1947 പാർട്ടീഷ്യൻ ആർക്കേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിലെ ഡൽഹിയിൽ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുള്ള കാലിഫോർണിയയിലെ ബെർക്കിലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു 501(സി)(3) ലാഭരഹിത വാമൊഴി ചരിത്ര സംഘടനയാണ് ദ 1947 പാർട്ടീഷ്യൻ ആർക്കേവ്. ഈ സംഘടന 1947  ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട യഥാർത്ഥ ആളുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. 2010ൽ ഡോ. ഗുണീത സിംഗ് ഭല്ലയാണ് ഈ പദ്ധതി ആരംഭിച്ചത്.[1] സാൻഫ്രാൻസിസ്കോ ബേ ഏരിയയിലുള്ള ഇന്ത്യാവിഭജനവുമായി നേരിട്ട് ബന്ധപ്പെട്ട ആളുകളുടെ വീഡിയോ ശേഖരിച്ചുകൊണ്ടാണ് ഈ സംഘടന പ്രവർത്തനമാരംഭിച്ചത്. ഹിരോഷിമ പീസ് മെമ്മോറിയൽ, വിവിധ ഹോളോകാസ്റ്റ് മെമ്മോറിയലുകൾ  എന്നിവയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് 1947 പാർട്ടീഷൻ ആർക്കേവ് ആരംഭിച്ചത്.[2]

1947 പാർട്ടീഷ്യൻ ആർക്കേവ് സന്നദ്ധപ്രവർത്തകരിൽ നിന്ന് ക്രൗഡ് സോഴ്സിംഗിലൂടെയാണ് വീഡിയോകൾ ശേഖരിക്കുന്നത്. അതിനായി സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം അഭിമുഖസംഭാഷണത്തിനുള്ള പരിശീലനം എന്നിവ നൽകുന്നു. [3] 2016 ൽ എതാണ്ട് 3000 അഭിമുഖങ്ങൾ  ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, ഇസ്രായേൽ തുടങ്ങി ഒമ്പതോളം രാജ്യങ്ങളിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.[4] ക്രൗഡ് സോഴ്സിംഗിനായി സ്റ്റോറി സ്ക്കോളറുകൾ, ഫെല്ലോഷിപ്പുകൾ എന്നിവയുണ്ട്. ഇവയിലേക്ക് ആളുകളുടെ ക്വളിഫിക്കേഷൻ അനുസരിച്ച് തിരഞ്ഞെടുക്കുന്നു.

1947 പാർട്ടീഷ്യൻ ആർക്കേവിന്റെ വെബ്സൈറ്റിൽ ഒരു സ്റ്റോറി മാപ്പ് ഉണ്ട്. ഇതിൽ അഭിമുഖം നടത്തിയവരുടെ പരിവർത്തനത്തിന്റെ രൂപരേഖയുണ്ട്.[5] 1947 പാർട്ടീഷ്യൻ ആർക്കേവിന്റെവലിയ ശേഖരത്തിന്റെ ഒരു ഭാഗം മാത്രമാണ് പൊതുജനങ്ങൾക്ക് കാണാവുന്നതരത്തില‍ ഉള്ളൂ. മറ്റ് അഭിമുഖങ്ങളിലേക്കുള്ള പ്രവേശനം ഗവേഷകർക്ക് അഭ്യർത്ഥനയിലൂടെ മാത്രം നൽകുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "The New York Times". nytimes.com. ശേഖരിച്ചത് 2014-07-13.
  2. "Now an archive that collects stories of Partition | The Indian Express". indianexpress.com. ശേഖരിച്ചത് 2014-07-13.
  3. "Archiving memories of shared, partitioned past - thenews.com.pk". thenews.com.pk. ശേഖരിച്ചത് 2014-07-13.
  4. Partition Archive Project Director Interview "California Humanities Blog" Check |url= value (help). calhum.org. ശേഖരിച്ചത് 2017-03-07.
  5. "U.S. group preserves memories of partition - The Hindu". thehindu.com. ശേഖരിച്ചത് 2014-07-13.
"https://ml.wikipedia.org/w/index.php?title=1947_പാർട്ടീഷ്യൻ_ആർക്കേവ്&oldid=3084277" എന്ന താളിൽനിന്ന് ശേഖരിച്ചത്