Jump to content

2012 ഐ.സി.സി. വേൾഡ് ട്വന്റി 20

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐസിസി വേൾഡ് ട്വന്റി 20 ചാമ്പ്യൻഷിപ്പ്
ഐസിസി വേൾഡ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ ലോഗോ
തീയതിസെപ്റ്റംബർ 18–ഒക്ടോബർ 7
സംഘാടക(ർ)അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിട്വന്റി 20 ക്രിക്കറ്റ്‌
ടൂർണമെന്റ് ശൈലി(കൾ)Group stage and Knockout
ആതിഥേയർശ്രീലങ്ക ശ്രീലങ്ക
ജേതാക്കൾ വെസ്റ്റ് ഇൻഡീസ് (1-ആം തവണ)
പങ്കെടുത്തവർ12[1]
ആകെ മത്സരങ്ങൾ27
ടൂർണമെന്റിലെ കേമൻഓസ്ട്രേലിയ ഷെയ്ൻ വാട്സൺ
ഏറ്റവുമധികം റണ്ണുകൾഓസ്ട്രേലിയ ഷെയ്ൻ വാട്സൺ (249)
ഏറ്റവുമധികം വിക്കറ്റുകൾശ്രീലങ്ക അജന്താ മെൻഡിസ് (15)
ഔദ്യോഗിക വെബ്സൈറ്റ്Official website
2010
2014

നാലാം ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ് 2012 സെപ്റ്റംബർ 18 മുതൽ ഒക്ടോബർ 7 വരെ ശ്രീലങ്കയിൽ നടന്നു. മൂന്ന് വേദികളിലായിരുന്നു മത്സരം നടന്നത്. 12 രാജ്യങ്ങളുടെ സംഘങ്ങളാണ് ഈ ലോകകപ്പിൽ മത്സരിച്ചത്. ഈ ടീമുകൾ 4 ഗ്രൂപ്പുകളിലായാണ് പ്രാഥമികഘട്ടമൽസരങ്ങൾ കളിച്ചത്. ശ്രീലങ്കൻ പേസ് ബൌളർ ലാസിത് മലിംഗ ആയിരുന്നു ലോകകപ്പിന്റെ ഈവേന്റ്റ് അംബാസിഡർ ആയി നിയോഗിക്കപ്പെട്ടത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ സൂപ്പർ 8 മത്സരങ്ങൾ നടന്നു. 2 ഗ്രൂപ്പുകളിലായാണ് ഈ ഘട്ടത്തിൽ മൽസരങ്ങൾ നടന്നത്. സൂപ്പർ എട്ടിൽ നിന്ന് ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്,ഓസ്ട്രേലിയ, പാകിസ്താൻ എന്നീ ടീമുകൾ സെമീഫൈനലിൽ എത്തി. 2012 ഒക്ടോബർ 4, 5 തിയതികളിൽനടന്ന സെമിഫൈനലുകളിൽ ശ്രീലങ്ക, പാകിസ്താനെയും വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയയേയും തോൽപ്പിച്ച് ഫൈനലിൽ കടന്നു. ഒക്ടോബർ 7 ന് നടന്ന ഫൈനലിൽ ശ്രീലങ്കയെ 36 റൺസിന് തോൽപ്പിച്ച് തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി.

പങ്കെടുത്ത രാജ്യങ്ങൾ

[തിരുത്തുക]

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]

പ്രധാന സംഭവങ്ങൾ

[തിരുത്തുക]
  • സെപ്റ്റംബർ 20: സിംബാബെ ഈ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ആദ്യ ടീമായി. ഇതോടെ ഗ്രൂപ്പ് സി യിൽ നിന്നും സൗത്താഫ്രിക്കയും ശ്രീലങ്കയും സൂപ്പർ 8 ൽ എത്തി.
  • സെപ്റ്റംബർ 21: ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തിൽ ന്യൂസിലാൻഡിന്റിന്റെ ബ്രണ്ടൻ മക്കല്ലം സ്വെഞ്ചറി നേടി. 58 ബാളുകളിൽ നിന്ന് 123 റൺസാണ് ഇദ്ദേഹം നേടിയത്. അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. അന്താരാഷ്ട്ര ട്വന്റി 20 യിൽ 2 സ്വെഞ്ചറി നേടുന്ന ഒരേയൊരു കളിക്കാരൻ എന്ന റെക്കാർഡും ഇതിലൂടെ നേടി.
  • സെപ്റ്റംബർ 23: അന്താരാഷ്ട്ര ട്വന്റി 20യിൽ ഇംഗ്ലണ്ട് അവരുടെ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്തായി. ഗ്രൂപ്പ് യിൽ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ 80 റൺസിനാണ് അവർ പുറത്തായത്.
  • സെപ്റ്റംബർ 25: ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ചു.
  • സെപ്റ്റംബർ 27: സൂപ്പർ 8 മത്സരങ്ങൾക്ക് തുടക്കം. ന്യൂസിലാൻഡും ശ്രീലങ്കയും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ സൂപ്പർ ഓവറിലൂടെ ശ്രീലങ്ക വിജയിച്ചു.
  • ഒക്ടോബർ 4: ആദ്യ സെമിഫൈനലിൽ പാകിസ്താനെതിരെ ശ്രീലങ്കയ്ക്ക് ജയം. ഇതാദ്യമായാണ് ആതിഥേയ രാജ്യം ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്.
  • ഒക്ടോബർ 5: രണ്ടാം സെമി ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെ വെസ്റ്റ്ഇൻഡീസിന് വിജയം. ഈ ടൂർണമെന്റിലെ ഏറ്റവും ഉയർന്നതും 200നു മുകളിൽ സ്കോർ ചെയ്യപ്പെട്ട ആദ്യ ടോട്ടലുമാണ് വിൻഡീസ് നേടിയത്. 2004ലെ ഐ.സി.സി. ചാമ്പ്യസ് ട്രോഫിയ്ക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ആദ്യമായാണ് ഐ.സി.സി.യുടെ ടൂർണമെന്റിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മാത്രമല്ല 1983ലെ ക്രിക്കറ്റ് ലോകകപ്പിനു ശേഷം വെസ്റ്റ് ഇൻഡീസ് ഐ.സി.സി.യുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്.
  • ഒക്ടോബർ 7:ഫൈനലിൽ ശ്രീലങ്കയെ തോൽപ്പിച്ച് വെസ്റ്റ് ഇൻഡീസ് കിരീടം നേടി. വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ട്വന്റി-20 ലോകകിരീടമാണിത്.

