2022- ലെ ഓഡർ പാരിസ്ഥിതിക ദുരന്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2022 Oder environmental disaster
Dead fish in the Oder river on the border between Germany and Poland
Map
Large-scale fish die-offs were reported in the river around Oława at the end of July{[1]
തിയതിJuly 2022–present
സ്ഥലംOder
തരംEnvironmental disaster
കാരണംResearch ongoing

2022 ലെ വേനൽക്കാലത്ത്, ഓഡർ നദിയിൽ മത്സ്യം, ബീവറുകൾ, നത്തക്കാ, കൊഞ്ച്, മറ്റ് വന്യജീവികൾ എന്നിവ ഉൾപ്പെടുന്നവയുടെ ഒരു കൂട്ടമരണം സംഭവിച്ചു.

നദിയുടെ പോളിഷ് ഭാഗത്തുനിന്ന് 100 ടണ്ണിലധികവും ജർമ്മൻ ഭാഗങ്ങളിൽ നിന്ന് 35 ടണ്ണും ചത്ത മത്സ്യങ്ങളെ നീക്കം ചെയ്തു [2][3]. ഇതുമൂലമുണ്ടായ ജലമലിനീകരണം ആശങ്കയുണ്ടാക്കിയിരുന്നു.

കാരണം വ്യക്തമല്ലെങ്കിലും വേനൽച്ചൂടിന്റെ ഫലങ്ങളും യൂറോപ്യൻ വരൾച്ച മൂലം ജലനിരപ്പ് താഴ്ന്നതും ചൂടും പോഷകമൂലകങ്ങളുടെ അമിതസാന്ദ്രതയും കാരണം ജലത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതും ഓക്സിഡൈസിംഗ് ഏജന്റിന്റെ പ്രവേശകം മൂലം ഓക്സിജന്റെ അളവ് കുതിച്ചുയരുന്നതും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടാവാം. കൂടാതെ മെർക്കുറി, മെസിറ്റിലീൻ, ലവണങ്ങൾ അല്ലെങ്കിൽ മറ്റ് മലിനജലം എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കളാലുളള മലിനീകരണവും ആൽഗൽ ബ്ലൂം എന്നറിയപ്പെടുന്ന, പായൽ പെരുകലും ദുരന്തകാരണമായിട്ടുണ്ടാവാം.


പോളിഷ് അധികാരികളുടെ പ്രതികരണം മന്ദഗതിയിലായിരുന്നു. ഇത് ഒരു അപവാദം ഉണ്ടാക്കുകയും ജല മാനേജ്മെന്റിനും പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നതിനും കാരണമായി. സാധ്യമായ കുറ്റക്കാരെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഒരു ദശലക്ഷം złoty (ഏകദേശം USD 210,000 അല്ലെങ്കിൽ 2022 ഓഗസ്റ്റ് വരെ 210,000 EUR) പ്രതിഫലം വാഗ്ദാനം ചെയ്തു.[4]

അവലംബം[തിരുത്തുക]

  1. Stuart Braun (12 August 2022), Mysterious mass fish kill in Oder River: Climate change or poison?, DW News, archived from the original on 16 August 2022, retrieved 17 August 2022
  2. "Rare golden algae may have caused fish deaths in Oder River, says minister". www.theguardian.com. 19 August 2022. Archived from the original on 19 August 2022. Retrieved 20 August 2022.
  3. "Poland pulls 100 tonnes of dead fish from Oder river after mystery mass die-off". the Guardian (in ഇംഗ്ലീഷ്). 2022-08-17. Archived from the original on 18 August 2022. Retrieved 2022-08-18.
  4. Moody, Oliver; Olszanka, Paulina. "Mystery disaster leaves millions of fish dead in river on German/Polish border". The Times (in ഇംഗ്ലീഷ്). ISSN 0140-0460. Archived from the original on 15 August 2022. Retrieved 2022-08-15.

പുറംകണ്ണികൾ[തിരുത്തുക]