ഒർലാൻഡോ നിശാക്ലബ് കൂട്ടക്കൊല 2016

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2016 Orlando nightclub shooting എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഒർലാൻഡോ നിശാക്ലബ്ബിലെ വെടിവെപ്പ്
അമേരിക്കയിലെ തീവ്രവാദം എന്നതിന്റെ ഭാഗം
1912 S Orange Ave 2.png
പൾസ് നിശാക്ലബ് 2006
സ്ഥലം1912 ഓറഞ്ച് ഏവ്, ഒർലാൻഡോ, ഫ്ലോറിഡ, അമേരിക്ക
നിർദ്ദേശാങ്കം28°31′10.5″N 81°22′36.5″W / 28.519583°N 81.376806°W / 28.519583; -81.376806Coordinates: 28°31′10.5″N 81°22′36.5″W / 28.519583°N 81.376806°W / 28.519583; -81.376806
തിയതിജൂൺ 12, 2016; 3 വർഷങ്ങൾക്ക് മുമ്പ് (2016-06-12)
c. 2:15 a.m. – c. 5:00 a.m. EDT (UTC−04:00)
ആക്രമണത്തിന്റെ തരം
കൂട്ടകൊലപാതകം, ആഭ്യന്തര തീവ്രവാദം
ആയുധങ്ങൾഎ.ആർ-15-അർദ്ധ-യാന്ത്രിക തോക്ക്
ഗ്ലോക്ക്-17 അർദ്ധ-യാന്ത്രിക തോക്ക്
മരിച്ചവർ50
മുറിവേറ്റവർ
53
ആക്രണം നടത്തിയത്ഒമാർ മതീൻ

അമേരിക്കയിലെ ഫ്ലോറിഡയിലുള്ള ഒർലാൻഡോ എന്ന സ്ഥലത്തെ ഒരു നിശാക്ലബ്ബിൽ 2016 ജൂൺ 12 നു നടന്ന വെടിവെപ്പിൽ അമ്പതോളം പേർ മരിക്കുകയും, നിരവധി പേർക്കു പരുക്കേൽക്കുകയും ചെയ്തു. അഫ്ഗാൻ വംശജനായ അമേരിക്കൻ പൗരൻ ഒമാർ മിർ സൈദ്ദീഫ് മതീൻ എന്നയാളാണ് ഈ കൂട്ടക്കുരുതി നടത്തിയത്. സ്വവർഗപ്രണയികൾക്കുള്ള ഒരു നിശാക്ലബ്ബാണ് ഇത്.

അമേരിക്കയുടെ ചരിത്രത്തിൽ ഒരു വ്യക്തി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയും, ലൈംഗികന്യൂനപക്ഷത്തിനു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണവും ആണ് ഓർലാൻഡോ കൂട്ടക്കൊല. 2001 ലെ സെപ്തംബർ 11 സംഭവത്തിനു ശേഷം നടന്ന ഏറ്റവും വലിയ ഭീകര ആക്രമണവും ആണ് ഇത്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു [1]

ആക്രമണം[തിരുത്തുക]

2016 ജൂൺ 11 ന് ഫ്ലോറിഡയിലെ, ഒർലാൻഡോയിലെ പൾസ് ക്ലബ്ബിൽ വാരാന്ത്യ വിരുന്നു നടക്കുകയായിരുന്നു. സ്പാനിഷുകാരായ അതിഥികളായിരുന്നു കൂടുതലും. മതീൻ, സായുധധാരിയായി ക്ലബ് ലക്ഷ്യമാക്കി നടന്നെത്തിയപ്പോൾ, അവിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മതീനെ തടയുവാൻ ശ്രമിച്ചു. പോലീസുദ്യോഗസ്ഥൻ മതീനെ തിരിച്ചുവെടിവെച്ചെങ്കിലും, മതീന് ക്ലബ്ബിലേക്കു പ്രവേശിക്കാൻ സാധിച്ചു. 320 ഓളം അതിഥികൾ അപ്പോൾ ക്ലബ്ബിലുണ്ടായിരുന്നു. ക്ലബ്ബിൽ പ്രവേശിച്ച ഉടനെ മതീൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു.

അവലംബം[തിരുത്തുക]