സന്നാഹ മത്സരങ്ങൾ

[തിരുത്തുക]

സെപ്റ്റംബർ 13മുതൽ 17 വരെയാണ് സന്നാഹ മത്സരങ്ങൾ നടന്നത്. ടുർണമെന്റിലെ എല്ലാ ടീമുകൾക്കും സന്നാഹ മത്സരങ്ങൾ കളിച്ചു.[4]

സന്നാഹ മത്സരങ്ങൾ
13 സെപ്റ്റംബർ
09:30
Scorecard
അയർലണ്ട് 
181/5 (20 ഓവറുകൾ)
v
 സിംബാബ്‌വെ
127/8 (20 ഓവറുകൾ)
ഐർലാൻഡ് 54 റൺസിന് ജയിച്ചു.
Moors Sports Club Ground, കൊളംബോ
അമ്പയർമാർ: അശോക് ഡി സിൽവ and Ruchira Palliyaguru
  • ടോസ് നേടിയ സിംബാവ ഫീൽഡിങ് തിരഞ്ഞെടുത്തു.

13 സെപ്റ്റംബർ
09:30
Scorecard
വെസ്റ്റ് ഇൻഡീസ് 
132/6 (20 ഓവറുകൾ)
v
 ശ്രീലങ്ക
135/1 (15.4 ഓവറുകൾ)
ശ്രീലങ്ക 9 വിക്കറ്റുകൾക്ക് ജയിച്ചു.
Nondescripts Cricket Club Ground, കൊളംബോ
അമ്പയർമാർ: Ranmore Martinesz and Tyron Wijewardene
  • ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു.

15 സെപ്റ്റംബർ
09:30
Scorecard
അഫ്ഗാനിസ്താൻ 
209/7 (20 ഓവറുകൾ)
v
 Sri Lanka A
158 (18.2 ഓവറുകൾ)
മൊഹമ്മദ് നബി 51 (24)
Kaushal Lokuarachchi 3/16 (4 ഓവറുകൾ)
കോസല കുലശേഖര 63 (38)
Dawlat Zadran 3/22 (3.2 ഓവറുകൾ)
അഫ്ഗാനിസ്ഥാൻ 51 റൺസിന് ജയിച്ചു.
Moors Sports Club Ground, കൊളംബോ
അമ്പയർമാർ: ഇയാൻ ഗോൾഡ് and അലീം ദാർ
  • ടോസ് നേടിയ ശ്രീലങ്ക ഫീൽഡിങ് തിരഞ്ഞെടുത്തു.

15 സെപ്റ്റംബർ
09:30
Scorecard
ഓസ്ട്രേലിയ 
139/6 (20 ഓവറുകൾ)
v
 ന്യൂസിലൻഡ്
83 (17 ഓവറുകൾ)
ഷെയ്ൻ വാട്സൺ 27 (32)
Adam Milne 2/27 (4 ഓവറുകൾ)
ആസ്ട്രേലിയ 56 റൺസിന് ജയിച്ചു.
Nondescripts Cricket Club Ground, കൊളംബോ
അമ്പയർമാർ: കുമാർ ധർമസേന and Richard Kettleborough
  • ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.

15 സെപ്റ്റംബർ
09:30
Scorecard
സിംബാബ്‌വെ 
134/6 (20 ഓവറുകൾ)
v
 ബംഗ്ലാദേശ്
135/5 (18.2 ഓവറുകൾ)
ബംഗ്ലാദേശ് 5 വിക്കറ്റുകൾക്ക് ജയിച്ചു.
Colts Cricket Club Ground, കൊളംബോ
അമ്പയർമാർ: Marais Erasmus and Rod Tucker
  • ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു.

