വടക്കേ ഇന്ത്യയിലെ പ്രളയം, 2013
സ്ഥലം | India (Uttarakhand, Himachal Pradesh, Uttar Pradesh) Nepal (Far Western Region, Mid Western Region) |
---|---|
മരണങ്ങൾ | About 5,700 (presumed dead) (as of 16 July 2013) |
Property damage |
|
2013 ജൂണിൽ വടക്കേ ഇന്ത്യയിലുണ്ടായ കനത്ത പേമാരിയും മണ്ണിടിച്ചിലും വലിയ ദുരന്തങ്ങൾക്കിടയാക്കി. 1962 ന് ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ പ്രളയമാണിതെന്ന് കരുതപ്പെടുന്നു. ഉത്തർഖണ്ഡിലും ഹിമാചൽ പ്രദേശിലുമായിരുന്നു നഷ്ടമേറെയും. ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സ്ഥലങ്ങളൊക്കെ വെള്ളപ്പൊക്കത്താൽ ബാധിക്കപ്പെട്ടു. പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.[3] ഏഴായിരത്തോളം പേരെ കാണാതായി. ആയിരക്കണക്കിന് വീടുകൾ തകരുകയും വാർത്താവിനിമ ബന്ധങ്ങൾ തകരാറിലാവുകയും ചെയ്തു. ഹിമലായൻ മലനിരകളിൽ വിവിധയിടങ്ങളിലായി കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്ക് പുറപ്പെട്ട 70,000 ത്തോളം തീർഥാടകർ കുടുങ്ങി. പ്രധാന റോഡുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി.[4][5] ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവടങ്ങളിലേക്കുള്ള ചാർധാം യാത്രയിലുണ്ടായിരുന്ന നിരവധി തീർഥാടകർ കൊല്ലപ്പെട്ടു. നാന്നൂറോളം റോഡുകളും 21 പാലങ്ങളുമാണ് അതിശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നത്.
കേദാർനാഥ് ക്ഷേത്രത്തിലെ നാശനഷ്ടങ്ങൾ
[തിരുത്തുക]കേദാർനാഥ് ക്ഷേത്രം ആറടി ഉയരത്തിൽ ചെളിയിൽ മുങ്ങിയനിലയിലാണ്. ബദരീനാഥിൽ വാർത്താവിനിമയ ബന്ധങ്ങൾ താറുമാറായി. ദുരന്തത്തെ 'ഹിമാലയൻ സുനാമി'യെന്നാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ വിശേഷിപ്പിച്ചത്.[6]
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
[തിരുത്തുക]സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും വലിയ രക്ഷാ പ്രവർത്തനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിൽ നടന്നത്. ലോകത്തെ ഏറ്റവും വലിയ ഹെലികോപ്റ്ററായ എം.ഐ.-26 ഉൾപ്പെടെ വ്യോമസേനയുടെ മുപ്പതും കരസേനയുടെ പന്ത്രണ്ടും ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തി. ദേശീയ ദുരന്തപ്രതികരണസേനയുടെ 13 സംഘങ്ങളും ഐ.ടി.ബി.പി. യുടെ മൂവായിരം സൈനികരും രക്ഷാപ്രവർത്തനത്തിനായി രംഗത്തിറങ്ങി. 422 പേർ വീതമുള്ളതാണ് ദുരന്തനിവാരണസേനയുടെ 13 ടീമുകൾ. 8500 പട്ടാളക്കാർ രക്ഷാപ്രവർത്തനത്തിലുണ്ട്. സേനാ ഹെലികോപ്റ്ററുകൾ ഒറ്റ ദിവസം കൊണ്ട് 16,000 പേരെ സുരക്ഷിത താവളത്തിലെത്തിച്ചു. കര, വ്യോമസേനകളും എൻ.ഡി.ആർ.എഫ്., ഐ.ടി.ബി.പി., എസ്.എസ്.ബി., ഉത്തരാഖണ്ഡ് പോലീസ് എന്നിവയും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്[7] .
അവലംബം
[തിരുത്തുക]- ↑ "Death Toll in Indian Monsoon Flooding Nears 600". ABC News. 21 June 2013.
- ↑ Kumar, Siddhartha (15 July 2013). "5,748 feared dead after India floods". IOL News. Retrieved 19 September 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "മരണം പതിനായിരം കവിയും ഉത്തരാഖണ്ഡ്: മഞ്ഞുവീഴ്ചയിൽ ശവസംസ്കാരം മുടങ്ങുന്നു". ദേശാഭിമാനി. 2013 ജൂലൈ 1. Retrieved 2013 ജൂലൈ 1.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "Uttarakhand, Himachal Pradesh battered by rain: death toll rises to 130, more than 70,000 stranded". NDTV. 19 June 2013. Retrieved 19 June 2013.
- ↑ "Heavy rain lashes north India, 50 killed". The Times of India. 18 June 2013. Archived from the original on 2013-06-21. Retrieved 19 June 2013.
- ↑ "പ്രളയക്കെടുതി : 7000 പേരെ കാണാതായി". മാതൃഭൂമി. 2013 ജൂൺ 20. Archived from the original on 2013-06-23. Retrieved 2013 ജൂൺ 20.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ഉത്തരാഖണ്ഡ്: രക്ഷാപ്രവർത്തനം ഊർജ്ജിതം; 556 മൃതദേഹങ്ങൾ കിട്ടി". മാതൃഭൂമി. 2013 ജൂൺ 22. Archived from the original on 2013-06-22. Retrieved 2013 ജൂൺ 22.
{{cite news}}
: Check date values in:|accessdate=
and|date=
(help)