2021-ലെ കേരളത്തിലെ ഹർത്താലുകളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ 2021-ൽ നടന്ന ഹർത്താലുകളുടെ പട്ടിക.

ജനുവരി 2021 ലെ ഹർത്താലുകൾ[തിരുത്തുക]

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 18.01.2021 പത്തനാപുരം പഞ്ചായത്ത് കോൺഗ്രസ്സ് കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എ.യെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച്.[1]

ഫെബ്രുവരി 2021 ലെ ഹർത്താലുകൾ[തിരുത്തുക]

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 08.02.2021 വയനാട് ജില്ല യു.ഡി.എഫ്. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ.[2]
2 25.02.2021 ആലപ്പുഴ ജില്ല ബി.ജെ.പി. RSS - SDPI സംഘർഷത്തിൽ RSS പ്രവർത്തകൻ കൊല്ലപ്പെട്ടു.[3]

മാർച്ച് 2021 ലെ ഹർത്താലുകൾ[തിരുത്തുക]

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 26.03.2021 ഇടുക്കി ജില്ല യു.ഡി.എഫ്. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാത്തതിലും നിർമ്മാണ നിരോധനം ഇടുക്കി ജില്ലയിൽ മുഴുവൻ ബാധകമാക്കിയതിലും പ്രതിഷേധിച്ച്.[4]

ഏപ്രിൽ 2021 ലെ ഹർത്താലുകൾ[തിരുത്തുക]

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 07.04.2021 കൂത്തുപറമ്പ് യു.ഡി.എഫ്. മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രധിഷേധിച്ച്. [5]

സെപ്റ്റംബർ 2021 ലെ ഹർത്താലുകൾ

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 27.09.2021 ഇന്ത്യ വിവിധ സംഘടനകൾ കേന്ദ്രസർക്കാ റിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കർഷകസംഘടനകൾ അടക്കമുള്ള വിവിധ സംഘടനകൾ നടത്തുന്ന ഭാരത് ബന്ദ് കേരളത്തിൽ സമ്പൂർണ്ണ ഹർത്താൽ ആയി.[1]

നവംബർ 2021 ലെ ഹർത്താലുകൾ

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 01.11.2021 ചാവക്കാട് മുൻസിപ്പാലിറ്റി ബി. ജെ. പി. ബി. ജെ. പി. പ്രവർത്തകനെ കുത്തിക്കൊന്നതിൽ പ്രതിഷേധിച്ച്. [6]

ഡിസംബർ 2021 ലെ ഹർത്താലുകൾ

നമ്പർ ഹർത്താൽ

തിയ്യതി

ഹർത്താൽ പരിധി ഹർത്താൽ പ്രഖ്യാപിച്ചവർ ആരോപിക്കപ്പെടുന്ന വിഷയം
1 03.12.2021 തിരുവല്ല സി. പി. എം. സി. പി. എം. നേതാവ് പി. ബി. സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്. [7]
2 29.12.2021 കലഞ്ഞൂർ പഞ്ചായത്ത് ജനകീയ പൗര സമിതി അനധികൃതമായി പ്രവർത്തിക്കുന്ന പാറമട, ക്രഷർ യൂണിറ്റ്, ഇത്യാദി പരിസ്ഥിതി പ്രശ്നങ്ങൾക്ക് എതിരെ.[8]
3 29.12.2021 കുട്ടമ്പുഴ പഞ്ചായത്ത് ജനകീയ സമര സമിതി പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനങ്ങളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്.[9]
  1. "ന്യൂസ് 18".
  2. "മാതൃഭൂമി".
  3. "മനോരമ".[പ്രവർത്തിക്കാത്ത കണ്ണി]
  4. "മാതൃഭൂമി". Archived from the original on 2021-03-26. Retrieved 2021-03-26.
  5. "ഭാരത്". Archived from the original on 2021-04-14. Retrieved 2021-04-08.
  6. "News Bank".[പ്രവർത്തിക്കാത്ത കണ്ണി]
  7. "മാതൃഭൂമി".
  8. "മനോരമ ഓൺലൈൻ".
  9. "മനോരമ ഓൺലൈൻ".