ഹൻസ വാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Hunza

ہنزہ
The 7,788 മീറ്റർ (25,551 അടി) tall Rakaposhi mountain towers over Hunza
The 7,788 മീറ്റർ (25,551 അടി) tall Rakaposhi mountain towers over Hunza
Hunza is located in Gilgit Baltistan
Hunza
Hunza
Hunza is located in India
Hunza
Hunza
Coordinates: 36°19′01″N 74°39′00″E / 36.316942°N 74.649900°E / 36.316942; 74.649900 [1]
Country India
RegionGilgit Baltistan
സമയമേഖലUTC+5 (PST)

പാകിസ്താൻ അധിനിവേശ കാശ്മീരിന്റെ ഏറ്റവും വടക്ക് ഭാഗത്തുള്ള സ്വയം ഭരണ പ്രദേശമായ ഗിൽഗിറ്റ്-ബാൾട്ടിസ്താൻ പ്രവിശ്യയിൽ ഉൾപ്പെട്ട മലനിരകളുടെ താഴ്‌വരയാണ് ഹൻസ വാലി - Hunza Valley ( (Burushaski and Urdu: ہنزہ‎) മേഖലയുടെ ഏറ്റവും വടക്കേ അറ്റത്താണ് ഹൻസ താഴ്‌വരയുടെ സ്ഥാനം.

ചരിത്രം[തിരുത്തുക]

ചൈനയുടെ സ്വയംഭരണ പ്രദേശമായ ഉയിഗുർസ്താന് (സിൻജിയാങ് എന്നും വിളിക്കുന്നു) വടക്കുകിഴക്കൻ അതിർത്തിയിലായും പാമിർ പർവ്വതനിരകളുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായും സ്ഥിതിചെയ്തിരുന്ന ഒരു നാട്ടുരാജ്യമായിരുന്നു 1974 വരെ ഹൻസ. 1974ൽ സുൽഫിക്കർ അലി ഭൂട്ടോയാണ് ഈ അധിനിവേശ പ്രദേശത്തെ പാകിസ്താന്റെ ഭാഗമാക്കിയത്. ഹൻസയുടെ തെക്ക് ഭാഗത്ത് ഗിൽഗിറ്റ് ഏജൻസിയും കിഴക്ക് ഭാഗത്ത് പഴയ നാട്ടുരാജ്യമായ നഗറും അതിർത്തി പങ്കിടുന്നു. ഇപ്പേൾ കരീമാബാദ് എന്ന് അറിയപ്പെടുന്ന ബൽറ്റിറ്റ് ആയിരുന്നു ഹൻസ നാട്ടുരാജ്യത്തിന്റെ തലസ്ഥാനം.ഇവിടത്തെ മറ്റൊരു പുരാതന ജനവാസ കേന്ദ്രമാണ് ഗനിഷ് ഗ്രാമം. 900 വർഷത്തോളം ഒരു സ്വതന്ത്ര രാജഭരണ പ്രവിശ്യായിരുന്നു ഹൻസ. ഹൻസ, നഗർ എന്നീ നാട്ടുരാജ്യങ്ങൾ 1889 നും 1892നും ഇടയിൽ ഒരു സൈനിക വിജയത്തിലൂടെ ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. ഇതോടെ, ഹൻസയുടെ ഭരണാധികാരിയായിരുന്ന മിർ സഫ്ദർ അലി ഖാൻ ചൈനയിലെ സിൻജിയാങിലെ കശ്ഗർ നഗരത്തിലേക്ക് പലായനം ചെയ്തു. അവിടെ രാഷ്ട്രീയ അഭയം തേടി.

Karimabad Hunza
കരീമാബാദ്, ഹൻസ
Dorkhan Hunza
ദോർഖാൻ, ഹൻസ
ഹൻസ താഴ്‌വര വസന്തത്തിന്റെ തുടക്കത്തിൽ
ശരത്കാലത്തിന്റെ അവസാനത്തിൽ

2010ലെ മണ്ണിടിച്ചിൽ[തിരുത്തുക]

2010ലുണ്ടായ ഒരു മണ്ണിടിച്ചിലിൽ ഹസ്‌ന നദി അഞ്ചു മാസത്തോളം തടസ്സപ്പെട്ടു. ഇതേതുടർന്ന് 2010 ജനുവരി നാലിന് അറ്റബാഡ് തടാകം നിർമ്മിക്കുകയും ചെയ്തു.[2] ഈ മണ്ണിടിച്ചിൽ മൂലം കാരകോരം ഹൈവേയുടെ 27 കിലോമീറ്റർ തടസ്സപ്പെട്ടിരുന്നു.[3] 15,000 പേരെയാണ് മണ്ണിടിച്ചിൽ ബാധിച്ചത്. 20 പേർ കൊല്ലപ്പെട്ടു.