15 സെപ്റ്റംബർ
09:30
Scorecard
ഇന്ത്യ 
146/5 (20 ഓവറുകൾ)
v
 ശ്രീലങ്ക
120 (19.3 ഓവറുകൾ)
ധോണി 55* (42)
നുവാൻ കുലശേഖര 2/39 (4 ഓവറുകൾ)
ഇന്ത്യ 26 റൺസുകൾക്ക് ജയിച്ചു
P Sara Oval, കൊളംബോ
അമ്പയർമാർ: Steve Davis and Simon Taufel
  • ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

17 സെപ്റ്റംബർ
09:30
Scorecard
ഇംഗ്ലണ്ട് 
172/6 (20 ഓവറുകൾ)
v
 ഓസ്ട്രേലിയ
163/6 (20 ഓവറുകൾ)
ഇഗ്ലണ്ട് 9 റൺസുകൾക്ക് ജയിച്ചു
Nondescripts Cricket Club Ground, കൊളംബോ
അമ്പയർമാർ: Marais Erasmus and ടോണി ഹിൽ
  • ടോസ് നേടിയ ആസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.

17 സെപ്റ്റംബർ
09:30
Scorecard
അയർലണ്ട് 
164/6 (20 ഓവറുകൾ)
v
 ബംഗ്ലാദേശ്
159/9 (20 ഓവറുകൾ)
ഐർലാൻഡ് 5 റൺസുകൾക്ക് ജയിച്ചു
Moors Sports Club Ground, കൊളംബോ
അമ്പയർമാർ: Ruchira Palliyaguru and Ravindra Wimalasiri
  • ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തിരഞ്ഞെടുത്തു.
  • ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് താമസിച്ചാണ് മത്സരം തുടങ്ങിയത്

17 സെപ്റ്റംബർ
13:30
Scorecard
ദക്ഷിണാഫ്രിക്ക 
186/6 (20 ഓവറുകൾ)
v
 ന്യൂസിലൻഡ്
177/8 (20 ഓവറുകൾ)
സൗത്ത് ആഫ്രിക്ക 9 റൺസുകൾക്ക് ജയിച്ചു.
Colts Cricket Club Ground, കൊളംബോ
അമ്പയർമാർ: Bruce Oxenford and Tyron Wijewardene
  • ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
  • മഴയെ തുടർന്ന് താമസിച്ചാണ് മത്സരം തുടങ്ങിയത്

17 സെപ്റ്റംബർ
14:00
Scorecard
അഫ്ഗാനിസ്താൻ 
122/7 (20 ഓവറുകൾ)
v
 വെസ്റ്റ് ഇൻഡീസ്
125/2 (15.5 ഓവറുകൾ)
Asghar Stanikzai 53 (50)
ഫിഡൽ എഡ്വേർസ് 3/24 (4 ഓവറുകൾ)
വെസ്റ്റ് ഇൻഡീസ് 8 വിക്കറ്റുകൾക്ക് ജയിച്ചു
P Sara Oval, കൊളംബോ
അമ്പയർമാർ: അശോക് ഡി സിൽവ and Sena Nandiweera
  • ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു.
  • ഗ്രൗണ്ടിൽ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് താമസിച്ചാണ് മത്സരം തുടങ്ങിയത്

17 സെപ്റ്റംബർ
14:00
Scorecard
ഇന്ത്യ 
185/3 (20 ഓവറുകൾ)
v
 പാകിസ്താൻ
186/5 (19.1 ഓവറുകൾ)
പാകിസ്താൻ 5 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ
അമ്പയർമാർ: ബില്ലി ബൗഡൻ and Nigel Llong
  • ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

19 സെപ്റ്റംബർ
09:30
Scorecard
v

ഗ്രൂപ്പ് ഘട്ടം

[തിരുത്തുക]

ഗ്രൂപ്പ് എ

[തിരുത്തുക]
ഗ്രൂപ്പ് എ
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
 ഇന്ത്യ 2 2 0 ‌‌4 +2.825
 ഇംഗ്ലണ്ട് 2 1 1 2 +0.650
 അഫ്ഗാനിസ്താൻ 2 0 2 0 -3.475
മത്സര വിവരങ്ങൾ
19 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
ഇന്ത്യ 
159/5 (20 ഓവറുകൾ)
v
 അഫ്ഗാനിസ്താൻ
136 (19.3 ഓവറുകൾ)
ഇന്ത്യ 23 റൺസിന് ജയിച്ചു.
R. Premadasa Stadium, Colombo, Sri Lanka
അമ്പയർമാർ: Asad Rauf (Pak) and സൈമൺ ടഫൽ (Aus)
കളിയിലെ താരം: വിരാട് കോഹ്ലി (Ind)
  • ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • അന്താരാഷ്ട്ര ട്വന്റി 20യിലെ അരങ്ങേറ്റം: നജീബുള്ള സാദ്രാൻ (അഫ്ഗാനിസ്ഥാൻ)

