2001:എ സ്പേസ് ഒഡീസ്സി
2001: എ സ്പേസ് ഒഡീസ്സി | |
---|---|
സംവിധാനം | സ്റ്റാൻലി കൂബ്രിക്ക് |
നിർമ്മാണം | സ്റ്റാൻലി കൂബ്രിക്ക് |
തിരക്കഥ | സ്റ്റാൻലി കൂബ്രിക്ക് ആർഥർ സി. ക്ലാർക്ക് |
ആസ്പദമാക്കിയത് | "ദി സെന്റിനെൽ" by ആർഥർ സി. ക്ലാർക്ക് |
അഭിനേതാക്കൾ | കിയർ ഡള്ളിയ ഗാരി ലോക്ക്‌വുഡ് വില്യം സിൽവെസ്റ്റർ ഡഗ്ലസ് റെയ്ൻ |
ഛായാഗ്രഹണം | ജെഫ്രി അൺസ്‌വർത്ത് |
ചിത്രസംയോജനം | റേ ലവ്ജോയ് |
സ്റ്റുഡിയോ | മെട്രോ-ഗോൾഡ്‌വിൻ-മേയർ |
വിതരണം | മെട്രോ-ഗോൾഡ്‌വിൻ-മേയർ (original) വാർണർ ബ്രദേഴ്സ് (current) |
റിലീസിങ് തീയതി |
|
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് റഷ്യൻ |
ബജറ്റ് | $10.5 ദശലക്ഷം |
സമയദൈർഘ്യം | 161 മിനിറ്റുകൾ (Premiere)[1] 142 മിനിറ്റുകൾ (Theatrical)[1] |
ആകെ | $190 ദശലക്ഷം |
1968ൽ നിർമ്മിക്കപ്പെട്ട ഒരു ബ്രിട്ടീഷ്-അമേരിക്കൻ ശാസ്ത്രസിനിമയാണ് 2001:എ സ്പേസ് ഒഡീസ്സി. കലാമൂല്യം കൊണ്ടും, സാങ്കേതികമേന്മ കൊണ്ടും ഏറ്റവും മികച്ച ശാസ്ത്രസിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. പ്രമുഖ ശാസ്ത്രനോവലിസ്റ്റായ ആർതർ സി ക്ലാർക്കിന്റെ കൃതിയെ ആസ്പദമാക്കി സ്റ്റാൻലി കുബ്രിക്ക് ആണ് സിനിമ സംവിധാനം ചെയ്തത്. ക്ലാർക്ക് ഈ ചിത്രത്തിന്റെ തിരക്കഥാരചനയിലും നല്ല ഒരു പങ്ക് വഹിച്ചു.
ഇതിവൃത്തം
[തിരുത്തുക]മിക്കശാസ്ത്രകഥകളുടെയും കേന്ദ്രപ്രമേയമായ മനുഷ്യൻ, ഉത്പത്തി, പരിണാമം,യന്ത്രബുദ്ധി,അന്യഗ്രഹ ജീവൻ എല്ലാം ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നു.ചിത്രത്തിന്റെ ആദ്യത്തെയും അവസാനത്തെയും ഇരുപതു മിനുട്ടിൽ ഒരു സംഭാഷണം പോലുമില്ല. ചിത്രത്തിന്റെ അന്തരാർത്ഥം എന്താണെന്നുള്ള നിരൂപകരുടെയും, ആരാധകരുടെയും വ്യാഖ്യാനങ്ങളൊന്നും കുബ്രിക്ക് തള്ളുകയോ,കൊള്ളുകയോ ചെയ്യുന്നില്ല. 1968-ലെ പ്ലെബോയ്മാസികയുമായുള്ള അഭിമുഖത്തിൽ കുബ്രിക്ക് അഭ്പ്രായപ്പേട്ടത് 2001:എ സ്പേസ് ഒഡീസ്സി കാണാനായി ഒരു പ്രത്ത്യേകവഴി നിർദ്ദേഷിക്കാൻ താൻ ഇല്ലെന്നും, ഓരോ അനുവാചകനും അവരുടെ വഴി സ്വയം കണ്ടെത്തുന്നതാണ് അതിന്റെ കലാപരമായ വിജയം എന്നുമാണ്.
മനുഷ്യന്റെ ഉദയം, ടി.എം.ഏ-1,ജൂപിറ്റർ മിഷൻ, ജൂപിറ്റർ മിഷൻ ആൻഡ് ബിയോണ്ട് ഇൻഫിനിറ്റ് അങ്ങനെ നാലു ഘട്ടമായി ചലച്ചിത്രം തിരിച്ചിരിക്കുന്നു.