ഉള്ളടക്കത്തിലേക്ക് പോവുക

2025 ലെ പഹൽഗാം ആക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2025 ഏപ്രിൽ 22 ന്, ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിനടുത്തുള്ള ബൈസരൻ താഴ്‌വരയിൽ നടന്ന ഒരു തീവ്രവാദി[1][2][3] ആക്രമണത്തിൽ ഒരു തദ്ദേശവാസി ഉൾപ്പെടെ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 20 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവമാണ് 2025 ലെ പഹൽഗാം ആക്രമണം.[4] 2008 ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായ ഇത്, പ്രത്യേകിച്ച് പുരുഷ ഹിന്ദു വിനോദസഞ്ചാരികളെ ലക്ഷ്യം വച്ചുള്ള ഇസ്ലാമിക തീവ്രവാദി ആക്രമണം ആയിരുന്നു ഇത്.[5][6] പാകിസ്താൻ ആസ്ഥാനമായുള്ളതും ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്‌കർ-ഇ-ത്വയ്യിബയുടെ[7] ഒരു ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.[8]

പശ്ചാത്തലം

[തിരുത്തുക]

ജമ്മു കശ്മീരിലെ കലാപത്തിൽ സജീവമായി ഏർപ്പെട്ടിരിക്കുന്ന ഒരു തീവ്രവാദ ഗ്രൂപ്പായ റെസിസ്റ്റൻസ് ഫ്രണ്ട് (TRF), ഇന്ത്യയിൽ ഒരു നിയുക്ത തീവ്രവാദ സംഘടനയാണ്.[9] കശ്മീരി ഹിന്ദുക്കൾ,[10][11][12][13] സർക്കാർ ജീവനക്കാർ,[14] തൊഴിലാളികൾ, ബിസിനസ്സ് ഉടമകൾ, പ്രാദേശിക രാഷ്ട്രീയക്കാർ, വിനോദസഞ്ചാരികൾ[15] തുടങ്ങി മതന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവർ ഉൾപ്പെടെയുള്ള സാധാരണക്കാരെ ആക്രമിക്കുന്നതിനും കൊലപ്പെടുത്തുന്നതിനും, പ്രാദേശിക പോലീസുകാർ[16] ഉൾപ്പെടെയുള്ള ഇന്ത്യൻ സുരക്ഷാ സേനയ്‌ക്കെതിരായ[17] നിരവധി ആക്രമണങ്ങൾക്കും ഈ സംഘം ഉത്തരവാദിയാണ്.

ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ച ലഷ്‌കർ-ഇ-തൊയ്ബയാണ് ഈ സംഘടന സ്ഥാപിച്ചതെന്നും അതിന്റെ ഒരു ശാഖയാണെന്നും ഇന്ത്യൻ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.[18][19][20][21][22] 2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ മുജാഹിദീൻ[23][24][25] എന്നീ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്നുള്ള കേഡറുകളെ ഉപയോഗിച്ച് രൂപീകരിച്ച ടിആർഎഫ് എന്ന സംഘടന മതേതര പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ[26] മതേതര നാമകരണവും പ്രതീകാത്മകതയും ഉപയോഗിക്കുന്നുവെങ്കിലും ഹിന്ദു ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള തദ്ദേശീയരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ നടത്തിയിട്ടുണ്ട്.[27][28][29]

1980 കളുടെ അവസാനത്തിൽ ജമ്മു കശ്മീരിൽ ഇസ്ലാമിക തീവ്രവാദികളുടെ നേതൃത്വത്തിൽ പൊട്ടിപ്പുറപ്പെട്ട സായുധ കലാപം കശ്മീരി ഹിന്ദുക്കളുടെ പലായനത്തിന് കാരണമാകുകയും പിന്നീടുള്ള കാലത്തും, ഈ കലാപം തുടരുകയും ചെയ്തു.[30] 2019 ഓഗസ്റ്റിൽ ഇന്ത്യൻ സർക്കാർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ട് ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രദേശത്തെ വിഭജിച്ചു.[31] ഈ നീക്കം മുമ്പ് യോഗ്യത നേടിയിട്ടില്ലാത്ത ആളുകൾക്ക് സ്ഥിരവാസികളെന്ന പദവി നൽകാൻ പ്രാദേശിക അധികാരികളെ അധികാരപ്പെടുത്തുകയും അവർക്ക് പ്രദേശത്ത് ഭൂമി വാങ്ങാനും ജോലി നേടാനും അനുവദിക്കുകയും ചെയ്തു.[32].

ആക്രമണം

[തിരുത്തുക]

2025 ഏപ്രിൽ 22 ന് അഞ്ച് തീവ്രവാദികൾ അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാം പട്ടണത്തിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ (4.3 മൈൽ) അകലെയായി സ്ഥിതി ചെയ്യുന്ന ബൈസരൻ താഴ്‌വരയിലെ പുൽമേട്ടിൽ പ്രവേശിച്ചു. വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ ഇത് എല്ലാ വശങ്ങളിലും ഇടതൂർന്ന പൈൻ വനങ്ങളാൽ വലയം ചെയ്യപ്പെട്ടതും[33] കാൽനടയായോ കുതിരപ്പുറത്തോ മാത്രം എത്തിച്ചേരാൻ പറ്റുന്നതുമാണ്. ഈ പ്രദേശത്തിന് വലിയ സംരക്ഷണം ഉണ്ടായിരുന്നില്ല.[34] M4 കാർബൈനുകളും AK-47 തോക്കുകളും വഹിച്ചിരുന്ന ആക്രമണകാരികൾ സൈനിക ശൈലിയിലുള്ള യൂണിഫോമുകളും ധരിച്ചിരുന്നു.[35][36]