21 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
ഇംഗ്ലണ്ട് 
196/5 (20 ഓവറുകൾ)
v
 അഫ്ഗാനിസ്താൻ
80 (17.2 ഓവറുകൾ)
Gulbodin Naib 44 (32)
സമിത് പട്ടേൽ 2/6 (3 ഓവറുകൾ)
ഇംഗ്ലണ്ട് 116 റൺസിന് ജയിച്ചു.
R. Premadasa Stadium, Colombo, Sri Lanka
അമ്പയർമാർ: Kumar Dharmasena (SL) and സൈമൺ ടഫൽ (Aus)
കളിയിലെ താരം: Luke Wright (Eng)
  • ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും വലിയ മൂന്നാമത്തെ വിജയമാണിത്. 172 (ശ്രീലങ്ക Vs കെനിയ 2007) റൺസിനും 130 (സൗത്ത് ആഫ്രിക്ക Vs സ്കോട്ട്ലൻഡ് 2009) റൺസിനും ജയിച്ചതാണ് മറ്റ് വിജയങ്ങൾ.[5]
  • ഈ മത്സരഫലമായി ഇന്ത്യയും ഇംഗ്ലണ്ടും സൂപ്പർ 8ൽ കടന്നു.
  • ഇതോടെ അഫ്ഗാനിസ്ഥാൻ ടൂർണമെന്റിൽ നിന്നും പുറത്തായി

23 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
ഇന്ത്യ 
170/4 (20 ഓവറുകൾ)
v
 ഇംഗ്ലണ്ട്
80/10 (14.4/20 ഓവറുകൾ)
ഇന്ത്യ 90 റൺസിനു ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൺ ടഫൽ (ആസ്ട്രേലിയ)
കളിയിലെ താരം: ഹർഭജൻ സിങ്
  • ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ട്വന്റി 20യിലെ ഇംഗ്ലണ്ടിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.

ഗ്രൂപ്പ് ബി

[തിരുത്തുക]
ഗ്രൂപ്പ് ബി
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
 ഓസ്ട്രേലിയ 2 2 0 4 +2.184
 വെസ്റ്റ് ഇൻഡീസ് 1 0 1 0 -1.854
 അയർലണ്ട് 1 0 1 0 -2.092
മത്സര വിവരങ്ങൾ
19 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
അയർലണ്ട് 
123/7 (20 ഓവറുകൾ)
v
 ഓസ്ട്രേലിയ
125/3 (15.1 ഓവറുകൾ)
Kevin O'Brien 35 (29)
ഷെയ്ൻ വാട്സൺ 3/26 (4 ഓവറുകൾ)
ആസ്ട്രേലിയ 7 വിക്കറ്റിനു ജയിച്ചു
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: Aleem Dar (Pak) and Kumar Dharmasena (SL)
കളിയിലെ താരം: ഷെയ്ൻ വാട്സൺ (Aus)
  • ടോസ് നേടിയ അയർലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

22 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
വെസ്റ്റ് ഇൻഡീസ് 
191/8 (20 ഓവറുകൾ)
v
 ഓസ്ട്രേലിയ
100/1 (9.1 ഓവറുകൾ)
ആസ്ട്രേലിയ 17 റൺസുകൾക്ക് ജയിച്ചു. (ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം)
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: Aleem Dar (Pak) and Asad Rauf (Pak)
കളിയിലെ താരം: ഷെയ്ൻ വാട്സൺ (Aus)
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • മഴകാരണം 9.1 ഓവറുകൾക്ക് ശേഷം മത്സരം
  • ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ആസ്ട്രേലിയക്ക് 83 റൺസേ വേണ്ടിയിരുന്നുള്ളു. 17 റൺസ് അധികം നേടിയ ആസ്ട്രേലിയ വിജയിച്ചു.
  • ഈ മത്സരഫലമായി ആസ്ട്രേലിയ സൂപ്പർ 8ൽ പ്രവേശിച്ചു.

24 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
അയർലണ്ട് 
129/6 (19 ഓവറുകൾ)
v
മത്സരം ഉപേക്ഷിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & കുമാർ ധർമസേന (ശ്രീലങ്ക)
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തിരഞ്ഞെടുത്തു.
  • മഴ കാരണം മത്സരം 19 ഓവറാക്കി ചുരുക്കി.
  • വെസ്റ്റ് ഇൻഡീസ് ബാറ്റ് ചെയ്യുന്നതിനു മുന്നേ മത്സരം ഉപേക്ഷിച്ചു.
  • അയർലാൻഡിനേക്കാൾ ഉയർന്ന നെറ്റ് റൺറേറ്റ് ഉള്ളതിനാൾ വെസ്റ്റ് ഇൻഡീസ് സൂപ്പർ 8ൽ പ്രവേശിച്ചു.

