2026 ഫിഫ വേൾഡ് കപ്പ്
Canada/Mexico/USA 2026 Canadá/México/Estados Unidos 2026 Canada/Mexique/États-Unis 2026 | |
---|---|
Tournament details | |
Host countries | കാനഡ മെക്സിക്കൊ യു എസ് എ |
Dates | June–July 2026 |
Teams | 48 (from 6 confederations) |
Venue(s) | 16 (in 16 host cities) |
← 2022 2030 → |
2026 ഫിഫ ലോകകപ്പ് 23-ാമത്തെ ഫിഫ ലോകകപ്പ് ആയിരിക്കും.
കാനഡ, മെക്സിക്കോ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ മൂന്ന് വടക്കേ അമേരിക്കൻ രാജ്യങ്ങളിലെ 16 നഗരങ്ങൾ സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ക്വാർട്ടർ ഫൈനൽ മുതലുള്ള എല്ലാ മത്സരങ്ങളും ഉൾപ്പെടെ അറുപത് മത്സരങ്ങൾക്ക് അമേരിക്ക ആതിഥേയത്വം വഹിക്കുമ്പോൾ അയൽരാജ്യങ്ങളായ കാനഡയും മെക്സിക്കോയും 10 മത്സരങ്ങൾ വീതമാണ് ആതിഥേയത്വം വഹിക്കുന്നത്.
മൂന്ന് രാജ്യങ്ങൾ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റായിരിക്കും. [1] നിലവിലുള്ള 32 ൽ നിന്ന് വിപുലീകരിച്ചു 48 ടീമുകൾ ഉൾപ്പെടുന്ന ആദ്യ ടൂർണമെന്റായിരിക്കും ഈ ടൂർണമെന്റ്.
മോസ്‌കോയിൽ നടന്ന 68-ാമത് ഫിഫ കോൺഗ്രസിലെ അന്തിമ വോട്ടിങ്ങിൽ യുണൈറ്റഡ് 2026 ബിഡ് റിവൽ ബിഡ് ബൈ മൊറോക്കോ യെ പരാജയപ്പെടുത്തി ആതിഥേയത്വം കരസ്ഥമാക്കി.
2002 ന് ശേഷം ഒന്നിലധികം രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകകപ്പാണിത്. രണ്ടിലധികം രാജ്യങ്ങൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ലോകക്കപ്പും ഇതാവും . 1970, 1986 ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിച്ചതോടെ, മൂന്ന് തവണ പുരുഷ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന അല്ലെങ്കിൽ സഹ-ആതിഥേയത്വം വഹിക്കുന്ന ആദ്യ രാജ്യമായി മെക്സിക്കോ മാറും.
1994 -ലാണ് അമേരിക്ക അവസാനമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. കാനഡ ഇതാദ്യമായാണ് പുരുഷ ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്നത് അല്ലെങ്കിൽ സഹ-ആതിഥേയത്വം വഹിക്കുന്നത്.
യുവേഫയുടെ പ്രസിഡന്റായിരുന്ന മൈക്കൽ പ്ലാറ്റിനി, അന്ന് 2013 ഒക്ടോബറിൽ ടൂർണമെന്റ് ടീമുകളേ വിപുലീകരിച്ചു 40 ആക്കുവാൻ നിർദ്ദേശിച്ചിരുന്നു, തുടർന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും 2016 മാർച്ചിൽ ഈ ആശയം നിർദ്ദേശിച്ചു . അങ്ങനെ 32 ടീം ഫോർമാറ്റിൽ നിന്ന് ടൂർണമെന്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ആഗ്രഹം 2016 ഒക്ടോബർ 4 ന് പ്രഖ്യാപിച്ചു. നാല് വിപുലീകരണ ഓപ്ഷനുകളും പരിഗണിച്ചു: [2] [3]
- 40 ടീമുകളായി വികസിപ്പിക്കുക (5 ടീമുകളുടെ 8 ഗ്രൂപ്പുകൾ)-88 മത്സരങ്ങൾ
- 40 ടീമുകളായി വികസിപ്പിക്കുക (4 ടീമുകളുടെ 10 ഗ്രൂപ്പുകൾ)—76 മത്സരങ്ങൾ
- 48 ടീമുകളായി വികസിപ്പിക്കുക (32-ടീം പ്ലേഓഫ് റൗണ്ട് ആരംഭിക്കുന്നു)-80 മത്സരങ്ങൾ
- 48 ടീമുകളായി വികസിപ്പിക്കുക (3 ടീമുകളുടെ 16 ഗ്രൂപ്പുകൾ)-80 മത്സരങ്ങൾ
ഹോസ്റ്റ് തിരഞ്ഞെടുക്കൽ[തിരുത്തുക]
- ↑ Carlise, Jeff (April 10, 2017). "U.S., neighbors launch 2026 World Cup bid". ESPN. മൂലതാളിൽ നിന്നും April 11, 2017-ന് ആർക്കൈവ് ചെയ്തത്.
- ↑ "FIFA World Cup format proposals" (PDF). FIFA. December 19, 2016. മൂലതാളിൽ (PDF) നിന്നും September 15, 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 10, 2017.
- ↑ "Federations 'overwhelmingly in favour' of 48-team World Cup – Infantino". ESPN. December 28, 2016.