ഉള്ളടക്കത്തിലേക്ക് പോവുക

2012-ലെ നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായ നെയ്യാറ്റിൻകരയിൽ 2012 ജൂൺ 2-നു് ഉപതെരഞ്ഞെടുപ്പ് നടന്നു. വോട്ടെണ്ണൽ 2012 ജൂൺ 15-ന് നടന്നു. 2012 മേയ് 16 വരെയായിരുന്നു നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. പത്രികയുടെ സൂക്ഷ്മ പരിശോധന 2012 മേയ് 17-നു് നടന്നു. പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി 2012 മേയ് 19 ആയിരുന്നു.[1][2].

എം.എൽ.എ. ആയിരുന്ന ആർ. ശെൽവരാജ് രാജിവെച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

2012 ജൂൺ 2-നു് നടന്ന തെരഞ്ഞെടുപ്പിൽ 80.1 % പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 1,63,993 വോട്ടർമാരിൽ 1,31,056 പേർ വോട്ട് രേഖപ്പെടുത്തി.തിരുപുറം പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് - 83.8 %. നെയ്യാറ്റിൻകര നഗരസഭ 80.3%, അതിയന്നൂർ പഞ്ചായത്ത് 80.8%, ചെങ്കൽ പഞ്ചായത്ത് 80.5%, കാരോട് പഞ്ചായത്ത് 78.3%, കുളത്തൂർ പഞ്ചായത്ത് 78.3 % എന്നിങ്ങനെയാണ് വോട്ടിങ്ങ് ശതമാനം[3].

6334 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച് യു.ഡി.എഫ്. സ്ഥാനാർത്ഥി ആർ. ശെൽവരാജ് വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എഫ്. ലോറൻസ്, ഒ. രാജഗോപാൽ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. [4]

സ്ഥാനാർത്ഥികൾ

[തിരുത്തുക]

നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞപ്പോൾ ആകെ 20 പത്രികകൾ ലഭിച്ചിരുന്നു. അവയിൽ മൂന്നെണ്ണം സൂക്ഷ്മപരിശോധനയിൽ തള്ളിപ്പോയി. രണ്ടു പേർ പത്രിക പിൻവലിച്ചു. അങ്ങനെ 15 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്[5].

നമ്പർപേരു്മുന്നണി/പാർട്ടിചിഹ്നംവോട്ടുകൾ
1ഒ. രാജഗോപാൽബി.ജെ.പി.താമര30507
2എഫ്. ലോറൻസ്എൽ.ഡി.എഫ്.അരിവാൾ ചുറ്റിക നക്ഷത്രം46194
3ആർ. ശെൽവരാജ്യു.ഡി.എഫ്.കൈപ്പത്തി52528
4ടി.ആർ. തങ്കരാജൻറിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യടെലിവിഷൻ294
5ഇ.വി. ഫിലിപ്പ്സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ)മെഴുകുതിരികൾ88
6ജെയിൻ വിൽസൺസ്വതന്ത്രൻപട്ടം36
7കെ.ജി. മോഹനൻസ്വതന്ത്രൻടേബിൾ ലാമ്പ്54
8ജെ.ആർ. ലിവിംഗ്സ്റ്റൺ റോസ്സ്വതന്ത്രൻബാറ്ററി ടോർച്ച്36
9ലൈല സുന്ദരേശൻസ്വതന്ത്രൻക്യാമറ51
10ജെ. ലോറൻസ്സ്വതന്ത്രൻഗ്യാസ് സിലിണ്ടർ71
11ടി. ലോറൻസ്സ്വതന്ത്രൻബാറ്റ്സ്‌മാൻ68
12സത്യശീലൻസ്വതന്ത്രൻടേബിൾ200
13അഡ്വ. സുനിൽ എം. കാരാണിസ്വതന്ത്രൻസ്ലേറ്റ്350
14ശെൽവരാജ്സ്വതന്ത്രൻഷട്ടിൽ551
15ടി. ശെൽവരാജ്സ്വതന്ത്രൻഫ്രോക്ക്414

[6]

ഫലപ്രഖ്യാപനം

[തിരുത്തുക]

2012 ജൂൺ 15-നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടന്നത്. 11 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ നടന്നത്.

അവലംബം

[തിരുത്തുക]
  1. "നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ജൂൺ 2-നു്". Archived from the original on 2012-05-05. Retrieved 2012-05-24.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-06-16. Retrieved 2012-05-24.
  3. "നെയ്യാറ്റിൻകരയിൽ കനത്ത പോളിങ് - 80.1 ശതമാനം". Archived from the original on 2012-06-04. Retrieved 2012-06-04.
  4. http://mangalam.com/index.php?page=detail&nid=583525&lang=malayalam
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-06-16. Retrieved 2012-06-04.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2012-06-16. Retrieved 2012-06-04.