ഗ്രൂപ്പ് സി

[തിരുത്തുക]
ഗ്രൂപ്പ് സി
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
 ദക്ഷിണാഫ്രിക്ക 2 2 0 4 +3.597
 ശ്രീലങ്ക 2 1 1 2 +1.852
 സിംബാബ്‌വെ 2 0 1 0 -3.624
മത്സര വിവരങ്ങൾ
18 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
ശ്രീലങ്ക 
182/4 (20 ഓവറുകൾ)
v
 സിംബാബ്‌വെ
100 (17.3 ഓവറുകൾ)
ശ്രീലങ്ക 82 റൺസുകൾക്ക് ജയിച്ചു.
Mahinda Rajapaksa International Stadium, Hambantota, ശ്രീലങ്ക
അമ്പയർമാർ: ഇയാൻ ഗോൾഡ് (Eng) and റോഡ് ടക്കർ (Aus)
കളിയിലെ താരം: അജാന്ത മെൻഡിസ് (Sri)
  • ടോസ് നേടിയ സിംബാവെ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • അന്താരാഷ്ട്ര ട്വന്റി-20യിലെ അരങ്ങേറ്റം : ദിൽഷൻ മുനവീര (Sri) and ബ്രയാൻ വെട്ടോറി (Zim)
  • അന്താരാഷ്ട്ര ട്വന്റി-20യിൽ അജന്താ മെൻഡിസിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്.

20 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
സിംബാബ്‌വെ 
93/8 (20 ഓവറുകൾ)
v
 ദക്ഷിണാഫ്രിക്ക
94/0 (12.4 ഓവറുകൾ)
സൗത്ത് ആഫ്രിക്ക 10 വിക്കറ്റിന് ജയിച്ചു.
Mahinda Rajapaksa International Stadium, Hambantota, Sri Lanka
അമ്പയർമാർ: Steve Davis (Aus) and Richard Kettleborough (Eng)
കളിയിലെ താരം: ജാക്വസ് കാലിസ് (SA)
  • ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • മത്സരഫലമായി സൗത്ത് ആഫ്രിക്കയും ശ്രീലങ്കയും സൂപ്പർ 8 ൽ കടന്നു.
  • ഇതോടെ ടൂർണമെന്റിൽ നിന്നും സിംബാവെ പുറത്തായി

22 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
ദക്ഷിണാഫ്രിക്ക 
78/4 (7 ഓവറുകൾ)
v
 ശ്രീലങ്ക
46/5 (7 ഓവറുകൾ)
സൗത്ത് ആഫ്രിക്ക 32 റൺസിന് ജയിച്ചു.
Mahinda Rajapaksa International Stadium, Hambantota, Sri Lanka
അമ്പയർമാർ: Richard Kettleborough (Eng) and റോഡ് ടക്കർ (Aus)
കളിയിലെ താരം: എബി ഡി വില്ലിയേഴ്സ് (SA)
  • ടോസ് നേടിയ ശ്രീലങ്ക ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • മഴകാരണം മത്സരം താമസിച്ചാണ് തുടങ്ങിയത്. മത്സരം 7 ഓവറായി ചുരുക്കിയിരുന്നു.

ഗ്രൂപ്പ് ഡി

[തിരുത്തുക]
ഗ്രൂപ്പ് ഡി
ടീമുകൾ കളി ജയം തോൽവി പോയിന്റ് നെറ്റ് റൺറേറ്റ്
 പാകിസ്താൻ 2 2 0 4 +0.706
 ന്യൂസിലൻഡ് 2 1 1 2 +1.150
 ബംഗ്ലാദേശ് 2 0 2 0 -1.868
മത്സര വിവരങ്ങൾ
21 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
ന്യൂസിലൻഡ് 
191/3 (20 ഓവറുകൾ)
v
 ബംഗ്ലാദേശ്
132/8 (20 ഓവറുകൾ)
ന്യൂസിലാൻഡ് 59 റൺസിന് ജയിച്ചു.
Pallekele International Cricket Stadium, Pallekele, Sri Lanka
അമ്പയർമാർ: Marais Erasmus (SA) and Nigel Llong (Eng)
കളിയിലെ താരം: ബ്രണ്ടൻ മക്കല്ലം (New Zealand)
  • ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിംഗ് തിരഞ്ഞെടുത്തു.
  • ബ്രണ്ടൻ മക്കല്ലം നേടിയ 123 റൺസ് അന്താരാഷ്ട്ര ട്വന്റി 20യിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ്.

23 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
പാകിസ്താൻ 
177/6 (20 ഓവറുകൾ)
v
 ന്യൂസിലൻഡ്
164/9 (20 ഓവറുകൾ)
പാകിസ്താൻ 13 റൺസിന് ജയിച്ചു.
Pallekele International Cricket Stadium, Pallekele, Sri Lanka
അമ്പയർമാർ: Marais Erasmus (SA) and Bruce Oxenford (Aus)
കളിയിലെ താരം: നസീർ ജംഷെദ് (പാകിസ്താൻ)
  • ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • Mohammad Hafeez with 5 toss wins in a row including today's match.
  • അവസാന മത്സരത്തിൽ ബംഗ്ലാദേശ് പാകിസ്താനെ തോൽപ്പിച്ചാലും ഉയർന്ന നെറ്റ് റൺറേറ്റിന്റെ പിൻബലത്തിൽ ന്യൂസിലാൻഡ് സൂപ്പർ 8ൽ കടക്കും.

