21 മന്ത്സ് ഓഫ് ഹെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
21 മന്ത്സ് ഓഫ് ഹെൽ
21 മന്ത്സ് ഓഫ് ഹെൽ
സംവിധാനംയദു വിജയകൃഷ്ണൻ
നിർമ്മാണംഎറൈസ് മീഡിയ നെറ്റ് വർക്ക്
ഛായാഗ്രഹണംയദു വിജയകൃഷ്ണൻ
ചിത്രസംയോജനംഅനൂപ് സി. ജി.
വിതരണംഎറൈസ് മീഡിയ നെറ്റ് വർക്ക്
റിലീസിങ് തീയതി
  • നവംബർ 20, 2017 (2017-11-20)
രാജ്യംഇന്ത്യ ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം78 മിനിറ്റുകൾ

അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ പോലീസ് നടത്തിയ പീഡന രീതികളെക്കുറിച്ചു 2017ൽ ഇറങ്ങിയ ഡോക്യുമെന്ററി ചിത്രമാണ് 21 മന്ത്സ് ഓഫ് ഹെൽ. യദു വിജയകൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എറൈസ് മീഡിയ നെറ്റ് വർക്കാണ്.[1]

അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ഉപയോഗിച്ച പീഡന രീതികൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഈ ചിത്രത്തിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനെ തുടർന്ന് വിവാദങ്ങൾ ഉയർന്നിരുന്നു.[2][3]

വിവാദം[തിരുത്തുക]

സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ കേരള റീജിയണൽ ഓഫീസ് വിവിധ കാരണങ്ങളാൽ ചിത്രത്തിന് സർട്ടിഫിക്കറ്റ് നിഷേധിച്ചു. ഇന്ത്യയിലെ പൊതു പ്രദർശനത്തിന് സിബിഎഫ് സി യുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പ്രശ്നമെന്ന് തോന്നുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്യാൻ പോലും ബോർഡ് അവസരം നൽകിയില്ലെന്ന് യദു വിജയകൃഷ്ണൻ ആരോപിച്ചു.[4]

ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റിന് അപേക്ഷിച്ചെങ്കിലും അതിൽ അക്രമം കാണിക്കുന്നുവെന്ന് പറഞ്ഞു സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നിഷേധിച്ചു. അടിയന്തരാവസ്ഥക്കാലത്തെ പീഡന രീതികൾക്ക് സിബിഎഫ്സി ഉദ്യോഗസ്ഥർ തെളിവ് ചോദിച്ചു, അതിജീവിച്ച ഇരകളെ അഭിമുഖം നടത്തിയെന്ന് യദു പറഞ്ഞപ്പോൾ രേഖാമൂലമുള്ള സർക്കാർ റിപ്പോർട്ടുകൾ സിബിഎഫ്സി ആവശ്യപ്പെടുകയും ചിത്രം റിവൈസിംഗ് കമ്മിറ്റിക്കായി സിബിഎഫ്സി മുംബൈ ഹെഡ്ക്വാർട്ടേഴ്സിന് കൈമാറുകയും ചെയ്തു. ഭരണകക്ഷിയായ ആർഎസ്എസിന്റെയും ബിജെപിയുടെയും മുതിർന്ന നേതാക്കളിൽ ഭൂരിഭാഗവും അടിയന്തരാവസ്ഥക്കാലത്തെ പീഡനത്തിന് ഇരയായതിനാൽ ആർഎസ്എസ് പ്രവർത്തകരിൽ നിന്ന് വലിയ രാഷ്ട്രീയ കോലാഹലങ്ങൾ ഉണ്ടായി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിലെ അംഗങ്ങൾ ഇടതുപക്ഷക്കാരും കോൺഗ്രസ് അനുകൂലികളുമാണെന്നും അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിൽ ആർഎസ്എസ് പ്രവർത്തകർ നടത്തിയ ശ്രമങ്ങളെ മറച്ചുവെക്കാനാണ് അവർ ആഗ്രഹിക്കുന്നതെന്നും യദു വിജയകൃഷ്ണൻ ആരോപിച്ചു.[4]

തുടർന്ന്, റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതിനു ശേഷമാണ് ഡോക്യുമെൻററിക്ക് പ്രദർശനാനുമതി സർട്ടിഫിക്കറ്റ് ലഭിച്ചത്.[5]

അവലംബം[തിരുത്തുക]

  1. "' 21 മന്ത്സ് ഓഫ് ഹെൽ '; യദു വിജയകൃഷ്ണന് പിന്തുണയുമായി കുമ്മനം രാജശേഖരൻ". Janam tv. 2018-05-01.
  2. "ആർഎസ്എസ് ബന്ധമുള്ള ഡോക്യുമെന്ററിക്ക് പ്രദർശനാനുമതി നൽകാത്തതിനെതിരെ കുമ്മനം". Manorama. Archived from the original on 2018-09-12. Retrieved 2018-05-01.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "ആർഎസ്എസ് പ്രവർത്തകരെപ്പറ്റിയുള്ള ഡോക്യുമെന്ററിക്ക് അനുമതി നിഷേധിച്ചതിനെതിരെ കുമ്മനം". mathrubhumi. Retrieved 2018-05-01.
  4. 4.0 4.1 "മർദ്ദനമുറകൾ മറച്ചുവെച്ചെങ്ങനെ അടിയന്തരാവസ്ഥയുടെ കഥ പറയും?". Samakalikamalayalam. Retrieved 2018-04-01.
  5. "സെൻസർ ബോർഡ് വിലക്കിയ അടിയന്തരാവസ്ഥയെ കുറിച്ചുള്ള ഡോക്യുമെന്ററി '21 മന്ത്സ് ഓഫ് ഹെൽ' തിയറ്ററിൽ, പ്രദർശനം 24 മുതൽ". braveindianews. 2018-03-20.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=21_മന്ത്സ്_ഓഫ്_ഹെൽ&oldid=3911153" എന്ന താളിൽനിന്ന് ശേഖരിച്ചത്