2019-20 കോവിഡ്-19 പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ഇന്ത്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2019-20 കൊറോണ വൈറസ് പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ഇന്ത്യയിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2019-20ലെ കോവിഡ്-19 പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ഇന്ത്യയിൽ വളരെ ഗുരുതരമായ പ്രതിസന്ധികളാണ് സൃഷ്ടിച്ചിട്ടുള്ളത്. 1990 കളിലെ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണത്തിനുശേഷമുള്ള മൂന്ന് ദശകത്തിനിടെ ഇന്ത്യ കണ്ട ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് ലോകബാങ്കും ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളും 2021 സാമ്പത്തിക വർഷത്തിലെ ഇന്ത്യയുടെ വളർച്ചയെ തരംതാഴ്ത്തിയത്.[1] [2] എന്നിരുന്നാലും, അന്താരാഷ്ട്ര നാണയ നിധി പ്രവചിച്ചിട്ടുള്ള 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്കുള്ള 1.9%ന്റെ ജിഡിപി വളർച്ച ജി -20 രാജ്യങ്ങളിൽ ഏറ്റവും ഉയർന്നതാണ്.[3] തൊഴിലില്ലായ്മ ഒരു മാസത്തിനുള്ളിൽ, മാർച്ച് 15 ന് 6.7 ശതമാനത്തിൽ നിന്ന് ഏപ്രിൽ 19 ന് 26 ശതമാനമായി ഉയർന്നു[4] രാജ്യത്തൊട്ടാകെയുള്ള 45% കുടുംബങ്ങളിലും മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ കുറവുണ്ടായി.[5] കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പ്രഖ്യാപിച്ച ആദ്യത്തെ 21 ദിവസത്തെ സമ്പൂർണ്ണ ലോൿഡൗണിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് പ്രതിദിനം 32,000 കോടി ഡോളർ (4.5 ബില്യൺ യുഎസ് ഡോളർ) നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.[6][7] ഇന്ത്യയുടെ 2.8 ട്രില്യൺ ഡോളറിന്റെ സമ്പദ് വ്യവസ്ഥയുടെ നാലിലൊന്നിൽ താഴെയാണ് സമ്പൂർണ്ണ ലോൿഡൗൺ കാലത്ത് പ്രവർത്തിക്കുന്നത്.[8] ഇത് രാജ്യത്തെ 53% ബിസിനസുകളെയും സാരമായി ബാധിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വിതരണ ശൃംഖലകളെ സമ്മർദ്ദത്തിലാക്കി; തുടക്കത്തിൽ ഒരു "അവശ്യം" എന്താണെന്നും "അവശ്യം അല്ലാത്തത്" എന്താണെന്നും നിർണ്ണയിക്കുന്നതിൽ വ്യക്തതയില്ലായിരുന്നു.[9] [10]അസംഘടിത മേഖലകളിലെയും ദിവസവേതന വേതന വിഭാഗത്തിലെയും തൊഴിലാളികൾക്കാണ് കൂടുതൽ അപകടസാധ്യത. പെട്ടന്നു നശിക്കുന്ന ഉല്പന്നങ്ങൾ വിളയിക്കുന്ന രാജ്യത്തുടനീളമുള്ള ധാരാളം കർഷകരും അനിശ്ചിതത്വം നേരിടുന്നു. ഹോട്ടലുകൾ, എയർലൈൻസ് തുടങ്ങി വിവിധ ബിസിനസുകൾ ശമ്പളം വെട്ടിക്കുറയ്ക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു. തത്സമയ സംരംഭക വ്യവസായത്തിന് 3,000 കോടി ഡോളർ (420 ദശലക്ഷം യുഎസ് ഡോളർ) നഷ്ടമുണ്ടായി.

അവലംബം[തിരുത്തുക]

  1. "World Bank sees FY21 India growth at 1.5-2.8%, slowest since economic reforms 30 years ago". The Hindu (in Indian English). PTI. 2020-04-12. ISSN 0971-751X. Retrieved 2020-04-28.{{cite news}}: CS1 maint: others (link)
  2. Apr 12, PTI | Updated:; 2020; Ist, 14:24. "World Bank sees FY21 India growth at 1.5-2.8%— slowest since economic reforms three decades ago - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-04-28. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  3. MumbaiApril 17, India Today Web Desk; April 17, 2020UPDATED:; Ist, 2020 11:37. "IMF projection for India's GDP growth highest in G-20, says RBI Governor Shaktikanta Das". India Today (in ഇംഗ്ലീഷ്). Retrieved 2020-04-28. {{cite web}}: |first3= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  4. "CMIE". www.cmie.com. Retrieved 2020-04-28.
  5. Research, Centre for Policy. "Podcast: How has India's lockdown impacted unemployment rates and income levels?". Scroll.in (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-04-28. {{cite web}}: |first= has generic name (help)
  6. Bureau, Our. "Covid-19 lockdown estimated to cost India $4.5 billion a day: Acuité Ratings". @businessline (in ഇംഗ്ലീഷ്). Retrieved 2020-04-28.
  7. PTI. "Experts peg India's cost of coronavirus lockdown at USD 120 bn". @businessline (in ഇംഗ്ലീഷ്). Retrieved 2020-04-28.
  8. "Lockdown relaxation⁠— more than half of India's economy may reopen from Monday, says Nomura". Business Insider. Retrieved 2020-04-28.
  9. Biman.Mukherji (2020-03-23). "Coronavirus impact: Indian industry seeks relief measures to aid economy". Livemint (in ഇംഗ്ലീഷ്). Retrieved 2020-04-28.
  10. Chaudhry, Siraj A. "Covid-19 puts India's food supply chain to a stress-test". @businessline (in ഇംഗ്ലീഷ്). Retrieved 2020-04-28.