25 സെപ്റ്റംബർ
19:30 (ഡേ/നൈ)
സ്കോർകാർഡ്
 ബംഗ്ലാദേശ്
175/6 (20.0 ഓവറുകൾ)
v
പാകിസ്താൻ 
178/2 (18.4 ഓവറുകൾ)
പാകിസ്താൻ 8 വിക്കറ്റുകൾക്ക് ജയിച്ചു.
Pallekele International Cricket Stadium, Pallekele, ശ്രീലങ്ക
അമ്പയർമാർ: സ്റ്റീവ് ഡേവിസ് (ആസ്ട്രേലിയ) & ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്)
കളിയിലെ താരം: ഇമ്രാൻ നസീർ (പാകിസ്താൻ)
  • ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • Pakistan need 140 to qualify for the Super Eighths
  • Imran Nazir equals a fastest fifty in an ICC World Cup
  • പാകിസ്താൻ സൂപ്പർ 8ലേക്ക് യോഗ്യത നേടി. and ടൂർണമെന്റിൽ നിന്നും ബംഗ്ലാദേശ് പുറത്തായി. as a result of this match.

സൂപ്പർ 8

[തിരുത്തുക]

രണ്ട് ഗ്രൂപ്പായിട്ടാണ് സൂപ്പർ 8 മത്സരങ്ങൾ നടക്കുന്നത്. ടൂർണമെന്റ് തുടങ്ങുന്നതിനുമുൻപ് നിശ്ചയിച്ചിട്ടുള്ള സീഡിങ് ക്രമത്തിലാണ് സൂപ്പർ എട്ടിലെ ഗ്രൂപ്പുകളിലെ അംഗങ്ങളെ നിശ്ചയിക്കുന്നത്. നിലവിൽ 4 ഗ്രൂപ്പുകളിലേയും 2ആം സ്ഥാനക്കാർ ഗ്രൂപ്പിലും 4 ഗ്രൂപ്പുകളിലേയും ചാമ്പ്യന്മാർ എഫ് ഗ്രൂപ്പിലുമാണുള്ളത്. ഒരു ടീമിന് 3 മത്സരങ്ങൾ ലഭിക്കും. ഓരോ ഗ്രൂപ്പിലേയും ആദ്യ 2 സ്ഥാനക്കാർ സെമി ഫൈനലിന് യോഗ്യത നേടും.

പോയിന്റ് നില

[തിരുത്തുക]

മത്സര വിവരങ്ങൾ

[തിരുത്തുക]

ഗ്രൂപ്പ് ഇ

[തിരുത്തുക]
27 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
ന്യൂസിലൻഡ് 
174/7 (20 ഓവറുകൾ)
v
 ശ്രീലങ്ക
174/6 (20 ഓവറുകൾ)
മത്സരം സമനിലയായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറിൽ ശ്രീലങ്ക വിജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
കളിയിലെ താരം: തിലകരത്ന ദിൽഷൻ (ശ്രീലങ്ക)
  • ടോസ് നേടിയ ന്യസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • അന്താരാഷ്ട്ര ട്വന്റി 20 അരങ്ങേറ്റം: അകില ധനൻജയ (ശ്രീലങ്ക)



27 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
വെസ്റ്റ് ഇൻഡീസ് 
179/5 (20 ഓവറുകൾ)
v
 ഇംഗ്ലണ്ട്
164/5 (20 ഓവറുകൾ)
വെസ്റ്റ് ഇൻഡീസ് 15 റൺസിന് ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & സ്റ്റീവ് ഡേവിസ് (ആസ്ട്രേലിയ)
കളിയിലെ താരം: ജോൺസൺ ചാൾസ് (വെസ്റ്റ് ഇൻഡീസ്)
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

29 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
ന്യൂസിലൻഡ് 
148/6 (20 ഓവറുകൾ)
v
 ഇംഗ്ലണ്ട്
149/4 (18.5 ഓവറുകൾ)
ഇംഗ്ലണ്ട് 6 വിക്കറ്റുകൾക്ക് ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: ആസാദ് റൗഫ് (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
കളിയിലെ താരം: ലൂക്ക് റൈറ്റ് (ഇംഗ്ലണ്ട്)
  • ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

29 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
വെസ്റ്റ് ഇൻഡീസ് 
129/5 (20.0 ഓവറുകൾ)
v
 ശ്രീലങ്ക
130/1 (15.0 ഓവറുകൾ)
ശ്രീലങ്ക 9 വിക്കറ്റിനു ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സ്റ്റീവ് ഡേവിസ് (ഓസ്ട്രേലിയ)
കളിയിലെ താരം: മഹേല ജയവർദ്ധന (ശ്രീലങ്ക)
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

