Jump to content

ഹൗറ

Coordinates: 22°35′N 88°19′E / 22.59°N 88.31°E / 22.59; 88.31
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Howrah
Map of India showing location of West Bengal
Location of Howrah
Howrah
Location of Howrah
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം West Bengal
ജില്ല(കൾ) Howrah district
Mayor Mamta Jaiswal
ലോകസഭാ മണ്ഡലം Howrah
നിയമസഭാ മണ്ഡലം Howrah Uttar, Howrah Madhya, Howrah Dakshin, Shibpur
ജനസംഖ്യ
ജനസാന്ദ്രത
48,41,638[1] (2011—ലെ കണക്കുപ്രകാരം)
3,300/കിമീ2 (3,300/കിമീ2)
സ്ത്രീപുരുഷ അനുപാതം 904 /
ഭാഷ(കൾ) Bengali, English
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
1,467 km² (566 sq mi)
12 m (39 ft)
കോഡുകൾ
വെബ്‌സൈറ്റ് www.howrah.gov.in

22°35′N 88°19′E / 22.59°N 88.31°E / 22.59; 88.31 പശ്ചിമ ബംഗാളിൽ ഹുഗ്ലീ നദിയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ നഗരം, ഹൌറ ജില്ലയുടെ തലസ്ഥാനമാണ്. ഇരട്ട നഗരങ്ങളെന്നറിയപ്പെടുന്ന കൊൽക്കത്തയേയും ഹൌറയേയും തമ്മിൽ ഹൗറ പാലം(റൊബീന്ദ്ര സേതു) ബന്ധിപ്പിക്കുന്നു. ഹൌറാ സ്റ്റേഷൻ പൂർവ്വ റെയിൽവേയുടെയും ദക്ഷിണപൂർവ്വ റെയിൽവേയുടെയും കേന്ദ്രസ്ഥാനമാണ്.

ചരിത്രം

[തിരുത്തുക]

ബംഗാളിന്റെ പഴയ ചരിത്രാവശിഷ്ടങ്ങൾ ഹൗറ യിലും സമീപപ്രദേശങ്ങളിലും കാണപ്പെടുന്നു. വെനീഷ്യൻ യാത്രികനായിരുന്ന സീസർ ഫെദറിച്ചി തന്റെ യാത്രാവിവരണങ്ങളിൽ ഹുഗ്ലീ നദിയുടെ തീരത്ത്, വലിയ കപ്പലുകൾക്ക് നങ്കുരമിടാൻ സൗകര്യമുള്ള ബുട്ടോർ എന്ന സ്ഥലത്തെപ്പറ്റി പ്രസ്താവിക്കുന്നു.[2]. ഇത് ഇന്നത്തെ ബെട്ടോർ[2] ആകാൻ ഇടയുണ്ടെന്ന് അനുമാനിക്കപ്പെടുന്നു. ചില പഴയ കവിതകളിലും[3] ബെട്ടോറിനെപ്പറ്റി പരാമർശങ്ങളുണ്ട്. 1713- ൽ ബംഗാൾ കൗൺസിൽ(ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി), ഔറംഗസേബിൻറെ പൗത്രൻ അസീമുഷ് ഷാനിൻറെ പുത്രൻ ഫറൂഖ്സിയാറിന് ഒരു നിവേദനം സമർപ്പിച്ചു[4]. ഹുഗ്ലീ നദിയുടെ കിഴക്കേ തീരത്തുളള 33 ഗ്രാമങ്ങളും പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങളും പതിച്ചുകിട്ടണമെന്നതായിരുന്നു ആവശ്യം. പടിഞ്ഞാറെ തീരത്തുളള 5 ഗ്രാമങ്ങൾ സലീക്ക, ഹരീറ, കസ്സുന്ദ്യ, രാംകൃഷ്ണൊപൂർ, ബട്ടാർ, എന്നിവയായിരുന്നു. ഇവയുടെ ഇന്നത്തെ പേരുകൾ യഥാക്രമം സൽക്കിയ, ഹൗറ, കസുന്ദിയ, രാംകൃഷ്ണപൂർ, ബട്ടോർ എന്നാണ്. ഈ അഞ്ചു ഗ്രാമങ്ങളൊഴികെ മറ്റുളളതെല്ലാം അനുവദിക്കപ്പെട്ടു. പ്ലാസ്സി യുദ്ധത്തിനുശേഷം ബംഗാൾ നവാബ് മിർ കാസിം, ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി ഉടമ്പടി നടത്തി[5]. ഇതു പ്രകാരം ഹൗറ ജില്ല മുഴുവനായും കമ്പനിയുടെ അധീനതയിലായി. 1787-ൽ ഹുഗ്ലി ജില്ല രൂപം കൊണ്ടു 1819-ൽ ഹൗറയും പ്രാന്തപ്രദേശങ്ങളും അതിനോടു ചേർക്കപ്പെട്ടു[6]. 1843-ൽ ഹൗറ, ഹുഗ്ലി ജില്ലയിൽ നിന്ന് വേർപെടുത്തപ്പെട്ടു[7] 1854-ൽ ഹൗറ റെയിൽവേ ടെർമിനസ് പ്രവർത്തനമാരംഭിച്ചു. വ്യവസായവൽക്കരണത്തിൻറെ ആദ്യപടിയായിരുന്നു ഇത്. 1855-ൽ ഗോതമ്പുപ്പൊടിക്കുന്ന മില്ലുകളും, 1870-കളിൽ ചണ മില്ലുകളും തുറക്കപ്പെട്ടു.[8]. 1883-ൽ ഹൌറ ഷാലിമാർ റെയിൽവേ ലൈനും, ഷാലിമാർ ടെർമിനസും നിലവിൽ വന്നു. 1914 ആയപ്പോഴേക്കും ഇന്ത്യൻ റെയിൽവേ പതിന്മടങ്ങ് വികസിക്കുകയും അതുകൊണ്ടുതന്നെ റെയിൽവേയുടെ ആവശ്യങ്ങൾ വർദ്ധിക്കുകയും ചെയ്തതിനാൽ ഹൗറയിൽ റെയിൽവേ പണിപ്പുര പ്രവർത്തനമാരംഭിച്ചു. ഇതോടനുബന്ധിച്ച് ഒട്ടനവധി ചെറുകിട വ്യവസായങ്ങളും രംഗപ്രവേശം ചെയ്തു.[9]. ഈ അനിയന്ത്രിത വ്യവസായവൽക്കരണം അനേകം ചേരിപ്രദേശങ്ങൾക്കും രൂപം കൊടുത്തു. ഇന്ന് ഹൗറ സ്റ്റേഷനും, ഹൗറ പാലവുമാണ് ഇവിടത്തെ പ്രധാന കാഴ്ചകൾ

