4ചാൻ
വിഭാഗം | സാമൂഹിക മാധ്യമം |
---|---|
ലഭ്യമായ ഭാഷകൾ | ഇംഗ്ലീഷ് |
ഉടമസ്ഥൻ(ർ) | ഹിര്യൂകി നിഷിമുര |
സൃഷ്ടാവ്(ക്കൾ) | ക്രിസ്റ്റഫർ പൂൾ |
യുആർഎൽ | www |
അലക്സ റാങ്ക് | 812 (2019 ഒക്ടോബർ[update][[Category:Articles containing potentially dated statements from പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ]])[1] |
വാണിജ്യപരം | അതെ |
അംഗത്വം | ലഭ്യമല്ല |
ആരംഭിച്ചത് | ഒക്ടോബർ 1, 2003[2] |
4ചാൻ (ഫോർചാൻ) എന്നത് ഒരു ഇംഗ്ലീഷ് ഇന്റർനെറ്റ് ഫോറമാണ്. 4ചാനിലെ പോസ്റ്റുകൾ അവരുടെ മാർഗനിർദ്ദേശകരേഖകൾക്കനുസൃതമായി വിഭജിച്ചിരിക്കുന്നു. അംഗങ്ങൾ സാധാരണയായി വ്യക്തിവിവരം പ്രസിദ്ധീകരിക്കാതെയാണ് ഫോറത്തിൽ പോസ്റ്റു ചെയ്യുക.
ജാപ്പനീസ് ഇമേജ്ബോർഡുകളുടെ രൂപം സ്വീകരിച്ചുകൊണ്ട് 2003 ഒക്ടോബർ 1നാണ് 4ചാന്റെ തുടക്കം. തുടക്കത്തിൽ അനിമേ മാംഗ പങ്കുവക്കാനായിരുന്നു 4ചാൻ കൂടുതലായി ഉപയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് 4ചാൻ ഇന്റർനെറ്റിൽ വളരെ പെട്ടെന്നു പ്രസിദ്ധി ആർജിക്കുകയു വീഡിയോ ഗേംസ്, പാട്ടുകൾ, സാഹിത്യം, രാഷ്ട്രീയം എന്നീ വിഭാഗങ്ങളുണ്ടാവുകയും ചർച്ചകൾ വിപുലീകരിക്കപ്പെടുകയും ചെയ്തു.
ഈ സൈറ്റ് ഇന്റർനെറ്റ് ഉപഘടകങ്ങളും ആക്ടിവിസം ഗ്രൂപ്പുകളുമായും ബന്ധപ്പെട്ടിരിക്കുന്നു. അനോണിമസ്, ആൾട്ട്-റൈറ്റ്, പ്രൊജക്ട് ചാൻനോളജി എന്നിവ ഇതിൽ പ്രധാനമാണ്. ലോൽകാറ്റ്സ്, റിക്റോളിങ്ങ്, "ചോക്കളേറ്റഅ റൈൻ", പെഡോ കരടി, തുടങ്ങിയ ഇന്റർനെറ്റ് മീമുകളുടെ രൂപവത്കരണത്തിനും പ്രചാരത്തിനും തുടക്കം കുറിച്ചത് 4ചാനിൽ നിന്നാണ്. 4ചാൻ ബോർഡുകളിൽ ആദ്യം നിർമ്മിക്കപ്പെട്ട "/b/" എന്നറിയപ്പെടുന്ന സൈറ്റിന്റെ "റാൻഡം" ബോർഡിലാണ് ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ട്രാഫിക്കു ലഭിക്കുന്നത്. റാൻഡഡ് ബോർഡിൽ പോസ്റ്റുചെയ്ത ഉള്ളടക്കത്തിൽ ചുരുങ്ങിയ നിയമങ്ങളുണ്ട്. "വായന / ബി / നിങ്ങളുടെ തലച്ചോർ ഉരുകുന്നത്" എന്ന് ഗോക്കർ ഒരിക്കൽ തമാശപറഞ്ഞു. സൈറ്റിന്റെ അജ്ഞാത സമുദായവും സംസ്കാരവും പലപ്പോഴും മാധ്യമശ്രദ്ധ നേടിയിട്ടുണ്ട്.
വെബ്സൈറ്റുകൾക്കും ഇന്റർനെറ്റ് ഉപയോക്താക്കൾക്കും നേരെയുള്ള കൂട്ടായുള്ള ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനും മറ്റും 4ചാൻ ചർച്ചകൾ ഭാഗമായിട്ടുണ്ട്. ഗാർഡിയൻ ഒരിക്കൽ 4ചാൻ സമുദായത്തെക്കുറിച്ച് "ഭ്രാന്തവും, കുട്ടിത്തം മാറാത്തതും... സമർത്ഥവും, പരിഹാസ്യവും, ഭീതിജനകവും" എന്ന് പറയുകയുണ്ടായി.
Notes
[തിരുത്തുക]References
[തിരുത്തുക]- ↑ "4chan.org Traffic, Demographics and Competitors - അലെക്സ". Alexa Internet. Archived from the original on 2019 സെപ്റ്റംബർ 29. Retrieved 2019 ഒക്ടോബർ 10.
{{cite web}}
: Check date values in:|accessdate=
and|archive-date=
(help) Archived 2019-09-29 at the Wayback Machine. - ↑ moot (2003 ഒക്ടോബർ 1). "Welcome". 4chan. Retrieved 2008 ഓഗസ്റ്റ് 2.
{{cite web}}
: Check date values in:|accessdate=
and|date=
(help)