പഠാൻകോട്ട് ആക്രമണം (2016)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2016 പഠാൻകോട്ട് ആക്രമണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2016 പഠാൻകോട്ട് ആക്രമണം
പഠാൻകോട്ട് is located in India
പഠാൻകോട്ട്
പഠാൻകോട്ട്
പഠാൻകോട്ട് (India)
സ്ഥലംപഠാൻകോട്ട് എയർഫോഴ്സ് സ്റ്റേഷൻ, പഞ്ചാബ്, ഇന്ത്യ,
നിർദ്ദേശാങ്കം32°14′01″N 075°38′04″E / 32.23361°N 75.63444°E / 32.23361; 75.63444
തീയതി2 ജനുവരി 2016
3.30 am (IST)
ആക്രമണലക്ഷ്യംപഞ്ചാബ് പോലീസ്, ഭാരതീയ വായുസേന
ആക്രമണത്തിന്റെ തരം
വെടിവെപ്പ്
ആയുധങ്ങൾഎ.കെ-47, ഗ്രനേഡ്
മരിച്ചവർ6 തീവ്രവാദികൾ
7 സുരക്ഷാ (5 ഡിഫൻസ് സെക്യൂരിറ്റി കോർപ്സ് ആൾക്കാർ, 1 ഭാരതീയ വായുസേന ഗരുഡ് കമാൻഡോ; 1 ദേശീയ സുരക്ഷാസേന കമാൻഡോ)[1]ലെഫ് . കേണൽ നിരഞ്ജൻ കുമാർ
മുറിവേറ്റവർ
20 (8 ഭാരതീയ വായുസേന and 12 ദേശീയ സുരക്ഷാസേന)[2]
ആക്രമണം നടത്തിയത്യുണൈറ്റഡ് ജിഹാദ് കൗൺസിൽ
Assailants6(?) തീവ്രവാദികൾ
Suspected perpetrators
ജയ്‌ഷെ-ഇ-മുഹമ്മദ്"LIVE: Terrorists launch attack on IAF base in Pathankot, fierce gunbattle on".</ref>
പ്രതിരോധിച്ചവർ
ഉദ്ദേശ്യംസൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും തകർക്കുക

2016 ജനുവരി രണ്ടിന് പശ്ചിമ എയർ കമ്മാൻഡിന് കീഴിലുള്ള പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ ഒരു കൂട്ടം തീവ്രവാദികൾ ആക്രമിച്ചു. ആദ്യ ഘട്ട സംഘടനത്തിൽ 2 തീവ്രവാദികളും 3 സുരക്ഷാസൈനകരും കൊല്ലപ്പെട്ടു. [1][4] ഏകദേശം 17 മണിക്കൂർ പോരാട്ടം നീണ്ടു നിന്നു. ഇന്ത്യൻ കരസേനയുടെ യൂണിഫോം അണിഞ്ഞാണ് തീവ്രവാദികൾ എത്തിയത്.[5] ജയ്‌ഷെ-ഇ-മുഹമ്മദ് എന്ന തീവ്രവാദിസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.

പിന്നീടുള്ള പോരാട്ടത്തിൽ 3 സൈനികർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ വെച്ച് മരണമടയുകയും ചെയ്തു. അതോടെ മരണ സംഖ്യ ആറായി.[6] ജനുവരി 3 ന് വെടിയൊച്ചകൾ കേൾക്കുകയും ഒരു സുരക്ഷാസൈനികൻ,മലയാളിയായ പാലക്കാടു സ്വദേശി എലുമ്പുലാശേരി കളരിക്കൽ ലെഫ് . കേണൽ നിരഞ്ജൻ കുമാർ, IED സ്പോടനത്തിൽ വീരമൃത്യു വരിക്കുകയും ചെയ്തു.[7][8]ജനുവരി 4 ന് അഞ്ചാമത്തെ ഭീകരനും വധിക്കപ്പെട്ടു.[9] ജനുവരി 4ന് യുണൈറ്റഡ് ജിഹാദ് കൌൺസിൽ അക്രമത്തിന്റെ ഉത്തരവാദിത്തം എറ്റടുത്തു.[10]

ആക്രമണത്തിന്റെ തലേന്ന് പഞ്ചാബ്‌ പോലീസിലെ ഗുർദാസ്പൂർ എസ്പി സൽവീന്ദർ സിങ്ങിനെ തട്ടിക്കൊണ്ടു പോയെന്നു പറയുന്ന സംഭവത്തിന് ഇതുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. സഞ്ചാരത്തിന് വേണ്ടിയാണ് തീവ്രവാദികൾ എസ്പിയുടെ വാഹനം തട്ടിയെടുത്തത്. ആ സമയം ബീക്കൺ ലൈറ്റുകളും മറ്റും പ്രവർത്തിപ്പിക്കാഞ്ഞതിനാൽ തീവ്രവാദികൾക്ക് അത് പോലീസ് വാഹനമായിരുന്നു എന്ന് മനസ്സിലായിരുന്നില്ല.[11]

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പഠാൻകോട്ട്_ആക്രമണം_(2016)&oldid=3440952" എന്ന താളിൽനിന്ന് ശേഖരിച്ചത്