിനും പവർ നൽകുന്നത് ഒരേ പിന്നിൽ കൂടിയാണ്. ഓരോ ഗേറ്റിന്റെയും ലോജിക് ഫങ്ഷൻ Y=A+B എന്നതാണ്.

7476 ഡ്യൂവൽ J-K ഫ്ലിപ്-ഫ്ലോപ്

[തിരുത്തുക]

7476 ഡ്യൂവൽ J-K ഫ്ലിപ്-ഫ്ലോപ് യൂണിറ്റിന്റെ ചിത്രമാണ് മുകളിൽ കാണിച്ചിരിക്കുന്നത്. 16 പിന്നുകളുള്ള ഇവയിൽ FF1, FF2 എന്നിവ രണ്ട് J-K ഫ്ലിപ്ഫ്ലോപ്പുകളാണുള്ളത്. പിൻ-5 (പോസിറ്റീവ് ), പിൻ-3 (നെഗറ്റീവ് ) എന്നിവയിലൂടെയാണ് ഇവയ്ക്ക് പവർ നൽകുന്നത്. എന്നിരുന്നാലും ഓരോ ഫ്ലിപ്ഫ്ലോപ്പിനും പ്രത്യേകം പ്രത്യേകം ഇൻപുട്ട് ഔട്പുട്ട് ടെർമിനലുകൾ ഉണ്ടാകും. ഇവിടെയുള്ള പ്രീസെറ്റ് (Preset), ക്ലിയർ (Clear) എന്നിവ യഥാക്രമം ഫ്ലിപ്ഫ്ലോപ്പുകളിലെ സെറ്റ് (Set), റീസെറ്റ് (Reset) എന്നിവയ്ക്ക് സമാനമാണ്. ക്ലിയർ, പ്രീസെറ്റ് എന്നിവയിലെ ചെറിയ വൃത്തങ്ങൾ ഫ്ലിപ്ഫ്ലോപ്പുകളുടെ ആക്ടിവ് LOW സ്റ്റേറ്റിനെ സൂചിപ്പിക്കുന്നു.

J, K എന്നിവയിൽ നിന്നുള്ള ഡാറ്റാ ക്ലോക്കിന്റെ HIGH യിൽ നിന്നും LOW യിലേക്കുള്ള ട്രാൻസിഷൻ സമയത്താണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇവിടെ ലോജിക് 1 അല്ലെങ്കിൽ HIGH സ്റ്റേറ്റിന് ആനുപാതികമായ വോൾടേജ് 2.0V മുതൽ 3.5V വരെയായിരിക്കും. ഇവിടെ ലോജിക് 0 അല്ലെങ്കിൽ LOW സ്റ്റേറ്റിന് ആനുപാതികമായ വോൾടേജ് 0.1V മുതൽ 0.8V വരെയായിരിക്കും. എല്ലാ TTL ഫാമിലിയിലും പൾസുകളുടെ HIGH, LOW വിലകൾ ഇതുതന്നെയായിരിക്കും.

എം. ഒ. എസ് ഫാമിലി

[തിരുത്തുക]

എം. ഒ. എസ് എന്നാൽ മെറ്റൽ ഓക്സൈഡ് സെമികണ്ടക്ടർ (Metal Oxide Semiconductor ) എന്നതിന്റെ ചുരുക്കപ്പേരാണ്. ബൈപോളാർ ലോജിക് ഫാമിലികളുടെ athe ധർമ്മങ്ങൾ തന്നെയാണ് എം.ഒ.എസ് ഫാമിലിക്കും ഉള്ളത്. എം.ഒ.എസ് ഫാമിലിയിൽ ഉള്ളവയിൽ ഫീൽഡ്-ട്രാന്സിസ്റ്ററുകൾ ഉപയോഗിക്കുന്നുണ്ട്. നൂറിലധികം ലോജിക് ഗേറ്റുകളെ ഒരു പാക്കേജിൽ ഉൾപ്പെടുത്തേണ്ടി വരുന്ന തരം ഉപയോഗങ്ങൾക്കാണ് എം.ഒ.എസ് ഫാമിലിയെ ഉപയോഗിക്കുക. കുറഞ്ഞ പവർ ഉപയോഗമാണ് ഇവയുടെ ഏറ്റവും വലിയ സവിശേഷത. എം.ഒ .എസ് ഫാമിലിയെ 3 ഗ്രൂപ്പുകളാക്കി തരംതിരിക്കാം.

  • PMOS -P- ചാനൽ ഉള്ളവ.
  • NMOS -N- ചാനൽ ഉള്ളവ.
  • CMOS അഥവാ COS/MOSകോംപ്ലിമെന്ററി P, N ചാനലുകൾ ഉള്ളവ.

CMOS ടൈപ്പിലുള്ളവയാണ് സർവ്വസാധാരണമായി ഉപയോഗിക്കുന്നത്. ഇതിലെ drain വോൾടേജ് 12V ആണ്.

മൈക്രോപ്രൊസസ്സറുകൾ

[തിരുത്തുക]

ഒരു കംപ്യൂട്ടറിന്റെ സെൻട്രൽ പ്രോസസിങ് യൂണിറ്റ് (central processing unit-CPU) ചെയ്യുന്ന ജോലികൾ ചെയ്യാൻ പ്രാപ്തമായ ഐ സി കളെയാണ് മൈക്രോപ്രൊസസ്സറുകൾ എന്ന് വിളിക്കുന്നത്. വീടുകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ, ട്രാഫിക് ലൈറ്റുകൾ, കാൽകുലേറ്ററുകൾ തുടങ്ങിയവയിൽ മൈക്രോപ്രൊസസ്സറുകൾ ഉപയോഗിക്കുന്നു

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=7400_പരമ്പര&oldid=2847531" എന്ന താളിൽനിന്ന് ശേഖരിച്ചത്