Jump to content

പാകിസ്താൻ വെള്ളപ്പൊക്കം (2010)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2010 Pakistan floods എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വെള്ളപ്പൊക്കത്തിൽ തകർന്ന ഒരു പാലം

2010 ജൂലൈയിൽ പാകിസ്താനിലെ ഖൈബർ പക്തൂൻ‌ഖ്‌വ, സിന്ധ്, പഞ്ചാബ്, ബലൂചിസ്താൻ എന്നിവിടങ്ങളിൽ കനത്ത മൺസൂൺ മഴയെ തുടർന്ന് അനുഭവപ്പെട്ട വെള്ളപ്പൊക്കമാണ്‌ 2010-ലെ പാകിസ്താൻ വെള്ളപ്പൊക്കം. നിലവിലെ കണക്ക് പ്രകാരം ഈ വെള്ളപ്പോക്കത്തിൽ രണ്ടായിരത്തിലധികം ജനങ്ങൾ മരണമടഞ്ഞു. [1] പത്തുലക്ഷത്തിലധികം വീടുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് നശിച്ചു.[2] ഇരുനൂറു ലക്ഷത്തിലധികം ജനങ്ങൾ ഭവനരഹിതരാവുകയോ പരിക്കേൽപ്പിക്കപ്പെടുകയോ ചെയ്തതായി യു.എൻ. റിപ്പോർട്ട് ചെയ്യുന്നു.[3][4] 2004 ലെ സുനാമി മൂലവും 2005 ലെ കാശ്മീർ ഭൂകമ്പം കാരണമായും 2010 ഹെയ്റ്റി ഭൂകമ്പത്തിന്റെ ഫലമായും ഉണ്ടായ മൊത്തം കെടുതിയേക്കാൾ കൂടുതലാണ്‌ ഈ വെള്ളപ്പൊക്കത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങൾ‍. എങ്കിലും ഈ ഓരോ ദുരന്തത്തിലുമുണ്ടായ മരണസംഖ്യ ഈ വെള്ളപ്പൊക്കത്തിൽ മരണപ്പെട്ട ആളുകളുടെ എണ്ണത്തേക്കാൾ എത്രയോ കൂടുതലാണ്‌. ഒരു കണക്ക്പ്രകാരം പാകിസ്താന്റെ മൊത്തം ഭൂവിസ്തീർണ്ണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗം ഈ ദുരന്തം കാരണം വെള്ളത്തിനടിയിലായി.[5][6][7]

ഐക്യരാഷ്ട്ര സഭയുടെ ജനറൽ സെക്രട്ടറി ബാൻ-കി മൂൺ പാകിസ്താന്‌ 460 മില്യൻ അമേരിക്കൻ ഡോളറിന്റെ പ്രാഥമിക സഹായം നൽകാൻ നിർദ്ദേശിച്ചു. താൻ കണ്ടിട്ടുളളതിൽ വെച്ച് ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 15 ഓട് കൂടി അഭ്യർഥിക്കപ്പെട്ട ദുരിതാശ്വാസ തുകയുടെ അമ്പത് ശതമാനവും ലഭിച്ചു.[8] ദുരിതാശ്വാസ നടപടികൾ അതിവേഗം ലഭ്യമാവാത്തതിൽ യു.എൻ ആശങ്കപ്പെടുമ്പോൾ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ഒരു കോടി ജനങ്ങൾ അശുദ്ധമായ വെള്ളം കുടിക്കാൻ നിർബന്ധിതരാകുന്നു എന്നാണ്‌. അടിസ്ഥാന സൗകര്യങ്ങളുടേയും വിളകളുടേയും കനത്ത നാശം പാക് സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ഉലച്ചു. റോഡുകൾ, പാലങ്ങൾ, മറ്റു കെട്ടിടങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കുണ്ടായ നാശം 4 ബില്ല്യനിലധികം അമേരിക്കൻ ഡോളറും ഗോതമ്പു വിളകളുടെ നാശം 500 മില്ല്യൻ അമേരിക്കൻ ഡോളറായും കണക്കാക്കുന്നു. ഔദ്യോഗിക കണക്കുപ്രകാരം പാകിസ്താൻ സാമ്പത്തിക വ്യവസ്ഥക്ക് ഈ വെള്ളപ്പൊക്കം മൂലം ഉണ്ടായ ആഘാതം 43 ബില്ല്യൻ അമേരിക്കൻ ഡോളറാണ്‌.

അവലംബം

[തിരുത്തുക]
  1. "BBC News - Pakistan floods: World Bank to lend $900m for recovery". Bbc.co.uk. 2010-08-17. Retrieved 2010-08-24.
  2. "BBC News - Millions of Pakistan children at risk of flood diseases". Bbc.co.uk. 2010-08-16. Retrieved 2010-08-24.
  3. South Asia, BBC News (14 August 2010). "Floods affect 20m people – Pakistan PM Gilani". British Broadcasting Corporation. Retrieved 14 August 2010.
  4. "Floods in Pakistan worse than tsunami, Haiti". gulfnews. Retrieved 2010-08-12.
  5. "Millions of Pakistan children at risk of flood diseases". BBC News Online. 16 August 2010. Retrieved 16 August 2010.
  6. Goodwin, Liz. "One-fifth of Pakistan under water as flooding disaster continues". News.yahoo.com. Archived from the original on 2010-08-20. Retrieved 2010-08-24.
  7. Updated at 7:20am on 22 August 2010. "The International Monetary Fund says the floods which have devastated Pakistan will present a massive economic challenge to its government and people". Radionz.co.nz. Retrieved 2010-08-24.{{cite web}}: CS1 maint: numeric names: authors list (link)
  8. "UN chief: Pakistan needs more aid". Al Jazeera. 15 August 2010.