ഉള്ളടക്കത്തിലേക്ക് പോവുക

ഹർദീപ് സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹർദീപ് സിംഗ്
Personal information
NationalityIndian
Born (1990-12-20) 20 ഡിസംബർ 1990 (age 35) വയസ്സ്)[1]
Height180 cm (5 ft 11 in)
Sport
CountryIndia
SportGreco-Roman wrestling
Event
98 kg
Updated on 21 March 2016

ഇന്ത്യയിലെ ഒരു ഗുസ്തി താരമാണ് ഹർദീപ് സിങ്. ഗ്രീകോ-റോമൻ ഗുസ്തി ഇനത്തിലാണ് ഇദ്ദേഹം പരിശീലനം നേടുന്നത്. ഈ ഇനത്തിൽ 2013ലെ കോമൺവെൽത്ത ചാംപ്യനാണ് ഇദ്ദേഹം. 206ലെ ഏഷ്യൻ ഗുസ്തി ചാംപ്യൻഷിപ്പിൽ ഇദ്ദേഹം റണ്ണറപ്പായിരുന്നു. ഗ്രീകോ-റോമൻ ഗുസ്തി ഇനത്തിൽ 2016ലെ റിയോ ഒളിമ്പിക്‌സിൽ മത്സരിക്കാൻ ഇദ്ദേഹം യോഗ്യത നേടി.[3]

ജീവിത രേഖ

[തിരുത്തുക]

1990 ഡിസംബർ 20ന് ഹരിയാനയിലെ ജിന്ദ് ജില്ലയിൽ ഒരു കാർഷിക കുടുംബത്തിലാണ് ഹർദീപ് ജനിച്ചത്.[2] സ്‌കൂൾ പഠന കാലത്ത് തന്നെ ഗുസ്തി പരിശീലനം ആരംഭിച്ചു. സ്‌പോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ പ്രാദേശിക കേന്ദ്രത്തിൽ മൂന്നു വർഷത്തെ പരിശീലനം നേടി. ഡൽഹിയിലെ ചിത്രശാല സ്റ്റേഡിയത്തിൽ നാലു വർഷത്തെ പരിശീലനം പൂർത്തിയാക്കി. ഈ സമയത്ത് ഇന്ത്യൻ റെയിൽവേയിൽ ജോലി ലഭിച്ചു[2]. തുടക്കത്തിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് പരിശീലനം തുടങ്ങിയത്. 2009ലെ ദേശീയ ജൂനിയർ ഗുസ്തി ചാംപ്യൻഷിപ്പിന് ശേഷം ഗ്രീകോ-റോമൻ ഗുസ്തിയിലേക്ക്‌ ചുവട്മാറി.[4]

നേട്ടങ്ങൾ

[തിരുത്തുക]
  • 2015ൽ 60ആമത് ദേശീയ സീനിയർ ഗുസ്തി ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടി.[5]
  • 2015ൽ നടന്ന 35ആമത് ദേശീയ ഗെയിംസിൽ സ്വർണ്ണം നേടി[6].

അവലംബം

[തിരുത്തുക]
  1. ↑ "Hardeep (IND)". Institut für Angewandte Trainingswissenschaft (IAT). Archived from the original on 30 March 2016. Retrieved 29 March 2016.
  2. 1 2 3 Prakash, Karam (20 March 2016). "Hardeep books Oly quota in greco-roman". The Tribune (Chandigarh). PTI. Archived from the original on 21 March 2016. Retrieved 21 March 2016.
  3. ↑ "Wrestler Hardeep books 2016 Rio Olympics quota in Greco-Roman". Zee News. 20 March 2016. Archived from the original on 21 March 2016. Retrieved 21 March 2016.
  4. ↑ AS, Shan (23 March 2016). "Free to Dream Post Game-changing Call". The New Indian Express. Archived from the original on 24 March 2016. Retrieved 24 March 2016.
  5. ↑ Lokapally, Vijay (31 December 2015). "Wrestling: Somveer impressive winner". The Hindu. Archived from the original on 22 March 2016. Retrieved 22 March 2016.
  6. ↑ Chaudhury, Sumedha (3 February 2015). "STATE WRESTLER BAGS GOLD AT NATIONAL GAMES". The Pioneer. Archived from the original on 22 March 2016. Retrieved 22 March 2016.
"https://ml.wikipedia.org/w/index.php?title=ഹർദീപ്_സിംഗ്&oldid=2787315" എന്ന താളിൽനിന്ന് ശേഖരിച്ചത്