2013 ആഷസ് പരമ്പര
2013 ആഷസ് ക്രിക്കറ്റ് പരമ്പര | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||
ടീമുകൾ | |||||||||||||
ഇംഗ്ലണ്ട് | ഓസ്ട്രേലിയ | ||||||||||||
നായകന്മാർ | |||||||||||||
അലൈസ്റ്റർ കുക്ക് | മൈക്കൽ ക്ലാർക്ക് | ||||||||||||
|
ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ മത്സരിക്കുന്ന ചരിത്രപ്രസിദ്ധമായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ ഭാഗമായി 2013ൽ നടക്കുന്ന ടൂർണമെന്റാണ് 2013 ആഷസ് പരമ്പര. 2013 ജൂലൈ 10 മുതൽ ഓഗസ്റ്റ് 25 വരെ ഇംഗ്ലണ്ടിലാണ് ഈ ടൂർണമെന്റ് നടക്കുന്നത്. ആകെ 5 ടെസ്റ്റ് മത്സരങ്ങളുള്ള ഈ പരമ്പരയിൽ ട്രെന്റ് ബ്രിഡ്ജ്, ലോർഡ്സ്, ഓൾഡ് ട്രാഫോഡ്, റിവർസൈഡ് ഗ്രൗണ്ട്, ദി ഓവൽ എന്നീ സ്റ്റേഡിയങ്ങളാണ് വേദിയാകുന്നത്.
ടീമുകൾ
[തിരുത്തുക]ഈ ടൂർണമെന്റിലേക്കുള്ള ടീമിനെ ഓസ്ട്രേലിയ 2013 ഏപ്രിൽ 24ന് പ്രഖ്യാപിച്ചു. 2013 ജൂലൈ 6ന് ഒന്നാം ടെസ്റ്റിലേക്കുള്ള ഇംഗ്ലണ്ട് ടീമിനെയും പ്രഖ്യാപിച്ചു.
ഇംഗ്ലണ്ട് | ഓസ്ട്രേലിയ |
---|---|
മത്സരങ്ങൾ
[തിരുത്തുക]ഒന്നാം ടെസ്റ്റ്
[തിരുത്തുക]10–14 ജൂലൈ
സ്കോർകാർഡ് |
ഇംഗ്ലണ്ട്
215 (59 ഓവറിൽ) 375 (149.5 ഓവറിൽ) |
v
|
ഓസ്ട്രേലിയ
280 (64.5 ഓവറിൽ) 296 (110.5 ഓവറിൽ) |
- ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- *ഓസ്ട്രേലിയൻ കളിക്കാരനായ ആഷ്ടൺ ആഗർ 98 റൺസ് നേടി, പതിനൊന്നാമനായി ഇറങ്ങിയ ബാറ്റ്സ്മാൻ അരങ്ങേറ്റ മത്സരത്തിൽ നേടുന്ന ഉയർന്ന വ്യക്തിഗത സ്കോർ നേടി[1].
- പത്താം വിക്കറ്റിൽ ഓസ്ട്രേലിയക്കാരായ ആഗറും, ഹ്യൂഗ്സും ചേർന്ന 163 റൺസ് നേടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോഡ് നേടി[2]'
രണ്ടാം ടെസ്റ്റ്
[തിരുത്തുക]18–22 ജൂലൈ
സ്കോർകാർഡ് |
ഇംഗ്ലണ്ട്
361 (100.1 ഓവറിൽ) 349/7 ഡിക്ല. (114.1 ഓവറിൽ) |
v
|
ഓസ്ട്രേലിയ
128 (53.3 ഓവറിൽ) 235 (90.3 ഓവറിൽ) |
- ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- ഇംഗ്ലീഷ് ബാറ്റ്സ്മാൻ ഇയാൻ ബെൽ തുടർച്ചയായ 3 ആഷസ് ടെസ്റ്റുകളിൽ ശതകം നേടുന്ന നാലാമത്തെ കളിക്കാരനായി.[3]
മൂന്നാം ടെസ്റ്റ്
[തിരുത്തുക]1–5 ഓഗസ്റ്റ്
സ്കോർകാർഡ് |
ഓസ്ട്രേലിയ
527/7 ഡിക്ല. (146 ഓവറിൽ) 172/7 ഡിക്ല. (36 ഓവറിൽ) |
v
|
ഇംഗ്ലണ്ട്
368 (139.3 ഓവറുകൾ) 37/3 (20.3 ഓവറിൽ) |
- ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു
- മഴയും, വെളിച്ചക്കുറവും മൂലം നാലാം ദിവസത്തെ കളി 56 ഓവറാക്കി കുറച്ചു.
- അഞ്ചാം ദിനം മഴയെത്തുടന്ന് 20.3 ഓവർ മാത്രമേ ബൗൾ ചെയ്യാൻ സാധിച്ചുള്ളു, വൈകുന്നേരം 4.40ന് മത്സരം സമനിഅയിൽ അവസാനിക്കുന്നതായി പ്രഖ്യാപിച്ചു.
