1984 ഏഷ്യാകപ്പ്
ദൃശ്യരൂപം
സംഘാടക(ർ) | ഏഷ്യൻ ക്രിക്കറ്റ് സമിതി |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ |
ആതിഥേയർ | United Arab Emirates |
ജേതാക്കൾ | ഇന്ത്യ (അദ്യ-ആം തവണ) |
പങ്കെടുത്തവർ | 3 |
ആകെ മത്സരങ്ങൾ | 3 |
ടൂർണമെന്റിലെ കേമൻ | സുരീന്ദർ ഖന്ന |
ഏറ്റവുമധികം റണ്ണുകൾ | സുരീന്ദർ ഖന്ന (107) |
ഏറ്റവുമധികം വിക്കറ്റുകൾ | രവി ശാസ്ത്രി (4) |
ആദ്യ ഏഷ്യാകപ്പ് 1984ൽ ഷാർജയിൽ വച്ച് സംഘടിപ്പിച്ചു. ഈ ഏഷ്യാകപ്പിനെ റോത്‌മാൻസ് ഏഷ്യാകപ്പ് എന്നും അറിയപ്പെടുന്നു. ഐക്യ അറബ് എമിറേറ്റുകളിലെ ഷാർജയിൽ 1984 ഏപ്രിൽ 6 മുതൽ 13 വരെയാണ് ആദ്യ ഏഷ്യാകപ്പ് നടന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ മൂന്ന് ടീമുകളാണ് ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്.
റൗണ്ട് റോബിൻ ഘടനയിൽ നടത്തിയ ഈ ടൂർണ്ണമെന്റിൽ ഗ്രൂപ്പിലുള്ള ടീമുകൾ പരസ്പരം മത്സരിച്ചു. രണ്ട് കളികളിലും വിജയിച്ച ഇന്ത്യ ആദ്യ ഏഷ്യാകപ്പ് ജേതാക്കളായി. ഒരു കളി ജയിച്ച ശ്രീലങ്ക രണ്ടാം സ്ഥാനത്തും രണ്ട് കളികൾ തോറ്റ പാകിസ്താൻ മൂന്നാം സ്ഥാനത്തും ആയി.
മത്സരങ്ങൾ
[തിരുത്തുക]ഗ്രൂപ്പ് ഘട്ടം
[തിരുത്തുക]ടീം | കളി | ജയം | തോൽവി | ടൈ | ഫലം ഇല്ലാത്തവ | നെറ്റ് റൺ റേറ്റ് | പോയിന്റ് |
---|---|---|---|---|---|---|---|
ഇന്ത്യ | 2 | 2 | 0 | 0 | 0 | +4.212 | 8 |
ശ്രീലങ്ക | 2 | 1 | 1 | 0 | 0 | +3.059 | 4 |
പാകിസ്താൻ | 2 | 0 | 2 | 0 | 0 | +3.489 | 0 |
ഏപ്രിൽ 6 (സ്കോർകാർഡ്) |
പാകിസ്താൻ 187/9 (46 ഓവറുകൾ) |
v | ശ്രീലങ്ക 190/5 (43.3 ഓവറുകൾ) |
ശ്രീലങ്ക 5 വിക്കറ്റിന് വിജയിച്ചു ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഷാർജ, യു.എ.ഇ. അമ്പയർമാർ: ഡിക്കി ബേഡ് (ENG) & സ്വരൂപ് കിഷൻ (IND) കളിയിലെ കേമൻ: റോയ് ദിയസ് |
സഹീർ അബ്ബാസ് 47 (68) അർജ്ജുന രണതുംഗ 3/38 (10 ഓവറുകൾ) |
റോയ് ദിയസ് 57 (95) അബ്ദുൾ ഖാദിർ 2/42 (9 ഓവറുകൾ) | |||
|
ഏപ്രിൽ 8 (സ്കോർകാർഡ്) |
ശ്രീലങ്ക 96 (41 ഓവറുകൾ) |
v | ഇന്ത്യ 97/0 (21.4 ഓവറുകൾ) |
ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചു ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഷാർജ, യു.എ.ഇ. അമ്പയർമാർ: ഡിക്കി ബേഡ് (ENG) & ഷക്കൂർ റാണ (PAK) കളിയിലെ കേമൻ: സുരീന്ദർ ഖന്ന |
രഞ്ജൻ മഡുഗലെ 38 (76) മദൻ ലാൽ 3/11 (8 ഓവറുകൾ) |
സുരീന്ദർ ഖന്ന 51* (69) | |||
|
ഏപ്രിൽ 13 (സ്കോർകാർഡ്) |
ഇന്ത്യ 188/4 (46 ഓവറുകൾ) |
v | പാകിസ്താൻ 134 (39.4 ഓവറുകൾ) |
ഇന്ത്യ 54 റൺസിന് വിജയിച്ചു ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഷാർജ, യു.എ.ഇ. അമ്പയർമാർ: ഡിക്കി ബേഡ് (ENG) & ഹെർബി ഫെൽസിഗർ (SRI) കളിയിലെ കേമൻ: സുരീന്ദർ ഖന്ന |
സുരീന്ദർ ഖന്ന 56 (72) ഷാഹിദ് മെഹബൂബ് 1/23 (10 ഓവറുകൾ) |
മോഹ്സിൻ ഖാൻ 35 (65) റോജർ ബിന്നി 3/33 (9.4 ഓവറുകൾ) | |||
|
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- Cricket Archive: Rothmans Asia Cup 1983/84 [1]
- CricInfo: Asia Cup (Ind Pak SL) in Sharjah: Apr 1984 [2]