ഹർചരൺസിങ് ലോംഗോവാൾ
Harchand Singh Longowal | |
---|---|
![]() Harchand Singh Longowal on an India Post stamp issued by the Government of India | |
ജനനം | |
മരണം | 20 ഓഗസ്റ്റ് 1985 | (പ്രായം 53)
ദേശീയത | Indian |
തൊഴിൽ | President of the Akali Dal |
അകാലിദളിന്റെ അദ്ധ്യക്ഷനായിരുന്നു ഹർചരൺസിങ് ലോംഗോവാൾ(2 ജാനു: 1932 − 20 ആഗസ്റ്റ് 1985). മതവിദ്യാഭ്യാസത്തിനു ശേഷം ഗുരുദ്വാരകളിൽ ഗ്രന്ഥപാരായണവും നടത്തിവന്നിരുന്ന ഹർചരൺ രാഷ്ട്രീയത്തിലും തല്പരനായി.ലോംഗോവാൾ ഗ്രാമത്തിലേയ്ക്കു താമസം മാറ്റിയ ഹർചരൺ തന്റെ പേരിനു ശേഷം ലോംഗോവാൾ എന്നു കൂട്ടിച്ചെർക്കുകയുമുണ്ടായി.ശിരോമണി അകാലിദളിൽ അംഗവുമായിരുന്നു ഹർചരൺ.
രാഷ്ട്രീയം
[തിരുത്തുക]പഞ്ചാബിലെ സിവിൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന ലോംഗോവാളിന്റെ ചില തീരുമാനങ്ങൾ ദൂരവ്യാപകമായ ഫലങ്ങൾ ഉളവാക്കി. സർക്കാരിലേയ്ക്കു നികുതിയൊന്നും കൊടുക്കേണ്ടതില്ല എന്നും പഞ്ചാബിനു പുറത്തേയ്ക്കു ധാന്യങ്ങളുടേയും ഭക്ഷ്യ വസ്തുക്കളുടേയും നീക്കം മരവിപ്പിയ്ക്കാനുമുള്ള 1984 ജൂൺ 3 നു നടത്തിയ ആഹ്വാനം സർക്കരിനെ പരിഭ്രാന്തമാക്കി. തൊട്ടടുത്ത ദിവസം തന്നെ സുവർണ്ണ ക്ഷേത്രത്തിലേയ്ക്കു സൈനിക നീക്കം നടത്തുന്നതിനു ഈ പ്രസ്താവന കാരണമായെന്നു കരുതുന്നു.[1]
പഞ്ചാബ് സന്ധി
[തിരുത്തുക]അകാലിദൾ നേതാക്കൾ പ്രധാനമ്ന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ നിർദ്ദേശപ്രകാരം അനുനയത്തിനും ധാരണയ്ക്കും വഴങ്ങി ഒപ്പിട്ട ധാരണയാണിത്.
അന്ത്യം
[തിരുത്തുക]കരാർ ഒപ്പിട്ടതിനു ഒരുമാസത്തിനുള്ളിൽ ഷേർപൂരിലെ ഒരു ഗുരുദ്വാരയ്ക്കു സമീപം വച്ച് ലോംഗോവാൾ അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ടു.
അവലംബം
[തിരുത്തുക]- ↑ Khushwant Singh, A History of the Sikhs, Volume II: 1839-2004, New Delhi, Oxford University Press, 2004, p. 341.