അവലംബം

[തിരുത്തുക]
  1. ↑ "Alert: U. S. Embassy New Delhi, India (April 23, 2025)". in.usembassy.gov. Archived from the original on 2025-04-23. Retrieved 23 April 2025.
  2. ↑ "No: 89, 22 April 2025, Regarding the Terrorist Attack in Jammu and Kashmir". mfa.gov.tr. Retrieved 22 April 2025.
  3. ↑ "Terrorist Attacks in Pahalgam, Jammu and Kashmir on 22 April 2025". mfa.gov.sg. Retrieved 23 April 2025.
  4. ↑ "US-based techie, IAF official among 26 killed in attack. Who were the victims?". India Today. 23 April 2025.
  5. ↑ "Dozens killed as gunmen massacre tourists in Kashmir beauty spot". Esha Mitra, Mukhtar Ahmad, Aishwarya S Iyer, Kara Fox and Jessie Yeung. CNN. Retrieved 23 April 2025.
  6. ↑ "Kashmir Horror: Tourists Targeted Based on Religion in Pahalgam Attack". Deccan Herald (in ഇംഗ്ലീഷ്). Retrieved 24 April 2025.
  7. ↑ "LASHKAR-E-TAYYIBA". un.org. Retrieved 23 August 2010.
  8. ↑ "What is The Resistance Front, the militant group linked to Pahalgam attack?". Reuters. Shilpa Jamkhandikar. Retrieved 24 April 2025.
  9. ↑ Joy, Shemin (6 January 2023). "Centre bans LeT's proxy outfit 'The Resistance Front'". Deccan Herald. Retrieved 19 May 2024.
  10. ↑ "Positioning The Resistance Front (TRF) in Kashmir's militancy landscape". Observer Research Foundation. 15 December 2021. Archived from the original on 19 May 2024. Retrieved 19 May 2024.
  11. ↑ Basak, Saptarshi (11 October 2021). "The Resistance Front: The Invisible, LeT-Backed Outfit Terrorising Kashmir". The Quint. Archived from the original on 13 June 2024. Retrieved 19 May 2024.
  12. ↑ Shukla, Tejusvi (4 August 2020), "Secularization of Militancy in Kashmir: Myth or Reality?", MP-IDSA
  13. ↑ "What is The Resistance Front, responsible for killing of 3 security officers in J&K?". Firstpost. 14 September 2024. Archived from the original on 17 September 2023. Retrieved 16 September 2023.
  14. ↑ Majid, Zulfikar (22 April 2024). "Govt employee shot dead by terrorists in J&K's Rajouri". Deccan Herald. Archived from the original on 19 May 2024. Retrieved 19 May 2024.
  15. ↑ Gupta, Manoj (19 May 2024). "Lashkar-Backed TRF Behind 2 Terror Attacks In Kashmir Ahead Of Monday's Polls: Intel Sources". News 18. Archived from the original on 19 May 2024. Retrieved 19 May 2024.
  16. ↑ "Lashkar-Backed TRF Behind 2 Terror Attacks In Kashmir Ahead Of Monday's Polls: Intel Sources". India TV News. 19 February 2021.
  17. ↑ Masood, Bashaarat (5 May 2020), "'Pakistan trying to securalise Kashmir militancy': Lashkar regroups in Valley as The Resistance Front?", The Indian Express, archived from the original on 6 April 2023, retrieved 17 September 2023
  18. ↑ "Lashkar-e-Taiba". Stanford University. 30 January 2016. Archived from the original on 26 July 2018. Retrieved 22 February 2019.
  19. ↑ "Explained - Why terror outfits in Kashmir drop their Islamist label".
  20. ↑ Raseed, Adil (4 August 2020), "The August 5 Anniversary: J&K on Home Straight", MP-IDSA, archived from the original on 19 May 2024, retrieved 19 May 2024
  21. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "masood2" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  22. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "firstpost20233" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  23. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "orf20212" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  24. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "firstpost20234" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  25. ↑ Mir, Shakir (26 June 2021). "Why Militants Are Turning to Srinagar – Again". The Wire. Archived from the original on 17 September 2023. Retrieved 16 September 2023.
  26. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "rasheed2" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  27. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "shukla3" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  28. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "orf20213" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  29. ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "basak2" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  30. ↑ "Rights Abuses Behind Kashmir Fighting – Human Rights Watch". hrw.org. 16 July 1999. Archived from the original on 19 October 2008. Retrieved 25 June 2015.
  31. ↑ "Article 370: India Supreme Court upholds repeal of Kashmir's special status". BBC News. 11 December 2023. Retrieved 1 June 2024.
  32. ↑ "From Domicile to Dominion: India's Settler Colonial Agenda in Kashmir". Harvard Law Review. May 2021. Retrieved 1 June 2024.
  33. ↑ "Rough terrain, no security: Why attackers chose Pahalgam's Baisaran". India Today. 23 April 2025. Retrieved 23 April 2025.
  34. ↑ More, Manoj Dattatreya (23 April 2025). "Saw no security personnel from Baisaran to Pahalgam during J-K visit: Pimpri tourists". The Indian Express. Retrieved 23 April 2025.
  35. ↑ "Terrorists were wearing camouflage outfits, carried M4 carbine, AK-47s, fired 70 rounds: Initial probe". The Indian Express. 23 April 2025. Archived from the original on 23 April 2025. Retrieved 23 April 2025.
  36. ↑ "Gunmen kill at least 26 in Indian-administered Kashmir: Police". Al Jazeera. 22 April 2025. Retrieved 22 April 2025.
"https://ml.wikipedia.org/w/index.php?title=2025_ലെ_പഹൽഗാം_ആക്രമണം&oldid=4666626" എന്ന താളിൽനിന്ന് ശേഖരിച്ചത്