1 ഒക്ടോബർ
15:30 (ഡേ/നൈ)
Scorecard
വെസ്റ്റ് ഇൻഡീസ് 
139 (19.3 ഓവറുകൾ)
v
 ന്യൂസിലൻഡ്
139/7 (20 ഓവറുകൾ)
മത്സരം സമനിലയായതിനെ തുടർന്ന് നടന്ന സൂപ്പർ ഓവറിൽ വെസ്റ്റിൻഡീസ് ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & ആസാദ് റൗഫ് (പാകിസ്താൻ)
കളിയിലെ താരം: സുനിൽ നരൈൻ (വെസ്റ്റിൻഡീസ്)
  • ടോസ് നേടിയ ന്യൂസിലാൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു.
  • ഈ ടൂർണമെന്റിൽ നിന്നും ന്യൂസിലാൻഡ് പുറത്തായി



1 ഒക്ടോബർ
19:30 (ഡേ/നൈ)
Scorecard
ശ്രീലങ്ക 
168/6 (20 ഓവറുകൾ)
v
 ഇംഗ്ലണ്ട്
150/9 (20 ഓവറുകൾ)
ശ്രീലങ്ക 19 റൺസിനു ജയിച്ചു.
പല്ലേക്കല്ലേ ഇന്റർനാഷണൽ സ്റ്റേഡിയം, പല്ലേക്കല്ലേ, ശ്രീലങ്ക
അമ്പയർമാർ: സ്റ്റീവ് ഡേവിസ് (ഓസ്ട്രേലിയ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
  • ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു.
  • ശ്രീലങ്കയും വെസ്റ്റിൻഡീസും സെമി ഫൈനലിലേക്ക് യോഗ്യത നേടി. and ഇംഗ്ലണ്ട് ഈ ടൂർണമെന്റിൽ നിന്നും പുറത്തായി

ഗ്രൂപ്പ് എഫ്

[തിരുത്തുക]
28 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
ദക്ഷിണാഫ്രിക്ക 
133/6 (20 ഓവറുകൾ)
v
 പാകിസ്താൻ
136/8 (19.3 ഓവറുകൾ)
പാകിസ്താൻ 2 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ താരം: ഉമ്മർ ഗുൽ (പാകിസ്താൻ)
  • ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.

28 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
ഇന്ത്യ 
140/7 (20 ഓവറുകൾ)
v
 ഓസ്ട്രേലിയ
141/1 (14.5 ഓവറുകൾ)
ഓസ്ട്രേലിയ 9 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & റിച്ചാർഡ് കെറ്റിൽബോറോ (ഇംഗ്ലണ്ട്)
കളിയിലെ താരം: ഷെയ്ൻ വാട്സൺ (ഓസ്ട്രേലിയ)
  • ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ട്വന്റി 20യിൽ ഒരു കളിയിൽ തന്നെ അർധസെഞ്ചുറി നേടുകയും 3 വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആദ്യ ഓൾറൗണ്ടർ എന്ന നേട്ടം ഷെയ്ൻ വാട്സൺ കൈവരിച്ചു.

30 സെപ്റ്റംബർ
15:30 (ഡേ/നൈ)
Scorecard
ദക്ഷിണാഫ്രിക്ക 
146/5 (20 ഓവറുകൾ)
v
 ഓസ്ട്രേലിയ
147/2 (17.4 ഓവറുകൾ)
ഓസ്ട്രേലിയ 8 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്)
കളിയിലെ താരം: ഷെയ്ൻ വാട്സൺ (ഓസ്ട്രേലിയ)
  • ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.

30 സെപ്റ്റംബർ
19:30 (ഡേ/നൈ)
Scorecard
പാകിസ്താൻ 
128 (19.4 ഓവറുകൾ)
v
 ഇന്ത്യ
129/7 (17.0 ഓവറുകൾ)
ഇന്ത്യ 8 വിക്കറ്റുകൾക്ക് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: റിച്ചാർഡ് കെറ്റിൽബോറോ (ഇംഗ്ലണ്ട്) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ താരം: വിരാട് കോഹ്ലി (ഇന്ത്യ)
  • ടോസ് നേടിയ പാകിസ്താൻ ബാറ്റിംഗ് തിരഞ്ഞെടുത്തു.

2 ഒക്ടോബർ
15:30 (ഡേ/നൈ)
Scorecard
പാകിസ്താൻ 
149/6 (20 ഓവറുകൾ)
v
 ഓസ്ട്രേലിയ
117/7 (20 ഓവറുകൾ)
പാകിസ്താൻ 32 റൺസിന് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ഇയാൻ ഗോൾഡ് (ഇംഗ്ലണ്ട്) & റിച്ചാർഡ് കെറ്റിൽബോറോ (ഇംഗ്ലണ്ട്)
കളിയിലെ താരം: റാസ ഹസൻ (Pak)
  • ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുത്തു.
  • Australia qualified for the semi-finals and ഈ ടൂർണമെന്റിൽ നിന്നും സൗത്താഫ്രിക്ക പുറത്തായി.

