ചിലി ഭൂകമ്പം (2010)

Coordinates: 35°54′32″S 72°43′59″W / 35.909°S 72.733°W / -35.909; -72.733
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(2010 Chile earthquake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


2010-ലെ ചിലി ഭൂകമ്പം
ഭൂകമ്പത്തിൽ തകർന്ന ഒരു കെട്ടിടം
ചിലി ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം
UTC time??
Magnitude8.8 Mw
Depth35 kilometres (22 mi)
Epicenter35°54′32″S 72°43′59″W / 35.909°S 72.733°W / -35.909; -72.733
Areas affectedചിലി, മൗലെ മേഖല, ബയോബിയോ മേഖല
Max. intensityMM IX[1]
Tsunamiമിക്ക ശാന്തസമുദ്രതീരങ്ങളിലും വ്യാപകമായ മുന്നറിയിപ്പ്.[2]
Casualties521 പേർ മരിച്ചു, 56 പേരെ കാണാതായി.[3]

2010 ഫെബ്രുവരി 27-ന് ചിലിയിലെ മൗലേ മേഖലക്കടുത്ത് കടലിൽ തദ്ദേശസമയം വെളുപ്പിന് 03:34-ന് സംഭവിച്ച ഭൂകമ്പമാണ് 2010 ചിലി ഭൂകമ്പം എന്നറിയപ്പെടുന്നത്. റിക്ചർ സ്കെയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം, 90 സെക്കന്റ് നേരം നീണ്ടുനിന്നു.[4], [5][6] ചിലിയിലെ 80 ശതമാനം ജനങ്ങളും അധിവസിക്കുന്ന, വടക്ക് അറാവ്കാനിയ മുതൽ തെക്ക് വാൽപറൈസോ വരെയുള്ള 6 മേഖലകളിൽ ഈ ഭൂകമ്പം ശക്തമായി അനുഭവപ്പെട്ടു.

ചിലിയിലെ അറാവ്കോ, കൊറോണൽ എന്നീ നഗരങ്ങളിലാണ് വിനാശകരമാം വിധത്തിൽ[൧] ഈ ഭൂകമ്പം ബാധിച്ചത്. തലസ്ഥാനമായ സാന്റിയാഗോയിലും[൨] ശക്തമായ കുലുക്കമുണ്ടായി.[1] അയൽരാജ്യമായ അർജന്റീനയിലെ ബ്യൂണസ് അയേഴ്സ്, കോർഡോബ, മെൻഡോസ, ലാ റിയോജ എന്നീ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.[7][8] ഭൂകമ്പകേന്ദ്രത്തിന് ഏതാണ്ട് 2400 കിലോമീറ്റർ ദൂരെയുള്ള ദക്ഷിണ പെറുവിലെ ഇക നഗരത്തിൽ വരെ ഈ ഭൂകമ്പത്തിന്റെ കുലുക്കം അനുഭവപ്പെട്ടിരുന്നു.[9]

ഈ ഭൂകമ്പം മൂലമുണ്ടായ സുനാമി ദക്ഷിണമദ്ധ്യചിലിയിലെ നിരവധി തീരനഗരങ്ങളെ നാമാവശേഷമാക്കുകയും, ടാൽകാഹുവാനോയിലെ തുറമുഖത്തിന് നാശം വരുത്തുകയും ചെയ്തു. 53 രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു.[10] കാലിഫോർണിയയിലെ സാൻ ഡീഗോ പ്രദേശത്ത് ചെറിയ നാശം വരുത്തിയ ഈ സുനാമി,[11] ജപ്പാനിലെ തോഹോകു മേഖലയിലെ മൽസ്യബന്ധനമേഖലക്ക്, ഏതാണ്ട്‌ 600 കോടിയിലധികം യെന്നിന്റെ നഷ്ടം വരുത്തി.[12] ചിലി പ്രസിഡണ്ട് മൈക്കൽ ബാഷ്ലെറ്റ്, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. 2010 മേയ് 15-ലെ അവസാന കണക്കുകളനുസരിച്ച് 521 പേർ ഈ ഭൂകമ്പത്തിൽ മരണമടഞ്ഞു.[3][൩]

അതിശക്തമായിരുന്ന ഈ ഭൂകമ്പം നിമിത്തം ഭൂമിയിലെ ദിവസങ്ങളുടെ ദൈർഘ്യത്തിൽ 1.26 മൈക്രോസെക്കന്റിന്റെ കുറവുണ്ടായിരിക്കാം എന്നും ഭൂമിയുടെ അച്ചുതണ്ടിന് 8 സെന്റീമീറ്റർ അഥവാ 2.7 മില്ലീ ആർക്ക്സെക്കന്റ് മാറ്റം സംഭവിച്ചിരിക്കാം എന്നും ഭൂകമ്പശാസ്ത്രവിദഗ്ദ്ധർ അനുമാനിക്കുന്നു.[13][14] ഈ ഭൂകമ്പം മൂലം, കൺസെപ്ഷൻ നഗരം 3.04 മീറ്റർ പടിഞ്ഞാറേക്ക് നീങ്ങിയതായി ജി.പി.എസ്. ഉപയോഗിച്ച് കൃത്യമായി തിട്ടപ്പെടുത്തിയിട്ടുണ്ട്. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയും 24 സെന്റീമീറ്റർ പടിഞ്ഞാറുഭാഗത്തേക്ക് നീങ്ങി. കൺസെപ്ഷണിൽ നിന്നും ഏതാണ്ട് 350 കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്ന അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് നഗരത്തിനു വരെ 3.9 സെന്റീമീറ്റർ സ്ഥാനചലനം സംഭവിച്ചു.[15][16][17] ചിലിയുടെ വിസ്തീർണ്ണത്തിൽ 1.2 ചതുരശ്രകിലോമീറ്ററിന്റെ വർദ്ധന, ഈ ഭൂകമ്പത്തിന്റെ ഫലമായി ഉണ്ടായതായും കണക്കാക്കപ്പെടുന്നു.[18]

