ഹൗ ഐ എൻഡഡ് ദിസ് സമ്മർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൗ ഐ എൻഡഡ് ദിസ് സമ്മർ
സംവിധാനംഅലെക്സി പോപ്പോഗ്രേവ്സ്കി
നിർമ്മാണംRoman Borisevich
രചനAlexei Popogrebski
അഭിനേതാക്കൾGrigoriy Dobrygin
സംഗീതംDmitry Katkhanov
ഛായാഗ്രഹണംPavel Kostomarov
ചിത്രസംയോജനംIvan Lebedev
വിതരണംBavaria Film International
റിലീസിങ് തീയതി
  • ഫെബ്രുവരി 17, 2010 (2010-02-17) (60-മത് ബെർലിൻ ചലച്ചിത്രമേളയിൽ)
  • ഏപ്രിൽ 1, 2010 (2010-04-01) (റഷ്യ)
രാജ്യംറഷ്യ
ഭാഷറഷ്യൻ
സമയദൈർഘ്യം124 മിനിറ്റ്

അലെക്സി പോപ്പോഗ്രേവ്സ്കി സംവിധാനം ചെയ്ത് 2010ൽ പുറത്തിറക്കിയ റഷ്യൻ ചലച്ചിത്രമാണ് ഹൗ ഐ എൻഡഡ് ദിസ് സമ്മർ . അറുപതാം ബെർളിൻ ചലച്ചിത്രോത്സവത്തിൽ സുവർണ കരടി പുരസ്കാരത്തിനു ഈ സിനിമ നാമ നിർദ്ദേശം ചെയ്യപ്പെട്ടു.

കഥാ സംഗ്രഹം[തിരുത്തുക]

ധ്രുവക്കരടികൾ മേഞ്ഞു നടക്കുന്ന വിദൂരമായ ആർട്ടിക്ക് പ്രദേശത്തെ പ്രവർത്തനങ്ങൾ നിലച്ചു തുടങ്ങിയ കാലാവസ്ഥാപഠനകേന്ദ്രത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങാനുള്ള സന്ദേശവും കപ്പലും പ്രതീക്ഷിച്ച് കാത്ത് കഴിയുകയാണ് ശാസ്ത്രഞ്ജനായ സെർജി. കൂട്ടിന് സഹായിയായി ചെറുപ്പക്കാരനായ പാവെൽ ‌. ബേസ്ക്യാമ്പുമായി ബന്ധപ്പെടാനുള്ള വയർലെസ്സ് സംവിധാനം മാത്രമാണ് പുറമ്ലോകത്തിലേക്കുള്ള ഏക ജാലകം . ഉപേക്ഷിക്കപ്പെട്ട പഴയ കെട്ടിടങ്ങൾക്കിടയിൽ കൊടുംതണുപ്പിൽ, നരച്ച പ്രകൃതിയിലേക്ക് കൺനട്ട് ,യാന്ത്രികമായ ജീവിതം നയിക്കുകയാണിരുവരും. തിരിച്ചു പോകുമ്പോൾ ഭാര്യക്കും കുട്ടികൾക്കും നൽകാനായി രുചിയേറിയ ട്യൂണ മത്സ്യങ്ങൾ പിടിക്കാൻ ഉൾക്കടലിലേക്ക് ബോട്ടുമായി സെർജി പോയ സമയത്ത് വന്ന റേഡിയോ സന്ദേശം പാവെൽ ആണ് കേൾക്കുന്നത്.. സെർജിയുടെ കുടുംബം മുഴുവനും അപകടത്തിൽ പെട്ടിരിക്കുന്നു എന്ന വാർത്ത.രണ്ടു ദിവസത്തിനുള്ളിൽ സെർജിയെകൊണ്ടുപോവാൻ കപ്പൽ എത്തുമെന്നും അറിയിപ്പ് കിട്ടൂന്നു. വീട്ടിലേക്കുള്ള യാത്രയുടെ സന്തോഷത്തിലും ആവേശത്തിലും ഉള്ള സെർജിയോട് ഈ കാര്യം പറയുന്നില്ല പാവെൽ. പലകാരണങ്ങൾകൊണ്ടും ഈ വിവരം സെർജിയെ അറിയിക്കാതെ അയാൾ ദിവസങ്ങൾ നീക്കുന്നു. മത്സ്യങ്ങൾ പിളർന്ന് പുറത്ത് തൂക്കിയിടാനും ഒക്കെ സെർജിയെ സഹായിക്കുന്നുമുണ്ട് . കപ്പൽ മഞ്ഞിലുറഞ്ഞ് യാത്ര മതിയാക്കിയെന്ന വിവരത്തോടൊപ്പം സെർജിയുടെ ഭാര്യയും മക്കളും മരിച്ച വിവരവും പാവെൽ അറിയുന്നു..സെർജിയെകൊണ്ടുപോവാനുള്ള ഹെലികോപ്റ്റർ വരുംവരെയും രഹസ്യം സൂക്ഷിക്കാന്തന്നെയാണ് പാവെലിന്റെ തീരുമാനം. പക്ഷേ ഹെലികോപ്റ്റർ മോശം കാലാവസ്ഥയിൽ തകർന്ന് വീണ് പൈലറ്റും മറ്റൂം കരടികൾക്ക് തീറ്റയാവുന്നു. എകാന്തവും കനംവിങ്ങുന്നതുമായ ആ നിമിഷങ്ങളിൽ സെർജിയോട് പാവെൽ വിവരം പറയുന്നു..പ്രതികരണം രൂക്ഷമായിരുന്നു.. സമനില തെറ്റി തോക്കുമായി പാഞ്ഞടുത്ത സെർജിയിൽ നിന്നും രക്ഷതേടി പാവെൽ മഞ്ഞിലേക്ക് ഓടിഒളിക്കുന്നു. അവസാനം എങ്ങോട്ടും യാത്രക്കില്ലെന്നു പറഞ്ഞ് സെർജി ആ അനന്തമായ മരവിച്ച പ്രകൃതിയിലേക്കു തന്നെ മടങ്ങുന്നു.

അവാർഡുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Prizes of the International Jury". മൂലതാളിൽ നിന്നും 2013-10-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-30.
  2. "Golden Apricot International Film Festival". gaiff.am. മൂലതാളിൽ നിന്നും 2013-05-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-06-16.
  3. "Festival award winners announced". bfi.org.uk. മൂലതാളിൽ നിന്നും 2010-10-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-01-08.
  4. "46th Chicago International Film Festival Award Winners Announced". മൂലതാളിൽ നിന്നും 2011-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-30.
  5. "How I Ended This Summer Wins Top Golden Eagle Award". മൂലതാളിൽ നിന്നും 2011-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-08-30.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹൗ_ഐ_എൻഡഡ്_ദിസ്_സമ്മർ&oldid=3896707" എന്ന താളിൽനിന്ന് ശേഖരിച്ചത്