(357439) 2004 ബിഎൽ86
| കണ്ടെത്തൽ[2] | |
|---|---|
| കണ്ടെത്തിയത് | LINEAR (704) |
| കണ്ടെത്തിയ തിയതി | 30 ജനുവരി 2004 |
| വിശേഷണങ്ങൾ | |
| MPC designation | (357439) 2004 BL86 |
| അപ്പോളൊ NEO, PHA[3] | |
| ഭ്രമണപഥത്തിന്റെ സവിശേഷതകൾ[3] | |
| ഇപ്പോക്ക് 2014-Dec-09 (Uncertainty=1)[3] | |
| അപസൗരത്തിലെ ദൂരം | 2.108 AU (Q) |
| ഉപസൗരത്തിലെ ദൂരം | 0.8967 AU (q) |
| 1.502 AU (a) | |
| എക്സൻട്രിസിറ്റി | 0.4031 |
| 1.84 yr | |
| 354.0° (M) | |
| ചെരിവ് | 23.74° |
| 126.7° | |
| 311.2° | |
| Earth MOID | 0.00817 AU (3.18 LD) |
| ഭൗതിക സവിശേഷതകൾ | |
| അളവുകൾ | 0.440–1.000 km (0.3–0.6 mi)[4] |
| 19.1[3] | |
2015 ജനുവരി 26൹ ഭൂമിയുടെ സമീപത്തു കൂടി കടന്നു പോകുന്ന ഒരു ലഘുഗ്രഹമാണ് (357439) 2004 BL86. 440 മീറ്റർ മുതൽ ഒരു കി.മീറ്റർ വരെയായിരിക്കാം ഇതിന്റെ വ്യാസം എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഭൂമിയിൽ നിന്നും 1,20,000 കി.മീറ്റർ അകലെ കൂടിയാണ് ഇത് കടന്നുപോകുന്നത്.[1][5] ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 3.1 മടങ്ങാണ്. 2004 ജനുവരി 30൹ ലിനിയർ ആണ് ഈ ലഘുഗ്രഹത്തെ കണ്ടെത്തിയത്.[2]
2015 ജനുവരി 27ന് ഈ ലഘുഗ്രഹം ഖഗോള മദ്ധ്യരേഖയുടെ സമീപത്ത് കാണപ്പെടും. അപ്പോൾ ഇതിന്റെ കാന്തിമാനം 9 ആയിരിക്കും.[6] 2015 ജനുവരി 27നാണ് ഇതിനെ സൂര്യന്റെ ഓപ്പോസിഷനിൽ കാണപ്പെടുക.[6] ഗോൾഡ് സ്റ്റോൺ ഡീപ് സ്പെയ്സ് നെറ്റ്‌വർക്ക് ഇതിനെ ജനുവരിയിൽ നിരീക്ഷണത്തിനു വിധേയമാക്കും.[7]
അടുത്ത 200 വർഷത്തേക്ക് ഈ ലഘുഗ്രഹം ഭൂമിയോട് ഇത്രയും അടുത്ത് എത്താൻ സാദ്ധ്യതയില്ല. ഇനി ഇത്രയും വലിപ്പമുള്ള ഒരു ലഘുഗ്രഹം (137108) 1999 AN10 ഭൂമിയോട് ഇത്രയും അടുത്തു കൂടി കടന്നു പോകുന്നത് 2027ൽ ആയിരിക്കും.[1] ഏതാണ്ട് ഇത്രയും വലിപ്പമുള്ള 2014 YB35 എന്ന ഒരു ലഘുഗ്രഹം 2015 മാർച്ച് 27൹ ഭൂമിയിൽ നിന്നും 45 ലക്ഷം കി.മീറ്റർ അകലെ കൂടി കടന്നു പോകുന്നുണ്ട്.[8]

അവലംബം
[തിരുത്തുക]- 1 2 3 Agle, DC; Brown, Dwaynew (13 January 2015). "Asteroid to Fly By Earth Safely on January 26 [2015]". NASA. Retrieved 13 January 2015.
- 1 2 "MPEC 2004-B80 : 2004 BL86". IAU Minor Planet Center. 31 January 2004. Retrieved 7 June 2014. (K04B86L)
- 1 2 3 4 "JPL Small-Body Database Browser: 357439 (2004 BL86)" (last observation: 20 December 2014; arc: 10.89 years). Jet Propulsion Laboratory. Retrieved 7 June 2014.
- ↑ "Absolute Magnitude (H)". NASA/JPL. Retrieved 2014-06-07.
- ↑ "JPL Close-Approach Data: 357439 (2004 BL86)" (last observation: 12 March 2013; arc: 9.11 years). Retrieved 7 June 2014.
- 1 2 "(357439) 2004BL86 Ephemerides for 25 January 2015 through 29 January 2015". NEODyS (Near Earth Objects – Dynamic Site). Archived from the original on 2016-03-08. Retrieved 7 June 2014.
- ↑ Dr. Lance A. M. Benner. "Goldstone Asteroid Schedule". NASA/JPL Asteroid Radar Research. Retrieved 7 June 2014.
{{cite web}}: External link in(help)|author= - ↑ "JPL Close-Approach Data: 2014 YB35" (last observation: 2015-01-15; arc: 19 days). Retrieved 2015-01-16.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Orbital simulation from JPL (Java) / Ephemeris