ഹൻസയുടെ തലസ്ഥാനം[തിരുത്തുക]

ആദ്യകാലത്ത് ഹൻസയുടെ തലസ്ഥാനം അൽറ്റിറ്റ് ആയിരുന്നു, പിന്നീട് ഇത് ബൽറ്റിറ്റിലേക്ക് (ഇന്നത്തെ കരീമാബാദ്) മാറ്റി. 1974ൽ നാട്ടുരാജ ഭരണം തകരുന്നതു വരെ ബൽറ്റിറ്റ് ആയിരുന്നു തലസ്ഥാനം. ബൽറ്റിറ്റ് ഹൻസയുടെ രാഷ്ട്രീയ കേന്ദ്രവും തലസ്ഥാനവുമായിരുന്നു. ഇപ്പോൾ, ബൽറ്റിറ്റ് ഹൻസയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്‌. എന്നാൽ, ഹൻസയിലെ പ്രധാന വാണിജ്യകേന്ദ്രവും മിക്ക സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്ന അലിയാബാദിലാണ് പ്രധാന പ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഭൂമിശാസ്ത്രം[തിരുത്തുക]

ഭൂമിശാസ്ത്രപരമായി ഹൻസയെ മൂന്നായി തരംതിരിച്ചിരിക്കുന്നു. അപ്പർ ഹൻസ-ഗോജൽ വാലി , ലോവർ ഹൻസ, സെൻട്രൽ ഹൻസ എന്നിങ്ങനെ മൂന്നായാണ് ഹൻസയെ വേർത്തിരിക്കുന്നത്.

അപ്പർ ഹൻസ-ഗോജൽ വാലി[തിരുത്തുക]

ഗോജൽ തെഹസിലും ഹൻസ ജില്ലയും ചേർന്നതാണ് അപ്പർ ഹൻസ. ഗുൽമിറ്റ്, ശിഷ്‌കേറ്റ് തടാകം, പസ്സു, സോസ്റ്റ്, ഷിംഷാൽ, ജമാലാബാദ്, ഗിർച, വക്ഹി,ഗുൽകിൻ, ഹുസൈനി, ബോറിത്, ചിപുർസൻ, ഗലപൻ, ഇസ്‌പെൻഞ്ച്, ഖുദാബാദ്, ഖൈബർ,മൂർഖുൻ, സെർറ്റീസ്, മിഗർ, മിസഗർ, രമിൻജ്, കിർമിൻ, രെഷിത് ഖില്ല്, ഷർസാബ്‌സ്, നസീമാബാദ്,ഷിത്മെർഗ്, യർസീരച്,സൂദ്ഖൂൻ എന്നിവയാണ് അപ്പർ ഹൻസയിലെ പ്രധാന പട്ടണങ്ങളും ഗ്രാമങ്ങളും.

ലോവർ ഹൻസ[തിരുത്തുക]

ഹൻസ ജില്ലയിലെ അലിയാബാദ് തെഹ്‌സിലിലെ ഭാഗങ്ങളാണ് ലോവർ ഹൻസ. നാസിറാബാദ്, ഹുസൈനാബാദ്, ഖിസെറാബാദ്, ഖാനാബാദ്,മയൂൻ എന്നിവയാണ് ഇവിടത്തെ പ്രാധന നഗരങ്ങൾ.

ഖാനാബാദ്[തിരുത്തുക]

കരകോറം ഹൈവെയിൽ നാസിറാബാദിനും മയോനിനും മധ്യ സ്ഥിതിചെയ്യുന്ന കുഗ്രാമമാണ് ഖാനാബാദ്. 1902ൽ നാസിറാബാദിൽ നിന്ന് എട്ടു കുടുംബങ്ങൾ ഇവിടെ എത്തി. ഇതിന്റെ പഴയ പേര് ഝോക്ദാസ് എന്നാണ്. ഇപ്പോൾ ഇവിടെ 280 ഓളം വീടുകളും 1850 ഓളം ജനങ്ങളും വസിക്കുന്നു.

സെൻട്രൽ ഹൻസ[തിരുത്തുക]

ഹൻസ ജില്ലയിലെ അലിയാബാദ് തെഹ്‌സിലിലെ ചില ഭാഗങ്ങളാണ് സെൻട്രൽ ഹൻസയിൽ അടങ്ങിയിരിക്കുന്നത്. അലിയാബാദ്, ദൗരഖാൻ, കരിമാബാദ്, ബൽറ്റിറ്റ് ഫോർട്ട്, അൽറ്റിറ്റ്, അൽറ്റിറ്റ് ഫോർട്ട്, അഹ്‌മെദാബാദ്, ബുറുഷോ, ഗനിഷ് വില്ലേജ്, ഗാരെറ്റ്, ഹസ്സനാബാദ്, മുർതസാബാദ്, ഹൈദെറാബാദ്, സൽമാനാബാദ് എന്നിവയാണ് സെൻട്രൽ ഹൻസയിലെ പ്രധാന നഗരങ്ങളും ഗ്രാമങ്ങളും താഴ്‌വരകളും

ബൽറ്റിറ്റ് ഫോർട്ട്,ഹൻസയിലെ മുൻ മീർ രാജക്കൻമാരുടെ കോട്ട

ആയുർദൈർഘ്യം[തിരുത്തുക]

120 വയസ്സാണ് ഹൻസ താഴ്വരക്കാരുടെ ശരാശരി ആയുർദൈർഘ്യം എന്ന് പലരും പറയുന്നു.ഇതിന് ശാസ്ത്രീയമായ തെളിവുകൾ ഒന്നും തന്നെ ഇല്ല. 87,500 ആണ് ഹൻസ താഴ്വരയിലെ ജനസംഖ്യ.[4]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Hunza on Google Maps". Google Maps. ശേഖരിച്ചത് 27 June 2018.
  2. Siddiqi, Tanvir (24 May 2010). "Attabad Lake submerges more homes". PakObserver. ശേഖരിച്ചത് 24 May 2010.[പ്രവർത്തിക്കാത്ത കണ്ണി]
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-05-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-19.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-11-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-19.
"https://ml.wikipedia.org/w/index.php?title=ഹൻസ_വാലി&oldid=3748189" എന്ന താളിൽനിന്ന് ശേഖരിച്ചത്