12 ദിനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
12 ദിനങ്ങൾ
A book cover. Red text at the top reads "12 Days" and on the side is text reading "Tokyopop"; it is followed by a black-and-white picture of two people lounging in an apartment. Near the bottom is more red text reading "June Kim".
Cover of 12 ദിനങ്ങൾ  (2006). Art by ജൂൺ കിം.
കർത്താവ്ജൂൺ കിം
പുറംചട്ട സൃഷ്ടാവ്ജൂൺ കിം
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
സാഹിത്യവിഭാഗംചിത്രനോവൽl, പ്രണയകഥ
പ്രസാധകൻടോക്യോപോപ്പ്
പ്രസിദ്ധീകരിച്ച തിയതി
നവംബർ 2006
മാധ്യമംഅച്ചടി (കടലാസ് പുറംചട്ട)
ഏടുകൾ191
ISBN978-1-59816-691-0
OCLC76180456

ജൂൺ കിം എഴുതി ചിത്രീകരണം നടത്തിയ ആദ്യ ചിത്രനോവലാണ് 12 ദിനങ്ങൾ. തന്റെ രണ്ടാംവർഷ കോളേജ്  പഠന കാലത്ത്, ഒരു വേർപിരിയലിന്റെ ആഘാതത്തിൽ  നിന്നും മോചിതയാകുന്നതിനായി, ഒരു അപരിചിതൻ പറഞ്ഞ കഥയുടെ  കുറച്ച് ഭാഗത്തെ അടിസ്ഥാനമാക്കി 12 ദിനങ്ങളുടെ ഒരു ആദ്യ ഭാഗ രചന അവൾ ആരംഭിച്ചിരുന്നു. വിരഹത്തിന്റെ വൈകാരികതയിൽ നിന്നും മോചിതയായതിനുശേഷം തന്റെ ചിത്രനോവൽ രചനയ്ക്ക് വിരാമം നൽകുകയും ദൃശ്യകലാ പഠന സ്കൂളിൽ ചേരുന്നതിനായി ദക്ഷിണ കൊറിയയിൽ നിന്നും അമേരിക്കയിലെ ന്യൂയാർക്ക് നഗരത്തിലുള്ള മാൻഹട്ടനിൽ എത്തുകയും ചെയ്തു. അവിടെ നിന്നും അവൾ കാർട്ടൂൺ രചനയിൽ ലളിതകലാ ബിരുദം കരസ്ഥമാക്കി. ചിത്രകഥാ പ്രസാധകരായ ടോക്യോപോപ്പിനെ കൊണ്ട് 12ദിനങ്ങളുടെ പ്രസിദ്ധീകരണം ഏറ്റെടുപ്പിക്കുന്നതിൽ വിജയിച്ചശേഷം അവൾ തന്റെ രചന 2005ന്റെ തുടക്കത്തിൽ പുനരാരംഭിക്കുകയും 2006 ഓഗസ്റ്റ് മധ്യത്തിൽ പൂർത്തിയാക്കുകയും ചെയ്തു. തന്റെ പ്രിയതമയുടെ അകാലമരണം തീർത്ത വേദനയിൽ നിന്നും മോചിതനാകുന്നതിനായി, അവളുടെ ചിതാഭസ്മം പാനീയത്തോടൊപ്പം 12 ദിവസങ്ങൾ കൊണ്ട് കുടിക്കുന്നതിന് തീരുമാനിച്ച ജാക്കീ യുവെനെയാണ്  12 ദിനങ്ങൾ ചിത്രീകരിക്കുന്നത്.[1]

അവലംബം[തിരുത്തുക]

  1. "12 Days". Wikipedia.
"https://ml.wikipedia.org/w/index.php?title=12_ദിനങ്ങൾ&oldid=2727862" എന്ന താളിൽനിന്ന് ശേഖരിച്ചത്