ചിലിയിലെ മൗലേ മേഖലയുടെ തീരത്തിന് തൊട്ടടുത്തുള്ള 35.909°S, 72.733°W എന്നീ അക്ഷാംശരേഖാംശങ്ങളാണ് ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.[19] ക്യുറാനിപെ നഗരത്തിന് ഏതാണ്ട്‌ 11 km (6.8 miles) തെക്കുപടിഞ്ഞാറായും ചിലിയിലെ രണ്ടാമത്തെ വലിയ നഗരമായ കൺസെപ്ഷന് 100 കിലോമീറ്റർ (71 മൈൽ) വടക്കുകിഴക്കായുമാണിത്.[20][21]

ഭൂകമ്പത്തിന്റെ അധികേന്ദ്രത്തിന് ഏതാണ്ട് 7,500 kilometres (4,700 mi) വടക്ക് അമേരിക്കൻ ഐക്യനാടുകളിലെ ന്യൂ ഓർലിയസിലുള്ള പോൺചാട്രയിൻ തടാകത്തിൽ സീഷേ എന്നറീയപ്പെടുന്ന തിരമാലകൾ സൃഷ്ടിക്കാൻ വരെ ഈ ഭൂകമ്പത്തിന് കരുത്തുണ്ടായിരുന്നു.[22]

നാശനഷ്ടങ്ങൾ[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

  • ^ മെർക്കാലി തീവ്രതാമാനകം (Mercalli intensity scale) അനുസരിച്ച്, IX (വിനാശകരം - Ruinous) അളവിലുള്ള കുലുക്കം ഇവിടങ്ങളിൽ അനുഭവപ്പെട്ടു.
  • ^ മെർക്കാലി തീവ്രതാമാനകമനുസരിച്ച്, VIII (നാശോന്മുഖം-Destructive) അളവിലുള്ള കുലുക്കം
  • ^ മാർച്ച് 3-ലെ കണക്കനുസരിച്ച് 802 ആയിരുന്നു മരണസംഖ്യ[23]

അവലംബം[തിരുത്തുക]

  1. 1.0 1.1 "PAGER–M 8.8–OFFSHORE MAULE, CHILE". Earthquake.usgs.gov. Retrieved February 27, 2010.
  2. TSUNAMI BULLETIN NUMBER 015 issued by the Pacific Tsunami Warning Center
  3. 3.0 3.1 A 521 aumentaron los fallecidos por catástrofe en Chile, Radio Cooperativa, May 15, 2010.
  4. "Reuters earthquake report". Reuters. Retrieved February 27, 2010.
  5. "USGS Earthquake Details". United States Geological Survey. Retrieved February 27, 2010.
  6. Patrick Sawer (February 27, 2010). "Huge earthquake hits Chile". The Daily Telegraph. London. Retrieved February 27, 2010.
  7. "Confirman que el sismo de Chile se sintió en Buenos Aires" (in സ്‌പാനിഷ്). Infobae. February 27, 2010. Archived from the original on 2012-10-08. Retrieved 27 February 2010.
  8. "En la región de Cuyo "se sintió muy fuerte" el temblor de Chile". Infobae.com. February 27, 2010. Archived from the original on 2010-03-02. Retrieved February 27, 2010. {{cite news}}: Text "En la región de Cuyo "se sintió muy fuerte" el temblor de Chile" ignored (help)
  9. "Temblor sacude Ica y causa temor en pobladores tras terremoto en Chile". Peru.com. February 27, 2010. Archived from the original on 2013-10-14. Retrieved February 27, 2010.
  10. "Tsunami After Major Earthquake Hits Chile". Sky News. February 27, 2010. Retrieved February 27, 2010.
  11. [1]
  12. Fisheries took ¥6 billion hit from Chile tsunami, Japan Times'. March 28, 2010.
  13. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-25. Retrieved 2010-09-06.
  14. "Earth days could be shorter after Chilean earthquake". News.com.au. 2009-07-22. Archived from the original on 2010-03-03. Retrieved 2010-03-02.
  15. "Cities located close to Buenos Aires". timeanddate.com. Retrieved 13 March 2010.
  16. Chile earthquake moved entire city 10 feet to the west
  17. Researchers Show How Far South American Cities Moved In Quake Archived 2011-07-20 at the Wayback Machine.. Retrieved March 9, 2010.
  18. Chile ¨Grows” 1.2 Square Kilometers As A Result Of February 27 Earthquake, The Santiago Times, May 12, 2010.
  19. ^ "USGS Earthquake Details". United States Geological Survey. http://earthquake.usgs.gov/earthquakes/eqinthenews/2010/us2010tfan/. Retrieved February 27, 2010
  20. "Magnitude 8.8–Offshore Maule, Chile". United States Geological Survey. February 27, 2010. Retrieved February 27, 2010.
  21. "Intensity of shaking in cities around the 2010 Chilean earthquake from USGS". Earthquake.usgs.gov. 2009-10-27. Retrieved 2010-03-01.
  22. Erdman, Jonathan (February 27, 2010). "How strong & rare was quake?". The Weather Channel. Archived from the original on 2014-11-19. Retrieved 27 February 2010.
  23. Ya suman 802 los fallecidos por el terremoto y tsunami
"https://ml.wikipedia.org/w/index.php?title=ചിലി_ഭൂകമ്പം_(2010)&oldid=3980184" എന്ന താളിൽനിന്ന് ശേഖരിച്ചത്