ജനസംഖ്യ

[തിരുത്തുക]

2001-ലെ സെൻസസ്[10] പ്രകാരം ഹൗറയിലെ ജനസംഖ്യ 10 ലക്ഷത്തോളമായിരുന്നു. 54% പുരുഷന്മാർ 46% സ്ത്രീകൾ സാക്ഷരത 77% വ്യവസായരംഗം ലഘു സാങ്കേതിക വ്യവസായങ്ങൾക്കു പേരുകേട്ട ഹൗറ, പൂർവ്വദേശത്തെ ഷെഫീൽഡ് എന്നു വിശേഷിപ്പിക്കപ്പെടുന്നു.[11]

ഭരണനിർവ്വഹണം

[തിരുത്തുക]

ഹൌറ മുനിസിപ്പൽ കോർപ്പറേഷൻ 50 വാർഡുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഓരോ വാർഡും ഓരോ കൌൺസിലറെ തിരഞ്ഞെടുക്കുന്നു. മേയറും കമ്മീഷണറും കൌൺസിലർമാരും അടങ്ങുന്ന സമിതി ഭരണനിർവ്വഹണം നടത്തുന്നു.

ഗതാഗതം

[തിരുത്തുക]
Howrah Bridge linking Howrah and Kolkata

റെയിൽവേ ഗതാഗതത്തിൻറെ മുഖ്യ നാഡികേന്ദ്രം 1854-ൽ നിർമ്മിതമായ ഹൌറാ സ്റ്റേഷനാണ്. 1943-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഹൌറാ പാലം, ഹൌറയെ കൊൽക്കത്തയുമായി കൂട്ടിയിണക്കുന്നു.

അവലംബം

[തിരുത്തുക]
  1. West Bengal — City population
  2. 2.0 2.1 Donald Frederick Lach, p.473
  3. O'Malley & Chakravarti 1909, പുറം. 19
  4. O'Malley & Chakravarti 1909, പുറം. 22
  5. O'Malley & Chakravarti 1909, പുറം. 25
  6. O'Malley & Chakravarti 1909, പുറം. 26
  7. O'Malley & Chakravarti 1909, പുറം. 27
  8. Samita Sen, p.23
  9. Mark Holmström, p.58
  10. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.
  11. Mark Holmström, p.137
"https://ml.wikipedia.org/w/index.php?title=ഹൗറ&oldid=3124438" എന്ന താളിൽനിന്ന് ശേഖരിച്ചത്