നാലാം ടെസ്റ്റ്
[തിരുത്തുക]9–13 ഓഗസ്റ്റ്
സ്കോർകാർഡ് |
ഇംഗ്ലണ്ട്
238 (92 ഓവറിൽ) 330 (95.1 ഓവറിൽ) |
v
|
ഓസ്ട്രേലിയ
270 (89.3 ഓവറിൽ) 224 (68.3 ഓവറിൽ) |
- ഇംഗ്ലണ്ട് ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- രണ്ടാം ദിനം വെളിച്ചക്കുറവ് മൂലം കളി 76.4 ഓവറാക്കി കുറച്ചു.
- നാലാം ദിനം ലഞ്ച് ബ്രേക്കിന് ശേഷം മഴയെത്തുടന്ന് വൈകിയാണ് കളി തുടങ്ങിയത്.
അഞ്ചാം ടെസ്റ്റ്
[തിരുത്തുക]21–25 ഓഗസ്റ്റ്
സ്കോർകാർഡ് |
ഓസ്ട്രേലിയ
492/9 ഡിക്ല. (128.5 ഓവറിൽ) 111/6 ഡിക്ല. (23 ഓവറിൽ) |
v
|
ഇംഗ്ലണ്ട്
377 (144.4 ഓവറിൽ) 206/5 (40 ഓവറിൽ) |
- ഓസ്ട്രേലിയ ടോസ് നേടി, ബാറ്റിങ് തിരഞ്ഞെടുത്തു.
- രണ്ടാം ദിനം മഴ മൂലം വൈകിയാണ് കളി തുടങ്ങിയത്
- നാലാം ദിവസത്തെ കളി മഴമൂലം ഉപേക്ഷിച്ചു
- അഞ്ചാം ദിനം 4 ഓവറുകൾ ശേഷിക്കെ വെളിച്ചക്കുറവ് മൂലം മത്സരം ഉപേക്ഷിച്ചു
സ്ഥിതിവിവരങ്ങൾ
[തിരുത്തുക]കൂടുതൽ റൺസ്
[തിരുത്തുക]കളിക്കാരൻ | മത്സരം | ഇന്നി. | റൺസ് | ശരാശരി | ഉയർന്ന സ്കോർ | 100/50 |
---|---|---|---|---|---|---|
ഇയാൻ ബെൽ | 3 | 6 | 381 | 76.2 | 109 | 2/2 |
മൈക്കൽ ക്ലാർക്ക് | 3 | 6 | 319 | 63.8 | 187 | 1/1 |
ജോ റൂട്ട് | 3 | 6 | 242 | 48.4 | 180 | 1/0 |
കെവിൻ പീറ്റേഴ്സൺ | 3 | 6 | 206 | 34.33 | 113 | 1/1 |
ക്രിസ് റോജേഴ്സ് | 3 | 6 | 185 | 30.8 | 84 | 0/2 [4] |
കൂടുതൽ വിക്കറ്റ്
[തിരുത്തുക]കളിക്കാരൻ | മത്സരം | ഇന്നി. | ഓവറുകൾ | വിക്കറ്റ് | മികച്ച ബൗളിങ് |
---|---|---|---|---|---|
ഗ്രെയിം സ്വാൻ | 3 | 6 | 173.0 | 19 | 5/44 |
പീറ്റർ സിഡിൽ | 3 | 6 | 123.5 | 16 | 5/50 |
ജെയിംസ് ആൻഡേഴ്സൺ | 3 | 6 | 128.5 | 15 | 5/73 |
റയാൻ ഹാരിസ് | 2 | 4 | 82.1 | 11 | 5/72 |
മിച്ചൽ സ്റ്റാർക്ക് | 2 | 4 | 80.0 | 8 | 3/76 [5] |
അവലംബം
[തിരുത്തുക]- ↑ ആൽഡ്രഡ്, ടാന്യ (11 ജൂലൈ 2013). "ആഗറിന് സ്വപ്നതുല്യ തുടക്കം". ഇ.എസ്.പി.എൻ. ക്രിക്കിൻഫോ. ഇ.എസ്.പി.എൻ. Retrieved 14 ജൂലൈ 2013.
- ↑ ജയരാമൻ, ശിവ; രാജേഷ്, എസ് (11 ജൂലൈ 2013). "പത്താം വിക്കറ്റ് റെക്കോർഡ് കൂട്ടുകെട്ട്". ഇ.എസ്.പി.എൻ. ക്രിക്കിൻഫോ. ഇ.എസ്.പി.എൻ. Retrieved 14 ജൂലൈ 2013.
- ↑ "ആഷസ് 2013: ഇംഗ്ലണ്ട് മികച്ച ടീമെന്ന് ബെൽ". ബി.ബി.സി. സ്പോർട്ട്. ബി.ബി.സി. 18 ജൂലൈ 2013. Retrieved 19 ജൂലൈ 2013.
- ↑ 2013 ആഷസ് പരമ്പര, ക്രിക്കിൻഫോ. "കൂടുതൽ റൺസ്". Retrieved 2013 ഓഗസ്റ്റ് 7.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: numeric names: authors list (link) - ↑ 2013 ആഷസ് പരമ്പര, ക്രിക്കിൻഫോ. "കൂടുതൽ വിക്കറ്റുകൾ". Retrieved 2013 ഓഗസ്റ്റ് 7.
{{cite web}}
: Check date values in:|accessdate=
(help)CS1 maint: numeric names: authors list (link)