2 ഒക്ടോബർ
19:30 (ഡേ/നൈ)
Scorecard
ഇന്ത്യ 
152/6 (20 ഓവറുകൾ)
v
 ദക്ഷിണാഫ്രിക്ക
151/10 (19.5 ഓവറുകൾ)
ഇന്ത്യ ഒരു റൺസിനു ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: കുമാർ ധർമസേന (ശ്രീലങ്ക) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ താരം: യുവരാജ് സിങ്
  • ടോസ് നേടിയ സൗത്താഫ്രിക്ക ഫീൽഡിങ് തിരഞ്ഞെടുത്തു.
  • പാകിസ്താൻ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയും and ഇന്ത്യ പുറത്താവുകയും ചെയ്തു

സെമി ഫൈനൽ

[തിരുത്തുക]
4 ഓക്ടോബർ
19:00 (ഡേ/നൈ)
Scorecard
ശ്രീലങ്ക 
139/4 (20 ഓവറുകൾ)
v
 പാകിസ്താൻ
123/7 (20 ഓവറുകൾ)
ശ്രീലങ്ക 16 റൺസിനു ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: സൈമൺ ടഫൽ (ഓസ്ട്രേലിയ) & റോഡ് ടക്കർ (ഓസ്ട്രേലിയ)
കളിയിലെ താരം: മഹേല ജയവർദ്ധന (ശ്രീലങ്ക)
  • ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ശ്രീലങ്ക ഫൈനലിലേക്ക് യോഗ്യത നേടി.
  • ഐ.സി.സി നടത്തുന്ന ടൂർണമെന്റുകളിൽ ശ്രീലങ്കയുടെ നാലാമത്തെയും തുടർച്ചയായ രണ്ടാമത്തേയും ഫൈനലാണിത്. 2007ലെ ക്രിക്കറ്റ് ലോകകപ്പ്, 2009ലെ ലോക ട്വന്റി-20, 2011ലെ ക്രിക്കറ്റ് ലോകകപ്പ് എന്നിവയാണ് മറ്റുള്ളവ.
  • ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ആതിഥേയ രാജ്യം ഫൈനലിൽ എത്തുന്നത്.

5 ഓക്ടോബർ
19:00 (ഡേ/നൈ)
Scorecard
വെസ്റ്റ് ഇൻഡീസ് 
205/4 (20 ഓവറുകൾ)
v
 ഓസ്ട്രേലിയ
131 (16.4 ഓവറുകൾ)
വെസ്റ്റ് ഇൻഡീസ് 74 റൺസിനു ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & കുമാർ ധർമസേന (ശ്രീലങ്ക)
കളിയിലെ താരം: ക്രിസ് ഗെയ്ൽ (വെസ്റ്റ് ഇൻഡീസ്)
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ട്വന്റി-20 ലോകകപ്പിലെ ഓസ്ട്രേലിയയുടെ തുടർച്ചയായ രണ്ടാമത്തെ സെമി ഫൈനലാണിത്.
  • വെസ്റ്റ് ഇൻഡീസ് ഫൈനലിലേക്ക് യോഗ്യത നേടി.
  • 2004ലെ ഐ.സി.സി. ചാമ്പ്യസ് ട്രോഫിയ്ക്ക് ശേഷം വെസ്റ്റ്ഇൻഡീസ് ആദ്യമായാണ് ഐ.സി.സി.യുടെ ടൂർണമെന്റിൽ ഫൈനലിലേക്ക് യോഗ്യത നേടുന്നത്. മാത്രമല്ല 1983ലെ ക്രിക്കറ്റ് ലോകകപ്പിനു ശേഷം വെസ്റ്റ് ഇൻഡീസ് ഐ.സി.സി.യുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഫൈനലിൽ എത്തുന്നതും ഇതാദ്യമായാണ്.
7 ഒക്ടോബർ
19:00 (ഡേ/നൈ)
Scorecard
വെസ്റ്റ് ഇൻഡീസ് 
137/6 (20 ഓവറുകൾ)
v
 ശ്രീലങ്ക
101 (18.4 ഓവറുകൾ)
36 റൺസിന് വെസ്റ്റ് ഇൻഡീസ് ജയിച്ചു.
ആർ. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: അലീം ദാർ (പാകിസ്താൻ) & സൈമൻ ടഫൽ (ഓസ്ട്രേലിയ)
കളിയിലെ താരം: മാർലോൺ സാമുവൽസ് (വെസ്റ്റ് ഇൻഡീസ്)
  • ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
  • ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി as a result of this match.
  • തങ്ങളുടെ ആദ്യ ട്വന്റി-20 ലോക കിരീടം വെസ്റ്റ് ഇൻഡീസ് നേടി

അവലംബം

[തിരുത്തുക]
  1. "England to face India in World Twenty20". ESPN Cricinfo. 21 September 2011.
  2. "ഇന്ത്യൻ ലക്ഷ്യം ലോകകപ്പ് ട്രിപ്പ്ൾ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-09-06. Retrieved 2012-09-06.
  3. "മാക്സ്വെൽ ഓസീസ് ടീമിൽ, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-05. Retrieved 2012-08-17.
  4. "ICC World Twenty20 Qualifier Warm-up Matches, 2012/13 / Fixtures". CricInfo. ESPN. Retrieved 2012-09-01.
  5. http://www.bbc.co.uk/sport/0/cricket/19663391